Author: News Desk
https://youtu.be/BnsJoaiaBQ0 വോഡഫോൺ ഐഡിയയുടെ ഏറ്റവും വലിയ ഓഹരി ഉടമയായി കേന്ദ്രസർക്കാർ മാറുന്നു വൻ സാമ്പത്തിക ബാധ്യതയിലായ വോഡഫോൺ ഐഡിയയുടെ മൂന്നിലൊന്ന് ഓഹരികൾ സർക്കാരിന് ലഭിക്കും AGR കുടിശ്ശികയും സ്പെക്ട്രം തുകയും പലിശയിനത്തിലുളള തുകയും സർക്കാരിന് നൽകാനാവാതെ വന്നതോടെയാണ് വോഡഫോൺ ഐഡിയ ഡയറക്ടർ ബോർഡിന്റെ തീരുമാനം 35.8% ഓഹരികൾ കേന്ദ്രസർക്കാരിന് സ്വന്തമാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു പ്രൊമോട്ടർമാരായ വോഡഫോൺ ഗ്രൂപ്പ് 28.5% ഓഹരികളും ആദിത്യ ബിർള ഗ്രൂപ്പ് 17.5% ഓഹരികളും കൈവശം വയ്ക്കും നിലവിൽ എക്‌സ്‌ചേഞ്ച് ഫയലിംഗ് അനുസരിച്ച് വോഡഫോൺ ഐഡിയ സർക്കാരിന് നൽകേണ്ട പലിശയുടെ മൊത്തം മൂല്യം 16,000 കോടി രൂപയാണ് ടെലികോം വകുപ്പ് സെപ്റ്റംബറിൽ പ്രഖ്യാപിച്ച ടെലികോം ദുരിതാശ്വാസ പാക്കേജിൽ നിന്ന് വോഡഫോൺ ഐഡിയയ്ക്കും എയർടെലിനും വിവിധ ഓപ്ഷനുകൾ അവതരിപ്പിച്ചിരുന്നു സ്‌പെക്‌ട്രം, AGR കുടിശ്ശികകൾക്കുള്ള നാല് വർഷത്തെ മൊറട്ടോറിയം വോഡഫോൺ ഐഡിയ നേരത്തെ തിരഞ്ഞെടുത്തിരുന്നു 2021 മാർച്ച് വരെയുളള കണക്കിൽ വോഡഫോൺ ഐഡിയയുടെ മൊത്തം കടം 1.80 ട്രില്യൺ രൂപയായിരുന്നു
https://youtu.be/mY9PoxgDnHwMSMEകൾക്കായി ഓൺലൈൻ വായ്പാ പ്ലാറ്റ്ഫോമുമായി ഫെഡറൽ ബാങ്ക്federalinstaloans.com എന്ന ഓൺലൈൻ വായ്പാ പ്ലാറ്റ്ഫോം ഫെഡറൽ ബാങ്ക് ആരംഭിച്ചുഇന്ത്യയിലുടനീളമുള്ള സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് 50 ലക്ഷം രൂപ വരെയുള്ള വായ്പ ലഭ്യമാക്കുംഓൺലൈൻ വെരിഫിക്കേഷനിലൂടെ 30 മിനിറ്റിനുള്ളിൽ ഡിജിറ്റലായി വായ്പ ലഭ്യമാക്കാൻ പ്ലാറ്റ്‌ഫോം സഹായിക്കുന്നുആദായ നികുതി റിട്ടേൺ, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്, GST വിശദാംശങ്ങൾ എന്നിവയാണ് അപ്‌ലോഡ് ചെയ്യേണ്ടത്ഇടപാടുകാർക്ക് ബാങ്ക് ശാഖകൾ സന്ദർശിക്കാതെ തന്നെ വീട്ടിലിരുന്ന് ബിസിനസ് ലോൺ നേടാനാകുംഡോക്യുമെന്റേഷൻ നടപടികൾ പൂർത്തിയായ ശേഷം ലോൺ ലഭ്യമാക്കുംഡോക്യുമെന്റേഷൻ പൂർത്തിയാക്കുന്നതിന്, വായ്പ എടുക്കുന്നയാൾ ബാങ്ക് ശാഖ സന്ദർശിക്കേണ്ടതുണ്ട്ലോണിന് അപേക്ഷിക്കുമ്പോൾ MSME വായ്പക്കാർക്ക് അവരുടെ ഫെഡറൽ ബാങ്ക് ശാഖ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകും
