Author: News Desk
ഇന്ത്യയിലുടനീളം പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനായി അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 1400 കോടി രൂപ നിക്ഷേപിക്കാൻ ആഗോള ഹെൽത്ത് കെയർ ദാതാക്കളായ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ (Aster DM Healthcare). പുതിയ പ്രൊജക്റ്റുകൾക്കൊപ്പം നിലവിലെ പ്രൊജക്റ്റുകളുടെ പുനർവികസനത്തിനുമായാണ് നിക്ഷേപം. ₹350–400 കോടി ഇതിനകം നിക്ഷേപിച്ചു കഴിഞ്ഞതായി ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ ബിസിനസ് ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം രോഗി പരിചരണവും മൊത്തത്തിലുള്ള ആരോഗ്യ സംരക്ഷണ വിതരണവും മെച്ചപ്പെടുത്തുന്നതിനായി പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശാലമായ വിപുലീകരണ പദ്ധതിയുടെ ഭാഗമായി 2027 സാമ്പത്തിക വർഷത്തോടെ ആസ്റ്റർ ശൃംഖലയിൽ 1,700 ബെഡുകൾ കൂടി കൂട്ടിച്ചേർക്കും. ഇന്ത്യയിലെ മൊത്തം ബെഡ് ശേഷി 6,800 ആയി ഉയർത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കേരളം, കർണാടക, ഹൈദരാബാദ് തുടങ്ങിയ മേഖലകളിലാണ് കമ്പനി കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആരോഗ്യ സംരക്ഷണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും ഡിജിറ്റൽ ആരോഗ്യ സംരക്ഷണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത…
പരമ്പരാഗത ഇന്ത്യൻ സ്റ്റാർട്ടപ്പ് രീതികളെ മറികടന്ന് ശ്രദ്ധേയമായ ₹100 കോടി മൂല്യനിർണ്ണയം നേടിയിരിക്കുകയാണ് ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് മൊബിലിറ്റി സംരംഭം സ്കൂട്ടേവ് (Scootev). പല സ്റ്റാർട്ടപ്പുകളും ഉന്നത ബിരുദങ്ങളിലും വലിയ നിക്ഷേപകരിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ അവയിൽ നിന്നും വ്യത്യസ്തമായി ഗ്രാസ് റൂട്ട് സംരംഭംകത്വത്തിന് ഊന്നൽ നൽകിയാണ് സ്ഥാപകൻ മുറാദ് ഖാൻ നയിക്കുന്ന സ്കൂട്ടേവിന്റെ വിജയയാത്ര. ഗിഗ് തൊഴിലാളികളെ ശാക്തീകരിക്കുക എന്ന പ്രധാന ആശയമാണ് സ്കൂട്ടേവിനെ വ്യത്യസ്തമാക്കുന്നത്. സാധാരണ ഗതിയിൽ അവഗണിക്കപ്പെടുന്ന ഡെലിവറി എക്സിക്യൂട്ടീവുകളും