Author: News Desk
പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി ത്രിദിന സൗജന്യ സംരംഭകത്വ പരിശീലന ഒരുക്കി നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്റർ NBFC. പുതിയതായി സംരംഭങ്ങൾ ആരംഭിക്കാൻ നടപടികൾ സ്വീകരിച്ചവര്‍ക്കും, ഇതിനോടകം സംരംഭങ്ങള്‍ ആരംഭിച്ചവർക്കുമാണ് പങ്കെടുക്കാനാകുക. എറണാകുളം കളമശ്ശേരിയിൽ പ്രവര്‍ത്തിക്കുന്ന വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുളള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് (KIED) ക്യാമ്പസിലാണ് പരിശീലനം. പുതിയതായി സംരംഭങ്ങൾ ആരംഭിക്കാൻ നടപടികൾ സ്വീകരിച്ചവര്‍ക്കും, ഇതിനോടകം സംരംഭങ്ങള്‍ ആരംഭിച്ചവർക്കുമാണ് പരിശീലന പരിപാടിയിൽ പങ്കെടുക്കാനാകുക. സംരംഭകർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ, ഐഡിയ ജനറേഷൻ, പ്രൊജക്റ്റ് റിപ്പോർട് തയ്യാറാക്കുന്ന വിധം, സെയിൽസ് & മാർക്കറ്റിങ്, ബാങ്കിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ, ജി എസ് ടി, സംരംഭം തുടങ്ങാനാവശ്യമായ ലൈസൻസുകൾ, വിജയിച്ച സംരംഭകരുടെ അനുഭവം പങ്കിടൽ, തുടങ്ങിയ നിരവധി സെഷനുകൾ ഉൾപെടുത്തിയുളളതാണ് പരിപാടി. സംരംഭകർ ജൂൺ 18 നാകം പേര് രജിസ്റ്റർ ചെയ്യണം. പേര് രജിസ്റ്റർ ചെയ്യുന്നതിനായി 0471-2770534/+91-8592958677 എന്നീ നമ്പറുകളിലോ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്. ഇനി…
വമ്പൻ ബജറ്റിൽ നിർമിക്കുന്ന സിനിമകളെ കുറിച്ച് എപ്പോഴും ചർച്ചകൾ നടക്കാറുണ്ട്. ആ ചർച്ചകളിലേക്ക് പുതിയൊരു ചർച്ചാ വിഷയം കൂടി എത്തുകയാണ്. ഒരു ബില്യൺ ഡോളർ മുടക്കുമുതലുള്ള, ലോകത്തിലെ ഏറ്റവും ചിലവേറിയ സിനിമയെ കുറിച്ചറിയാം. മാർവൽ സിനിമാറ്റിക് യൂനിവേഴ്സിന്റെ (MCU) നിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന പുതിയ ചിത്രമാണ് വമ്പൻ മുടക്കുമുതലിന്റെ പേരിൽ വാർത്തകളിൽ നിറയുന്നത്. റിപ്പോർട്ടുകൾ പ്രകാരം അവഞ്ചേർസ് ഡൂംസ്ഡേ (Avengers: Doomsday) എന്ന ചിത്രത്തിന്റെ മൊത്തം ചിലവ് 1 ബില്യൺ ഡോളറാണ്. 