ജീവിതത്തിൽ എന്നും ഓർക്കുന്ന ആ അസുലഭ നിമിഷത്തെക്കുറിച്ച് ബ്രാൻസൺ

ബ്രിട്ടീഷ് ശതകോടീശ്വരൻ റിച്ചാർഡ് ബ്രാൻസൻ ബഹിരാകാശം കണ്ട് മടങ്ങുമ്പോൾ പറഞ്ഞത് ഇത്രമാത്രം – ജീവിതത്തിൽ എന്നും ഓർക്കുന്ന അസുലഭ നിമിഷം- ഞായറാഴ്ച രാത്രി ന്യൂ മെക്സിക്കോയിൽ നിന്ന് VSS Unity എന്ന Virgin Galactic ബഹിരാകാശ പേടകത്തിൽ ഭൂമിയിൽ നിന്ന് ഏതാണ്ട് 90 കിലോമീറ്ററോളം ഉയരത്തിൽ എത്തുമ്പോൾ ബ്രാൻസൺ കണ്ടത് നിത്യമായ ശൂന്യതയും ഇരുളുമായിരുന്നു. ബ്രാൻസണെ സംബന്ധിച്ച് ഭൂമിക്കപ്പുറത്തേക്കുള്ള യാത്രയുടെ ഉമ്മറപ്പടി കണ്ടുള്ള തിരിച്ചുവരവ്…

ടേക്ക് ഓഫു മുതൽ ഏതാണ്ട് 1 മണിക്കൂറായിരുന്നു മൊത്തം യാത്രയുടെ ദൈർഘ്യം. ഭൂമിയിലേക്ക് മടങ്ങും മുമ്പ് ബ്രാൻസനും സഹയാത്രികരും ഭൂമിയുടെ മനോഹരമായ ആകൃതി കണ്ടു, കുറച്ച് നിമിഷങ്ങളിൽ  ശൂന്യതയുടെ സമ്മാനമായ ഭാരക്കുറവും അനുഭവിച്ചു.

വിർജിൻ ഗാലക്‌ടിക് ഉടമ ബ്രാൻസൺ ഉൾപ്പെടെ ആറ് പേരാണ് ആ ചരിത്ര യാത്ര നടത്തിയത്. ഇന്ത്യക്കാരിയായ Sirisha Bandla അതിന്റെ ഭാഗഭാക്കായി. യൂണിറ്റിയുടെ സമ്പൂർണ്ണ ക്രൂവുമായുള്ള ആദ്യ സബ് ഓർബിറ്റൽ പരീക്ഷണമായിരുന്നു. സ്പേസ് ടൂറിസത്തിലെ പുതിയ യുഗത്തിന്റെ മുന്നോടി എന്നാണ് ദൗത്യത്തെ ബ്രാൻസൺ വിശേഷിപ്പിച്ചത്.

നേരത്തെ, വിർജിൻ ഗാലക്റ്റിക് പോസ്റ്റുചെയ്ത വീഡിയോയിൽ ബ്രാൻസൺ സൈക്കിളിൽ സ്പേസ്പോർട്ടിൽ എത്തുന്നതും തന്റെ സഹപ്രവർത്തകരെ ആലിംഗനം ചെയ്യുന്നതും കാണിച്ചിരുന്നു.

വിക്ഷേപണത്തിന് സാക്ഷികളാകാൻ സ്പേസ് ഇൻഡസ്ട്രി എക്സിക്യൂട്ടീവുകൾ, ഭാവി ഉപഭോക്താക്കൾ, അഭ്യുദയകാംക്ഷികൾ എന്നിവരുടെ നീണ്ടനിരതന്നെ എത്തിയിരുന്നു. ശതകോടീശ്വരനും ബഹിരാകാശ വ്യവസായത്തിന്റെ പയനിയറുമായ എലോൺ മസ്കും സംബന്ധിച്ചിരുന്നു.

2022 ൽ കൊമേർഷ്യൽ ഓപ്പറേഷൻസ് ആരംഭിക്കുന്നതിന് മുൻപ് രണ്ട് പരീക്ഷണ പറക്കലുകൾ കൂടി നടത്താൻ കമ്പനിക്ക് ആലോചനയുണ്ട്.
കോടീശ്വരനും ആമസോൺ സ്ഥാപകനുമായ ജെഫ് ബെസോസിനേക്കാൾ ഒൻപതു ദിവസം നേരത്തെ സ്പേസിലേക്ക് പറക്കുകവഴി  ബഹിരാകാശത്തെത്തുന്ന ആദ്യ ശത കോടീശ്വരനായ എൻട്രപ്രണറുമായി ബ്രാൻസൻ.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version