സംരംഭകര്‍ക്കും സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ചാനല്‍ അയാം ഡോട്ട് കോം ഒരുക്കുന്ന ഏകദിന പരിശീലന പരിപാടിയാണ് ‘ഞാന്‍ സംരംഭകന്‍’. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ സഹായങ്ങളും സബ്സിഡികളും, അത് ലഭ്യമാക്കുന്നതിനുള്ള വഴികള്‍, ലാഭകരമായി സംരംഭം കൊണ്ടു പോകാന്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് തുടങ്ങി, ഡിജിറ്റല്‍ മേഖല ഉപയോഗിച്ച് മാര്‍ക്കറ്റിംഗും സെയില്‍സും വിപുലമാക്കുന്നതിനുള്ള ആശയങ്ങളും, ഇപ്പോള്‍ ലാഭകരമായി നടത്താവുന്ന സംരംഭക ആശയങ്ങളും വരെ ‘ഞാന്‍ സംരംഭകന്‍’ ചര്‍ച്ച ചെയ്യും.
ആദ്യ എഡിഷന്‍ പെരിന്തല്‍മണ്ണയില്‍
ഞാന്‍ സംരംഭകന്‍ -അയാം ആന്‍ എന്‍ട്രപ്രണര്‍ പ്രോഗ്രാമിന്റെ ആദ്യ എഡിഷന്‍ ഡിസംബര്‍ 21ന് മലപ്പുറം പെരിന്തല്‍മണ്ണയില്‍ നടക്കും. നവ സംരംഭകര്‍ക്കും, മൈക്രോ-മീഡിയം സ്‌മോള്‍ എന്റര്‍പ്രണേഴ്‌സിനും സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭത്തിന്റെ എല്ലാ വശങ്ങളും അറിയാന്‍ ഗവണ്‍മെന്റ് ഒഫീഷ്യല്‍സും സബ്ജക്ട് എക്‌സ്‌പേര്‍ട്ടുകളാണ് ഏകദിന വര്‍ക്ക്‌ഷോപ്പിന് എത്തുന്നത്.
ഞാന്‍ സംരംഭകന്‍ നാലു ജില്ലകളിലേക്കും
മലപ്പുറം കൂടാതെ ജനുവരി 11ന് കണ്ണൂര്‍, ജനുവരി 25ന് തൃശൂര്‍, ഫെബ്രുവരി 8ന് കൊച്ചി, ഫെബ്രുവരി 22 ന് തിരുവനന്തപുരം എന്നിങ്ങനെ കേരളത്തിലെ 5 ജില്ലകളിലാണ് പരിപാടിയെത്തുന്നത്.
വിശദവിവവരങ്ങള്‍ www.channeliam.com വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഓരോ ജില്ലകളിലേക്കുമുള്ള രജിസ്‌ട്രേഷന്‍ ലിങ്കുകള്‍ വഴി ഓണ്‍ലൈനില്‍ നിങ്ങളുടെ സീറ്റുകള്‍ ഉറപ്പാക്കാം. രാവിലെ 9 മുതല്‍ 5 മണി വരെ നടക്കുന്ന വര്‍ക്ക്‌ഷോപ്പിന് 1000 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീ. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഫീഡ്ബാക്ക് ഫോമിലൂടെ എക്‌സ്‌പേര്‍ട്ട്‌സിനോട് ബിസിനസ് സംബന്ധമായ സംശയങ്ങള്‍ ചോദിക്കാം.
സര്‍വീസ് സപ്പോര്‍ട്ടും ഉറപ്പാക്കുന്നു
ഞാന്‍ സംരംഭകന്‍ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് 4000 രൂപയോളം വരുന്ന സര്‍വീസ് സപ്പോര്‍ട്ട് നല്‍കുന്നു. ബിസിനസ് സെറ്റ് ചെയ്യാനുള്ള സഹായം, ലീഗല്‍, ഇപിസി രജിസ്‌ട്രേഷന്‍, കമ്പനികാര്യ കണ്‍സള്‍ട്ടേഷന്‍, രജിസ്‌ട്രേഷന്‍, പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കല്‍, ബിസിനസ് പ്ലന്‍ കണ്‍സള്‍ട്ടേഷന്‍, ജിഎസ്ടി രജിസ്‌ട്രേഷന്‍, IEC രജിസ്‌ട്രേഷന്‍, ഡിജിറ്റല്‍ മീഡിയ സപ്പോര്‍ട്ട്, വീഡിയോ സപ്പോര്‍ട്ട് എന്നീ സര്‍വീസുകളില്‍ സഹായം ഉറപ്പാക്കുന്നു.