2015ൽ 447 മില്യൺ ഡോളറിൽ നിർമിച്ച സ്റ്റാർ വാർസ് ദി ഫോഴ്സ് എവേക്കൺസിന്റെ റെക്കോർഡ് ആണ് ചിത്രം പഴങ്കഥയാക്കാൻ ഒരുങ്ങുന്നത്. പ്രീ പ്രൊഡക്ഷനു വേണ്ടി മാത്രം ചിത്രത്തിനായി ചിലവിട്ടത് എട്ട് മില്യൺ ഡോളറാണ് നിർമാണച്ചിലവ് ആകട്ടെ 600 മില്യൺ ഡോളറോളം വരും. ചിത്രത്തിൽ അഭിനേതാക്കൾക്കുള്ള പ്രതിഫലം മാത്രം 250 മില്യൺ ഡോളറാണ്. ഫിലിം പ്രൊഡക്ഷൻ ചിലവുകളും സാലറിയും പബ്ലിസിറ്റിയും മാർക്കറ്റിങും എല്ലാം ചേരുന്നതോടെ ചിത്രത്തിന്റെ ചില ഒരു…
നിരവധി ഗുണങ്ങളുള്ള പഴവർഗമാണ് ഡ്രാഗൺ ഫ്രൂട്ട്. അതുകൊണ്ടുതന്നെ പഴങ്ങളുടെ കൂട്ടത്തിലെ സൂപ്പർ ഫുഡായാണ് ഡ്രാഗൺ ഫ്രൂട്ട് കണക്കാക്കപ്പെടുന്നത്. വിയറ്റ്നാമാണ് നിലവിൽ ലോകത്തിൽ ഏറ്റവും അധികം ഡ്രാഗൺ ഫ്രൂട്ട് ഉത്പാദിപ്പിക്കുന്നതും കയറ്റുമതി ചെയ്യുന്നതും. വിയറ്റ്നാമിൽ പിറ്റായ എന്നാണ് ഡ്രാഗൺ ഫ്രൂട്ട് അറിയപ്പെടുന്നത്. ഉഷ്ണമേഖലകളിൽ കൂടുതലായി വളരുന്ന പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. തെക്കൻ, മധ്യ വിയറ്റ്നാമിലാണ് പ്രധാനമായും ഡ്രാഗൺ ഫ്രൂട്ട് കൃഷിയുള്ളത്. ബിൻ തുവാൻ, ലോംഗ് ആൻ, ടിയാൻ ജിയാങ് തുടങ്ങിയ പ്രവിശ്യകൾ ഡ്രാഗൺ ഫ്രൂട്ട് കൃഷിക്ക് പ്രസിദ്ധമാണ്. സവിശേഷ കാലാവസ്ഥയും പ്രത്യേക കൃഷിരീതികളുമാണ് വിയറ്റ്നാമിനെ ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ മുന്നിലെത്തിക്കുന്നത്. വിയറ്റ്നാമീസ് ഡ്രാഗൺ ഫ്രൂട്ട് നിറം, രുചി എന്നിവയിലും മുൻപന്തിയിലാണ്. ഇവ ദീർഘകാലം കേടുകൂടാതെ നിൽക്കും എന്നതിനാൽ സംഭരണത്തിന് ആഗോളതലത്തിൽ അംഗീകാരം ലഭിച്ചു. പ്രതിവർഷം 1 ദശലക്ഷം മെട്രിക് ടണ്ണിലധികം ഡ്രാഗൺ ഫ്രൂട്ട് ആണ് വിയറ്റ്നാം ഉത്പാദിപ്പിക്കുന്നത്. ഇതിൽ 90 ശതമാനത്തിൽ അധികവും ബിൻ തുവാൻ മേഖലയിലാണ് ഉത്പാദിപ്പിക്കുന്നത്. വിയറ്റ്നാമിനു പുറമേ ചൈന,…
യുഎഇ-യിലെ കറൻസിയായ ദിർഹത്തിൻ്റെ പുതിയ സിംബലിനെ കുറിച്ച് അറിഞ്ഞിരിക്കുമല്ലോ. ദേശീയതയെ ഇന്നവേഷനുമായി സംയോജിപ്പിച്ചുകൊണ്ട് ഭാവിയിലേക്ക് വെക്കുന്ന ശക്തമായ കാൽവെയ്പ് എന്ന് വിശേഷണവുമായാണ് സെൻട്രൽ ബാങ്ക് ഓഫ് യുഎഇ ദിർഹത്തിന് പുതിയ സിംബൽ അവതരിപ്പിക്കുന്നത്. ഈ വർഷം മാർച്ചിൽ ഒഫീഷ്യലി അംഗീകരിച്ചിരുന്നുവെങ്കിലും ദിർഹത്തിന്റെ സിംബൽ എങ്ങനെ ഉപയോഗിക്കണം എന്ന് വിശദീകരിച്ചുകൊണ്ടുള്ള ഗൈഡ്ലൈൻസ് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. 