Author: News Desk
ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ മിശ്രിത പദ്ധതിക്ക് എൻടിപിസി തുടക്കമിട്ടു. ഇന്ത്യയിലെ ആദ്യത്തെ ഹരിത ഹൈഡ്രജൻ മിശ്രിത പദ്ധതി കമ്മീഷൻ ചെയ്തതായി NTPC അറിയിച്ചു. എൻടിപിസിയുടെയും ഗുജറാത്ത് ഗ്യാസ് ലിമിറ്റഡിന്റെയും (GGL) സംയുക്ത സംരംഭമാണ് ഈ പദ്ധതി. സൂറത്തിലെ എൻടിപിസി കവാസ് ടൗൺഷിപ്പിന്റെ പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) ശൃംഖലയിലാണ് ഗ്രീൻ ഹൈഡ്രജൻ ബ്ലെൻഡിംഗ് തുടങ്ങിയത്. ഈ സജ്ജീകരണം സൂറത്തിലെ ആദിത്യനഗറിലെ കവാസ് ടൗൺഷിപ്പിലെ വീടുകളിൽ H2-NG (പ്രകൃതി വാതകം) വിതരണം ചെയ്യും. ഇതിനകം സ്ഥാപിച്ച ഒരു മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ പദ്ധതിയിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് ജലത്തിന്റെ വൈദ്യുതവിശ്ലേഷണം നടത്തിയാണ് ഈ പദ്ധതിയിലെ ഗ്രീൻ ഹൈഡ്രജൻ നിർമ്മിക്കുന്നത്. ബ്ലെൻഡിംഗ് പ്രക്രിയ ആരംഭിച്ചതിന് ശേഷം, ജിജിഎൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ടൗൺഷിപ്പ് നിവാസികൾക്കായി എൻടിപിസി ബോധവൽക്കരണ ശിൽപശാലകൾ നടത്തിയിരുന്നു. യുകെ, ജർമ്മനി, ഓസ്‌ട്രേലിയ തുടങ്ങിയ ചുരുക്കം ചില രാജ്യങ്ങൾക്ക് മാത്രമാണ് ഇതുവരെ ഇത്തരമൊരു നേട്ടം കൈവരിക്കാനായത്. Also Read More Related Articles:…
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ എന്ന DRDO പുതിയൊരു ദൗത്യത്തിലാണ്. പദ്ധതി വിജയിച്ചാൽ സൈനികർക്കൊപ്പം അണി ചേരാൻ ഇനി മുതൽ റോബോട്ടുകളും കാണും. ഇപ്പോൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത് ഒരു റോബോട്ടിക് ആപ്ലിക്കേഷനാണ്. സൈനികന്റെ ഭാരം ലഘൂകരിക്കുക എന്നതാണ് ആശയം. ഓപ്പറേഷൻ സമയത്ത്, സൈനികർ വെടിമരുന്ന്, റേഷൻ, മറ്റ് ഉപകരണങ്ങൾ എന്നിവ അവരുടെ പുറകിൽ വഹിക്കണം. പകരം, റോബോട്ടിന് മുഴുവൻ ഗ്രൂപ്പിനും വേണ്ടിയുളള സാധനങ്ങൾ വഹിക്കാൻ കഴിയുമെന്ന് ഡിആർഡിഒ ലാബ് ഉദ്യോഗസ്ഥർ പറഞ്ഞു. ഓട്ടോണോമസ് മോഡിൽ പോകുന്ന റോബോട്ടുകൾ ഒരു സൈനികന്റെ വേഗതയുമായി പൊരുത്തപ്പെടുന്നതും തടസ്സങ്ങൾ മറികടന്ന് നീങ്ങുന്നതുമായിരിക്കണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകളുടെ മുഴുവൻ സാധ്യതയും ഇതിനായി ഉപയോഗിക്കും. ഡിആർഡിഒ ലാബ് ആദ്യം സാങ്കേതികവിദ്യ വികസിപ്പിക്കുകയും പിന്നീട് പ്രോട്ടോടൈപ്പുകളും അന്തിമ ഉൽപ്പന്നങ്ങളും നിർമ്മിക്കുകയും ചെയ്യും. തടസ്സങ്ങൾ ഒഴിവാക്കി മുന്നോട്ട് പോകാൻ സെൻസറുകളിലൂടെ ഇത് സ്വന്തമായി പ്രവർത്തിപ്പിക്കുക എന്നതാണ് ആശയമെങ്കിലും, മാനുവൽ ഓപ്പറേഷനുകൾക്കും ഓപ്ഷനുകൾ ഉണ്ടാകുമെന്ന് ഒരു ശാസ്ത്രജ്ഞൻ പറഞ്ഞു. ആത്യന്തികമായി സപ്ലൈസ് സൈനികർ…
നിക്ഷേപിക്കുമ്പോൾ കമ്പനിയാണോ ടീം ആണോ മുഖ്യം? ഇൻവെസ്റ്റർ ബ്രിജ് സിംഗ് പറയുന്നത് നിക്ഷേപ സ്ഥാപനമായ Rebright Partners, ജനറൽ പാർട്ണർ, ബ്രിജ് സിംഗ് Channeliam.com-മായി സംസാരിക്കുന്നു. നിക്ഷേപത്തിനായി ഒരു ബിസിനസ് തിരഞ്ഞെടുക്കുമ്പോൾ, കമ്പനിയെക്കാൾ ടീമിന് കൂടുതൽ പ്രാധാന്യം നൽകുന്നു. അവരുടെ പശ്ചാത്തലം, ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള ധാരണ എന്നിവയും ഉല്പന്ന ആശയം, നിർവ്വഹണം, വിതരണം, വിൽപ്പന എന്നിവയുടെ കാര്യത്തിലുളള സവിശേഷതകളും പരിശോധിക്കാറുണ്ട്. അവർക്ക് എങ്ങനെ അടുത്ത ഘട്ടത്തിലേക്ക് എത്താം എന്നതിനെക്കുറിച്ചുള്ള X factor കണ്ടെത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഫണ്ടിംഗ് വിന്റർ ലേറ്റ് സ്റ്റേജ് കമ്പനികളെ കൂടുതൽ ബാധിക്കും. ഏർളി സ്റ്റേജ് സ്റ്റാർട്ടപ്പുകൾക്ക് അവർക്ക് ആവശ്യമായ മൂലധനം ലഭ്യമാണ്. വളർച്ചാ ഘട്ടത്തിലുളള സ്റ്റാർട്ടപ്പുകളിലും ഫണ്ടിംഗ് വിന്റർ കാര്യമായ സ്വാധീനം ഉണ്ടാക്കില്ല. Also Read Other Related Articles: Investors Updates | Funding| Startup Funding What kind of impact will the Funding Winter have on Indian startups? What advice would you give Entrepreneurs seeking…
വ്യക്തിഗത ചാറ്റുകൾക്കുളളിൽ മെസേജുകൾ പിൻ ചെയ്യാവുന്ന ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി WhatsApp. ചാറ്റ് ലിസ്റ്റിൽ വ്യക്തിഗത ചാറ്റുകൾ പിൻ ചെയ്യാൻ വാട്ട്‌സ്ആപ്പ് ഇതിനകം ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്. സമാനമായി വ്യക്തിഗത ചാറ്റുകൾക്കുള്ളിൽ സന്ദേശം പിൻ ചെയ്യാനുളള ഫീച്ചറാണ് ഇനി അവതരിപ്പിക്കുക. വാട്ട്‌സ്ആപ്പിലെ ചാറ്റുകളിലും ഗ്രൂപ്പുകളിലും സന്ദേശങ്ങൾ പിൻ ചെയ്യാനുള്ള ഫീച്ചർ മെറ്റയുടെ ഉടമസ്ഥതയിലുള്ള