ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ എന്ന DRDO പുതിയൊരു ദൗത്യത്തിലാണ്. പദ്ധതി വിജയിച്ചാൽ സൈനികർക്കൊപ്പം അണി ചേരാൻ  ഇനി മുതൽ റോബോട്ടുകളും കാണും.

  • സൈനിക നടപടികളുടെ സമയത്ത് പരിക്കേറ്റവരെ സുരക്ഷിതമായി തിരികെ കൊണ്ടുപോകാൻ ഈ റോബോട്ട് പടയാളികളും ഒപ്പമുണ്ടാകും.
  • യുദ്ധങ്ങളിലോ ഓപ്പറേഷനുകളിലോ സൈനികർക്കൊപ്പം സഞ്ചരിക്കാൻ കഴിയുന്ന റോബോട്ടുകളെ നിർമ്മിക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനായി പ്രവർത്തിക്കുകയാണ് DRDO.
  • ഡിആർഡിഒയുടെ യൂണിറ്റുകളിൽ ഒന്നായ പൂനെയിലെ ലാബിലാണ് രൂപകൽപന ചെയ്യുന്നത്.

ഇപ്പോൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്  ഒരു റോബോട്ടിക് ആപ്ലിക്കേഷനാണ്.

സൈനികന്റെ ഭാരം ലഘൂകരിക്കുക എന്നതാണ് ആശയം. ഓപ്പറേഷൻ സമയത്ത്, സൈനികർ വെടിമരുന്ന്, റേഷൻ, മറ്റ് ഉപകരണങ്ങൾ എന്നിവ അവരുടെ പുറകിൽ വഹിക്കണം. പകരം, റോബോട്ടിന് മുഴുവൻ ഗ്രൂപ്പിനും വേണ്ടിയുളള സാധനങ്ങൾ വഹിക്കാൻ കഴിയുമെന്ന് ഡിആർഡിഒ ലാബ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഓട്ടോണോമസ് മോഡിൽ പോകുന്ന റോബോട്ടുകൾ  ഒരു സൈനികന്റെ  വേഗതയുമായി പൊരുത്തപ്പെടുന്നതും തടസ്സങ്ങൾ മറികടന്ന് നീങ്ങുന്നതുമായിരിക്കണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകളുടെ മുഴുവൻ സാധ്യതയും ഇതിനായി ഉപയോഗിക്കും. ഡിആർഡിഒ ലാബ്  ആദ്യം സാങ്കേതികവിദ്യ വികസിപ്പിക്കുകയും പിന്നീട് പ്രോട്ടോടൈപ്പുകളും അന്തിമ ഉൽപ്പന്നങ്ങളും നിർമ്മിക്കുകയും ചെയ്യും.

തടസ്സങ്ങൾ ഒഴിവാക്കി മുന്നോട്ട് പോകാൻ സെൻസറുകളിലൂടെ ഇത് സ്വന്തമായി പ്രവർത്തിപ്പിക്കുക എന്നതാണ് ആശയമെങ്കിലും, മാനുവൽ ഓപ്പറേഷനുകൾക്കും ഓപ്ഷനുകൾ ഉണ്ടാകുമെന്ന് ഒരു ശാസ്ത്രജ്ഞൻ പറഞ്ഞു. ആത്യന്തികമായി സപ്ലൈസ് സൈനികർ വഹിക്കേണ്ടതാണെങ്കിലും, ഒരു നിശ്ചിത ദൂരം വരെ ലോഡ് കൊണ്ടുപോകാൻ റോബോട്ടുകളെ എല്ലായ്പ്പോഴും ഉപയോഗിക്കാമെന്നും അതിനുശേഷം ചുമതല സൈനികർക്ക് ഏറ്റെടുക്കാമെന്നും ഡിആർഡിഒ വ്യക്തമാക്കി. ഒരു വർഷം മുമ്പ് ആരംഭിച്ച പദ്ധതി ഡിസൈൻ ഘട്ടത്തേക്കാൾ അൽപ്പം പുരോഗമിച്ചിട്ടുണ്ട്.

DRDO is working on robots to support foot soldiers. Usually, foot soldiers carry ammunition, ration, and equipment during battles. If successful, the robots can carry the load instead

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version