Author: News Desk
ഒരു കോടിയുടെ ഫണ്ട് നേടി മലയാളി സ്റ്റാർട്ടപ്പ് ടിങ്കർഹബ് ഫൗണ്ടേഷൻ. സൗജന്യ ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയറായ സെറോഡയിൽ നിന്നാണ് ടിങ്കർ, ഫണ്ട് സമാഹരിച്ചത്. ഫണ്ട് നേടി ടിങ്കർഹബ്ബ് വിദ്യാർത്ഥികൾക്കും, യുവാക്കൾക്കുമിടയിൽ ടെക്നിക്കൽ കഴിവുകൾ വളർത്തിയെടുക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. ടിങ്കർ ഫണ്ടിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി 3 വർഷത്തേക്കാണ് ഗ്രാന്റ് ഏർപ്പെടുത്തുന്നുന്നത്. 2014ൽ കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ ഒരു ചെറിയ പിയർ ലേണിംഗ് ഗ്രൂപ്പായാണ് ടിങ്കർഹബ്ബിന്റെ തുടക്കം. ഇത് കാമ്പസുകളിൽ പിയർ-ടു-പിയർ ലേണിംഗ് കമ്മ്യൂണിറ്റികളെ സൃഷ്ടിക്കുന്നു. TinkerHub-ന്റെ കമ്മ്യൂണിറ്റി ലേണിംഗ് സ്പേസായ Tinkerspace ഒരു ഉദാഹരണമാണ്. TinkerHub-ന് നിലവിൽ 75 ക്യാമ്പസുകളിലായി 14,000-ത്തിലധികം രജിസ്റ്റർ ചെയ്ത അംഗങ്ങളുണ്ട്. രാജ്യത്ത് സ്വതന്ത്ര ഓപ്പൺ സോഴ്‌സ് കോഡിങ് സംസ്‌കാരം വളര്‍ത്തുന്നതിനായി സെറോധയും ഇആര്‍പിനെക്സ്റ്റും (ERPNext) സ്ഥാപിച്ച സന്നദ്ധ സംഘടനയായ ഫോസ് യുണൈറ്റഡ് (FOSS United) വഴിയാണ് ഫണ്ട് ലഭ്യമാക്കിയത്. എന്താണ് Tinkerspace ? സ്‌ക്കില്ലിംഗ് ആഗ്രഹിക്കുന്ന ആര്‍ക്കും വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ സാങ്കേതികവിദ്യാ നൈപുണികള്‍ സൗജന്യമായി നേടാന്‍ അവസരം നല്‍കുന്ന ടിങ്കര്‍ഹബ്ബിന്റെ പുതിയ ഉദ്യമമാണ് ടിങ്കര്‍സ്‌പേസ്. ജോലി സാധ്യത വര്‍ധിപ്പിക്കുന്നതിനോടൊപ്പം സംരംഭകത്വം വളര്‍ത്താനും ലക്ഷ്യമിട്ട് ആരംഭിക്കുന്ന ടിങ്കര്‍സ്‌പേസ്…
ടോൾ പ്ലാസകളുടെ മുഖച്ഛായ മാറ്റുന്ന പുതിയ സംവിധാനവുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. നിലവിൽ ഫാസ്ടാഗ് സംവിധാനത്തിലൂടെയുള്ള ടോൾ പിരിവ് അവസാനിപ്പിച്ച് പകരം സംവിധാനം കൊണ്ടുവരാനാണ് പദ്ധതിയിടുന്നത്. പുതിയ സംവിധാനം നടപ്പിലായാൽ ഹൈവേകളിലെ ടോൾ പിരിവിൽ കാര്യമായ മാറ്റമുണ്ടാകും. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ (ANPR) ക്യാമറ ആയിരിക്കും വിവരശേഖരണം നടത്തുന്നത്. എന്തിനാണ് ANPR ഉപയോഗിക്കുന്നത്? രാജ്യത്തെ ഗതാഗത സംവിധാനങ്ങൾ സുഗമമാക്കുന്നതിന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹൈവേകളും എക്‌സ്പ്രസ് വേകളും നിർമ്മിച്ച് രാജ്യത്ത് റോഡ് കണക്റ്റിവിറ്റി മെച്ചപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എന്നിരുന്നാലും, ടോൾ പ്ലാസകളിലെ നീണ്ട ക്യൂ പലപ്പോഴും വലിയ വെല്ലുവിളിയാകുന്നുണ്ട്. എഎൻപിആർ സംവിധാനം ടോൾ പ്ലാസകളിൽ വാഹനങ്ങളുടെ കാത്തിരിപ്പ് സമയം കുറയ്ക്കുമെന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത് . ഫാസ്ടാഗ് സംവിധാനം മാറ്റുന്നത് അതുകൊണ്ടു തന്നെ നിലവിൽ ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തുന്നത്. ANPR എങ്ങനെയാണ് പ്രവർത്തിക്കുന്നത്? കാറിന്റെ നമ്പർ പ്ലേറ്റ് ANPR…
കോർപ്പറേറ്റ് നികുതി നിയമം പുറത്തിറക്കി യുഎഇ. 2023 ജൂൺ മുതൽ യുഎഇയിലെ ബിസിനസുകൾക്ക് കോർപ്പറേറ്റ് നികുതി ബാധകമാകും. കോർപ്പറേറ്റ് നികുതി ചുമത്തുന്നത് ലാഭത്തിനാണ്, അല്ലാതെ ബിസിനസിന്റെ മൊത്തം വിറ്റുവരവിൽ അല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ബിസിനസ് സംരംഭങ്ങള്‍ക്കായി ഫെഡറൽ 3,75,000 ദിർഹത്തിന് മുകളിൽ ലാഭം നേടുന്ന കമ്പനികൾക്ക് ഒമ്പത് ശതമാനം നികുതി നിരക്ക് ബാധകമാകും. ചെറുകിട, ഇടത്തരം സംരംഭങ്ങളെയും സ്റ്റാർട്ടപ്പുകളെയും പിന്തുണയ്ക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ കൂടുതൽ മത്സരാധിഷ്ഠിതമാക്കുന്നതിനുമായിട്ടാണ് 375,000 ദിർഹത്തിന്റെ പരിധി ഉൾപ്പെടുത്തിയിരിക്കുന്നത്. സർക്കാരുകളുടെ വരുമാനം വൈവിധ്യവൽക്കരിക്കുന്നതിനാണ് മിക്കവാറും എല്ലാ രാജ്യങ്ങളിലും ബിസിനസുകൾക്ക് കോർപ്പറേറ്റ് നികുതി ചുമത്തുന്നത്. നിയമം അനുസരിച്ച്, യുഎഇ കോർപ്പറേറ്റ് ടാക്സ് നിയമത്തിന്റെ എക്സിക്യൂട്ടീവ് റെഗുലേഷനിൽ വ്യക്തമാക്കിയിട്ടുള്ള എല്ലാ വ്യവസ്ഥകളും പാലിക്കുന്ന യുഎഇയിലെ ഫ്രീ സോൺ കമ്പനികളെ കോർപ്പറേറ്റ് നികുതിയിൽ നിന്ന് ഒഴിവാക്കും. പ്രകൃതി വിഭവ സംസ്‍കരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കോര്‍പറേറ്റ് നികുതി ബാധകമല്ല, എന്നാല്‍ അത്തരം സ്ഥാപനങ്ങള്‍ക്ക് നിലവില്‍ ബാധകമായ പ്രാദേശിക നികുതികള്‍ തുടരും. കോർപ്പറേറ്റ് നികുതി പ്രധാനമായും, വ്യക്തികളുടെ ശമ്പളത്തിനോ ജോലിയിൽ നിന്നുള്ള വരുമാനത്തിനോ ബാധകമല്ല. കൂടാതെ, ബാങ്ക് നിക്ഷേപങ്ങളിൽ നിന്നോ സേവിംഗ്സ് പ്രോഗ്രാമുകളിൽ നിന്നോ ലഭിക്കുന്ന വ്യക്തിഗത വരുമാനം, വ്യക്തികൾ അവരുടെ വ്യക്തിഗത ശേഷിയിൽ നടത്തുന്ന…
