2024 ലെ ഇടക്കാല ബജറ്റിന് ആദ്യം രാഷ്ട്രപതി ഭവനിലും, പിനീട് പാർലമെന്റിലുമെത്തിയ ധനമന്ത്രി നിർമല സീതാരാമൻ തിളങ്ങിയത് നീലയും ക്രീമും ചേർന്ന പട്ട് സാരിയിലാണ്. പശ്ചിമ ബംഗാളിലെ കരകൗശല വിദഗ്ധർ തയാറാക്കിയ ത്രെഡ് ഡിസൈൻഡ് കാന്ത എംബ്രോയ്ഡറിയുള്ള നീലയും ക്രീമും പ്രിൻ്റ് ചെയ്ത പട്ട് സാരിയാണ് ഇന്ന് രാജ്യം മുഴുവൻ ബജറ്റിനൊപ്പം ശ്രദ്ധിച്ചത്.

 2020-ൽ, ബജറ്റ് ദിനത്തിനായി തിളങ്ങുന്ന മഞ്ഞ-സ്വർണ്ണ സിൽക്ക് സാരി തിരഞ്ഞെടുത്ത ധനമന്ത്രി 2021-ൽ പച്ച ബോർഡറുള്ള പല്ലുവിന് ചുറ്റും ഇക്കാട്ട് പാറ്റേണുകളുള്ള ക്ലാസിക് ചുവപ്പും ഓഫ്-വൈറ്റ് സിൽക്ക് പോച്ചമ്പള്ളി സാരി ധരിച്ചിരുന്നു. ‘ഇന്ത്യയുടെ സിൽക്ക് സിറ്റി’ എന്നും അറിയപ്പെടുന്ന തെലങ്കാന സംസ്ഥാനത്തിലാണ് പോച്ചമ്പള്ളി സാരി പരമ്പരാഗതമായി നിർമ്മിക്കുന്നത്.

2022-ലെ ബജറ്റ അവതരണത്തിന് ധനമന്ത്രി നിർമലാ സീതാരാമൻ എത്തിയത് ഒഡീഷയിൽ നെയ്തെടുത്ത മെറൂൺ നിറത്തിലുള്ള ബോംകായ് കൈത്തറി സാരി ധരിച്ചായിരുന്നു.

2023-ൽ നിർമലാ സീതാരാമൻ ബജറ്റ് അവതരിപ്പിക്കാൻ പാര്ലമെന്റിലെത്തിയത് ചുവപ്പും, കറുപ്പും കലർന്ന ടെംപിൾ ബോർഡർ സാരി ധരിച്ചുകൊണ്ടാണ്.    


ധനമന്ത്രിയായത് മുതൽ പരമ്പരാഗത കൈത്തറിയുടെ ഉറച്ച പിന്തുണക്കാരിയായ സീതാരാമൻ ഓരോ വർഷവും കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമ്പോൾ കൈത്തറി സാരികൾ പ്രോത്സാഹിപ്പിക്കാനാണ് അവ തിരഞ്ഞെടുത്തത്.

ഇന്ത്യൻ സ്ത്രീകളുടെ പരമ്പരാഗത വസ്ത്രമായ സാരികളുടെ അതിമനോഹരമായ ഒരു ശേഖരം ധനമന്ത്രിയുടെ പക്കലുണ്ട്. ഓരോ വർഷവും കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമ്പോൾ നിർമലാ സീതാരാമന്റെ ബജറ്റിനൊപ്പം സാരി തിരഞ്ഞെടുപ്പുകളും രാജ്യം ശ്രദ്ധയോടെ നിരീക്ഷിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version