MSME സംരംഭകർക്കായി Amazon, ഇന്ത്യൻ ഇന്റസ്ട്രിയുമായി കൈകോർക്കുന്നു സൂക്ഷ്മ-ചെറുകിട സംരംഭങ്ങളിലേക്ക് ഇ-കൊമേഴ്സിന്റെ നേട്ടമെത്തിക്കും
ഇതിനായി CII യുമായി ആമസോൺ MoU ഒപ്പു വച്ചു
10 സംസ്ഥാനങ്ങളിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഗുണം കിട്ടും
MSME മന്ത്രാലയവുമായി ചേർന്നാണ് Amazon ഇന്ത്യയും CIIയും പദ്ധതി നടപ്പാക്കുക
ആമസോണും CIIയും MSMEകൾക്ക് ട്രെയിനിംഗ്, വർക്ക്ഷോപ്പ്, മാസ്റ്റർക്ലാസ് ഇവ നൽകും
ഇ-കൊമേഴ്സിലൂടെ കയറ്റുമതിക്ക് MSMEകളെ പ്രത്യേകം ഗൈഡ് ചെയ്യും
ഡിജിറ്റൽ ഇക്കോണമിയുടെ ഭാഗമാകാൻ MSMEകളെ സഹായിക്കും
MSMEകൾക്കായി മാർക്കറ്റ് അനാലിസിസ് റിപ്പോർട്ടുകൾ തയ്യാറാക്കും
ബ്രാൻഡിംഗ്, മാർക്കറ്റിംഗ്, ലോജിസ്റ്റിക്സ് തുടങ്ങിയവയിലെല്ലാം സഹായം നൽകും
കൂടുതൽ MSMEകളെ ഓൺലൈനിൽ എത്തിക്കാൻ CII-ആമസോൺ കൂട്ടുകെട്ടിലൂടെ ശ്രമിക്കും
10 ദശലക്ഷം MSMEകൾ ഡിജിറ്റൈസ് ചെയ്യുമെന്ന് മുൻപ് ആമസോൺ പ്രഖ്യാപിച്ചിരുന്നു
2025ഓടെ 10 ബില്യൺ ഡോളർ ഇ-കൊമേഴ്സ് കയറ്റുമതിയും വാഗ്ദാനം ചെയ്തിരുന്നു
ഒരു ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ആമസോൺ പ്രഖ്യാപിച്ചിരുന്നു