ആപ്പ് വികസിപ്പിക്കുന്നതായി WABetaInfo റിപ്പോർട്ട് ചെയ്തു. ഒരു കോൺവർസേഷനുള്ളിൽ ഹൈലൈറ്റ് ചെയ്യാവുന്ന ഒരു പ്രത്യേക സന്ദേശമാണ് പിൻ ചെയ്‌ത സന്ദേശം. ഒരു പ്രത്യേക വിഷയം ചർച്ച ചെയ്യുമ്പോൾ പ്രസക്തമായ ഒരു സന്ദേശം എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ ഇതിലൂടെ കഴിയുന്നതാണ്. പ്രധാന സന്ദേശങ്ങൾ ഓർത്ത് വയ്ക്കുന്നതിനും പെട്ടെന്ന് തിരിച്ചറിയുന്നതിനുമാണ് ഈ ഫീച്ചർ.വരാനിരിക്കുന്ന ഫീച്ചറിന്റെ സ്‌ക്രീൻഷോട്ടും WABetaInfo പങ്കിട്ടു. സ്ക്രീൻഷോട്ട് അനുസരിച്ച്, പിൻ ആക്ഷന് തിരഞ്ഞെടുക്കുമ്പോൾ, സന്ദേശം കോൺവർസേഷന്റെ മുകളിൽ പിൻ ചെയ്യപ്പെടും. സന്ദേശങ്ങൾ അൺപിൻ ചെയ്യുന്നതുവരെ അവിടെ തന്നെ തുടരും. ഇതിലൂടെ പ്രധാനപ്പെട്ട മെസേജുകൾ പെട്ടെന്ന് ലഭിക്കും. ഈ ഫോണുകളിൽ വാട്സ്ആപ്പ് കിട്ടില്ല…
ടാറ്റ അഡ്വാൻസ് സിസ്റ്റംസ് ലിമിറ്റഡിൽ നിന്നും സൈനിക ട്രക്കുകൾ വാങ്ങാൻ മൊറോക്കോ. LPTA 2445 എന്ന പേരിലുള്ള 90, സിക്‌സ് വീൽ സൈനിക ട്രക്കുകളാണ് മൊറോക്കോ വാങ്ങുന്നത്. മൊറോക്കൻ റോയൽ ആർമിയാണ് ട്രക്കുകൾ ക്കായുള്ള ഓർഡർ നൽകിയതെന്നാണ് വിവരം. കരാറിന്റെ സാമ്പത്തിക മൂല്യം എത്രയെന്നതിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും നിലവിൽ പുറത്തുവിട്ടിട്ടില്ല. മൊറോക്കോയുടെ പ്രതിരോധ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കം. 2019ൽ M1084, M1083, M1078 എന്നീ വിഭാഗങ്ങളിൽപ്പെടുന്ന 100ഓളം സൈനിക ട്രക്കുകൾ അമേരിക്കയിൽ നിന്ന് മൊറോക്കോ വാങ്ങിയിരുന്നു.2021ന്റെ തുടക്കത്തിൽ, 300 വിഎൽആർഎ സൈനിക ട്രക്കുകൾ ഫ്രഞ്ച് ആർക്വസിൽ നിന്നും മൊറോക്കോ വാങ്ങിയിരുന്നു. ഗുജറാത്തിലെ പിപാവാവ് തുറമുഖത്ത് നിന്നാണ് ട്രക്കുകൾ മൊറോക്കോയിലേക്ക് കയറ്റി അയച്ചതെന്ന് മൊറോക്കൻ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എൽപിടിഎ ട്രക്കുകളിൽ കാലിബ്രേറ്റഡ് ഡിസൈൻ, കോയിൽ, ഷോക്ക് അബ്സോർപ്ഷൻ എന്നിവയുള്ള കവചിത സൈനിക ക്യാബ് ഉണ്ട്. വെടിമരുന്ന്, സ്പെയർ പാർട്സ്, മിസൈൽ ലോഞ്ചറുകൾ പോലുള്ളവ കൊണ്ടുപോകുന്ന തിനായിരിക്കും ഇവ പ്രധാനമായും ഉപയോഗിക്കുന്നത്.…
