ഇതാദ്യമായി കേരളം കയറ്റുമതി നയം പ്രഖ്യാപിക്കാനൊരുങ്ങുന്നു. രണ്ടു മാസത്തിനുള്ളിൽ നയം പ്രഖ്യാപിക്കുവാനാണ് വ്യവസായ വകുപ്പിന്റെ തീരുമാനം. നയത്തിന് കരുത്തേകുന്നതിനായി എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിലും ഉടൻ കേരളത്തിൽ യാഥാർഥ്യമാകും.

കേരളത്തിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ മികച്ച നേട്ടം കൈവരിക്കാൻ സാധിക്കുന്നു എന്നത് സംസ്ഥാനം കൈവരിക്കുന്ന കുതിപ്പിന്റെ സൂചകമാണ്. ഇത് തുടരുന്നതിനും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ സംസ്ഥാന തലത്തിൽ രൂപീകരിക്കും. കയറ്റുമതി വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടറേറ്റിലും ജില്ലാ വ്യവസായ കേന്ദ്രം ഓഫീസുകളിലും കയറ്റുമതി പ്രോത്സാഹന കാര്യങ്ങൾക്ക് മാത്രമായി നോഡൽ ഓഫീസർമാരെ നിയമിക്കും.

ഒപ്പം സംസ്ഥാനത്തിന്റെ ആദ്യ കയറ്റുമതി നയവും രണ്ട് മാസത്തിനുള്ളിൽ പ്രഖ്യാപിക്കും. ലക്ഷ്യം കേരളത്തെ ആധുനിക വ്യവസായങ്ങളുടെ ഹബ്ബാക്കി മാറ്റുക തന്ന
- കേരളം പ്രധാനമായും ലക്ഷ്യമിടുന്നത് ആധുനിക വ്യവസായങ്ങളുടെ ഹബ്ബായി മാറുന്നതിനാണ്. ഇതിനായി മെഡിക്കൽ ഡിവൈസസ്, ഇലക്ട്രോണിക്സ് മേഖലകളിലെ ആഗോള കമ്പനികളുടെ സ്റ്റോക്ക് യാഡ്, അസംബ്ളിംഗ് സെന്ററുകൾ എന്നിവ കേരളത്തിലേക്ക് എത്തിക്കുന്നതിന് പദ്ധതി തയ്യാറാക്കും.
- വിമാനത്താവളങ്ങളോട് ചേർന്ന് കയറ്റുമതി ഉൽപന്നങ്ങളുടെ ഗുണനിലവാര പരിശോധനക്കും സംഭരണത്തിനുമുള്ള കേന്ദ്രങ്ങൾ സ്ഥാപിക്കുന്ന കാര്യവും പരിഗണിക്കുന്നതാണ്.

- ആരോഗ്യ രക്ഷാ ഉപകരണ മേഖലയിൽ ബഹുരാഷ്ട്ര കമ്പനികളാണ് വിപണിയുടെ എൺപത് ശതമാനവും നിയന്ത്രിക്കുന്നതെന്നതിനാൽ ഈ മേഖലയിലെ പ്രധാന സ്ഥാപനങ്ങളെ കേരളത്തിൽ എത്തിച്ചാൽ ഇവിടെ നിന്നുള്ള കയറ്റുമതിയും വർധിക്കും. ഇത് സാധ്യമാക്കുന്നതിന് ഈ മേഖലയിലെ പ്രധാന കമ്പനികളുമായി കൂടിക്കാഴ്ചക്ക് പരിപാടി തയ്യാറാക്കും.
- ഇലക്ട്രോണിക്സ് മേഖലയിലും പ്രധാന ആഗോള കമ്പനികളേയും ഘടക ഉൽപന്നങ്ങളുടെ വിതരണക്കാരേയും കേരളത്തിലേക്ക് എത്തിക്കാനും പ്രത്യേക പരിപാടി തയ്യാറാക്കും.
- സിങ്കപ്പൂർ മാതൃകയിൽ പ്രധാന ആഗോള കമ്പനികളുടെ സ്റ്റോക്ക്യാർഡുകൾ കേരളത്തിൽ ആരംഭിക്കാനായിരിക്കും ശ്രമിക്കുക.
- സമുദ്രോൽപന്ന കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ആലപ്പുഴയിൽ ഫാക്ടറികളുടെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി ചന്തിരൂരിൽ പുതിയ എഫ്ളുവന്റ് ട്രീറ്റ്മെന്റ് പ്ളാൻറ് സ്ഥാപിക്കാനുള്ള 16 കോടി രൂപയുടെ പദ്ധതിക്ക് ഇതിനോടകം തന്നെ സിഡ്ബി ധനസഹായം സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ട്.
- അസംസ്കൃത വസ്തു ലഭ്യത ഉറപ്പു വരുത്തുന്നതിനായി അക്വാ കൾച്ചർ രംഗത്തെ സാധ്യതകളും ഉപയോഗിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള നോർവ്വേ സന്ദർശനത്തിന്റെ തുടർച്ചയായി ഇതിനുള്ള ചർച്ചകളും നടന്നു വരികയാണ്.