ഇന്ത്യയിൽ  അനധികൃത  ചൂതാട്ട, വാതുവെപ്പ് ഇടപാടുകൾ തുടരുന്ന  ഓഫ്‌ഷോർ പ്ലാറ്റ്‌ഫോമുകളെ കൈയോടെ പിടികൂടാൻ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) .കൈമാറ്റങ്ങളിൽ നികുതി ഈടാക്കുന്നതടക്കം സർക്കാർ കർശന നിയമങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുകയാണ്. ഒക്ടോബർ ഒന്ന് മുതൽ നടപ്പാക്കിയ നികുതി ഭേദഗതികൾക്കു പുറമെയാണ് ഈ നീക്കം .

ഡൊമൈൻ ഫാമിംഗിലൂടെ ഇന്ത്യയിൽ പ്രവർത്തിക്കുന്ന 114 അനധികൃത വാതുവെപ്പ്, ചൂതാട്ട പ്ലാറ്റ്‌ഫോമുകൾ കണ്ടെത്തി നടപടികളിലേക്ക് കടക്കുകയാണ് കേന്ദ്രം.

ഇത്തരം പ്ലാറ്റ്ഫോമുകൾ വഴി നടക്കുന്ന യുപിഐ പേയ്‌മെന്റുകളിൽ സ്രോതസ്സിൽ നികുതി പിരിവ് TCS നടപ്പിലാക്കുന്ന തീരുമാനം ഉണ്ടായേക്കാം. ഈ പ്ലാറ്റുഫോമുകളുടെ  നിയമവിരുദ്ധ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനും, പരിശോധനാ പ്രക്രിയകൾ മെച്ചപ്പെടുത്തുന്നതും നടപടികൾ ഉണ്ടാകും.

നിയമവിരുദ്ധമായ ചൂതാട്ടവും അനുബന്ധ പ്രവർത്തനങ്ങളും നടത്തുന്ന ഇത്തരം ഓൺലൈൻ പ്രവർത്തനങ്ങൾ ഉപയോക്താക്കൾക്ക് സുരക്ഷിതമായ ഡിജിറ്റൽ അന്തരീക്ഷം വളർത്തിയെടുക്കുന്നു എന്നാണ് കേന്ദ്രനികുതി വകുപ്പിന്റെ വിലയിരുത്തൽ.

അനധികൃത ചൂതാട്ട, വാതുവെപ്പ് നടത്തുന്ന ആഭ്യന്തര ഓൺലൈൻ ഗെയിമിംഗ് കമ്പനികൾ UPI പേയ്‌മെന്റുകൾ ശേഖരിക്കാൻ പ്രോക്‌സി ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്നു. ഇത് ഫണ്ടുകൾ കണ്ടെത്തുന്നത് ബുദ്ധിമുട്ടാക്കുന്നു. ഈ പ്ലാറ്റ്‌ഫോമുകൾ പ്രോക്‌സി അക്കൗണ്ടുകളിൽ ഫണ്ട് ശേഖരിക്കുകയും ഹവാല, ക്രിപ്‌റ്റോകറൻസി, മറ്റ് നിയമവിരുദ്ധ ചാനലുകൾ തുടങ്ങിയ നിയമവിരുദ്ധ മാർഗങ്ങളിലൂടെ അവ കൈമാറുകയും ചെയ്യുന്നു.

ഒക്ടോബർ 1 മുതൽ, ഓഫ്‌ഷോർ ഗെയിമിംഗ് കമ്പനികൾ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസിന്റെ (ഡിജിജിഐ) ശുപാർശയുടെ അടിസ്ഥാനത്തിൽ ജൂലൈയിൽ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം ചൂതാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന 138 ഓഫ്‌ഷോർ വാതുവയ്‌പ്പ് സൈറ്റുകൾ തടയുന്നതിനുള്ള ഉത്തരവ് പാസാക്കി.

Parimatch, Fairplay, 1XBET, Lotus365, Dafabet, Betwaysatta തുടങ്ങിയ നിരവധി ഉയർന്ന പ്ലാറ്റ്‌ഫോമുകൾ ഇതിനകം നിരോധിത പട്ടികയിൽ ഉണ്ട്. നിയമവിരുദ്ധമായ വാതുവെപ്പ്, ചൂതാട്ട പ്ലാറ്റ്‌ഫോമുകൾ സറോഗേറ്റ് ന്യൂസ് വെബ്‌സൈറ്റുകളുടെ ഉപയോഗവും ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട പേയ്‌മെന്റ് പ്രോക്‌സികളിൽ മാറ്റം വരുത്തുന്നതും ഉൾപ്പെടെ വിവിധ തന്ത്രങ്ങൾ ചൂതാട്ടത്തിനായി പ്രയോഗിക്കുന്നു.
 
ഇന്ത്യയിൽ രജിസ്റ്റർ ചെയ്യാത്ത നിരവധി അനധികൃത ചൂതാട്ട, വാതുവെപ്പ് സൈറ്റുകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ഈ സൈറ്റുകൾ വിവിധ പ്രോക്സി വെബ്‌സൈറ്റുകൾ ഉപയോഗിച്ചാണ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത്.  

ഒക്ടോബർ മുതൽ നിയമങ്ങൾ കർശനമാക്കി
 
ഓൺലൈൻ ഗെയിമിംഗ് കമ്പനികൾക്കായുള്ള കേന്ദ്ര ചരക്ക് സേവന നികുതി (സിജിഎസ്ടി), സംയോജിത ചരക്ക് സേവന നികുതി (ഐജിഎസ്ടി) എന്നിവയിലെ ഭേദഗതികൾ  ഒക്ടോബർ ഒന്നു മുതൽ ഭേദഗതികൾ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.


ഭേദഗതികളുടെ ഭാഗമായി, ഇന്ത്യയ്ക്ക് പുറത്ത് ആസ്ഥാനമായുള്ള എല്ലാ ഗെയിമിംഗ് കമ്പനികളും, ഇടനിലക്കാർ വഴി ഇത്തരം സേവനം നൽകുന്നവരും രജിസ്റ്റർ ചെയ്യുകയും ഉറവിടത്തിൽ നിന്ന് നികുതി നൽകുകയും ചെയ്യണമെന്ന് ഭേദഗതി നിർദേശിക്കുന്നു.

ഓൺലൈൻ ഗെയിമിംഗ് കമ്പനികൾ അവരുടെ ഉപയോക്താക്കളുടെ ഡാറ്റാബേസ് സൂക്ഷിക്കണമെന്നും ജിഎസ്ടി റിട്ടേണുകൾ ഫയൽ ചെയ്യേണ്ടതുണ്ടെന്നും സർക്കാർ രേഖ നിർദ്ദേശിക്കുന്നു.

ഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും കുതിരപ്പന്തയത്തിനും 28 ശതമാനം ജിഎസ്ടി ഈടാക്കുക എന്നതാണ് ഈ നിയമനിർമ്മാണ ഭേദഗതിയുടെ പ്രാഥമിക ലക്ഷ്യം.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version