1973-ൽ യുഎഇ പുറത്തിറക്കിയ കറൻസിയായ ദിർഹത്തിന് അരനൂറ്റാണ്ടിന് ശേഷമാണ് ഡോളറിനോടും പൗണ്ടിനോടും കിടപിടിക്കുന്ന പുതിയ സിംബൽ പുറത്തുവരുന്നത്. ദിർഹത്തിന്റെ D എന്ന ലെറ്ററിനെ പരമ്പരാഗതമായ അറബിക് കാലിഗ്രാഫിയുമായി ഇണക്കി, ദേശീയ പതാകയുടെ ആലേഖനം വരത്തക്കരീതിയിൽ അവതരിപ്പിച്ചുകൊണ്ടാണ് ചിഹ്നം തയ്യാറാക്കിയിരിക്കുന്നത്. ഇനി ‘AED’ എന്നെഴുതിന്നതിന് പകരം പുതിയ ചിഹ്നം ഉപയോഗിക്കണം. എല്ലാ ഔദ്യോഗിക, ഡിജിറ്റൽ, സാമ്പത്തിക ഡോക്കുമെന്റുകളിലും പുതിയ സിംബൽ ഉപയോഗിക്കണം. ഇത് സംബന്ധിച്ച വിശദമായ ഗൈഡ്ലൈൻസിലെ പ്രസക്ത ഭാഗങ്ങൾ ഇവയാണ്. എങ്ങനെ ഉപയോഗിക്കണം എല്ലായ്പ്പോഴും ദിർഹം ചിഹ്നം അക്കത്തിന് മുമ്പായി ഒരേ ഉയരത്തിലും ഫോണ്ട് ശൈലിയിലും വരണം.…
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (NHAI) ഏറ്റവും വലിയ പദ്ധതികളിൽ ഒന്നായ ചെന്നൈ-സൂറത്ത് എക്സ്പ്രസ് വേയുടെ നിർമ്മാണം പുരോഗമിക്കുന്നു. 8 വരി ഗ്രീൻഫീൽഡ് എക്സ്പ്രസ് വേ ചെന്നൈയെ ഗുജറാത്തിലെ സൂറത്തുമായി ബന്ധിപ്പിക്കും. 1,271 കിലോമീറ്റർ ദൈർഘ്യമുള്ള എക്സ്പ്രസ് വേ ആന്ധ്രാപ്രദേശ്, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ ആറ് സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോകുക. ഡൽഹി-മുംബൈ എക്സ്പ്രസ് വേയ്ക്കു ശേഷം ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ അതിവേഗ പാതയാണിത്. മുംബൈ, പൂനെ, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ തിരക്കേറിയ നഗരങ്ങളെ ഒഴിവാക്കുന്നതിനാൽ ചെന്നൈ-സൂറത്ത് എക്സ്പ്രസ് വേ യാത്രാ സമയം ഏകദേശം 6 മണിക്കൂർ കുറയ്ക്കും. ആക്സസ് നിയന്ത്രിത ഡിസൈനോടു കൂടിയ 8 വരി ഗ്രീൻഫീൽഡ് പദ്ധതി 45,000 കോടി രൂപ ചിലവിലാണ് നിർമ്മിക്കുന്നത്. 2027ൽ എക്സ്പ്രസ് വേ നിർമാണം പൂർത്തിയാകും. ആകെ 14 ഘട്ടങ്ങലിലായാണ് നിർമാണം. ഇതിൽ നാലാം ഘട്ടത്തിന്റെ നിർമാണം പൂർത്തീകരണത്തോട് അടുക്കുകയാണ്. നിലവിലെ NH-44 (കശ്മീർ-കന്യാകുമാരി), NH-16…