T20 ലീഗിനായി റിലയൻസ് ദക്ഷിണാഫ്രിക്കയുടേയും, സൗദിയുടേയും ട്വന്റി ട്വന്റി ടീമുകളിൽ നിക്ഷേപം നടത്താൻ റിലയൻസ് പദ്ധതിയിടുന്നു. റിലയൻസ് അനുബന്ധ സ്ഥാപനമായ റിലയൻസ് സ്ട്രാറ്റജിക് ബിസിനസ്സ് വെഞ്ച്വേഴ്സാണ് 11.2 മില്യൺ ഡോളർ നിക്ഷേപിക്കുന്നത്. ദക്ഷിണാഫ്രിക്കൻ ടി20 ടീമിൽ എംഐ കേപ് ടൗൺ എന്ന പേരിലും, യുഎഇ ലീഗിൽ, ‘എംഐ എമിറേറ്റ്സ്’ എന്ന പേരിലുമാണ് റിലയൻസ് ഫ്രാഞ്ചൈസികളുള്ളത്. മുംബൈ ഇന്ത്യൻസിന്റെ ഉടമസ്ഥതയിലാണ് എംഐ കേപ് ടൗൺ ഫ്രാഞ്ചൈസി പ്രവർത്തിക്കുന്നത്. ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയാണ് ഫ്രാഞ്ചൈസി അധിഷ്ഠിതമായ ടി20 ലീഗിന് രൂപം നൽകിയത്. ഇന്ത്യാവിൻ സ്പോർട്സ് മിഡിൽ ഈസ്റ്റ് ലിമിറ്റഡാണ് എംഐ എമിറേറ്റ്സ് ഫ്രാഞ്ചൈസി നിയന്ത്രിക്കുന്നത്. സൗത്ത് ആഫ്രിക്കൻ 20യിലെ ആറ് ഫ്രാഞ്ചൈസികളും ഐപിഎൽ ഫ്രാഞ്ചൈസ് ഓണർമാരുടെ ഉടമസ്ഥതയിലാണ്. റിലയൻസും കായികരംഗവും ക്രിക്കറ്റ് ഫ്രാഞ്ചൈസികൾ, ഇന്ത്യയിലെ ഫുട്ബോൾ ലീഗ്, സ്പോർട്സ് സ്പോൺസർഷിപ്പ്, കൺസൾട്ടൻസി, അത്ലറ്റ് ടാലന്റ് മാനേജ്മെന്റ് എന്നിവയുടെ ഉടമസ്ഥതയോടെ രാജ്യത്തെ കായിക ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ പങ്ക് നിർണായകമാണ്. ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ ടി20 ലീഗിൽ റിലയൻസ് ഇൻഡസ്ട്രീസ്, ഫ്രാഞ്ചൈസി ഏറ്റെടുത്തിട്ടുണ്ട്. Reliance…
ബിഎംഎസ് വികസനം, ബാറ്ററി പാക്കേജിംഗ് സാങ്കേതികവിദ്യകൾ, സെൽ ഗവേഷണം എന്നിവയിൽ പ്രവർത്തിക്കുന്ന എക്‌സികോം എന്ന കമ്പനിയുമായി കരാറിലേർപ്പെട്ട് ഹീറോ ഇലക്ട്രിക്ക്. ഹീറോ ഇലക്ട്രിക്കിന്റെ ഇരുചക്രവാഹനങ്ങൾക്ക് ബാറ്ററി മാനേജ്മെന്റ് സിസ്റ്റം(ബിഎംഎസ്) നൽകും. ഇതിനുള്ള കരാറിൽ ഇരുകമ്പനികളും ഒപ്പുവച്ചു. ഹീറോ ഇലക്ട്രിക് പ്രതിവർഷം 500,000 യൂണിറ്റ് എക്‌സികോം ബിഎംഎസ് വാങ്ങും. ഒരു ഇലക്ട്രിക് വാഹനത്തിന്റെ മസ്തിഷ്കം എന്ന് വിളിക്കപ്പെടുന്ന ഒരു ബാറ്ററി മാനേജ്മെന്റ് സിസ്റ്റം ഒരു ബാറ്ററിയുടെ പ്രകടനവും സുരക്ഷാ പാരാമീറ്ററുകളും നിരീക്ഷിക്കുന്നു. എക്‌സികോമിന്റെ ബിഎംഎസ്, AIS-156 സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ഹീറോ ഇലക്ട്രിക്കിനെ അനുവദിക്കും. ഇന്ത്യയിൽ, ഇലക്ട്രിക് ഇരുചക്രവാഹന വിഭാഗം മികച്ച മുന്നേറ്റമാണ് കാണിക്കുന്നതെന്ന് കേന്ദ്രത്തിന്റെ വാഹൻ പോർട്ടലിലെ ഡാറ്റ പറയുന്നു. 2022-ൽ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വിൽപ്പന 600,000 കടന്നു, വിപണിയിൽ നാല് ശതമാനം വിഹിതം കൈവരിച്ചു. കഴിഞ്ഞ വർഷം ഹീറോ ഇലക്ട്രിക് 100,000 യൂണിറ്റ് വിൽപ്പന എന്ന ലക്ഷ്യം കൈവരിച്ചിരുന്നു. Also Read More Hero Motocorp Related News Exicom,…
