മാലിന്യത്തില്‍ നിന്നും കോടികള്‍ ലാഭം കൊയ്യുന്ന മലയാളി സംരംഭകന്‍l Channeliam

മാലിന്യ സംസ്‌കരണം കൊണ്ട് കോടികള്‍ കൊയ്യുന്ന സ്റ്റാര്‍ട്ടപ്പുകള്‍ വിദേശത്തടക്കം വളരുമ്പോള്‍ കേരളത്തിനും ഈ മാറ്റം സാധ്യമാണെന്ന് തെളിയിക്കുകയാണ് കോഴിക്കോട് അടിവാരം സ്വദേശി ജാബിര്‍ കാരാട്ട്. പ്രതിദിനം 200 കിലോഗ്രാം മാലിന്യം സംസ്‌കരിച്ചു കൊണ്ട് തുടങ്ങിയ ഗ്രീന്‍വേംസ് എന്ന സ്ഥാപനം ഇപ്പോള്‍ 30,000 കിലോയിലധികം മാലിന്യം ദിവസവും സംസ്‌കരിക്കുന്നുണ്ട്. കാസര്‍കോഡ്, കോഴിക്കോട്, മലപ്പുറം കൊച്ചി എന്നിങ്ങനെ കേരളത്തിന്റെ വിവിധ ഭാഗങ്ങള്‍ മുതല്‍ വിജയവാഡയും ഹൈദരാബാദുമടക്കം സൗത്ത് ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ 142 ജീവനക്കാരുമായി ഗ്രീന്‍വേംസ് സേവനം നല്‍കുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷം മാത്രം 4 കോടി രൂപയുടെ ബിസിനസ് നടത്തിയ ഗ്രീന്‍വേംസ് വരും വര്‍ഷം 10 കോടിയുടെ ബിസിനസ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആറ് ലക്ഷം രൂപ മൂലധനത്തില്‍ ആരംഭിച്ച ഗ്രീന്‍വേംസ് അഞ്ചു വര്‍ഷം കൊണ്ടാണ് വേരുറപ്പിച്ചതെന്നും ജാബിര്‍ പറയുന്നു.

ജനങ്ങള്‍ക്ക് ഉപകാരമുള്ള ആശയം വേണമെന്ന ചിന്ത ഊര്‍ജ്ജമായി

ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്ദര ബിരുദത്തിന് ശേഷം കൈവല്യ എജ്യുക്കേഷന്‍ ഫൗണ്ടേഷന്റെ ഗാന്ധി ഫെല്ലോഷിപ്പ് ലഭിച്ച ജാബിറിന് ബോംബേയിലെ ചേരി നിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. ജനങ്ങള്‍ക്ക് ഉപകാരപ്രദമാം വിധം എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് മാലിന്യ സംസ്‌കരണം എന്ന ആശയത്തിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കുകയാണ്.കോയമ്പത്തൂര്‍ വെല്ലൂര്‍ ശ്രീനിവാസന്റെ ശുചീകരണ തൊഴിലാളികള്‍ക്കൊപ്പം ചേര്‍ന്നാണ് മാലിന്യം ശേഖരണം സംബന്ധിച്ച കാര്യങ്ങള്‍ പഠിക്കുന്നത്.

നാട്ടില്‍ തിരിച്ചെത്തിയ ശേഷം താമരശേരിയില്‍ സ്ഥലം ലീസിനെടുത്ത് ഷെഡുണ്ടാക്കി 200 കിലോ വേസ്റ്റ് ശേഖരിച്ച് പ്രവര്‍ത്തനം തുടങ്ങി. നഗരപ്രദേശങ്ങളിലുള്ള ഹോട്ടലുകള്‍, ഫ്‌ളാറ്റുകള്‍, വില്ലകള്‍ തുടങ്ങി ഫാക്ടറികളില്‍ നിന്ന് വരെ ഗ്രീന്‍വേംസ് പ്രവര്‍ത്തകര്‍ മാലിന്യം ശേഖരിക്കും. ഗ്രാമപഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലുമാണെങ്കില്‍ അവിടെയുള്ള കുടുംബശ്രീക്കാരെ പരിശീലിപ്പിച്ച് അവരാണ് കളക്ട് ചെയ്യുക.