മുകേഷ് അംബാനിയെ പിന്തള്ളിയത് ക്രിപ്‌റ്റോകറൻസി കമ്പനിയുടെ CEO റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ പിന്തള്ളി ബിനാൻസ് സിഇഒ Changpeng Zhao ഏഷ്യയിലെ ഏറ്റവും ധനികനായി മാറുമ്പോൾ അറിയാം Changpeng Zhao ആരെന്ന്. Bloomberg Billionaires Index കണക്കുകൾ പ്രകാരം, ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് ബിനാൻസ് സിഇഒ Changpeng Zhao 96 ബില്ല്യൺ ഡോളർ (ഏകദേശം 7,10,755 കോടി രൂപ) ആസ്തിയുമായി ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടം പിടിച്ചെന്നാണ് CNN റിപ്പോർട്ട് ചെയ്യുന്നത്. അംബാനിയുടെ ആസ്തി ഏകദേശം 92.6 ബില്യൺ ഡോളറാണ് (ഏകദേശം 6,85,418 കോടി രൂപ). ബ്ലൂംബെർഗ് ശതകോടീശ്വര സൂചിക പ്രകാരം, Zhao ഇപ്പോൾ ഔദ്യോഗികമായി ലോകത്തിലെ 11-ാമത്തെ ധനികനാണ്. ക്രിപ്‌റ്റോ ലോകത്ത് നിന്ന് ശതകോടീശ്വരന്മാരുടെ പട്ടികയിൽ പ്രവേശിക്കുന്ന ആദ്യ വ്യക്തിയും Changpeng Zhao ആണ്. സ്വകാര്യ ക്രിപ്‌റ്റോ ആസ്തികൾ ഉൾപ്പെടെയുള്ളവയുടെ മൂല്യനിർണ്ണയം കൂടാതെ തന്നെ 11-ാം സ്ഥാനം നേടിയിരിക്കുന്നതിനാൽ ആ മൂല്യം കൂടി ചേരുമ്പോൾ Zhao യുടെ ആസ്തി വളരെ വലുതായിരിക്കുമെന്ന്…
https://youtu.be/XIdvZrVRLiEവിവോയ്ക്ക് പകരം ടാറ്റ ഗ്രൂപ്പ് ഈ വർഷം മുതൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ടൈറ്റിൽ സ്പോൺസറാകുന്നുചൈനീസ് മൊബൈൽ നിർമ്മാതാവായ വിവോയെ മാറ്റി 2022 IPL എഡിഷൻ മുതൽ ടാറ്റ ഗ്രൂപ്പ് മുഖ്യ സ്പോൺസറാകുമെന്ന് IPL ചെയർമാൻ ബ്രിജേഷ് പട്ടേൽടൂര്‍ണമെന്റിന്റെ ഇവന്റ് ഗവേണിംഗ് കൗൺസിൽ യോഗത്തിലാണ് തീരുമാനമുണ്ടായത്ഇന്ത്യ- ചൈന അതിർത്തി സംഘർഷങ്ങൾക്കിടയിൽ, IPL 2020- എഡിഷനിൽ വിവോയുമായുളള ബന്ധം BCCI, താൽക്കാലികമായി നിർത്തിവച്ചിരുന്നു2020-ലെ IPL മത്സരങ്ങൾക്ക് സ്പോൺസറായത് ഇന്ത്യൻ കമ്പനിയായ ഡ‍്രീം ഇലവൻ ആയിരുന്നുഎന്നാൽ 2021- IPL മത്സരങ്ങളുടെ ടൈറ്റിൽ സ്പോൺസറായി വിവോ തിരിച്ചെത്തിയിരുന്നു2018 മുതൽ 2022 വരെയുളള IPL മത്സരങ്ങൾക്ക് ടൈറ്റിൽ സ്പോൺസർഷിപ്പ് അവകാശങ്ങൾക്കായി വിവോയുമായി 2,200 കോടി രൂപയുടെ കരാറാണ് ഉണ്ടായിരുന്നത്അനുയോജ്യരായ കമ്പനിക്ക് ടൈറ്റിൽ സ്പോൺസർഷിപ്പ് കൈമാറാൻ തയ്യാറാണെന്ന് വിവോ അറിയിച്ചിരുന്നു
