ഇന്നോവ ക്രിസ്റ്റയുടെ കുഞ്ഞു പതിപ്പായി ഇന്ത്യൻ വിപണിയിലെത്താൻ ഒരുങ്ങുകയാണ് സുസുക്കി എർട്ടിഗ പ്ലാറ്റ്ഫോമിലുള്ള ടൊയോട്ടയുടെ റൂമിയോൺ ഇന്ത്യ.
ടൊയോട്ട ക്രിസ്റ്റയ്ക്കൊപ്പം രൂപഭംഗിയും ഉപയോഗ ഗുണവും, എന്നാൽ തെല്ലു വലുപ്പം കുറവുമാണ് റൂമിയോൺ ഇന്ത്യക്ക്. മൊബൈൽ ആപ്പ്, സ്മാർട്ട് വാച്ച് എന്നിവ വഴി നിയന്ത്രിക്കാനാവുന്ന കണക്ടഡ് ഫീച്ചറുകൾ അടക്കം 55 സവിശേഷതകളോട് കൂടിയാണ് റൂമിയോൺ ഇന്ത്യ എത്തുക .
സുസുക്കിയുമായുള്ള സഹകരണത്തിൽ അടിമുടി മാറ്റങ്ങളോടെ എത്തുന്ന ടൊയോട്ടയുടെ പുതിയ റുമിയോൺ ,പഴയ ഹാച്ച്ബാക്ക് റൂമിയോണിൽ നിന്നും വ്യത്യസ്തമാകുന്നത് ടൊയോട്ട എൻജിനീയർമാരുടെ കരവിരുതും സൂക്ഷ്മതയും കൂടി ചേർന്നപ്പോഴാണ്. ഇന്നോവ ക്രിസ്റ്റയുടെ അതെ രൂപമുള്ള, ക്രിസ്റ്റയുടെ രൂപ ഗാംഭീര്യമുള്ള, തെല്ലു വലുപ്പം കുറവുള്ള 7 സീറ്റർ ആയാണ് എത്തുന്നത്. സുസുക്കി എർട്ടിഗ പ്ലാറ്റ്ഫോമിലുള്ള റൂമിയോൺ ഇന്ത്യയ്ക്കു പുറമെ ദക്ഷിണാഫ്രിക്കയടക്കമുള്ള ചില ആഫ്രിക്കൻ രാജ്യങ്ങളിലും ലഭിക്കും. മുൻ കാഴ്ചയിൽ ഇന്നോവ ക്രിസ്റ്റക്ക് സമാനമായ പുതിയ ഗ്രില്ലും ലോഗോയും, കുറച്ചു കൂടി ശക്തമായ ക്രോം ഗാർണിഷുകൾ, ട്രയാങ്കുലർ ഫോഗ് ലാംപ്, സിൽവർ സറൗണ്ടുള്ള പുതിയ എയർ ഡാം, 15 ഇഞ്ച് ഡ്യുവൽ ടോൺ അലോയ്, ഓട്ടോ ഹെഡ് ലാംപ് എന്നിവയൊക്കെ ടൊയോട്ടയുടെ രൂപകൽപനാ മികവിനു തെളിവാണ്.
എർട്ടിഗയുടെ പ്ലാറ്റ്ഫോമിലെ ടൊയോട്ടയുടെ വിശാലമായ ക്യാബിൻ മറ്റൊരു സവിശേഷതയാണ്. ആദ്യ രണ്ടു നിര സീറ്റുകൾക്കൊപ്പം തന്നെ മാന്യമായ ലെഗ് റൂം അവസാന നിരയിലും ലഭ്യമാണ്. മൂന്നു നിര സീറ്റിങ്ങിൽ ഡിക്കി ഇടം കുറവാണ്. മൂന്നാം നിരയിലും ആവശ്യത്തിന് ഗ്ലാസ് ഏരിയ, ക്യാബിനിൽ ധാരാളം ചെറു സ്റ്റോറേജ് ഇടങ്ങൾ, രണ്ടാം നിര എ.സി വെൻറുകൾ എന്നിവയുമുണ്ട്.
മൊബൈൽ ആപ്പു കൊണ്ടു മാത്രമല്ല സ്മാർട്ട് വാച്ച് കൊണ്ടും നിയന്ത്രിക്കാനാവുന്ന കണക്ടഡ് ഫീച്ചറുകൾ റൂമിയോൺ ഇന്ത്യക്കുണ്ട്. വാഹനം തുറക്കാനും അടയ്ക്കാനും എ സി ഓണാക്കാനും എവിടെ പാർക്ക് ചെയ്തിരിക്കുന്നു എന്നു കണ്ടു പിടിക്കാനും അടക്കം 55 ഫീച്ചറുകൾ റൂമിയോൺ ഇന്ത്യയുടെ സവിശേഷതയാണ്.
മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകളിലായി 5 മോഡലുകളും ഒരു സിഎൻജി മോഡലും ആയിട്ടാണ് റൂമിയോൺ എത്തുന്നത്. 103 ബി എച്ച് പി, 1500 സി സി, നാലു സിലണ്ടർ പെട്രോൾ എൻജിൻ കരുത്തുള്ള റൂമിയോൺ ഇന്ത്യക്കു 26.11 കി മിയാണ് ഉയർന്ന ഇന്ധനക്ഷമത. മാനുവൽ 5 സ്പീഡ് ഗിയർ ബോക്സിനു പുറമെ 6 സ്പീഡ് ടോർക്ക് കൺവർട്ടർ ഗിയർബോക്സുമുണ്ട്. പാഡിൽ ഷിഫ്റ്റ് സൗകര്യം ഡ്രൈവിങ് അനായാസമാക്കുന്നു.
മാനുവലിന്റെ എക്സ്ഷോറൂം വില 10.29 ലക്ഷം രൂപ മുതൽ 12.18 ലക്ഷം രൂപ വരെ. ഓട്ടോമാറ്റിക്കിന് 11.89 ലക്ഷവും 13.68 ലക്ഷവും വിലയുള്ള രണ്ടു മോഡലുകളുണ്ട്. സിഎൻജിക്ക് 11.24 ലക്ഷം രൂപയാണ് വില.
Toyota’s Rumion India, based on the Suzuki Ertiga platform, is all set to hit the Indian market as a baby version of the Innova Crysta. The Rumion India shares similar looks and utilit features as Toyota Crista, but in a smaller size. Rumion India comes with 55 features including connected features that can be controlled via mobile app and smartwatch.