വീടുകളില്‍ നിന്നും പ്ലാസ്റ്റിക് ബാഗ് ചെരിപ്പ് തുണി ഇതുപോലുള്ളവ ശേഖരിക്കും. ഭക്ഷണ മാലിന്യം ശേഖരിക്കാറില്ല. ഇതിന് ശേഷം ഇവ വ്യത്യസ്ത ഗ്രേഡുകളാക്കി തരംതിരിച്ച് റീസൈക്ലിങ്ങിനായി അയയ്ക്കും. മെറ്റീരിയല്‍സ് കൊണ്ടുവന്നശേഷം 30 ഓളം ഗ്രേഡുകളാക്കി തിരിച്ച് മറ്റൊരു റോ മെറ്റീരിയലായി വില്‍പന നടത്തും. ഹോട്ടലുകളില്‍ നിന്നും ഹോസ്പിറ്റലുകളില്‍ നിന്നും യൂസര്‍ ഫീസ് പോലെ സബ്സ്‌ക്രിപ്ഷന്‍ ഫീസും വാങ്ങും. വേസ്റ്റിന്റെ മെറ്റീരിയലും അളവിനും അനുസരിച്ചാണ് ഇത് ചെയ്യുന്നത്.

മാലിന്യത്തിന്റെ അളവ് ഇരട്ടിയാകും: സംസ്‌കരണം അനിവാര്യം

സ്ഥാപനങ്ങളില്‍ നിന്ന് ശേഖരിക്കുമ്പോഴും റോമെറ്റീരിയലാക്കി വില്‍ക്കുമ്പോഴും ഫീസ് കിട്ടും. വെള്ളത്തിന്റെ ബോട്ടിലിന് കിലോയ്ക്ക് 25-26 രൂപ കിട്ടും. പാല്‍ കവറിന് 14 രൂപ എന്നിങ്ങനെ ഓരോ മാലിന്യത്തിനും വില ഈടാക്കും. വിവാഹ പാര്‍ട്ടികള്‍ മുതല്‍ സമ്മേളനങ്ങള്‍ വരെ ഏറ്റെടുത്ത് നടത്തിയ ഗ്രീന്‍വേംസ് ലക്ഷ്യമിടുന്നത് സീറോ വേയ്സ്റ്റ് ഇവന്റ്‌സാണെന്നും ജാബിര്‍ പറയുന്നു. മാത്രമല്ല ജൈവ മാലിന്യങ്ങള്‍ ഉപയോഗിച്ചുള്ള കമ്പോസ്റ്റും ഗ്രീന്‍വേംസിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ചിട്ടുണ്ട്. രാജ്യത്ത് ഉപഭോഗ സംസ്‌കാരം വര്‍ധിച്ച് വരുന്നതിനാല്‍ വരുന്ന പത്ത് വര്‍ഷത്തിനകം രാജ്യത്തെ മാലിന്യത്തിന്റെ അളവ് ഇരട്ടിയാകുമെന്നും ഇവ കൃത്യമായി സംസ്‌കരണം നടത്തുക അനിവാര്യമാണെന്നും ഈ യുവ സംരംഭകന്‍ ഓര്‍മ്മിപ്പിക്കുന്നു.

Also read:
Carbon Masters, A startup for curbing carbon debris

വരുമാനം കൊണ്ടുവരുന്ന മാലിന്യം

കുളവാഴയെ ഒതുക്കാന്‍ മോഹന്‍ദാസ് കോളേജിലെ സ്റ്റുഡന്റ് ഇന്നവേഷന്‍

 

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version