https://youtu.be/nK06n0r8Ogoകോവിഡ് തീർത്ത വെല്ലുവിളികൾക്കിടയിലും റെക്കോർഡ് വിൽപന സ്വന്തമാക്കി റോൾസ് റോയ്‌സ്2021-ൽ 50 ലധികം രാജ്യങ്ങളിലായി 5,586 കാറുകൾ വിതരണം ചെയ്യാൻ കമ്പനിക്ക് കഴിഞ്ഞു117 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിൽപ്പനയാണ് ബ്രിട്ടീഷ് ആഡംബര കാർ നിർമ്മാതാക്കളായ റോൾസ് റോയ്‌സ് സ്വന്തമാക്കിയത്2020-ലെ വിൽപനയെ അപേക്ഷിച്ച് 49 ശതമാനം വർദ്ധനവാണ് 2021-ൽ കമ്പനി നേടിയത്ചൈന, അമേരിക്ക, ഏഷ്യ-പസഫിക് എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ വിൽപ്പനയിൽ കമ്പനി വൻവളർച്ച നേടിഇന്ത്യയിലെ വിൽപ്പനയിൽ ഉടനീളം വെല്ലുവിളികൾക്കിടയിലും 2021-ൽ ബിസിനസ്സ് സ്ഥിരതയുള്ളതായിരുന്നുവെന്ന് റോൾസ് റോയ്‌സ് വ്യക്തമാക്കിഇന്ത്യയിൽ റോൾസ് റോയ്‌സ് Wraith, Ghost, Phantom, Dawn, Cullinan SUV എന്നിവ വിൽക്കുന്നുകമ്പനിയുടെ ആദ്യ ഓൾ-ഇലക്‌ട്രിക് കാറായ സ്പെക്‌ടർ 2023-ന്റെ നാലാം ക്വാർട്ടറിൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്1906-ലാണ് റോൾസ് റോയ്‌സ് ലിമിറ്റഡ് സ്ഥാപിതമായത്
https://youtu.be/hYL2BiTndgkഇന്ത്യൻ ഫിൻടെക് സ്ഥാപനമായ പൈൻ ലാബ്‌സ് യുഎസ് ഐപിഒയ്‌ക്കായി ഫയൽ ചെയ്യുന്നുവെന്ന് റിപ്പോർട്ട്മർച്ചന്റ് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ പൈൻ ലാബ്സ് ഏകദേശം 500 മില്യൺ ഡോളർ സമാഹരിക്കുന്നതിന് ഫയൽ ചെയ്തതായി ബ്ലൂംബെർഗ് ന്യൂസ്Temasek, Mastercard- ഇവയുടെ പിന്തുണയുള്ള കമ്പനിക്ക് ലിസ്റ്റിംഗ് ഏകദേശം $5.5 ബില്യൺ മുതൽ $7 ബില്യൺ വരെ മൂല്യം നൽകുമെന്ന് റിപ്പോർട്ട് പറയുന്നുഗോൾഡ്‌മാൻ സാക്‌സും മോർഗൻ സ്റ്റാൻലിയുമാണ് ഐപിഒയിലെ ലീഡ് ബാങ്കർമാർഇഷ്യുവിന്റെ വലുപ്പത്തിലും ലിസ്റ്റിംഗ് സമയത്തിലും ഇനിയും മാറ്റം വരാമെന്ന് ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തുകഴിഞ്ഞ ആഴ്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പൈൻ ലാബ്സിൽ 20 മില്യൺ ഡോളർ നിക്ഷേപം നടത്തിയിരുന്നുപൈൻ ലാബ്‌സ് കഴിഞ്ഞ വർഷം 600 മില്യൺ ഡോളറാണ് സമാഹരിച്ചത്, കമ്പനിയുടെ മൂല്യം 3.5 ബില്യൺ ഡോളറായിരുന്നുപെട്രോളിയം കമ്പനികൾക്ക് റീട്ടെയിൽ ഓട്ടോമേഷൻ സൊല്യൂഷനുകൾ നൽകുന്നതിനായി 1998 ൽ സ്ഥാപിതമായ കമ്പനിയാണ് പൈൻ ലാബ്‌സ്ഏഷ്യയിലെയും മിഡിൽ ഈസ്റ്റിലെയും വ്യാപാരികൾക്ക് ഇൻവെന്ററി മാനേജ്‌മെന്റ്, പേയ്‌മെന്റ് ടെർമിനലുകൾ തുടങ്ങിയ സേവനങ്ങളും ഉപകരണങ്ങളും…
