Author: News Desk

മുംബൈയിലെ സെൻ്റ് സേവ്യേഴ്‌സ് കോളേജിൽ നിന്നും ബിരുദം, മുംബൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്‌നോളജിയിൽ ICT നിന്ന് കെമിക്കൽ എഞ്ചിനീയറിംഗിൽ ഉപരി പഠനം, സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും MBA. ഒരു കെമിക്കൽ എഞ്ചിനീയറിംഗ് വിദഗ്ധൻ ആണ്  ബിസിനസ് അഡ്മിനിസ്ട്രേഷനിൽ കൂടി അഗ്രഗണ്യനായ മുകേഷ് അംബാനിയുടെ വിദ്യാഭ്യാസയോഗ്യതയാണിത്. യെമനിലെ ഏഡനിൽ ജനിച്ച മുകേഷ് അംബാനിയുടെ സ്കൂൾ വിദ്യാഭ്യാസത്തിന് അടിത്തറയിട്ട മുംബൈ നഗരത്തിനും അഭിമാനിക്കാം. ഇന്ന്  മുകേഷ് അംബാനിയുടെ കൂടി ഉയർച്ചയുടെ ഫലമായാണ് ഏഷ്യയിലെ ശതകോടീശ്വര  തലസ്ഥാനമായി മുംബൈ മാറിയിരിക്കുന്നത്.റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ (RIL) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി 114 ബില്യൺ ഡോളർ ആസ്തിയുള്ള ഏഷ്യയിലെ ഏറ്റവും ധനികനായ മനുഷ്യനാണ്. റിലയൻസ് എന്ന ഒരു പ്രാദേശിക സംരംഭത്തെ ആഗോള കമ്പനിയാക്കി മാറ്റുന്നതിനും ആ അക്കാദമിക്ക് യോഗ്യത വലിയ പങ്കു വഹിച്ചിട്ടുണ്ട്. യെമനിലെ ഏഡനിൽ ജനിച്ച മുകേഷ് അംബാനിയുടെ  കുടുംബം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ശേഷം  മുംബൈയിലെ ഹിൽ ഗ്രാഞ്ച് ഹൈസ്‌കൂളിലാണ് അദ്ദേഹം പഠിച്ചത്.…

Read More

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കുന്ന ആടുജീവിതത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങിലൂടെ ഇതുവരെ നേടിയത് 4 കോടി രൂപയുടെ പ്രീ സെയ്ൽ ആണ്. കേരളത്തില്‍ മാത്രം ഇതുവരെ വിറ്റത് 1.05 ലക്ഷം ടിക്കറ്റുകളാണ്. സംസ്ഥാനത്തെ പ്രീ സെയിൽ ബുക്കിംഗിലൂടെ സിനിമ 1.75 കോടി രൂപ നേടിയതായിട്ടാണ് റിപ്പോർട്ട്. ഈ മാസം 28 നാണ് സിനിമ റിലീസ് ചെയ്യുന്നത്.  കേരളത്തിലെ എല്ലാ തിയേറ്ററുകളിലും മികച്ച ബുക്കിംഗ് ആണ് നടന്നത്.   ബുക്കിംഗ് ആരംഭിച്ച് 12 മണിക്കൂറിൽ  63,116 ടിക്കറ്റുകളാണ് വിറ്റു പോയത്. 1.03 കോടി ഗ്രോസ് കളക്ഷനും ചിത്രം നേടിയിരുന്നു.  റിലീസിങ്ങിന് ഒരു ദിവസം ബാക്കി നിൽക്കെ പ്രീ സെയിൽ  ബുക്കിംഗിലൂടെ സിനിമ 1.75 കോടി രൂപ നേടിക്കഴിഞ്ഞു. പൃഥ്വിരാജ് കരിയറിലെ ഏറ്റവും ഉയര്‍ന്ന പ്രീ സെയില്‍ കണക്കാണിത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. ബുക്ക് മൈ ഷോയില്‍ ആരാധകര്‍ കാത്തിരുന്ന ചിത്രങ്ങളില്‍…

