Author: News Desk
രാജ്യത്തെ ആദ്യ ഇ-വേസ്റ്റ് ഇക്കോ പാർക്കിലൂടെ റീസൈക്ലിങ് ഹബ്ബായി മാറാൻ ഡൽഹി. പ്രതിവർഷം 51000 മെട്രിക് ടൺ ഇ-മാലിന്യങ്ങൾ സംസ്കരിക്കാനാകുന്ന ഇ-വേസ്റ്റ് ഇക്കോ പാർക്ക് നിർമാണം ആരംഭിച്ചുകഴിഞ്ഞു. ഹരിത ഭാവിയിലേക്കുള്ള പുതിയ ചുവടുവെയ്പ്പിലൂടെ ഇലക്ട്രോണിക് മാലിന്യത്തിൽനിന്നും റെയർ ഏർത്ത് മെറ്റീരിയൽസ് ശാസ്ത്രീയവും പരിസ്ഥിതി സൗഹൃദപരവുമായ രീതിയിൽ വീണ്ടെടുക്കാനാകും. 150 കോടി രൂപയുടെ നിക്ഷേപമാണ് ഇ-വേസ്റ്റ് ഇക്കോ പാർക്കിന്റേതെന്ന് ഡൽഹി ഗവൺമെന്റ് പ്രതിനിധി അറിയിച്ചു. ഹോളമ്പി കലനിൽ ആരംഭിക്കുന്ന ഇ-വേസ്റ്റ് പാർക്ക് ഇലക്ട്രോണിക് മാലിന്യം കൈകാര്യം ചെയ്യുന്നതിൽ വിപ്ലവം സൃഷ്ടിക്കും. മാലിന്യ നിർമാർജനം സുസ്ഥിര വളർച്ചയ്ക്കുള്ള അവസരമാക്കാനാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം 350 കോടി രൂപയുടെ വരുമാനവും ലഭിക്കും-പ്രതിനിധി പറഞ്ഞു. 11 ഏക്കറിലാണ് അത്യാധുനിക ഇ-വേസ്റ്റ് പാർക്ക് വരുന്നത്. 2022ലെ ഇ-വേസ്റ്റ് മാനേജ്‌മെന്റ് നിയമത്തിൽ പരാമർശിക്കുന്ന 106 വിഭാഗങ്ങളിൽ നിന്നുള്ള ഇ-മാലിന്യങ്ങൾ ഇവിടെ സംസ്‌കരിക്കും. ഇ-വേസ്റ്റ് പാർക്ക് നിർമ്മാണം ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം. പ്രവർത്തനം ആരംഭിക്കുന്നതോടെ രാജ്യ…
ഏതു പട്ടിക്കും ഒരു ദിവസം വരും എന്നാണല്ലോ. എന്നാൽ പണം കൊണ്ട് എല്ലാ ദിവസവും തന്റേതാക്കി മാറ്റിയ ഒരു നായയുണ്ട്. നായയെന്നോ പട്ടിയെന്നോ വിളിച്ചുകൂടാ, പട്ടി സാർ എന്നു വിളിക്കണം! കാരണം, ഇറ്റലിക്കാരനായ ഗുന്തർ ആറാമൻ എന്ന ജർമൻ ഷെപ്പേർഡിന്റെ ആസ്തി 3400 കോടിയോളം രൂപയാണ്. പ്രൈവറ്റ് ജെറ്റിലെ യാത്രയും പേഴ്സണൽ സ്റ്റാഫുമൊക്കെയായി ഈ വമ്പൻ സമ്പാദ്യത്തിന് ഒത്ത ജീവിതമാണ് ഗുന്തറിന്റേത്. 1992ൽ കോടീശ്വരിയായ കാർലോട്ട ലെയ്ബൻസ്റ്റീൻ തന്റെ വിൽപ്പത്രത്തിൽ വളർത്തുനായ ഗുന്തർ മൂന്നാമന് 80 മില്യൺ ഡോളർ എഴുതിവെച്ചതോടെയാണ് കോശീശ്വര നായയുടെ കഥ തുടങ്ങുന്നത്. ഗുന്തർ മൂന്നാമനു ശേഷമുള്ള നായ പിൻഗാമികൾക്ക് ആ സ്വത്ത് കൈമാറി വരും എന്നാണത്രേ വിൽപ്പത്രത്തിൽ ഉള്ളത്. ആ മൂന്നാമന്റെ പിൻഗാമിയാണ് ഈ ഗുന്തർ ആറാമൻ. ഇവരുടെ കുടുംബ സുഹൃത്തും സംരംഭകനുമായ മൗറീസിയോ മിയാനാണ് സമ്പത്ത് കൈകാര്യം ചെയ്യുന്നത്. ഗുന്തർ ട്രസ്റ്റിലൂടെ മിയാൻ പല നിക്ഷേപങ്ങൾ നടത്തി ആസ്തി 400 മില്യൺ ഡോളറാക്കിയെന്ന് പറയപ്പെടുന്നു. മിയാമിയിൽ…
പ്രത്യേകതകൾ നിറഞ്ഞ ജീവിതവും വഴികളുമാണ് ഇന്ത്യൻ എയർ ഫോഴ്സ് മുൻ സ്ക്വാഡ്രൺ ലീഡർ വർലിൻ പൻവറിന്റേത്. ഇന്ത്യൻ വ്യോമസേനയ്ക്കു വേണ്ടി ആകാശപ്രതിരോധം തീർക്കുന്നതിൽ തുടങ്ങി, ബ്ലോക്ക്ബസ്റ്റർ സിനിമകളിൽ പ്രത്യേക കൺസൾട്ടന്റ് ആയും ഐപിഎല്ലിലെ പിന്നണി പ്രവർത്തകയായുമെല്ലാം ആ പ്രത്യേകതകൾ നീളുന്നു. വർഷങ്ങൾ നീണ്ട ഇന്ത്യൻ വ്യോമസേനയിലെ സേവനത്തിൽ നിന്ന് സിവിലിയൻ ജീവിതത്തിലേക്ക് നീങ്ങിയ വർലിൻ സൃഷ്ടിപരവും സുരക്ഷാപരവുമായ റോളുകളിലേക്ക് സുഗമമായി മാറി. അടുത്തിടെ ഹ്യൂമൻസ് ഓഫ് ബോംബെ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട പോസ്റ്റിലൂടെ ശ്രദ്ധ നേടിയ വർലിന്റെ കഥ, ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ലക്ഷ്യവും അച്ചടക്കവും എങ്ങനെ കൊണ്ടുപോകാമെന്നതിന്റെ തെളിവാണ്. വ്യോമസേനയിൽ ഫൈറ്റർ കൺട്രോളറായി ആരംഭിച്ച ഔദ്യോഗിക ജീവിതമായിണ് വർലിന്റേത്. വേഗത്തിലുള്ളതും നിർണായകവുമായ നീക്കങ്ങൾ ആവശ്യമുള്ള വെല്ലുവിളി നിറഞ്ഞ സ്ഥാനമായിരുന്നു അത്. 2018ൽ വിരമിച്ച ശേഷം, പൻവർ ഐപിഎല്ലിന്റെ സാങ്കേതിക സുരക്ഷാ ലോകത്തേക്ക് കാലെടുത്തുവെച്ചു. പിന്നീട് ഫൈറ്റർ, ഓപ്പറേഷൻ വാലന്റൈൻ, സ്കൈഫോഴ്‌സ് തുടങ്ങിയ നിരവധി സിനിമകൾക്കായി കൺസൾട്ടിംഗും ആരംഭിച്ചു. യൂണിഫോമിലുള്ള നടീനടൻമാരെ കൃത്യതയോടെ…
അഹമ്മദാബാദ് വിമാന ദുരന്തം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ലണ്ടണിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം എയർപോർട്ടിനു സമീപം നിലംപതിക്കുകയായിരുന്നു. വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരും ഉൾപ്പെടെ 242 പേരുണ്ടായിരുന്നു. വിശ്വാസ്യതയ്ക്കും നൂതന സുരക്ഷാ സവിശേഷതകൾക്കും