https://youtu.be/HkKuJcDEaZwജനറൽ മോട്ടോഴ്‌സ് സെൽഫ് ഡ്രൈവിംഗ് ഇലക്ട്രിക് കൺസെപ്റ്റ് കാർ അവതരിപ്പിച്ചുലാസ് വെഗാസിൽ നടന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ ആണ് ആഡംബര ബ്രാൻഡായ കാഡിലാക്കിൽ നിന്നുളള മോഡൽ അവതരിപ്പിച്ചത്ജിഎമ്മിന്റെ ഭൂരിഭാഗ ഉടമസ്ഥതയിലുള്ള ക്രൂയിസുമായി സഹകരിച്ചാണ് ഈ സെൽഫ് ഡ്രൈവിംഗ് വാഹനം വികസിപ്പിച്ചെടുക്കുന്നത്ഈ ദശകത്തിന്റെ മധ്യത്തോടെ പേഴ്സണൽ ഓട്ടോണമസ് വെഹിക്കിളുകൾ വിപണിയിലെത്തിക്കാൻ GM പദ്ധതിയിടുന്നുഇന്നർസ്പേസ് എന്ന് വിളിക്കുന്ന സെൽഫ് ഡ്രൈവിംഗ് കാറിനെ രണ്ട് പേർക്ക് യാത്ര ചെയ്യാവുന്ന ലക്ഷ്വറി കൂപ്പെ എന്നാണ് കമ്പനി വിശേഷിപ്പിച്ചത്2023-ൽ Chevrolet Silverado ഇലക്ട്രിക് പിക്കപ്പ്, BrightDrop കൊമേഴ്‌സ്യൽ വെഹിക്കിൾ ശ്രേണി എന്നിവയുൾപ്പെടെ EV പോർട്ട്‌ഫോളിയോയിൽ പദ്ധതിയിടുന്നുരണ്ട് പുതിയ ഷെവർലെ ക്രോസ്ഓവറുകൾ,Equinox EV, അൽപ്പം വലിയ Blazer EV എന്നിവയും 2023-ൽ പുറത്തിറക്കുമെന്ന് GM CEO Mary Barra പറഞ്ഞു2023-ൽ മറ്റൊരു പുതിയ EV ആയ കാഡിലാക് സെലെസ്റ്റിക്ക് അൾട്രാ ലക്ഷ്വറി സെഡാനിൽ അരങ്ങേറുംഡ്രൈവർ അസിസ്റ്റൻസിനായി അൾട്രാ ക്രൂയിസിൽ ക്വാൽകോമിന്റെ പുതിയ സ്‌നാപ്ഡ്രാഗൺ റൈഡ് കമ്പ്യൂട്ട് പ്ലാറ്റ്‌ഫോം ഉപയോഗിക്കുമെന്ന് Barra…
https://youtu.be/yhLsgM4JCFU ബിസിനസ് ലോകത്ത് വ്യത്യസ്തതകൾ കൊണ്ടും കൂടി സമ്പന്നനാണ് ലോകത്തെ ശതകോടീശ്വരനും ടെസ്‌ല- സ്‌പേസ് എക്‌സ് സിഇഒയുമായ ഇലോൺ മസ്ക്. മസ്കിന്റെ ആശയങ്ങളും പദ്ധതികളും ഒക്കെ ഒന്നിനൊന്നു വേറിട്ടതായിരുന്നു. വിജയത്തിലും പരാജയത്തിലും മസ്കിന് തുല്യം മസ്ക് മാത്രമാണ്. ജീവിതത്തിൽ വിജയിക്കാൻ ആഗ്രഹിക്കുന്ന യുവതലമുറക്കായി ഇലോൺ മസ്‌കിന്റെ 5 ടിപ്സുകൾ എന്തൊക്കെയെന്ന് നോക്കാം. 1.Be Useful ഉപയോഗപ്രദമാകാൻ ശ്രമിക്കണം എന്നതാണ് മസ്ക് നൽകുന്ന ആദ്യ ഉപദേശം. കുറച്ച് ശ്രമകരമായ കാര്യമാണെങ്കിലും നിങ്ങളുടെ സഹജീവികൾക്ക്, ലോകത്തിന് ഉപയോഗപ്രദമായ കാര്യങ്ങൾ ചെയ്യുക. ഉപകാരപ്രദമായ ജീവിതമാണ് നയിക്കുന്നതെങ്കിൽ, അതാണ് ജീവിച്ചിരിക്കുന്നു എന്നതിനെ സാർത്ഥകമാക്കുന്നതെന്ന് മസ്‌ക് പറയുന്നു. 2.Contribute to Society സമൂഹത്തിന് സംഭാവന നൽകുക. നമ്മുടെ ഉപഭോഗത്തെക്കാൾ കൂടുതലായി സമൂഹത്തിന് നല്ല സംഭാവന നൽകാൻ ശ്രമിക്കുക. സത്യസന്ധമായി ഒരു ദിവസത്തെ ജോലി ചെയ്യുന്ന ഒരാളോട് തനിക്ക് വളരെയധികം ബഹുമാനമുണ്ടെന്ന് മസ്‌ക് പറയുന്നു. 3.Don’t try to be a Leader നേതാവായാൽ മാത്രമേ ശരിയാകൂ എന്ന് ചിന്തിക്കുന്ന…