ഫണ്ടിംഗ് വിന്റർ ഇന്ത്യയെ എത്രത്തോളം ബാധിക്കും? ഇൻവെസ്ററ്മെന്റ് തേടുന്ന ഫൗണ്ടേഴ്സിനോട് പറയാനുളളതെന്താണ്? ഒരു കമ്പനിയിൽ ഇൻവെസ്റ്റ് ചെയ്യുമ്പോൾ എന്തൊക്കെയാണ് നോക്കുന്നത്. ഇൻവെസ്റ്റ്മെന്റ് സ്ഥാപനമായ Seafund മാനേജിംഗ് പാർട്ണർ Manoj Kumar Agarwal, ചാനൽ ഐആം ഡോട്ട്കോമിനോട് സംസാരിക്കുന്നു. ഇൻവെസ്റ്റ്മെന്റിനായി ഒരു സ്റ്റാർട്ടപ്പ് തിരഞ്ഞെടുക്കുമ്പോൾ സെക്ടറിനെക്കാൾ പ്രധാന പരിഗണന നൽകുന്നത് ഫൗണ്ടേഴ്സിനായിരിക്കും. സെക്ടറും പ്രധാനമാണെങ്കിലും അതിനെക്കാൾ പ്രാധാന്യം ഫൗണ്ടർമാർക്ക് നല‍്കുന്നുണ്ട്. ഇതെല്ലാം നോക്കും. കാരണം ഒരു സ്റ്റാർട്ടപ്പിന് രൂപം കൊടുക്കുക, അത് മുന്നോട്ട് കൊണ്ടു പോകുക, ഫണ്ട് സ്വരൂപിക്കുക എന്നിവയെല്ലാം വളരെ ശ്രമകരമായ കാര്യങ്ങളാണ്. പിന്നെ ടീമിന്റെ ഘടനയും പ്രാധാന്യമുളളതാണ്. ഫൗണ്ടർമാരിൽ ഒന്നോ അതിലധികമോ ആളുകൾ ഉണ്ടാകും. ഏർളി സ്റ്റേജിൽ ഒരു ബിഗ് ടീം ഉണ്ടായിരിക്കില്ല. എന്നിരുന്നാലും നാലോ അഞ്ചോ ടീം മെമ്പേഴ്സ് ആണെങ്കിലും അതും വിലയിരുത്തും. അവരുടെ ടെക്നോളജി എന്താണെന്നും പ്രോഡക്ട് നിർമാണത്തിന് ശരിയായ ടീമാണോ ഉളളതെന്നും പരിശോധിക്കും. പ്രോഡക്ടിന് മാർക്കറ്റിലുളള റീച്ച് എത്രയെന്ന് നോക്കും. കസ്റ്റമേഴ്സിന്റെ ഫീഡ്ബാക്കും പരിശോധിക്കും. ഇതൊക്കെയാണ് പൊതുവെ ഒരു…
ടെക്‌നോളജി മേഖലയിൽ ഇന്ത്യക്ക് മികച്ച ഭാവിയുണ്ടെന്ന് മൈക്രോസോഫ്റ്റ് ചെയർമാനും സിഇഒയുമായ സത്യ നാദെല്ല പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ഇന്ത്യയുടെ ഭാവി യഥാർത്ഥ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗത്തിൽ ഇന്ത്യ മുന്നിലായിരിക്കുമെന്നും ഹൈദരാബാദ് സ്വദേശിയായ സത്യ നാദെല്ല കൂട്ടിച്ചേർത്തു. മുംബൈയിൽ നടന്ന മൈക്രോസോഫ്റ്റ് ഫ്യൂച്ചർ റെഡി ലീഡർഷിപ്പ് ഉച്ചകോടിയിൽ ഇന്ത്യയിലെ പ്രമുഖ സിഇഒമാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു സത്യ നാദെല്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ലോകത്ത് ഒന്നാമതാകാനുളള പ്രതിഭാസമ്പത്ത് ഇന്ത്യക്കുണ്ട്. എല്ലാറ്റിനുമുപരിയായി, ഇന്ത്യക്കാർ അപ്സ്കില്ലിംഗിൽ വളരെ മുന്നിലാണെന്നും മൈക്രോസോഫ്റ്റ് സിഇഒ പറഞ്ഞു. ലോകമെമ്പാടുമുള്ള ഡെവലപ്പർമാരുടെ ഏറ്റവും വലിയ അടിത്തറയായ Github-ന് ഏറ്റവും വലിയ സംഭാവന നൽകുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. സത്യ നാദെല്ലയുടെ അഭിപ്രായത്തിൽ, ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും. കൂടാതെ, സാമ്പത്തിക വളർച്ചയെ നയിക്കുന്നതിൽ ക്ലൗഡും AI യും പ്രധാനമാണ്. 32 വർഷത്തിലേറെയായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന മൈക്രോസോഫ്റ്റിന്റെ ഇന്നവേഷൻ-റിസോഴ്സസ് ഹബ്ബാണ് ഇന്ത്യ. ആഗോളതലത്തിൽ, മൈക്രോസോഫ്റ്റ് 60-ലധികം…
തീയറ്ററുകളിലും ടിവിയിലും പ്രദർശിപ്പിക്കുന്ന സിനിമകളിൽ കാണുന്നതുപോലെ പുകയില വിരുദ്ധ മുന്നറിയിപ്പ് സന്ദേശങ്ങൾ OTT പ്ലാറ്റ്ഫോമുകളിലും നിർബന്ധമാക്കുന്നതിന് കേന്ദ്രസർക്കാർ. ഇതിനായി നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഹോട്ട്സ്റ്റാർ തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് അറിയിപ്പ് നൽകുന്നതിന് ആരോഗ്യ മന്ത്രാലയം, ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അഭിപ്രായമാരാഞ്ഞു. ഇത്തരം സന്ദേശം OTT പ്ലാറ്റ്ഫോമുകളിലും നിർബന്ധമാക്കണമെന്ന നിർദ്ദേശമാണ് ആരോഗ്യമന്ത്രാലയം മുന്നോട്ട് വയ്ക്കുന്നത്. ഗ്ലോബൽ യൂത്ത് ടുബാക്കോ സർവേ (2019) അനുസരിച്ച്, 13-15 വയസ് പ്രായമുള്ള വിദ്യാർത്ഥികളിൽ അഞ്ചിലൊന്ന് പേരും ഏതെങ്കിലും രൂപത്തിൽ പുകയില ഉപയോഗിക്കുന്നവരാണ്. പുകവലിക്കുന്നവരിലെ ശരാശരി പ്രായം യഥാക്രമം 11.5 വയസ്, 10.5 വയസ്, 9.9 വയസ്സ് എന്നിങ്ങനെയാണ്. 2019-ൽ പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെയും ലോകാരോഗ്യ സംഘടനയുടെയും വിദഗ്ധർ ഓൺലൈൻ പരമ്പരകളിലെ പുകയില ചിത്രീകരണത്തെക്കുറിച്ചുള്ള പഠനം നടത്തിയിരുന്നു. കൗമാരക്കാർക്കും യുവാക്കൾക്കും ഇടയിൽ പ്രചാരത്തിലുള്ള ഓൺലൈൻ പരമ്പരകളിലെ പുകയില ചിത്രീകരണത്തെക്കുറിച്ചുള്ള പഠനത്തിൽ, വിദേശ ഷോകളിലെ ഓരോ എപ്പിസോഡിലുമുളള ശരാശരി പുകയില ചിത്രീകരണങ്ങളുടെ എണ്ണം ഇന്ത്യൻ ഷോകളിൽ…