BMW XM SUV എത്തി BMW ഏറ്റവും പുതിയ XM SUV ഇന്ത്യയിൽ അവതരിപ്പിച്ചു. 2.60 കോടി രൂപ എക്സ്ഷോറൂം വിലയിലാണ് മോഡലെത്തുന്നത്. സുഖസൗകര്യങ്ങളിൽ മുമ്പൻ അഡാപ്റ്റീവ് എം സസ്‌പെൻഷൻ, ഇലക്‌ട്രോണിക് നിയന്ത്രിത ഡാംപറുകൾ, പുതിയ 48V സിസ്റ്റം എന്നിവ ലക്ഷ്വറി പെർഫോമൻസ് എസ്‌യുവിയിൽ സജ്ജീകരിച്ചിരിക്കുന്നു. ഇത് റിയർ-വീൽ സ്റ്റിയറിങ്ങിനും ആക്റ്റീവ് ആന്റി-റോൾ ബാറുകൾ വഴി ബോഡി റോൾ കുറയ്ക്കാനും സഹായിക്കുന്നു. ഗോൾഡൻ ആക്‌സന്റുകളോട് കൂടിയ കൂറ്റൻ, ഇലുമിനേറ്റഡ് കിഡ്‌നി ഗ്രിൽ, സ്‌പ്ലിറ്റ് ഹെഡ്‌ലാമ്പ്, പിന്നിൽ ലംബമായി ക്രമീകരിച്ച എക്‌സ്‌ഹോസ്റ്റ് ഔട്ട്‌ലെറ്റുകൾ എന്നിവയുൾപ്പെടുന്നതാണ് ബാഹ്യമായ രൂപം. അകത്ത്, iX, i4 എന്നിവയിൽ കാണുന്നത് പോലെ, XM-ന് ഒരു BMW ലേഔട്ട് ഉണ്ട്. പിന്നിലെ ഇരിപ്പിടം ഒരു ‘M ലോഞ്ച്’ ആയി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിന് മുമ്പുള്ള ഏതൊരു M കാറിനേക്കാളും യാത്രക്കാരുടെ സുഖസൗകര്യങ്ങളിൽ BMW കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ലേബൽ റെഡ് 2023-ൽ ഫീച്ചറുകളുടെ കാര്യത്തിൽ, 12.3-ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 14.9-ഇഞ്ച് ടച്ച്‌സ്‌ക്രീനും ഏറ്റവും പുതിയ iDrive 8 സോഫ്റ്റ്‌വെയർ എന്നിവയുമുണ്ട്. ADAS ടെക്, ആംബിയന്റ് ലൈറ്റിംഗ്, ഫോർ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഹർമാൻ കാർഡൺ…
സ്റ്റോറുകൾ തുറക്കുമെന്ന് റിപ്പോർട്ട്.1,000 ചതുരശ്ര അടിയിലുളള ആപ്പിൾ പ്രീമിയം റീസെല്ലർ സ്റ്റോറുകളേക്കാൾ ചെറുതായിരിക്കും ഈ സ്റ്റോറുകൾ. 500 മുതൽ 600 ചതുരശ്ര അടി വരെ വിസ്തീർണമുളള ആപ്പിൾ സ്റ്റോറുകൾ തുറക്കുന്നതിനായാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ടാറ്റ ഗ്രൂപ്പ് ഇന്ത്യയിൽ 100 എക്സ്ക്ലുസിവ് ആപ്പിൾ ചെറിയ സ്റ്റോറുകൾ ഐഫോണുകളും ഐപാഡുകളും വാച്ചുകളും വിൽക്കും. മാളുകളിലും ഹൈ സ്ട്രീറ്റുകളിലുമായിരിക്കും സ്റ്റോറുകൾ വരുന്നത്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻഫിനിറ്റി റീട്ടെയ്‌ലാണ് ആപ്പിളുമായി ചർച്ച നടത്തുന്നത്. ഇൻഫിനിറ്റി റീട്ടെയിലാണ് രാജ്യത്തെ ടാറ്റ ക്രോമ സ്റ്റോറുകൾ നിയന്ത്രിക്കുന്നത്. മുംബൈയിൽ ഫ്ലാഗ്ഷിപ്പ് സ്റ്റോർ ഇന്ത്യയിൽ ആപ്പിളിന്റെ ആദ്യത്തെ കമ്പനി ഉടമസ്ഥതയിലുള്ള ഫ്ലാഗ്ഷിപ്പ് സ്റ്റോർ മാർച്ച് ക്വാർട്ടറിൽ മുംബൈയിൽ ആരംഭിക്കുമെന്നും റിപ്പോർട്ടുണ്ട്.