ഇന്ധന വില വർദ്ധന പിടിച്ചു നിർത്താൻ കേന്ദ്രം നടപടികളെക്കുന്നുവെന്ന് റിപ്പോർട്ട്
എക്സൈസ് തീരുവ വെട്ടിക്കുറയ്ക്കുന്നതിന് ധനമന്ത്രാലയം ആലോചിക്കുന്നു
കഴിഞ്ഞ 10 മാസമായി ക്രൂഡ് ഓയിൽ വില ഇരട്ടിയാകുന്നത് ഇന്ധനവില കൂടാൻ ഇടയാക്കി
പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയ്ൽ വിലയുടെ ഏകദേശം 60% നികുതിയും തീരുവയുമാണ്
കഴിഞ്ഞ 12 മാസത്തിനുള്ളിൽ പെട്രോൾ, ഡീസൽ നികുതി സർക്കാർ രണ്ടുതവണ ഉയർത്തി
കൊറോണ വൈറസ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനായിരുന്നു നികുതി കൂട്ടിയത്
ഉപഭോക്താക്കളുടെ നികുതി ഭാരം കുറയ്ക്കുന്നതിന് ഫലപ്രദമായ മാർഗം ആലോചനയിലാണ്
സംസ്ഥാനങ്ങൾ, ഓയിൽ കമ്പനികൾ, ഓയിൽ മന്ത്രാലയം എന്നിവയുമായി കൂടിയാലോചന തുടങ്ങി
നികുതി വെട്ടിക്കുറയ്ക്കും മുമ്പ് ഇന്ധനവില സ്ഥിരപ്പെടുത്തണമെന്ന് സർക്കാർ കരുതുന്നു
ക്രൂഡ് വില ഉയർന്നാലും അപ്പോൾ നികുതി ഘടനയിൽ മാറ്റം വരുത്തേണ്ട സാഹചര്യമുണ്ടാകില്ല
ചില സംസ്ഥാനങ്ങൾ പെട്രോളിനും ഡീസലിനുമുള്ള സംസ്ഥാനതല നികുതി കുറച്ചിരുന്നു
കഴിഞ്ഞ സാമ്പത്തിക വർഷം പെട്രോളിയം മേഖലയിലെ കേന്ദ്ര-സംസ്ഥാന റവന്യു 5.56 ട്രില്യൺ രൂപയാണ്
വില നിയന്ത്രിക്കാൻ പ്രൊഡക്ഷൻ കട്ട് കുറയ്ക്കണമെന്ന് ഇന്ത്യ OPEC നോട് ആവശ്യപ്പെട്ടിരുന്നു