സ്റ്റാർട്ടപ്പ് ഫണ്ടിംഗ് കുറഞ്ഞ വർഷം

ആറു വർഷത്തിനിടയിൽ ഏറ്റവും കുറവ് സ്റ്റാർട്ടപ്പ് ഫണ്ടിംഗ് ലഭിച്ചത് 2023ൽ. കഴിഞ്ഞ വർഷം സ്റ്റാർട്ടപ്പ് ഫണ്ടിംഗിൽ ഇന്ത്യയ്ക്ക് ലഭിച്ചത് 66,908 കോടി രൂപയാണ്. 2022ൽ ഇത് 1,80,000 കോടി രൂപയായിരുന്നു. 2022നെ അപേക്ഷിച്ച് സ്റ്റാർട്ടപ്പ് ഫണ്ടിംഗിൽ 62% കുറവാണ് രേഖപ്പെടുത്തിയത്.

മാർക്കറ്റ് ഇന്റലിജൻസ് പ്ലാറ്റ്ഫോമായ പ്രൈവറ്റ് സർക്കിൾ റിസേർച്ച് ആണ് ഡാറ്റ പുറത്തുവിട്ടത്. ഇതിന് മുമ്പ് ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾക്ക് ഏറ്റവും കുറവ് ഫണ്ട് ലഭിച്ച വർഷം 2018 ആണ്. 1,00,930 കോടി രൂപയാണ് ആ വർഷം സ്റ്റാർട്ടപ്പുകൾക്ക് ഫണ്ട് ലഭിച്ചത്. സ്റ്റാർട്ടപ്പുകൾക്ക് ഏറ്റവും കൂടുതൽ ഫണ്ടിംഗ് ലഭിച്ച വർഷം 2021 ആണ്. 2,41,787 കോടി രൂപയുടെ ഫണ്ടിംഗ് നേട്ടമുണ്ടാക്കാൻ സ്റ്റാർട്ടപ്പുകൾക്ക് ആ വർഷം കഴിഞ്ഞു. ഫണ്ടിംഗ് ഡീലുകളുടെ എണ്ണവും മുൻ വർഷത്തെ അപേക്ഷിച്ച് 72% കുറഞ്ഞു. 2022ൽ മൊത്തം 5,114 ഫണ്ടിംഗ് ഡീലുകളുണ്ടാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ കഴിഞ്ഞ വർഷം ആകെ 1,444 ഡീലുകൾ മാത്രമാണുണ്ടാക്കാൻ സാധിച്ചത്.


സ്റ്റാർട്ടപ്പുകൾ യൂണികോണുകളായതും കഴിഞ്ഞ വർഷം കുറഞ്ഞു. ഇൻക്രഡ്, സെപ്റ്റോ എന്നിങ്ങനെ രണ്ട് സ്റ്റാർട്ടപ്പുകൾ മാത്രമാണ് യൂണികോൺ നിലവാരത്തിലേക്ക് ഉയർന്നത്. സ്റ്റാർട്ടപ്പുകൾക്ക് മൊത്തത്തിൽ കുറഞ്ഞ ഫണ്ടിംഗായിരുന്നു ലഭിച്ചതെങ്കിലും ഉറച്ച അടിത്തറയുള്ള സ്റ്റാർട്ടപ്പുകളിലേക്ക് ഫണ്ടിംഗിന്റെ ഒഴുക്കുണ്ടായിട്ടുണ്ട്. 500 മില്യൺ ഡോളർ ഫണ്ടിംഗ് ലഭിച്ച ലെൻസ്കാർട്ടാണ് പട്ടികയിൽ മുന്നിൽ. ഫോൺപേയ്ക്ക് 600 മില്യൺ ഡോളർ ഫണ്ട് ലഭിച്ചെങ്കിലും മാതൃകമ്പനിയായ വാൾമാർട്ടിൽ നിന്നായത് കൊണ്ട് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

സ്റ്റാർട്ടപ്പുകൾക്ക് ഏറ്റവും കൂടുതൽ ഫണ്ട് നൽകിയ വെഞ്ചർ കാപ്പിറ്റലുകളിൽ മുന്നിൽ 100എക്സ്.വിസിയാണ്. കഴിഞ്ഞ വർഷം 50 ഡീലുകളാണ് കമ്പനി പൂർത്തിയാക്കിയത്.

The Indian startup ecosystem faced a substantial setback in 2023, with funding plummeting by a staggering 62% to Rs 66,908 crore, a sharp decline from the robust Rs 1,80,000 crore in 2022. This revelation, derived from the latest “Startup Deals Report 2023” by PrivateCircle Research, unveils the lowest funding figures since 2018, indicating a challenging period for emerging businesses.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version