പേരുകേട്ട ബോയിംഗ് 787-8 ഡ്രീംലൈനറിന് ശക്തമായ പ്രവർത്തന റെക്കോർഡാണുള്ളത്. അതുകൊണ്ടുതന്നെ ഈ അപകടം ഇന്ത്യയുടെ വ്യോമയാന മേഖലയെ സംബന്ധിച്ച് അപൂർവവും അതോടൊപ്പം ആശങ്കാജനകവുമാണ്. കാര്യക്ഷമത, സുഖസൗകര്യങ്ങൾ, പാരിസ്ഥിതിക പ്രകടനം എന്നിവയ്ക്കായി രൂപകൽപ്പന ചെയ്ത അത്യാധുനിക, ദീർഘദൂര, വൈഡ്-ബോഡി വിമാനമാണ് ബോയിംഗ് 787-8 ഡ്രീംലൈനർ. 2011ൽ അവതരിപ്പിച്ച 787-8 ബോയിംഗിന്റെ ഡ്രീംലൈനർ പരമ്പരയിലെ ആദ്യ മോഡലാണ്. സാധാരണയായി 242നും 290 നും ഇടയിൽ യാത്രക്കാർക്ക് ഇരിക്കാവുന്ന സൗകര്യമാണ് വിമാനത്തിലുള്ളത്. അതുകൊണ്ടുതന്നെ ഉയർന്ന ട്രാഫിക്കുള്ള ദീർഘദൂര റൂട്ടുകൾക്ക് ഇവ അനുയോജ്യമാണ്. ഭാരം കുറഞ്ഞതും കൂടുതൽ ഇന്ധനക്ഷമതയുള്ളതുമായ വിമാനമായ ഡ്രീംലൈനറിന് 13530 കിലോമീറ്റർ വരെ നിർത്താതെ പറക്കാനാകും.…
അഹമ്മദാബാദ് വിമാനദുരന്തം രാജ്യത്തെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്നും ലണ്ടണിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ബോയിംഗ് എയർലൈനർ വിമാനത്തിൽ 242 പേരാണ് ഉണ്ടായിരുന്നത്. 230 യാത്രക്കാരും 12 ജീനക്കാരും അടക്കമാണിത്. പറന്നുയർന്ന് നിമിഷങ്ങൾക്കകം വിമാനം മേഘാനി നഗരത്തിലെ ജനവാസകേന്ദ്രത്തിലേക്ക് നിലംപതിക്കുകയായിരുന്നു. ഇതോടെ ലോകത്ത് അടുത്തിടെ സംഭവിച്ച പ്രധാന വിമാനാപകടങ്ങളെക്കുറിച്ചുള്ള വിവരങ്ങളും വാർത്തയിൽ നിറയുകയാണ്. ഈ വർഷം രണ്ട് പ്രധാന വിമാനാപകടങ്ങളാണ് ലോകത്തെ കണ്ണീരിലാഴ്ത്തിയത്. 2025 മാർച്ച് 17ന് ഹോണ്ടുറാസിലെ റോട്ടനിൽ നിന്ന് പറന്നുയർന്ന ലാൻസ എയർലൈൻസ് വിമാനം തകർന്നുവീണ് 12 പേർ മരിച്ചു. അപകടം നടക്കുമ്പോൾ ആകെ 17 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 2025 ജനുവരി 29ന്, 60 യാത്രക്കാരും നാല് ജീവനക്കാരുമായി സഞ്ചരിച്ച അമേരിക്കൻ എയർലൈൻസ് റീജിയണൽ ജെറ്റ് യുഎസ് ആർമി ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 60 ലധികം പേർ കൊല്ലപ്പെട്ടിരുന്നു. 2024ൽ മൂന്ന് പ്രധാന വിമാനാപകടങ്ങളാണ് സംഭവിച്ചത്. 2024 ഡിസംബർ 29ന്,…
ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷൻ (ISRO) മുൻ ചെയർമാനും മലയാളിയുമായ ഡോ. എസ്. സോമനാഥിനെ ബെംഗളൂരു ചാണക്യ സർവകലാശാലാ വൈസ് ചാൻസലറായി നിയമിച്ചു. ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങളിൽ നിർണായക പങ്കുവഹിച്ചിട്ടുള്ള ഡോ. സോമനാഥ് യൂണിവേർസിറ്റി സ്ഥാപക ചാൻസലർ എം.കെ. ശ്രീധറിന്റെ പിൻഗാമിയായാണ് സ്ഥാനമേറ്റിരിക്കുന്നത്. ഇന്ത്യൻ ബഹിരാകാശ പദ്ധതിയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നതിൽ എസ്. സോമനാഥിന്റെ തന്ത്രപരമായ കാഴ്ചപ്പാടും നേതൃത്വവും നിർണായക പങ്കുവഹിച്ചു. 2022ലാണ് അദ്ദേഹം ഐഎസ്ആർഒ ചെയർമാനായത്. 2025 ജനുവരി വരെ ആ സ്ഥാനത്ത് അദ്ദേഹം തുടർന്നു. ചരിത്രപ്രസിദ്ധമായ ചന്ദ്രയാൻ 3 ലൂണാർ സൗത്ത് പോൾ ലാൻഡിംഗ്, ആദിത്യ എൽ1 സോളാർ ദൗത്യം എന്നിവയുൾപ്പെടെ ഐഎസ്ആർഓയുടെ നിരവധി പദ്ധതികൾക്ക് സോമനാഥ് ചുക്കാൻ പിടിച്ചു. 2022ൽ സ്ഥാപിതമായ ചാണക്യ സർവകലാശാല, ഇന്ത്യൻ നോളേജ് ട്രഡീഷനിലുള്ള മൾട്ടി ഡിസിപ്ലിനറി വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്നു. ചാൻസലർ എന്ന നിലയിൽ ഡോ. സോമനാഥിന്റെ നേതൃത്വം സർവകലാശാലയുടെ അക്കാഡമിക്, ഗവേഷണ മേഖലകളിൽ വലിയ പ്രചോദനമാകും. ശാസ്ത്രം, സാങ്കേതികവിദ്യ,…
ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ ഉയർന്നുവരുന്നത് ആഘോഷിക്കുന്നതിനെ പരിഹസിച്ച് ഹോട്ട്മെയിൽ സഹസ്ഥാപകനും ഇന്ത്യൻ-അമേരിക്കൻ ബിസിനസുകാരനുമായ സബീർ ഭാട്ടിയ. ഇന്ത്യയിലെ 41.5 കോടി ആളുകൾ പ്രതിദിനം വെറും 3.10 ഡോളർ (250 രൂപ) മാത്രം വരുമാനം ഉള്ളവരാണ് എന്നതിൽ രാജ്യം ലജ്ജിക്കുകയാണെന്ന് വേണ്ടതെന്നു ഭാട്ടിയ പറഞ്ഞു. എന്നാൽ സമൂഹമാധ്യമങ്ങളിൽ ഭാട്ടിയയുടെ പ്രസ്താവന വൻ വിമർശനങ്ങൾക്ക് ഇടയാക്കി. 