Read More

പുതിയ കാലത്തെ തിരക്ക് പിടിച്ച ജീവിത ശൈലിയിൽ കേശ സംരക്ഷണം ദിനചര്യയുടെ ഭാഗമാക്കുക അത്ര എളുപ്പമല്ല. ഓർഗാനിക് കേശ സംരക്ഷണത്തിന് മാതൃക കാട്ടുകയാണ് കൊക്കോ റൂട്ട്സ് ഓർഗാനിക് എന്ന സ്റ്റാർട്ടപ്പ്. ഗുണമേന്മും സുസ്ഥിരതയും ആണ് കൊക്കോ റൂട്ട്സിന്റെ വാഗ്ദാനം ചെയ്യുന്നത്.  കൊക്കോ റൂട്ട്സിന് തുടക്കമിട്ടത് ഡോ. ഷാലിമ അഹമ്മദാണ്. ‘ഇത്രകാലം കൊണ്ട് നിങ്ങൾ മാറി, പക്ഷേ, മുടിക്ക് ഒരുമാറ്റവുമില്ലല്ലോ’ സ്കൂൾ സുഹൃത്തുക്കൾക്കിടയിൽ നിന്നുള്ള ഈ പ്രശംസയാണ് ഡോ. ഷാലിമയെ ഹെയർ കെയർ സ്റ്റാർട്ടപ്പ് തുടങ്ങാൻ പ്രേരിപ്പിച്ചത്. കൊക്കോ റൂട്ട്സ് ഓർഗാനിക് 100% പ്രകൃതി ദത്തമാണെന്ന് ഇവർ പറയുന്നു. കൊക്കോ റൂട്ട്സിന്റെ ഓർഗാനിക് ഓയിൽ ശേഖരത്തിൽ നിന്ന് യോജിച്ചത് തിരഞ്ഞെടുക്കാൻ സാധിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് എണ്ണ നിർമാണത്തിന് ആവശ്യമായ സാധനങ്ങൾ കൊണ്ടുവരുന്നത്. എണ്ണ നിർമാണത്തിനാവശ്യമായ പരമാവധി സാധനങ്ങൾ കേരളത്തിൽ നിന്നാണ് കണ്ടെത്തുന്നത്. സ്വന്തം അനുഭവത്തിൽ നിന്നാണ് ഓരോ ഉത്പന്നവും ഡോ. ഷാലിമ വികസിപ്പിച്ചത്. വർഷങ്ങൾ കൊണ്ടാണ് ഇത് സാധ്യമായത്. ഓർഗാനിക്…

Read More

ഏഷ്യയിലെ ശതകോടീശ്വരന്മാരുടെ തലസ്ഥാനമായി ബെയ്ജിംഗിനെ മറികടന്ന് മുംബൈ ചരിത്രം സൃഷ്ടിച്ചു. ഹുറുൺ റിസർച്ചിൻ്റെ 2024-ലെ ആഗോള സമ്പന്ന പട്ടിക പ്രകാരം 92 ശതകോടീശ്വരന്മാരുമായി മുംബൈ ന്യൂയോർക്ക് , ലണ്ടന് എന്നിവയ്ക്ക് പിന്നാലെ മൂന്നാമതാണ്. നാലാം സ്ഥാനത്തുള്ള ബെയ്ജിംഗിലെ ശതകോടീശ്വരന്മാരുടെ എണ്ണമിപ്പോൾ 91 ആണ്. 115 ബില്യൺ ഡോളർ ആസ്തിയുമായി മുകേഷ് അംബാനിയും 86 ബില്യൺ ഡോളറുമായി ഗൗതം അദാനിയുമാണ് ശതകോടീശ്വര മുംബൈ പട്ടികയിൽ മുന്നിൽ നിൽക്കുന്നത്.ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇന്ത്യയിലെ 271 പേരുണ്ട്.  ഈ വർഷം 26 പുതിയ ശതകോടീശ്വരന്മാർ കൂടിച്ചേർന്നതാണ് മുംബൈയുടെ ഉയർച്ചയ്ക്ക് ആക്കം കൂട്ടിയത് . ഈ കുതിച്ചുചാട്ടം മുംബൈയുടെ മൊത്തം ശതകോടീശ്വരന്മാരുടെ സമ്പത്ത് 445 ബില്യൺ ഡോളറായി ഉയർത്തി, ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 47% വർദ്ധനയാണ്. ചൈനയിൽ ആകെ 814 ശതകോടീശ്വരന്മാരുണ്ടെങ്കിലും, 445 ബില്യൺ ഡോളറിൻ്റെ മൊത്തം ശതകോടീശ്വരൻ സമ്പത്തുള്ള മുംബൈ ആഗോളതലത്തിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നത് ഇവിടം  ഒരു പ്രധാന…