സൈബർ മീഡിയ റിസർച്ച് (CMR) പ്രകാരം ജൂലൈ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ ഇന്ത്യയിൽ ഐഫോണുകളുടെ വിൽപ്പന 1.7 ദശലക്ഷത്തിലധികം ആയിരുന്നു. ഇന്ത്യയിൽ വിൽപ്പന വർധിപ്പിക്കുന്നതിലും നിർമാണ ശേഷി വിപുലീകരിക്കുന്നതിലും ആപ്പിൾ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഇന്ത്യയിലെ ആപ്പിളിന്റെ മൂന്ന് നിർമ്മാണപങ്കാളികളായ വിസ്‌ട്രോൺ, ഫോക്‌സ്‌കോൺ, പെഗാട്രോൺ എന്നിവയോട് അടുത്ത രണ്ട് വർഷത്തിനുള്ളിൽ നിർമാണം മൂന്നിരട്ടിയാക്കാൻ…
ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തേക്കാൾ കൂടുതൽ നേട്ടവും സാമ്പത്തിക ഭദ്രതയും നിങ്ങൾക്ക് പോസ്റ്റ് ഓഫീസ് സ്കീമുകൾ വഴിയുണ്ടാക്കാം. എങ്ങനെയെന്നല്ലേ? തികച്ചും ലാഭകരമായ 3 പോസ്റ്റ് ഓഫീസ് സ്കീമുകളെയാണ് ചാനൽ ഐ ആം ഇന്ന് പരിചയപ്പെടുത്തുന്നത്; 1. സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (SCSS) സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (SCSS) ഒരു ചെറുകിട സമ്പാദ്യ പദ്ധതിയാണ്. ഇത് സ്ഥിര നിക്ഷേപങ്ങളേക്കാൾ മികച്ച വരുമാനം നേടാൻ പ്രതീക്ഷിക്കുന്ന മുതിർന്ന പൗരന്മാരെ സഹായിക്കും. നാഷണൽ പെൻഷൻ സ്കീം (NPS), പ്രധാനമന്ത്രി വയ വന്ദന യോജന ( PMVVY) എന്നിവ കൂടാതെയുള്ള നിക്ഷേപ സാദ്ധ്യതയാണ് SCSS. 60 വയസ്സിന് മുകളിലുള്ള മുതിർന്നവർ, 55 വയസ്സിന് മുകളിലും 60 വയസ്സിന് താഴെയും പ്രായമുള്ള വിരമിച്ച സിവിൽ ജീവനക്കാർക്കും SCSS അക്കൗണ്ട് എടുക്കാം. ഒരു മുതിർന്ന പൗരന് വ്യക്തിഗതമായോ സംയുക്തമായോ ഒരു SCSS അക്കൗണ്ട് തുറക്കാൻ കഴിയും. കുറഞ്ഞത് 1000 രൂപ നിക്ഷേപിച്ച് പരമാവധി 15 ലക്ഷം രൂപ നിക്ഷേപിക്കാം.…
സുപ്രീംകോടതി മൊബൈൽ ആപ്പ് 2.0 പുറത്തിറക്കിയതായി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അറിയിച്ചു. അപ്‌ഡേറ്റ് ചെയ്‌ത മൊബൈൽ ആപ്ലിക്കേഷൻ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.