സപ്പോർട്ട് സ്റ്റാഫുകളുമാണ് കമ്പനിയുടെ നേതൃത്വത്തിന് പിന്നിലെ പ്രേരകശക്തി. ഗിഗ് വർക്കേർസിന് കമ്പനിക്കുള്ളിൽ നിന്നു തന്നെയുള്ള പടിപടിയായ വളർച്ചയ്ക്ക് കമ്പനി അവസരമൊരുക്കുന്നു. സാധാരണ ഡിഗ്രികൾക്ക് അപ്പുറം കഴിവിനും ഫീൽഡിലെ പരിചയത്തിനുമെല്ലാമാണ് കമ്പനി പ്രാധാന്യം നൽകുന്നത്. റൈഡേർസായി തുടങ്ങി, വിദ്യാഭ്യാസ യോഗ്യതകൾ നോക്കാതെ കഴിവ് മാത്രം മാനദണ്ഡമാക്കി കമ്പനിയിലെ തന്ത്രപ്രധാന സ്ഥാനങ്ങളിലെത്താൻ ജീവനക്കാർക്ക് ഇതിലൂടെ സാധിക്കുന്നു. ഗിഗ് സമ്പദ്‌വ്യവസ്ഥയുടെ യാഥാർത്ഥ്യങ്ങൾ നേരിട്ട് മനസ്സിലാക്കിയിട്ടുള്ള ഈ വ്യക്തികൾ പടിപടിയായ റാങ്കുകളിലൂടെ ഉയർന്നുവന്ന്…
ഉയർച്ചയിൽ നിന്നും ഉയർച്ചയിലേക്കു നീങ്ങി റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ സമ്പത്ത്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ വൻ വളർച്ചയാണ് അദ്ദേഹത്തിന്റെ സമ്പാദ്യത്തിൽ ഉണ്ടായത്. 2020ൽ $36 ബില്യൺ ആസ്തിയുണ്ടായിരുന്ന അദ്ദേഹത്തിന്റെ സമ്പാദ്യം 2024ൽ 114 ബില്യൺ ഡോളറായി. ഓരോ ദിവസവും അദ്ദേഹത്തിന്റെ സമ്പാദ്യം 163 കോടി രൂപ വെച്ച് വർധിക്കുന്നതായി ഇന്ത്യ.കോം റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനി ഫോർബ്സ് വേൾഡ് ബില്യണേർസ് പട്ടിക പ്രകാരം 2025ൽ ഏറ്റവും സമ്പാദ്യമുള്ള ലോകത്തെ 18ആമത്തെ വ്യക്തിയാണ്. ഫോർബ്സ് റിയൽ ടൈം ഡാറ്റ അനുസരിച്ച് അദ്ദേഹത്തിന്റെ ആസ്തി 96.7 ബില്യൺ ഡോളറാണ്. അംബാനിയുടെ ആസ്തി നിരവധി ഇന്ത്യൻ സംസ്ഥാനങ്ങളുടെ ജിഡിപിയേക്കാൾ അധികമാണ്. റിലയൻസ് ഇന്ത്യ ലിമിറ്റഡ് ചെയർമാനായ മുകേഷ് അംബാനി കഴിഞ്ഞയാഴ്ച 68ആം പിറന്നാൾ ആഘോഷിച്ചിരുന്നു. റിലയൻസിന്റെ ഡിജിറ്റൽ സേവന ബിസിനസായ ജിയോയുടെ ഉപഭോക്തൃ ഏറ്റെടുക്കലിലൂടെ മുകേഷ് അംബാനി ആഗോള റെക്കോർഡുകൾ സ്ഥാപിച്ചു. ലോകത്തിലെ ഏറ്റവും വിപുലമായ 4G ബ്രോഡ്‌ബാൻഡ് വയർലെസ്…