Read More

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയും ഓഹരി വിപണികളും കുതിച്ചുയരുകയാണ്, പക്ഷേ ഇന്ത്യൻ  സ്റ്റാർട്ടപ്പുകൾ ഫണ്ടിങ്ങിൽ വിപരീത ദിശയിലേക്കാണ് നീങ്ങുന്നത്. ഇന്ത്യൻ സാങ്കേതിക സംരംഭങ്ങളിൽ കോടിക്കണക്കിന് ഡോളർ പമ്പ് ചെയ്യാൻ ഒരു കാലത്ത് ആവേശം കാട്ടിയ വിദേശ നിക്ഷേപകർ ഇപ്പോൾ അത് മന്ദഗതിയിലാക്കിയിരിക്കുന്നു. ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ നിന്നും പ്രതീക്ഷിച്ച റിസൾട്ട് ഉണ്ടാകാത്തതാണ് വിദേശ നിക്ഷേപങ്ങൾ കുറയുവാൻ കാരണം. ലഭിച്ച ഫണ്ടിംഗ് മറ്റു മാര്ഗങ്ങളിലേക്കു സ്റ്റാർട്ടപ്പുകൾ വഴിതിരിച്ചു വിട്ടതാണ് ഫണ്ടിംഗ് ഇടിയാനുള്ള കാരണം. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ, ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾ ഏകദേശം 900 മില്യൺ ഡോളർ സമാഹരിച്ചു – 2023-ൽ വെറും 8 ബില്യൺ ഡോളർ എന്ന കഴിഞ്ഞ ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിന് ശേഷമുള്ള നിക്ഷേപ കണക്കാണിത്. കഴിഞ്ഞ വർഷം ഇന്ത്യയിലെ സ്റ്റാർട്ടപ്പ് സംരംഭങ്ങളിലെ നിക്ഷേപം ആറ് വർഷത്തെ ഏറ്റവും താഴ്ന്ന തുകയായ 800 കോടി ഡോളറിലേക്ക് ഇടിഞ്ഞിരുന്നു. രാജ്യത്തെ പ്രധാന സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ വിപണി മൂല്യം രണ്ട് വർഷത്തിനിടെ കുത്തനെ ഇടിഞ്ഞു. ഇന്ത്യൻ…

Read More

സൊമാറ്റോയുടെ ഡെലിവറി ജീവനക്കാരുടെ യൂണിഫോം പച്ച നിറത്തിലുള്ളതാക്കി മാറ്റുവാനുള്ള തീരുമാനത്തിൽ നിന്നും സൊമാറ്റോ പിൻവാങ്ങിയെങ്കിലും സൊമാറ്റോ സ്ഥാപകനും, സിഇഒയുമായ ദീപീന്ദർ ഗോയൽ തന്റെ വിവാഹ കാര്യത്തിൽ മുന്നോട്ടു തന്നെ പോയി. മെക്സിക്കൻ മോഡലും , സ്റ്റാർട്ടപ്പ് സംരംഭകയുമായ ഗ്രെസിയ മുനോസുമായുള്ള ചിത്രം അടുത്തിടെ ദീപീന്ദർ ഗോയൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചതോടെയാണ് ഇരുവരും രണ്ടു മാസം മുമ്പ് വിവാഹിതരായ വിവരം പുറംലോകമറിഞ്ഞത്. മെക്സിക്കോയിൽ ജനിച്ച മോഡലും ടെലിവിഷൻ ഷോ അവതാരകയുമായ ഗ്രെസിയ മുനോസ് ഇപ്പോൾ ഡൽഹിയിലാണ് താമസം. മുനോസ് ഇപ്പോൾ മോഡലിംഗിൽ നിന്ന് മാറി ആഡംബര ഉപഭോക്തൃ ഉൽപ്പന്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തൻ്റെ സ്റ്റാർട്ടപ്പിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. വൈകാതെ തന്നെ ദീപീന്ദർ ഗോയലിന്റെ സൊമാറ്റോയുടെ പ്രവർത്തനങ്ങളിൽ പങ്കു ചേരുമെന്നാണ് സൂചന.ദീപീന്ദർ ഗോയലിൻ്റെ രണ്ടാം വിവാഹമാണിത്, നേരത്തെ കോളേജ് പ്രൊഫെസ്സർ ആയ കാഞ്ചൻ ജോഷിയെ വിവാഹം കഴിച്ചിരുന്നു. ഡൽഹി ഐഐടിയിൽ വച്ചാണ് ഇരുവരും പ്രണയത്തിലായത്. തുടർന്ന് ദീപീന്ദറും കാഞ്ചനും വിവാഹിതരായെങ്കിലും…

Read More

കല്ലമ്പലം കെടിസിടിഎച്ച്എസ് സ്കൂളിലാണ് കേരളത്തിലെ ആദ്യ എഐ (നിർമിത ബുദ്ധി) ടീച്ചർ പഠിപ്പിക്കുന്നത്. കുട്ടികളുടെ എന്ത് ചോദ്യത്തിനും കൃത്യമായ മറുപടിയുമായി എല്ലാവരുടെയും പ്രിയങ്കരിയായിരിക്കുകയാണ് ഐറിസ് എന്ന എഐ ടീച്ചർ. എന്നാൽ വിദ്യാർഥികളെ പഠിപ്പിക്കേണ്ടത് റോബോട്ടാണോ? എഐ പഠിപ്പിച്ചാൽ കേരളത്തിലെ കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്താൻ സാധിക്കുമോ? ഇങ്ങനെ ഒരു ചോദ്യം channeliam.com കേരളത്തിലെ പൊതു സമൂഹത്തോട് ചോദിച്ചു. എഐ പഠിപ്പിച്ചാൽ…എഐ ലോകത്തിന് സുപരിചിതമായിട്ട് അധിക കാലമായിട്ടില്ല. ചാറ്റ്ജിപിടിയുടെ വരവോടെയാണ് എഐ ആളുകളിലേക്ക് കൂടുതലായി എത്തുന്നത്. പക്ഷേ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരും വരായ്കകളെ കുറിച്ച് കൂടുതലായി അറിയുന്നതിന് മുമ്പ് തന്നെ ലോകം എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് തുടങ്ങി കഴിഞ്ഞു. കേരളവും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. സ്മാർട്ട് ക്ലാസ്റൂം, റോബോട്ടിക്സ് എന്നിവ കടന്ന് ക്ലാസ് റൂമുകളിൽ എഐ കടന്നു വന്നിരിക്കുകയാണ്. ഇത്തരമൊരു മാറ്റം തീർച്ചയായും കുട്ടികളെ അത്ഭുതപ്പെടുത്തും. പക്ഷേ, കുട്ടികളെ എഐ പഠിപ്പിച്ചാൽ മതിയോ? എഐ പഠിപ്പിച്ചാൽ കുട്ടികൾ പഠിക്കുമോ? എഐ ടീച്ചർ പഠിപ്പിച്ചാൽ കുട്ടികളുടെ നിലവാരം…

Read More

സ്മാർട്ട് തുറമുഖങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സ്മാർട്ട് സ്റ്റാർട്ടപ്പാണ് ഡോക്കർ വിഷൻ. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് രാജ്യത്തെ തുറമുഖങ്ങളുടെ പ്രവർത്തനങ്ങളിൽ ഓട്ടോമേഷൻ സാധ്യമാക്കുകയാണ് ഡോക്കർ വിഷൻ. കേന്ദ്രസർക്കാരിന്റെ മാരിടൈം വിഷൻ ഡോക്യുമെന്റാണ് ഈ സ്റ്റാർട്ടപ്പിന് ആരംഭം കുറിച്ചത്. എഐ (നിർമിത ബുദ്ധി സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി സമ്പൂർണ പോർട്ട് ഓട്ടോമേഷൻ സൊലൂഷനാണ് ഡോക്കർ വിഷൻ മുന്നോട്ട് വെക്കുന്നത്.ഡോക്കർ വിഷന്റെ പ്രവർത്തനങ്ങൾക്ക് പിന്നിലെ സാങ്കേതിക കരുത്തും പിന്തുണയുമാണ് ആതിര എം. ഡോക്കർ വിഷന്റെ കോഫൗണ്ടറും സിടിഒയും (ചീഫ് ടെക്നോളജി ഓഫീസർ) ആണ് ആതിര.ടെർമിനൽ ഗേറ്റ് ഓട്ടോമേഷന് വേണ്ടി ഡോക്കർ വിഷൻ വികസിപ്പിച്ച dOCR സംവിധാനം സമ്പൂർണ തുറമുഖ ഓട്ടോമേഷന് വേണ്ടി സഹായിക്കുന്നു. 2021ൽ തുടങ്ങിയ ഡോക്കർ വിഷൻെറ എല്ലാ പ്രവർത്തനങ്ങളിലും ആതിരയുടെ കൈയെത്തിയിട്ടുണ്ട്. ഡാറ്റാ സയൻസ്, മെഷ്യൻ ലേണിംഗ് എന്നിവയിലെ ആതിരയുടെ അനുഭവ പരിചയവും അറിവും ഡോക്കർ വിഷന്റെ വളർ‍ച്ചയ്ക്ക് സഹായിച്ചു. Docker Vision’s cutting-edge AI-powered products for port automation,…