കേസ് സ്റ്റാറ്റസ്, പ്രതിദിന ഉത്തരവുകൾ, വിധികൾ, ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ, ഓഫീസ് റിപ്പോർട്ടുകൾ, സർക്കുലറുകൾ തുടങ്ങിയവയെല്ലാം മൊബൈൽ ആപ്പിൽ ലഭിക്കും. ആപ്പ് ലോഗിൻ ചെയ്താൽ, അറ്റോർണി ജനറൽ, സോളിസിറ്റർ ജനറൽ, ലോ ഓഫീസർമാർ എന്നിവർക്കെല്ലാം ഫയൽ ചെയ്യുന്ന കേസുകളിലേക്കും ആക്സസ് ഉണ്ടായിരിക്കും. തീർപ്പാക്കാത്തതും, തീർപ്പാക്കിയതുമായ കേസുകളെക്കുറിച്ചുള്ള ഉപയോഗപ്രദമായ വിവരങ്ങൾ മൊബൈൽ ആപ്ലിക്കേഷൻ നൽകും. സർക്കാർ വകുപ്പുകൾക്ക് കേസുകളുടെ സ്റ്റാസ്റ്റസ് പരിശോധിക്കാനു ആപ്പ് ഉപയോഗിക്കാം. IoS/Apple ഉപയോക്താക്കൾക്ക്, മൊബൈൽ ആപ്ലിക്കേഷൻ ഒരാഴ്ചയ്ക്കുള്ളിൽ ലഭ്യമാകുമെന്നാണ് സൂചന. കോവിഡ് സമയത്തെ ഇളവ് നേരത്തെ നിലവിലുണ്ടായിരുന്ന മൊബൈൽ ആപ്ലിക്കേഷൻ, കോടതി നടപടികൾ കാണുന്നതിന് അഭിഭാഷകർക്കും, അഡ്വക്കേറ്റുകൾക്കും പ്രവേശനം അനുവദിച്ചിരുന്നു. കേസുകൾ, ഉത്തരവുകൾ, വിധികൾ എന്നിവയുടെ സ്ഥിതിയും ഇത് കാണിച്ചു. കോവിഡ് സമയത്ത്, അന്നത്തെ ചീഫ് ജസ്റ്റിസ് എൻ.വി. രമണ മാധ്യമ…
ഉപ്പു തൊട്ട് സ്റ്റീൽ വരെ. ടാറ്റ ഗ്രൂപ്പിനില്ലാത്ത ബിസിനസുകൾ കുറവാണ്. ഇപ്പോഴിതാ, രാജ്യത്ത് ചിപ്പ് നിർമ്മാണം ആരംഭിക്കാനും തീരുമാനിച്ചിരിക്കുകയാണ് ടാറ്റ ഗ്രൂപ്പ്. ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരനാണ് വിവരം സ്ഥിരീകരിച്ചത്. ചിപ്പ് നിർമ്മിക്കാനും ടാറ്റ ഗ്രൂപ്പ് ഇതിനോടകം തന്നെ ടാറ്റ ഇലക്‌ട്രോണിക്‌സ് രൂപീകരിച്ചിട്ടുണ്ടെന്നും അതിന്റെ കീഴിൽ സെമികണ്ടക്ടർ അസംബ്ലി ടെസ്റ്റിംഗ് ബിസിനസ്സ് ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ്, ജപ്പാൻ, തായ്‌വാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുമായി സഹകരിച്ചാകും രാജ്യത്ത് ചിപ്പുകളുടെ ഉൽപ്പാദനം ആരംഭിക്കുന്നത്. ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിന്റെ ആകെ വിപണി വലുപ്പം ഏകദേശം 1 ട്രില്യൺ ഡോളറാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഈ മേഖലയിൽ ഏകദേശം 90 ബില്യൺ ഡോളർ നിക്ഷേപം നടത്തും. ചിപ്പ് നിർമ്മാണത്തിന് പുറമേ, ഇലക്ട്രിക്ക് വാഹനങ്ങൾ, ഇവി ബാറ്ററികൾ എന്നിവയുടെ നിർമ്മാണം, സൂപ്പർ ആപ്പ് വികസിപ്പിക്കൽ എന്നിവയിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Read More Semiconductor Related News: എന്താണ് ടാറ്റയുടെ പ്ലാൻ? ഇന്ത്യയിൽ…