ആഗോള ടെക് കമ്പനി ഗൂഗിളിന്റെ തലവൻ എന്ന നിലയിൽ തിരക്കേറിയ ഷെഡ്യൂളാണ് സിഇഒ സുന്ദർ പിച്ചൈയുടേത്. ഈ തിരക്കിനിടയിലും മതിയായ വിശ്രമവും ഉറക്കവും ലഭിക്കേണ്ടതിന്റെ പ്രാധാന്യം പങ്കുവെയ്ക്കുകയാണ് സുന്ദർ പിച്ചൈ. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് അദ്ദേഹം തന്റെ സ്ലീപ്പ് ഗോളിനെ കുറിച്ച് പറഞ്ഞത്. ഉറക്കം ഏറ്റവും പ്രധാനമാണെന്നും ദിവസവും ആറ് മണിക്കൂർ ഉറക്കം ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്താറുള്ളതായും അദ്ദേഹം പറഞ്ഞു. ദൈനംദിന ഉത്തരവാദിത്തങ്ങൾക്കിടയിൽ വിശ്രമ സമയം കണ്ടെത്താനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. തന്റെ ഉറക്കം ശരാശരിയാണെന്നും എന്നാൽ അത്രയെങ്കിലും ഉറങ്ങേണ്ടത് അത്യാവശ്യമാണെന്നും സുന്ദർ പിച്ചൈ പറഞ്ഞു. പലപ്പോഴും രാത്രി ഉറക്കമിളച്ച് ജോലി ചെയ്യേണ്ടതായി വരും. പരമാവധി ജോലി തീർത്ത് ആറ് മണിക്കൂർ ഉറക്കം ലഭിക്കുന്നുവെന്ന് ഉറപ്പാക്കും. ജോലിസമയം ഈ സ്ലീപ്പ് ഗോളിന് അനുസരിച്ച് ക്രമീകരിച്ചിട്ടുമുണ്ട്-അദ്ദേഹം പറഞ്ഞു. Discover how Google CEO Sundar Pichai manages to fit six hours of sleep into his…
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് ബ്രിഡ്ജായ ചെനാബ് പാലം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമർപ്പിച്ചിരുന്നു. ഇന്ത്യയുടെ എഞ്ചിനീയറിംഗ് മികവിനെ ആഗോള ഭൂപടത്തിൽ അടയാളപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ച ഈ നിർമാണത്തിലൂടെ ഒരു വനിതയും വാർത്തകളിൽ ഇടം നേടി. ചെനാബ് പാലം വിജയകരമായി നിർമ്മിക്കുന്നതിൽ വലിയ സംഭാവനകൾ നൽകിയ പ്രൊഫസർ ജി. മാധവി ലതയാണ് പാലത്തിന്റെ വിജയകരമായ പൂർത്തീകരണത്തോടെ ശ്രദ്ധാകേന്ദ്രമാകുന്നത്. ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (IISc) പ്രൊഫസറായ മാധവി ലത 17 വർഷത്തോളമാണ് ചെനാബ് പാലം പദ്ധതിയിൽ ജിയോടെക്നിക്കൽ കൺസൾട്ടന്റായി പ്രവർത്തിച്ചത്. പാലത്തിന്റെ കരാറുകാരായ അഫ്കോൺസുമായി ചേർന്നായിരുന്നു മാധവിയുടെ പ്രവർത്തനം. വലിയ ഭൂകമ്പ സാധ്യതയുള്ള പ്രദേശത്താണ് ചെനാബ് പാലം പണിതിരിക്കുന്നത്. ഭൂപ്രകൃതി ഉയർത്തിയ വെല്ലുവിളികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതു മുതൽ ഘടന നിർമിക്കുന്നതിലെ ആസൂത്രണം, രൂപകൽപ്പന, നിർമ്മാണം എന്നിവയിലടക്കം മാധവി സുപ്രധാന പങ്കുവഹിച്ചു. ആന്ധ്രയിലെ ചെറിയ ഗ്രാമത്തിൽ ജനിച്ചുവളർന്ന മാധവി 1992ൽ ജവഹർലാൽ നെഹ്‌റു…
ആഭ്യന്തര വിമാനങ്ങളിൽ മദ്യം കൊണ്ടുപോകുന്നത് സംബന്ധിച്ച് ഡിജിസിഎയും ഇന്ത്യൻ എയർലൈൻസും പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി, ചെക്ക്ഡ് ബാഗേജിൽ യാത്രക്കാർക്ക് അഞ്ച് ലിറ്റർ വരെ മദ്യം കൊണ്ടുപോകാം. ഇന്ത്യയിലുടനീളമുള്ള ആഭ്യന്തര യാത്രകളിൽ മദ്യം, ക്രാഫ്റ്റ് ബിയറുകൾ, പ്രാദേശിക വൈനുകൾ എന്നിവ കൊണ്ടുപോകുന്നത് സംബന്ധിച്ചുള്ളതാണ് ഡിജിസിഎ നിയമം. ഗോവയിൽ നിന്നും മടങ്ങുന്ന വിനോദ സഞ്ചാരികൾ, നാസിക്ക് പോലെയുള്ള ഇടങ്ങളിൽ നിന്ന് വൈൻ ഗാർഡൻ ടൂർ കഴിഞ്ഞു മടങ്ങുന്ന സഞ്ചാരികൾ തുടങ്ങിയവയാണ് ഇത്തരത്തിൽ മദ്യവുമായി വിമാനങ്ങളെ ആശ്രയിക്കാറുള്ളത്. എയർലൈനുകൾ യാത്രക്കാർക്ക് ചെക്ക്ഡ് ബാഗേജിൽ 5 ലിറ്റർ വരെ മദ്യം കൊണ്ടുപോകാൻ അനുവദിക്കുന്നുണ്ട്. എന്നാൽ ആൽക്കഹോളിന്റെ അളവ് 24% മുതൽ 70% വരെയിരിക്കണം. 70% ത്തിൽ കൂടുതൽ ആൽക്കഹോൾ അടങ്ങിയ പാനീയങ്ങൾ ഡിജിസിഎ കർശനമായി നിരോധിച്ചിട്ടുണ്ട്. ഇതിനുപുറമേ ആൽക്കഹോൾ പാനീയങ്ങൾ അവയുടെ യഥാർത്ഥ, തുറക്കാത്ത റീട്ടെയിൽ പാക്കേജിംഗിൽ തന്നെയാണെന്ന് ഉറപ്പാക്കണം. തുറന്നതോ ഭാഗികമായി കഴിച്ചതോ ആയ കുപ്പികൾ വ്യോമയാന ചട്ടങ്ങൾ കൊണ്ടുപോകാൻ…
ഇന്ത്യയിലാദ്യമായി ‘എയ്ഡ് ഡി ക്യാമ്പ്’ (Aide-De-Camp) തസ്തികയിലേക്ക് നിയമനം ലഭിച്ച വനിതയാണ് സ്ക്വാഡ്രൺ ലീഡർ മനീഷ പാധി. 2023ൽ മിസോറാം ഗവർണറുടെ ‘എയ്ഡ് ദ ക്യാമ്പ്’ തസ്തികയിലേക്കാണ് ഇന്ത്യൻ എയർഫോഴ്സ് (IAF) ഉദ്യോഗസ്ഥയായ മനീഷ പാധി നിയമിതയായത്. ഇന്ത്യൻ സായുധ സേനയിലെ ഔദ്യോഗിക സ്ഥാനമാണ് എഡിസി അഥവാ എയ്ഡ് ഡി ക്യാമ്പ്. ഇന്ത്യൻ പ്രസിഡന്റ്, ഗവർണർമാർ, ആർമി ചീഫ്, ആർമി കമാൻഡർമാർ എന്നിവരുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പേഴ്‌സണൽ അസിസ്റ്റന്റായി സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരാണ് എഡിസികൾ. 2015 ബാച്ച് ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥയായ മനീഷ പാധിയുടെ നേട്ടം വ്യക്തിഗത നാഴികക്കല്ല് എന്നതിനപ്പുറം വ്യത്യസ്ത മേഖലകളിൽ മികവ് പുലർത്തുന്ന സ്ത്രീ ശക്തിയുടെ കൂടി തെളിവായിരുന്നു. ചരിത്രം കുറിച്ച ഈ വനിതാ ഓഫീസറെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയാം. ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ ബെർഹാംപൂരിൽ ജനിച്ച മനീഷയുടേത് സൈനിക പശ്ചാത്തലമുള്ള കുടുംബമാണ്. മനീഷയുടെ പിതാവ് മനോരഞ്ജൻ പാധി ഇന്ത്യൻ വ്യോമസേനയിൽ ഓണററി ഫ്ലൈയിംഗ് ഓഫീസറായിരുന്നു. പിതാവിൽ നിന്ന്…
ബോളിവുഡ് താരം കത്രീന കൈഫിനെ ആഗോള ടൂറിസം അംബാസഡറായി തിരഞ്ഞെടുത്ത് മാലിദ്വീപ്. മാലിദ്വീപ് മാർക്കറ്റിംഗ് ആൻഡ് പബ്ലിക് റിലേഷൻസ് വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ-മാലിദ്വീപ് ബന്ധം കഴിഞ്ഞവർഷം വഷളായിരുന്നു. എന്നാൽ പിന്നീട് ബന്ധം ഊഷ്മളമാക്കാനുള്ള നീക്കങ്ങളുമായി മാലിദ്വീപ് രംഗത്തെത്തി. അടുത്ത മാസം പ്രധാനമന്ത്രി നരേന്ദ്ര മോഡി മാലിദ്വീപ് സന്ദർശിക്കാൻ ഒരുങ്ങുന്നതിനിടെയാണ് കത്രീന കൈഫിനെ ബ്രാൻഡ് അംബാസഡറായി നിയമിച്ചുകൊണ്ടുള്ള പുതിയ തീരുമാനം എന്നതും ശ്രദ്ധേയമാണ്. ഇന്ത്യൻ ചലച്ചിത്ര മേഖലയുടെ അഗോള മുഖമായ കത്രീന കൈഫിനെ മാലിദ്വീപിന്റെ ആഗോള ബ്രാൻഡ് അംബാസഡറായി നിയമിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മാലിദ്വീപ് മാർക്കറ്റിംഗ് ആൻഡ് പബ്ലിക് റിലേഷൻസ് കോർപ്പറേഷൻ അറിയിച്ചു. 2024 ജനുവരിയിൽ ഇന്ത്യ-മാലിദ്വീപ് ബന്ധം വഷളായതിനുശേഷം ഇപ്പോൾ ബന്ധങ്ങളിൽ വലിയ മാറ്റമുണ്ടായ സാഹചര്യത്തിലാണ് ഈ സഹകരണം. മാലിദ്വീപ് വാഗ്ദാനം ചെയ്യുന്ന പ്രകൃതി സൗന്ദര്യം, ആഡംബര അനുഭവങ്ങൾ എന്നിവയിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന വിസിറ്റ് മാലിദ്വീപിന്റെ പ്രത്യേക സമ്മർ സെയിൽ കാമ്പെയ്‌നിന് തൊട്ടുപിന്നാലെയാണ് കത്രീന കൈഫിന്റെ നിയമനം.…