Read More

ഒടുവിൽ ഇന്ത്യ എന്നാൽ എന്താണെന്ന് മുഹമ്മദ് മുയിസുവിനു നന്നേ ബോധ്യമായി.ദ്വീപ്സമൂഹത്തിന് കടാശ്വാസ നടപടികൾ അനുവദിക്കണമെന്ന് മറ്റു ഗത്യന്തരമില്ലാതെ  മാലെ ദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു ഇന്ത്യയോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെ, അദ്ദേഹത്തിൻ്റെ മുൻഗാമിയായ ഇബ്രാഹിം മുഹമ്മദ് സോലിഹ് ചൂണ്ടിക്കാട്ടിയത് ആദ്യം  മുയിസു തൻ്റെ ശാഠ്യം നിർത്തണം എന്നായിരുന്നു. എന്നിട്ട് അയൽക്കാരുമായി സംഭാഷണം തേടണമെന്നും. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ‘ശാഠ്യം’ അവസാനിപ്പിച്ച് അയൽരാജ്യങ്ങളുമായി ചർച്ച നടത്തുകയും സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യണമെന്ന് മുൻ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് ആവശ്യപ്പെട്ടിരിക്കുന്നു. മാലദ്വീപിന് കടാശ്വാസം നൽകണമെന്ന് ഇന്ത്യയോട് മുയിസു ആവശ്യപ്പെട്ടതിനു പിന്നാലെയാണ് സോലിഹിന്റെ ഈ ഇന്ത്യ അനുകൂല പ്രതികരണം.”അയൽക്കാർ സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നാം പിടിവാശി നിർത്തി സംഭാഷണം തേടണം. ഞങ്ങളെ സഹായിക്കാൻ കഴിയുന്ന നിരവധി പാർട്ടികളുണ്ട്. എന്നാൽ  മുയിസു  വിട്ടുവീഴ്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ല. സർക്കാർ  ഇപ്പോൾ സ്ഥിതിഗതികൾ മനസ്സിലാക്കാൻ തുടങ്ങിയതായി എനിക്ക് തോന്നുന്നു” എന്നാണ് മാലെ ദ്വീപ് ഡെമോക്രാറ്റിക് പാർട്ടിയുടെ (എംഡിപി) പാർലമെൻ്റ്…

Read More

ഇൻസ്റ്റയിൽ മൊത്തം റാം C/o ഓഫ് ആനന്ദി തരംഗമാണ്. തിരുവനന്തപുരം ഡി .സി ബുക്സിൽ മാത്രം ഒറ്റ ദിവസംകൊണ്ട് 500 കോപ്പിയോളം വിറ്റു പോവുന്നുണ്ട്.നോവലിനെ കുറിച്ച് റീൽസ് ചെയ്യാനായി കുട്ടികൾ ചെന്നൈയിലേക്ക് വണ്ടി കയറുന്നു .റാമും ആനന്ദിയും മല്ലിയും നടന്ന വഴികളിലൂടെ നടക്കുന്നു. ഇതൊന്നും ചെറിയ കാര്യമല്ല . വായന മരിക്കുന്നു എന്ന് സാഹിത്യലോകം  മുറുവിളി കൂട്ടുന്ന കാലത്താണ് ഒരു നോവൽ ഇത്രമാത്രം വായിക്കപ്പെടുന്നതെന്ന് ഓർക്കണം. അതിന്റെ കവർ പേജ് ഇത്രകണ്ട് ആൾക്കാർ അനുകരിക്കുന്നത് എന്നുമോർക്കണം. സിനിമ പോസ്റ്ററുകൾ ഇക്കാലത്തും ഡിജിറ്റലായും, ചുമരുകളിലുമൊക്കെ ഹിറ്റായി മാറുന്ന ഇക്കാലത്തു തിരക്കഥാകൃത്തും , നോവലിസ്റ്റുമായ അഖിൽ പി ധർമരാജൻ തൻ്റെ തൂലിക ചലിപ്പിച്ച റാം C/o ഓഫ് ആനന്ദി തരംഗമാകുന്നത് അതിന്റെ ഉള്ളടക്കം കൊണ്ടും, ഒപ്പം കവർ ചിത്രത്തിന്റെ മനോഹാരിതയും, വേറിട്ട സ്റ്റൈലും കൊണ്ടാണ്. ഇപ്പോഴിതാ തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ, വിവാഹ ബാനറുകൾ, ഫ്ളക്സുകൾ തുടങ്ങി എല്ലാം റാം C/o ഓഫ് ആനന്ദി സ്റ്റൈലിലാണ്. ഇതുമാത്രമല്ല…

Read More