മീറ്റിംഗുകളും, കോൺഫറൻസുകളും ഹോട്ടലുകളിൽ നടത്തുന്നതിന് പകരം ബഹിരാകാശത്ത് വെച്ച് നടത്തിയാൽ എങ്ങനെയിരിക്കും? ഇത് വെറും വാക്കല്ല, പറയുന്നത് പ്രശസ്ത റോക്കറ്റ് ശാസ്ത്രജ്ഞ നന്ദിനി ഹരിനാഥ് ആണ്. കോൺഫറൻസുകളും, മീറ്റിംഗുകളുമടക്കം ബഹിരാകാശത്ത് നടത്തുന്ന കാലം വിദൂരമല്ലെന്ന് നന്ദിനി ഹരിനാഥ് പറയുന്നു. ഐഎസ്ആർഒയുടെ മാർസ് ഓർബിറ്റർ മിഷന്റെ ഭാഗമാണ് നന്ദിനി. ബഹിരാകാശ ജങ്കുകൾ ഭൂമിയിൽ പതിക്കുന്നത് തടയാൻ ലക്ഷ്യമിട്ട് ഏജൻസി തങ്ങളുടെ നേത്ര (നെറ്റ്‌വർക്ക് ഫോർ സ്‌പേസ് ഒബ്‌ജക്റ്റ് ട്രാക്കിംഗ് ആൻഡ് അനാലിസിസ്) പദ്ധതിയിൽ പ്രവർത്തിച്ചുവരുകയാണെന്നും അവർ പറഞ്ഞു. കൊൽക്കത്തയിലെ ബിർള ഇൻഡസ്ട്രിയൽ ആൻഡ് ടെക്‌നോളജിക്കൽ മ്യൂസിയത്തിൽ വിദ്യാർത്ഥികളുമായി സംവദിക്കവേയായിരുന്നു പ്രസ്താവന. “ലോകത്തിന് പുറത്ത്” എന്ന വാചകം ഇനി വെറുതേയാകും. ആളുകൾ ഗവേഷണേതര ആവശ്യങ്ങൾക്കായി ബഹിരാകാശത്തേക്ക് പോകുന്ന കാലമാണ് വരാനിരിക്കുന്നത്. ബഹിരാകാശവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ബിസിനസ്സ് സ്റ്റാർട്ടപ്പുകൾക്കെല്ലാം നിലവിൽ ഗവേഷണത്തിനും, പരീക്ഷണങ്ങൾക്കുമുള്ള അവസരങ്ങൾ ലഭിക്കുന്നുണ്ട്. സ്വകാര്യ സ്റ്റാർട്ടപ്പുകളുമായി സഹകരിക്കാനും, അവർക്ക് പിന്തുണ നൽകാനും ഐഎസ്ആർഒ തയ്യാറാണെന്നും നന്ദിനി ഹരിനാഥ് കൂട്ടിച്ചേർത്തു. Currently, conferences are…
ഡാബറിന്റെ 136 വർഷം പഴക്കമുള്ള കഥ തുടങ്ങുന്നത്, ബംഗാളിൽ ഫിസിഷ്യനായി പ്രവർത്തിച്ചിരുന്ന, ഡോ. എസ്. കെ. ബർമന്റെ ചെറിയ ഒരു ദർശനത്തിൽ നിന്നും പരിശ്രമത്തിൽ നിന്നുമാണ്. ഉൾഗ്രാമങ്ങളിൽ താമസിക്കുന്ന സാധാരണ മനുഷ്യർക്ക് താങ്ങാവുന്ന വിലയിൽ ഫലപ്രദമായ രോഗശമനം നൽകുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം. അന്നത്തെ മാരക അസുഖങ്ങളായ കോളറ, മലേറിയ, പ്ലേഗ് എന്നിവയ്ക്ക് സ്വാഭാവികമായ മരുന്നുകൾ ഉണ്ടാക്കാനുള്ള പരിശ്രമം സ്വയം ഏറ്റെടുക്കുകയായിരുന്നു ഡോ. ബർമൻ. ക്രമേണ അദ്ദേഹത്തിന്റെ മരുന്നുകളെ കുറിച്ചുള്ള വാർത്തകൾ പ്രശസ്തമാകാൻ തുടങ്ങി. ഒപ്പം, ഫലപ്രദമായ മരുന്ന് നൽകുന്ന വിശ്വസ്തനായ ‘Daktar’ അഥവാ ഡോക്ടർ എന്നും അറിയപ്പെടാൻ തുടങ്ങി. Daktar Burman എന്നതിന്റെ ചുരുക്ക പേരായിട്ടാണ് തന്റെ പ്രസ്ഥാനത്തിന് അദ്ദേഹം Dabur എന്ന പേര് നൽകിയത്. ആയുർവേദ മരുന്നുകളുടെ നിർമ്മാണത്തിനും വിതരണത്തിനും വേണ്ടി ഡോ. ബർമൻ 1884 ൽ ആരംഭിച്ച പ്രസ്ഥാനമാണ് Dabur. കൃത്യമായ ചികിത്സ ലഭിക്കാതിരുന്ന ധാരാളം ആളുകളിലേക്ക് ഇറങ്ങിച്ചെല്ലുവാൻ ഡാബറിന് സാധിച്ചു. ഡോ. ബർമന്റെ നിലയ്ക്കാത്ത പരിശ്രമങ്ങളും പ്രതിബദ്ധതയും അദ്ദേഹത്തിന് വിശ്വാസ്യതയുടെ…