പൊക്കമില്ലായ്മയാണ് എന്റെ പൊക്കം എന്ന് പറഞ്ഞത് കുഞ്ഞുണ്ണി മാഷാണ്. പ്രായമില്ലായ്മയാണ് തന്റെ പൊക്കം എന്ന് തിരുത്തിപ്പറയും ആദിത്യൻ രാജേഷ് എന്ന ‘കുട്ടിടെക്കി’. പക്വതയെത്തിയ പ്രവർത്തനങ്ങൾക്ക് നേരത്തെ പറഞ്ഞ ടെക്കിയിലെ ആ കുട്ടിത്തം തടസ്സമേ അല്ലെന്ന് തെളിയിച്ച് വാർത്തകളിൽ നിറയുകയാണ് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സിഇഓമാരിൽ ഒരാളായ ആദിത്യൻ രാജേഷ്. സമപ്രായക്കാരായ മിക്ക കുട്ടികളും വീഡിയോ ഗെയിമുകളിലും കാർട്ടൂണുകളിലും മുഴുകുമ്പോൾ പതിമൂന്നുകാരനായ ആദിത്യൻ രാജേഷ് തിരഞ്ഞെടുത്തത് നൂതനാശയങ്ങളും അഭിലാഷങ്ങളും നിറഞ്ഞ വ്യത്യസ്ത പാത. തിരുവല്ലയിൽ ജനിച്ച് ദുബായിൽ ജീവിക്കുന്ന ആദിത്യൻ സ്വന്തമായി ഐടി സ്ഥാപനമുള്ള ‘വലിയ ആളാണ്’. സാങ്കേതിക വിദഗ്ദ്ധനായ ആദിത്യന്റെ യൂട്യൂബ് ചാനലും വേറെ ലെവലാണ്. അഞ്ചാം വയസ്സ് മുതൽത്തന്നെ ആദിത്യന് കമ്പ്യൂട്ടറുകളിൽ കമ്പം കയറി. കുട്ടിക്കാലത്ത് അടുത്ത സുഹൃത്തുക്കൾ ഇല്ലാതിരുന്നതിനാൽ, ആദിത്യൻ സാങ്കേതികവിദ്യയെ ഉറ്റ ചങ്ങാതിയാക്കി. തനിക്ക് സുഹൃത്തുക്കളില്ലായിരുന്നു, അതിനാൽ ഗെയിമുകൾ ‘പഠിക്കുകയും’ യൂട്യൂബിൽ സ്പെല്ലിംഗ് ബീസിൽ പങ്കെടുക്കുകയും ചെയ്തതായി അടുത്തിടെ ഒരു അഭിമുഖത്തിൽ ആദിത്യൻ പറഞ്ഞത് അതുകൊണ്ടാണ്.…
സംസ്ഥാനത്തെ മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനായ എ. ജയതിലക് അടുത്ത ചീഫ് സെക്രട്ടറിയാകും. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിലവിലെ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഏപ്രിൽ 30ന് വിരമിക്കാൻ ഇരിക്കെയാണ് 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ജയതിലകിനെ ചീഫ് സെക്രട്ടറിയായി നിയമിക്കാനുള്ള തീരുമാനം. ഉദ്യോഗസ്ഥവൃന്ദത്തിനുള്ളിൽ പ്രക്ഷുബ്ധത നിലനിൽക്കവെയാണ് അദ്ദേഹത്തിന്റെ നിയമനമെന്നതും ശ്രദ്ധേയമാണ്. സസ്‌പെൻഡ് ചെയ്യപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്ത് ഉന്നയിച്ച ഗുരുതര ആരോപണങ്ങളിൽ ജയതിലകിനെതിരെയും പരാമർശമുണ്ട്. എസ്‌സി/എസ്ടി വകുപ്പിൽ സ്‌പെഷ്യൽ സെക്രട്ടറിയായിരിക്കെ പ്രശാന്ത് ഹാജർ രേഖകൾ വ്യാജമായി നിർമ്മിച്ചുവെന്നും ചുമതലകൾ അവഗണിച്ചുവെന്നുമുള്ള ആരോപണത്തിന്റെ പേരിലാണ് വിവാദം ആരംഭിച്ചത്. തുടർന്ന് തന്റെ നിർദ്ദേശങ്ങൾ പാലിക്കാത്ത കീഴുദ്യോഗസ്ഥരെ ലക്ഷ്യം വെച്ചാണ് ജയതിലകിന്റെ പ്രവർത്തനം എന്ന് പ്രശാന്ത് പരസ്യ പ്രതികരണവുമായെത്തി. സമൂഹമാധ്യമങ്ങൾ വഴിയുള്ള പ്രതികരണത്തിൽ ജയതിലകിനെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ ഉന്നയിച്ച പ്രശാന്ത് പിന്നീട് അവ നീക്കം ചെയ്തു. ആഭ്യന്തര അന്വേഷണത്തിനിടെ ജയതിലക് പ്രശാന്തിന്റെ പേര് വെളിപ്പെടുത്തിയതോടെയും പരസ്യപ്രതികരണത്തിന്റെയും പേരിൽ പ്രശാന്തിനെ…
