പ്രധാനമന്ത്രിയെ കൊണ്ട് പാടിക്കും, എആർ റഹ്മാനും കൂടെ കൂട്ടി | ഈ എഐ ഒരു സംഭവം തന്നെ

നിർമിത ബുദ്ധി (എഐ) സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്താത്ത മേഖലകൾ ഇന്ന് ചുരുക്കമാണ്. എന്തിനും ഏതിനും ഇന്ന് എഐയെ കൂട്ടുപിടിക്കാറുണ്ട്. പ്രത്യേകിച്ച് പാട്ടുകളുടെ സൃഷ്ടിയിൽ. ട്രൻഡുകൾ കണ്ടെത്താനും പാറ്റേണുകൾ തിരിച്ചറിയാനും ഡാറ്റാ ബേയ്സ് അനുസരിച്ച് സംഗീതം സൃഷ്ടിക്കാനും എഐയ്ക്ക് സാധിക്കും. പ്രാദേശിക ഭാഷകൾ തിരിച്ചറിയാൻ പറ്റുന്ന എഐയ്ക്ക് ഓഡിയോ ട്രാക്കുകൾ വേർത്തിരിച്ചെടുക്കാനും സാധിക്കും.

എഐ സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തിയവരിൽ സംഗീത സാമ്രാട്ട് എആർ റഹ്മാനും ഉൾപ്പെടുന്നു. ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്ത ലാൽ സലാം എന്ന ചിത്രത്തിലാണ് എആർ റഹ്മാൻ സംഗീതത്തിൽ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചത്. പ്രശസ്ത പിന്നണി ഗായകരായ ബംബ ബാക്കിയ, ഷാഹുൽ ഹമീദ് എന്നിവരുടെ ശബ്ദം എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുനഃസൃഷ്ടിക്കുകയായിരുന്നു.

ഇത് ഒരു ഉദാഹരണം മാത്രം, തെലുങ്ക് സൂപ്പർ സ്റ്റാർ നാനിയുടെ ഹേയ് നന്നാ എന്ന ചിത്രത്തിലും കാണാം എഐയുടെ പാട്ട് മികവ്. ഈ സിനിമയിൽ എഐ പാടിയ പാട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്. ചില വിരുതന്മാർ എഐ ഉപയോഗിച്ച് പല പ്രശസ്തരെ കൊണ്ടും പാട്ട് പാടിക്കാറുണ്ട്. പ്രശസ്തരായ വ്യക്തികളുടെ ശബ്ദവും മറ്റും എഐ പുനഃസൃഷ്ടിക്കുകയാണ് ചെയ്യുക. പ്രമുഖ ഗാനങ്ങൾ മറ്റുള്ളവരുടെ ശബ്ദത്തിൽ പാടാൻ സാധിക്കും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇത്തരത്തിൽ എഐ പാട്ടു പാടിച്ചിട്ടുണ്ട്. യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഹിറ്റായി മാറിയിരിക്കുകയാണ് ഈ പാട്ട്. സോനു നിഗം, കെകെ എന്നിവരുടെ ശബ്ദവും എഐ പുനഃസൃഷ്ടിച്ചിട്ടുണ്ട്.

ഓഡിയോ ഷിപ്പ്, സുനോ എഐ, മ്യൂസിക് ജെൻ തുടങ്ങിയ എഐ ടൂളുകളാണ് ഇത്തരത്തിൽ പാട്ടുകൾ പുനരാവിഷ്കരിക്കാൻ ഉപയോഗിക്കുക. പാട്ടിന്റെ കംപോസിഷൻ, നിർമാണം, വിതരണം തുടങ്ങിയ മേഖലയിലെല്ലാം എഐ മുദ്ര പതിപ്പിച്ചു കഴിഞ്ഞു. സിനിമകളിൽ ക്രെഡിറ്റ് കൊടുക്കുമ്പോൾ സംഗീതം എഐ, പാടിയത് എഐ എന്നു എഴുതി കാണിക്കാൻ പോകുന്ന കാലം വിദൂരമല്ല.

Artificial Intelligence (AI) is making significant strides in reshaping various aspects of our lives, and its latest frontier is revolutionising the creation of music. Enter a new era where AI not only fixes existing tracks but composes and sings catchy tunes, leveraging the voices of iconic singers who are no longer with us.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version