Tata Sons ഈ മാസം അവതരിപ്പിക്കാനിരുന്ന Super App വൈകുമെന്ന് റിപ്പോർട്ട്
നയവ്യക്തതയ്ക്കായി Super App ലോഞ്ച് ചെയ്യുന്നത് വൈകിപ്പിക്കുന്നു
ഉപഭോക്തൃ സംരക്ഷണ നിയമങ്ങളിൽ വ്യക്തത ആവശ്യമായതിനാലാണ് ടാറ്റയുടെ സൂപ്പർ ആപ്പ് വൈകുന്നത്
കൺസ്യൂമർ ഡ്യൂറബിൾസ് മുതൽ ഫുഡ്,ഗ്രോസറി, പേയ്മെന്റ് സർവീസ് വരെ ഒരുമിക്കുന്നതാണ് ടാറ്റയുടെ സൂപ്പർ ആപ്പ്
ആമസോൺ, ഫ്ലിപ്കാർട്ട്, റിലയൻസ് ജിയോ മാർട്ട് ഇവയ്ക്ക് വെല്ലുവിളി ഉയർത്തും വിധമാണ് ആപ്പിന്റെ രൂപകൽപന
സൂപ്പർ ആപ്പ് ബെംഗളൂരുവിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്
ഒന്നിലധികം കമ്പനികളിൽ നിന്നുളള സേവനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതാണ് സൂപ്പർ ആപ്പ്
ഉപഭോക്തൃ സംരക്ഷണ (ഇ-കൊമേഴ്‌സ്) നിയമങ്ങൾ-2020, ഇ-കൊമേഴ്‌സ് സ്ഥാപനമെന്ന നിലയിൽ ടാറ്റ ഡിജിറ്റലിന്റെ സൂപ്പർ ആപ്പ് ലോഞ്ചിനെ ബാധിച്ചിരുന്നു
നിർദ്ദിഷ്ട ഭേദഗതി പ്രകാരം ഇ-കൊമേഴ്സ് മാർക്കറ്റ് പ്ലേസുമായി പ്രത്യക്ഷത്തിലോ പരോക്ഷമായോ ബന്ധമുളള കമ്പനിക്ക് പ്ലാറ്റ്ഫോമിൽ വിൽപ്പന സാധ്യമാകില്ല
ഓൺലൈൻ മാർക്കറ്റ് പ്ലേസിന്റെ ലാസ്റ്റ് മൈൽ ഡെലിവറി പങ്കാളിയെ പോലും ബന്ധപ്പെട്ട കക്ഷിയായി കണക്കാക്കാവുന്നതാണ്
ജൂലൈയിൽ, വാണിജ്യ മന്ത്രാലയം കരട് നിയമങ്ങളെക്കുറിച്ച് അഭിപ്രായം തേടിയിരുന്നു
കമ്പനി ഒരു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം അല്ല, ഒരു റീട്ടെയിലർ എന്ന നിലയിലാണ് പ്രവർത്തിക്കുന്നതെന്ന് RIL പറയുന്നു
ടാറ്റാ ഡിജിറ്റൽ ടീം, നിയമങ്ങൾ അനുസരിച്ച് ബിസിനസ്സ് ഘടനയിൽ വ്യക്തത ലഭിക്കുന്നതുവരെ കാത്തിരിക്കുമെന്ന് ET റിപ്പോർട്ട് ചെയ്യുന്നു
സൂപ്പർ ആപ്പ് സേവനങ്ങൾക്കായി 1MG, BigBasket തുടങ്ങിയ ഇ-കൊമേഴ്സ് സ്റ്റാർട്ടപ്പുകളിൽ കൺട്രോളിംഗ് സ്റ്റേക്ക് ടാറ്റ നേടിയിരുന്നു