രണ്ട് വർഷം പൂർത്തിയാക്കി കൊച്ചി വാട്ടർ മെട്രോ. 40 ലക്ഷം യാത്രക്കാരാണ് രണ്ട് വർഷങ്ങൾക്കിടയിൽ വാട്ടർ മെട്രോ സേവനങ്ങൾ ഉപയോഗിച്ചത്. ഇത് മൂന്നാം വർഷത്തിലേക്ക് കാലെടുത്തു വെയ്ക്കുമ്പോൾ വാട്ടർ മെട്രോ പ്രവർത്തനങ്ങൾക്ക് കരുത്തു പകരുന്ന കണക്കാകുന്നു. ഈ കരുത്തിനെ മാതൃകയാക്കി വാട്ടർ മെട്രോ സേവനം കേരളത്തിലെ മറ്റ് പ്രദേശങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്. കൊച്ചി വാട്ടർ മെട്രോ പദ്ധതി എല്ലാ ഘട്ടങ്ങളും പൂർത്തിയാകുമ്പോൾ 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രോ ബോട്ടുകൾ സർവ്വീസ് നടത്തുന്ന തരത്തിലാകും. 2023 ഏപ്രിൽ 25ന് ആരംഭിച്ച ഇന്ത്യയിലെ ആദ്യ വാട്ടർ മെട്രോ നിലവിൽ 19 എസി ബോട്ടുകളുമായാണ് സർവീസ് നടത്തുന്നത്. ഹൈക്കോർട്ട്, ഫോർട്ട്‌കൊച്ചി, വൈപ്പിൻ, സൗത്ത് ചിറ്റൂർ, ചേരാനല്ലൂർ, ഏലൂർ, വൈറ്റില, കാക്കനാട് തുടങ്ങിയ ടെർമിനലുകളിലായാണ് സർവീസ്. ആദ്യഘട്ടത്തിൽ 100 പേർക്ക് സഞ്ചരിക്കാവുന്ന മൊത്തം 23 ബോട്ടുകൾ നിർമിക്കാനാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) കൊച്ചിൻ ഷിപ്പ് യാർഡിന് കരാർ നൽകിയിരുന്നത്.…
ഇന്ത്യൻ സ്റ്റാർട്ടപ്പ് സംരംഭകരുമായി കൂടിക്കാഴ്ച നടത്തി വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. സ്റ്റാർട്ടപ്പ് കമ്പനികളുടെ നൂതനാശയങ്ങളുടെ അഭാവത്തെ ചോദ്യം ചെയ്ത് ആഴ്ചകൾക്ക് ശേഷമാണ് മന്ത്രി സംരംഭകരുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. വ്യവസായ സംഘടനയായ സ്റ്റാർട്ടപ്പ് പോളിസി ഫോറം സംഘടിപ്പിച്ച കൂടിക്കാഴ്ചയുടെ വിശദ വിവരങ്ങൾ അടുത്ത ആഴ്ച ഫോറം മാധ്യമപ്രവർത്തകരുമായി പങ്കിടും. സ്റ്റാർട്ടപ്പ് പോളിസി ഫോറം സ്ഥാപകയും പ്രസിഡൻ്റുമായ ശ്വേത രാജ്പാൽ കോഹ്ലി, വൈസ് പ്രസിഡൻ്റ് അവന്തിക ഗോഡെ എന്നിവർക്കൊപ്പം CRED സ്ഥാപകൻ കുനാൽ ഷാ, OYO സ്ഥാപകനും സിഇഒയുമായ റിതേഷ് അഗർവാൾ തുടങ്ങിയ പ്രമുഖ സ്റ്റാർട്ടപ്പ് സംരംഭകർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഇന്ത്യയിലെ സ്റ്റാർട്ട് അപ്പുകൾ കുറഞ്ഞ വേതനമുള്ള ഡെലിവറി ജോലികളിൽ തൃപ്തരാകുന്നതിനേക്കാൾ സാങ്കേതിക പുരോഗതി ലക്ഷ്യമിടണമെന്ന് മന്ത്രി പിയൂഷ് ഗോയൽ അടുത്തിടെ ഡൽഹിയിൽ നടന്ന സ്റ്റാർട്ട് അപ്പ് മഹാകുംഭിൽ സംസാരിക്കവേ പറഞ്ഞിരുന്നു. രാജ്യത്തെ സ്റ്റാർട്ട് അപ്പ് മേഖല ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നത് പോലെയുള്ള ചെറുകിട ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലെ ആശങ്കയും കേന്ദ്ര…
കേരളത്തിന് ചരിത്രപരവും സാംസ്കാരികവുമായി ഏറെ പ്രാധാന്യമുള്ള സ്ഥലങ്ങളാണ് വര്‍ക്കലയും തലശ്ശേരിയും. തലശ്ശേരിയെ പൈതൃക തീര്‍ഥാടന ടൂറിസം ലക്ഷ്യസ്ഥാനമായി വികസിപ്പിക്കുന്ന ‘തലശ്ശേരി: ദി സ്പിരിച്വല്‍ നെക്സസ്, ‘വര്‍ക്കല-ദക്ഷിണ കാശി ഇന്‍ കേരള’ പദ്ധതികള്‍ക്കായി 50 കോടി രൂപ അനുവദിച്ചു കേന്ദ്രം. സംസ്ഥാന ടൂറിസം വകുപ്പ് തയ്യാറാക്കിയ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കേന്ദ്ര ടൂറിസം മന്ത്രാലയമാണ് പദ്ധതികള്‍ക്ക് 25 കോടി രൂപ വീതം അനുവദിച്ചത്. സ്വദേശ് ദര്‍ശന്‍ 2.0ല്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. തലശ്ശേരി സ്പിരിച്വല്‍ നെക്സസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി താഴെ അങ്ങാടി പൈതൃക പ്രദേശത്തിന്‍റെ പുനരുജ്ജീവനത്തിനായി 4 കോടി രൂപ ചെലവഴിക്കും. തെരുവിലെ ഇരിപ്പിടങ്ങള്‍, ലൈറ്റിംഗ്, ലാന്‍ഡ് സ്കേപ്പിംഗ്, സൈനേജുകള്‍ മുതലായവ ഇതില്‍ ഉള്‍പ്പെടും. ചിറക്കകാവ് ഭഗവതി ക്ഷേത്രത്തിലെ ടൂറിസ്റ്റ് അമിനിറ്റി സെന്‍ററിന് 1.51 കോടി, ജഗന്നാഥ ക്ഷേത്രത്തിലെ ടൂറിസ്റ്റ് അമിനിറ്റി സെന്‍ററിന് 4.98 കോടി, പൊന്ന്യം കളരി സെന്‍ററിന് 1.93 കോടി, ചൊക്ലിയിലെ തെയ്യം സാംസ്കാരിക കേന്ദ്രത്തിന് 1.23…