https://youtu.be/wI_e2kMwSpQ ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ഷോപ്പ് ശൃംഖലയായ കഫേ കോഫി ഡേ അതിജീവനത്തിന്റെ പാതയിൽ 2019ൽ സ്ഥാപകനായ വി ജി സിദ്ധാർത്ഥയുടെ ആത്മഹത്യയെ തുടർന്ന് പ്രതിസന്ധിയിലായ കഫേ കോഫി ഡേ കടങ്ങളിൽ നിന്ന് കരകയറുന്നു സിദ്ധാർത്ഥയുടെ ഭാര്യ മാളവിക ഹെഡ്‌ഗെയുടെ നേതൃത്വത്തിൽ 2019-ലെ 7231 കോടി രൂപയുടെ കടത്തിൽ നിന്നും 1899 കോടി രൂപയായി കടം കുറഞ്ഞു 2020 ഡിസംബറിലാണ് സിദ്ധാർത്ഥയുടെ ഭാര്യ മാളവിക ഹെഡ്‌ഗെയെ കോഫി ഡേ എന്റർപ്രൈസസ് ലിമിറ്റഡിന്റെ CEO ആയി നിയമിച്ചത് കടബാധ്യതകളുടെ ഭാരത്തിലും ജീവനക്കാരുടെ ഉപജീവനമാർഗം കൂടി കണക്കിലെടുത്ത് കമ്പനിയെ മുന്നോട്ട് നയിക്കാൻ മാളവിക ഹെഡ്‌ഗെക്ക് കഴിഞ്ഞു കടം ഗണ്യമായി കുറച്ചുവെന്നും മാനേജ്മെന്റ് കമ്പനിയെ ട്രാക്കിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കുകയാണെന്നും കോഫി ഡേ എന്റർപ്രൈസസ് ലിമിറ്റഡ് പറഞ്ഞു രാജ്യത്തെ 165 നഗരങ്ങളിലായി 572 കഫേകളും 333 CCD വാല്യൂ എക്സ്പ്രസ് കിയോസ്‌കുകളും കഫേ കോഫി ഡേക്ക് സ്വന്തമായുണ്ട് കോർപ്പറേറ്റ് ഹൗസുകളിലും ഹോട്ടലുകളിലും കോഫി വിതരണം…
https://youtu.be/RjvjRx8mgDwവനിത സംരംഭകർക്ക് KSIDC യുടെ ഈടില്ലാത്ത വായ്പ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാംപുതിയ യൂണിറ്റ് തുടങ്ങുന്നതിനും നിലവിലുളള പ്രവർത്തനം വിപുലീകരിക്കുന്നതിനുമാണ് വായ്പ അനുവദിക്കുന്നത്വനിത സംരംഭക, സ്ഥാപനത്തിന്റെ പാർട്ണർ അല്ലെങ്കിൽ മാനേജിംഗ് ഡയറക്ടർ ആയിരിക്കണംകമ്പനിയുടെ 50% മോ അതിൽ കൂടുതലോ ഓഹരികൾ വനിത സംരംഭകയുടെ കൈവശമായിരിക്കണംവ്യാവസായിക യന്ത്രസാമഗ്രികൾ ഉപയോഗിച്ചുളള ഉത്പാദനം, IT സോഫ്റ്റ് വെയർ അല്ലെങ്കിൽ സേവനപ്രവർത്തനങ്ങൾ എന്നിവയ്ക്കാണ് ലോൺ നൽകുകവാണിജ്യസ്ഥാപനങ്ങൾ നടത്തുന്നതിന് വായ്പ ലഭിക്കുന്നതല്ലനിലവിലുളള യൂണിറ്റ് ഒരു വർഷമായി പ്രവർത്തിക്കുന്നതും പത്ത് ലക്ഷം രൂപ ശരാശരി വാർഷിക വിറ്റുവരവുളളതുമായിരിക്കണംപുതിയ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന വനിതാസംരംഭകർക്കു ടേം ലോൺ മാതൃകയിലുളള സാമ്പത്തിക സഹായവും നൽകുംപൂരിപ്പിച്ച അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 22 ആണ്വിശദവിവരങ്ങൾ അറിയുന്നതിന് ബന്ധപ്പെടേണ്ട നമ്പർ 0484-2323010