41.5 കോടി ആളുകൾ പ്രതിദിനം 3.10 ഡോളർ മാത്രം വരുമാനം ഉള്ളവരാണ് എന്ന സബീർ ഭാട്ടിയയുടെ പരാമർശമാണ് നെറ്റിസൺസിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഈ പരാമർശം പഴയ കണക്കുകളും ഡാറ്റയും ഉപയോഗിച്ച് ഉള്ളതാണെന്നും വസ്തുതാവിരുദ്ധമാണെന്നും നെറ്റിസൺസ് ചൂണ്ടിക്കാട്ടുന്നു. ഇത്തരം തെറ്റായ ഡാറ്റ ഉപയോഗിച്ച് ഭാട്ടിയ ആരെയാണ് സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് സമൂഹമാധ്യമങ്ങളിൽ ചോദ്യം ഉയരുന്നു. ഇന്ത്യയ്ക്കെതിരെ ഇത്തരം വ്യാജ കണക്കുകൾ ഉന്നയിക്കുന്നവർ ഇന്ത്യൻ പേര് വാലായി കൊണ്ടുനടക്കാൻ പോലും അർഹരല്ല എന്നും ചിലർ കമന്റിൽ പറയുന്നു. ഏറ്റവും പുതിയ ലോക ബാങ്ക് റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ ആകെ ജനസംഖ്യയിൽ…
മുംബൈയിൽ പ്രതിമാസം എട്ട് ലക്ഷം രൂപ വരെ സമ്പാദിച്ചിരുന്ന ഓട്ടോ ഡ്രൈവറുടെ വാർത്ത അടുത്തിടെ വൈറലായിരുന്നു. ഓട്ടോ ഓടിക്കാതെ ‘ലോക്കർ സർവീസ്’ നടത്തിയാണ് ഓട്ടോറിക്ഷ ഡ്രൈവർ പണം സമ്പാദിച്ചതും ശ്രദ്ധ നേടിയതും. ഇപ്പോൾ ഓട്ടോ ഡ്രൈവറുടെ ലോക്കൽ സർവീസിന് പൂട്ടിട്ടിരിക്കുകയാണ് പൊലീസ്. വൈറലായത് വിനയായി എന്ന അവസ്ഥയിലാണ് ഓട്ടോ ഡ്രൈവർ. മുംബൈയിലെ യുഎസ് കോൺസുലേറ്റിന് സമീപമാണ് ഓട്ടോ ഡ്രൈവർ ലോക്കർ സർവീസ് നടത്തിയിരുന്നത്. വിസാ ആവശ്യങ്ങൾക്കായി നിരവധി പേരാണ് ദിവസവും വലിയ ബാഗുകളും മറ്റുമായി ദൂരസ്ഥലങ്ങളിൽ നിന്നും യുഎസ് കോൺസുലേറ്റിൽ എത്തുന്നത്. കർശന നിയന്ത്രണങ്ങൾ ഉള്ളതിനാൽ കോൺസുലേറ്റിന് അകത്തേക്ക് ബാഗുകൾ കൊണ്ടുപോകാനാകില്ല. പുറത്ത് ബാഗുകൾ സൂക്ഷിക്കുന്നതിന് ലോക്കർ സംവിധാനങ്ങളും ഇല്ല. ഈ സാഹചര്യത്തെ ബുദ്ധിപൂർവം ഉപയോഗിച്ച ഓട്ടോ ഡ്രൈവർ ബാഗുകൾ സൂക്ഷിക്കുന്ന ലോക്കർ സംവിധാനമായി ഓട്ടോ മാറ്റി. 1000 രൂപ ഇതിനായി ഈടാക്കിയിരുന്നു. വെന്യൂ മോങ്ക് കോ ഫൗണ്ടർ രാഹുൽ രൂപാണിയുടെ ലിങ്ക്‌ഡ് ഇൻ പോസ്റ്റിലൂടെയാണ് ഓട്ടോ ഡ്രൈവറുടെ ബിസിനസ്…
ആഗോള ആഢംബര ഫാഷൻ ബ്രാൻഡായ ഷനേലിന്റെ തലപ്പത്ത് എത്തുന്ന ആദ്യ ഇന്ത്യൻ വംശജയായ സിഇഒ ആണ് ലീന നായർ. ഇപ്പോൾ ബ്രിട്ടീഷ് ഗവൺമെന്റിന്റെ ‘കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ’ ബഹുമതി സ്വന്തമാക്കി അഭിമാനമായിരിക്കുകയാണ് ലീന. റീട്ടെയിൽ, ഉപഭോക്തൃ മേഖലയ്ക്ക് നൽകിയ മികച്ച സംഭാവനകളാണ് അവരെ പുരസ്കാരത്തിന് അർഹയാക്കിയത്. കഴിഞ്ഞ ദിവസം വില്യം രാജകുമാരനിൽ നിന്ന് ലീന നായർ പുരസ്കാരം ഏറ്റുവാങ്ങി. മഹാരാഷ്ട്രയിലെ കോലാപൂരിൽ മലയാളി കുടുംബത്തിലാണ് ലീന നായരുടെ ജനനം. അതുകൊണ്ട് തന്നെ ഈ പുരസ്കാരനേട്ടം മലയാളികൾക്കും അഭിമാനിക്കാൻ വക നൽകുന്നു. സാംഗ്ലി വാൽചന്ദ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിംഗിൽ ബിരുദം പൂർത്തിയാക്കിയ അവർ 1992ൽ എക്സ്എൽആർഐ ജംഷഡ്പൂരിൽ നിന്ന് ഹ്യൂമൻ റിസോഴ്‌സസിൽ എംബിഎയും നേടി. തുടർന്ന് ലീന നായർ യൂനിലിവറിൽ മാനേജ്മെന്റ് ട്രെയിനിയായി കരിയർ ആരംഭിച്ചു. പിന്നീട് യൂണിലിവർ ചീഫ് ഹ്യൂമൻ റിസോഴ്സ് ഓഫീസർ സ്ഥാനം വരെ ആ…
എഴുത്തുകാരും അഭിനേതാക്കളും തമ്മിലുള്ള പ്രതിഫല വ്യത്യാസത്തെ കുറിച്ച് വരുൺ ഗ്രോവർ
സിനിമാ-എന്റർടെയ്ൻമെന്റ് രംഗത്ത് എഴുത്തുകാരും അഭിനേതാക്കളും തമ്മിലുള്ള പ്രതിഫലത്തിലെ വ്യത്യാസം ഞെട്ടിപ്പിക്കുന്നതാണ് സംവിധായകനും തിരക്കഥാകൃത്തുമായ വരുൺ ഗ്രോവർ. താൻ സ്ക്രിപ്റ്റ് എഴുതിയിരുന്ന ഒരു ഷോയിൽ തനിക്കും അവതാരകനും തമ്മിലുള്ള ഭീമമായ പ്രതിഫല വ്യത്യാസം ഉദാഹരണമായി ചൂണ്ടിക്കാണിച്ചാണ് വരുൺ ഗ്രോവറിന്റെ തുറന്നുപറച്ചിൽ. ‘ഓൾ ഇന്ത്യ റാങ്ക്’, ‘സന്ദീപ് ഔർ പിങ്കി ഫറാർ’, ‘മസാൻ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വരുൺ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ എന്ന നിലയ്ക്കാണ് കരിയർ ആരംഭിച്ചത്. കരിയറിന്റെ തുടക്കത്തിൽ ചില ടെലിവിഷൻ ഷോകൾക്കായും അദ്ദേഹം പ്രവർത്തിച്ചു. അക്കാലത്ത് ബോളിവുഡ് താരം ഫർഹാൻ അക്തർ അവതാരകനായ ‘ഓയ്! ഇറ്റ്സ് ഫ്രൈഡേ!’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. അതിലൂടെയാണ് നടനും എഴുത്തുകാരനും തമ്മിലുള്ള പ്രതിഫലത്തിലെ വലിയ വ്യത്യാസം ആദ്യം മനസ്സിലാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഷോയുടെ ഒരു എപ്പിസോഡിന് ഫർഹാന് ലഭിച്ചിരുന്നത് 45 ലക്ഷം രൂപയാണ്. എന്നാൽ സ്ക്രിപ്റ്റ് ചെയ്തിരുന്ന വരുണിന് ആകെ ലഭിച്ചുകൊണ്ടിരുന്നത് 45000 രൂപയും. താനെഴുതിയ തമാശ വിളിച്ചുപറയുന്ന ആൾക്ക് തന്നേക്കാൾ…