സമയം എടുത്തായാലും ബിസിനസ് വളർത്തിക്കൊണ്ടിരിക്കാൻ മാത്രമേ സാധാരണ ഗതിയിൽ സംരംഭകർ ശ്രമിക്കാറുള്ളൂ. കമ്പനി മൂല്യം കോടികളും ശതകോടികളും ആക്കാൻ കുടുംബത്തെപ്പോലും മറന്ന് സംരംഭകലോകത്തു മുഴുകുന്ന പലരുമുണ്ട്. എന്നാൽ അത്തരം സംരംഭക മുഴുകലുകാരിൽ നിന്നും വ്യത്യസ്തനാകുകയാണ് നഥാനേൽ ഫറേലി എന്ന അമേരിക്കക്കാരൻ. 28ാം വയസ്സിൽ കോടികളുടെ ആസ്തിയുള്ള ബിസിനസ് രംഗത്തു നിന്ന് സ്വയം വിരമിച്ച് ഇപ്പോൾ കുടുംബത്തോടൊപ്പെ അടിച്ചുപൊളിക്കുകയാണ് നഥാനേൽ സമയം എടുത്തായാലും ബിസിനസ് വളർത്തിക്കൊണ്ടിരിക്കാൻ മാത്രമേ സാധാരണ ഗതിയിൽ സംരംഭകർ ശ്രമിക്കാറുള്ളൂ. കമ്പനി മൂല്യം കോടികളും ശതകോടികളും ആക്കാൻ കുടുംബത്തെപ്പോലും മറന്ന് സംരംഭകലോകത്തു മുഴുകുന്ന പലരുമുണ്ട്. എന്നാൽ അത്തരം സംരംഭക മുഴുകലുകാരിൽ നിന്നും വ്യത്യസ്തനാകുകയാണ് നഥാനേൽ ഫറേലി എന്ന അമേരിക്കക്കാരൻ. 28ാം വയസ്സിൽ കോടികളുടെ ആസ്തിയുള്ള ബിസിനസ് രംഗത്തു നിന്ന് സ്വയം വിരമിച്ച് ഇപ്പോൾ കുടുംബത്തോടൊപ്പെ അടിച്ചുപൊളിക്കുകയാണ് നഥാനേൽ. 21ആം വയസ്സിൽ നഴ്സ് ആയാണ് ഫ്ലോറിഡ സ്വദേശിയായ നഥാനേൽ കരിയർ ആരംഭിച്ചത്. പിന്നീട് 24ആം വയസ്സിൽ അദ്ദേഹം നഴ്സിങ് സേവനങ്ങൾ നൽകുന്ന…
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം ഇന്ത്യ പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ചേർന്ന സുരക്ഷാകാര്യ മന്ത്രിസഭാ സമിതി യോഗത്തിൽ എടുത്ത അഞ്ച് പ്രധാന തീരുമാനങ്ങളിൽ ഒന്നായിരുന്നു ഇത്. എന്താണ് സിന്ധു നദീജല കരാർ? 1960 സെപ്റ്റംബർ 19ന് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒപ്പുവെച്ച സിന്ധു നദീജല ഉടമ്പടി അതിർത്തി കടന്നുള്ള ജല പങ്കിടലിന്റെ പ്രധാന ഉദാഹരണമാണ്. ഒമ്പത് വർഷത്തെ ചർച്ചകൾക്ക് ശേഷം ലോകബാങ്കിന്റെ മധ്യസ്ഥതയിൽ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും പാകിസ്ഥാൻ പ്രസിഡന്റ് അയൂബ് ഖാനും തമ്മിലായിരുന്നു കരാർ ഒപ്പുവെച്ചത്. പ്രവർത്തനം കരാർ പ്രകാരം, കിഴക്കൻ നദികളായ രവി, ബിയാസ്, സത്‌ലജ് എന്നിവയിൽ ഇന്ത്യയ്ക്ക് നിയന്ത്രണമുണ്ട്. അതേസമയം പടിഞ്ഞാറൻ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവയിൽ നിന്നാണ് പാകിസ്ഥാന് വെള്ളം ലഭിക്കുന്നത്. പാകിസ്ഥാനിലെ , പ്രത്യേകിച്ച് പഞ്ചാബ്, സിന്ധ് പ്രവിശ്യകളിലെ കൃഷിക്ക് അത്യന്താപേക്ഷിതമാണ് ത്. ഈ നദികളിൽ നിന്നുള്ള മൊത്തം…