Author: News Desk
https://youtu.be/7OW37EY80qkരാജ്യത്ത് Electric Tractor ഉടൻ പുറത്തിറക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരികാർഷികോൽപ്പന്നങ്ങളുടെ മൊത്തത്തിലുള്ള ചെലവ് കുറയ്ക്കാൻ കഴിയുന്ന ബാറ്ററി ഇലക്ട്രിക് ട്രാക്ടർ വരും ദിവസങ്ങളിൽ പുറത്തിറക്കാനാകുമെന്ന് മന്ത്രി പറഞ്ഞുരാജ്യത്തിന്റെ പല ഭാഗങ്ങളിലും ഡീസൽ വില ലിറ്ററിന് 100 രൂപ കടന്നതോടെ, കഴിഞ്ഞ കുറച്ച് മാസങ്ങളായി കാർഷിക ഉൽപന്നങ്ങളുടെ വില ഗണ്യമായി ഉയർന്നിരുന്നുഇലക്‌ട്രിക് ട്രാക്ടർ പുറത്തിറക്കുന്ന കമ്പനിയുടെ പേര് വെളിപ്പെടുത്താൻ മന്ത്രി വിസമ്മതിച്ചു, നടപടി ക്രമങ്ങൾ മുന്നോട്ട് പോകുകയാണെന്ന് അറിയിച്ചുഇലക്‌ട്രിക് ട്രാക്ടറുകൾക്ക് ഉഴുതുമറിക്കൽ, നിലംപൊത്തൽ തുടങ്ങിയ പരമ്പരാഗത പ്രവർത്തനങ്ങൾക്ക് ധാരാളം വൈദ്യുതി വേണ്ടിവരുംഎന്നാൽ അത്തരം ട്രാക്ടറുകൾക്ക് വയലുകളിൽ നിന്ന് കാർഷിക ഉൽപന്നങ്ങൾ വിപണിയിലേക്ക് കൊണ്ടുപോകാനാകുമെന്നും മന്ത്രി പറഞ്ഞുഇലക്‌ട്രിക് ട്രാക്ടറുകൾ, പരമ്പരാഗത ഡീസൽ ട്രാക്ടറുകൾക്ക് അനുയോജ്യമായ ബദൽ ആകുമെന്നാണ് കണക്കാക്കുന്നത്പഞ്ചാബ് ആസ്ഥാനമായുള്ള സൊണാലിക ട്രാക്ടറാണ് ഇന്ത്യയിൽ ഇലക്ട്രിക് ട്രാക്ടർ വാണിജ്യാടിസ്ഥാനത്തിൽ വിപണിയിലെത്തിച്ച ഏക ട്രാക്ടർ കമ്പനിടൈഗർ ഇലക്ട്രിക് എന്ന് വിളിക്കപ്പെടുന്ന ട്രാക്ടർ 5.99 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് സൊണാലിക കഴിഞ്ഞ ഡിസംബറിൽ…
https://youtu.be/6-nx64DhJlgകുറഞ്ഞ കാർബൺ ഫുട്പ്രിന്റുളള ഷൂവുമായി പാദരക്ഷ, വസ്ത്ര ബ്രാൻഡുകളായ അഡിഡാസും ഓൾബേർഡും 3 കിലോയിൽ താഴെ കാർബൺ ഫുട്പ്രിന്റുളള ഷൂവിന് കാർബൺ എമിഷൻ 63 ശതമാനം കുറവാണ് FUTURECRAFT.FOOTPRINT എന്നാണ് ഷൂ ബ്രാൻഡ് ചെയ്തിരിക്കുന്നത് കാർബൺ ഇംപാക്ട് കുറയ്ക്കാനുളള സുസ്ഥിരമായ രൂപകല്പനയിലും ഓൾട്ടർനേറ്റിവ് മാനുഫാക്ചറിംഗ് മെത്തേഡിലും ഇത് ഒരു പുതിയ സമീപനം അവതരിപ്പിക്കുന്നു ഓൾബേർഡ്സിന്റെ ഷുഗർകെയ്ൻ അടിസ്ഥാനമാക്കിയുള്ള സ്വീറ്റ്ഫോം ഉപയോഗിച്ചാണ് മധ്യഭാഗത്തിന്റെ നിർമ്മാണം മുകൾഭാഗം 70 ശതമാനം റീസൈക്കിൾ ചെയ്ത പോളിസ്റ്ററും വുഡ് പൾപ്പ് ഉപയോഗിച്ച് നിർമിക്കുന്ന ടെൻസൽ 30 ശതമാനവും ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത് സ്പോർട്‌സിനും സ്‌റ്റൈലിനും കാർബൺ ന്യൂട്രൽ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനാണ് ഇരുകമ്പനികളും സഹകരണം പ്രഖ്യാപിച്ചിരുന്നത് മെറ്റീരിയലുകൾ,ഇന്നവേഷൻ,സപ്ലൈ ചെയിൻ എന്നിവയിൽ വിപുലമായ പങ്കാളിത്തമാണ് ഇരുകമ്പനികളും പ്രഖ്യാപിച്ചത്
https://youtu.be/KmhEQ3CLUIEകാലാവധി കഴിഞ്ഞ ചേരുവകൾ ഉപയോഗിക്കുന്നതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്ന് ചൈനയിൽ സ്റ്റാർബക്സ് ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടികിഴക്കൻ ചൈനീസ് നഗരമായ വുക്സിയിലെ രണ്ട് ഔട്ട്ലെറ്റുകളാണ് യുഎസ് കോഫി ശൃംഖലയായ സ്റ്റാർബക്സ് പൂട്ടിയത്ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ ലംഘിച്ച് പാനീയങ്ങൾ ഉണ്ടാക്കാൻ കാലഹരണപ്പെട്ട ചേരുവകൾ ഉപയോഗിച്ചതായി ചൈനീസ് സ്റ്റേറ്റ് പത്രം റിപ്പോർട്ട് ചെയ്തിരുന്നുചൈനയിലെ രണ്ട് ഔട്ട്‌ലെറ്റുകൾ അടച്ചുപൂട്ടി സമഗ്രമായ അന്വേഷണം നടത്തുകയാണെന്ന് സ്റ്റാർബക്സ് അറിയിച്ചുചൈനീസ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത കാര്യങ്ങൾ വളരെ ഗൗരവത്തോടെ കാണുന്നുവെന്ന് സ്റ്റാർബക്സ് പ്രതികരിച്ചുകർശന ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിനും ഭക്ഷ്യസുരക്ഷാ പ്രശ്‌നങ്ങളിൽ ‘സീറോ ടോളറൻസ്’ നയം സ്വീകരിക്കുന്നതിനും പ്രതിജ്ഞാബദ്ധരാണെന്നും കമ്പനി അറിയിച്ചുചൈനീസ് ഉപഭോക്താക്കളും മാധ്യമങ്ങളും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും വിദേശ ബ്രാൻഡുകളെ നിരീക്ഷിക്കുന്നതിലും കൂടുതൽ ശ്രദ്ധാലുക്കളാണ്ചൈനീസ് ട്വിറ്റർ വെയ്‌ബോയിൽ സംഭവം ട്രെൻഡിംഗ് ആയി മാറിയത് സ്റ്റാർബക്സിന് തിരിച്ചടിയായിരുന്നു5,360 സ്റ്റോറുകളുള്ള ചൈനയാണ് യുഎസിന് പുറത്തുളള സ്റ്റാർബക്‌സിന്റെ ഏറ്റവും വലിയ വിപണി
https://youtu.be/JkGKEouOplEസ്റ്റോറി, സ്റ്റോറി തന്നെയാണ്മാധ്യമ മേഖലയിലെ ഡിജിറ്റൽ ഡിസ്റപ്ഷൻ കോവിഡിന്റെ സാഹചര്യത്തിൽ വലിയ വേഗത്തിലായതായി മലയാള മനോരമ എക്സിക്യുട്ടിവ് ഡയറക്ടർ ജയന്ത് മാമ്മൻ മാത്യു. ഡിജിറ്റൽ സാങ്കേതിക വിദ്യ വികസിക്കുമ്പോഴും ന്യൂസ് റൂമുകൾ അവിടെ മാറ്റമില്ലാതെ തുടരും. മാധ്യമപ്രവർത്തനവും തുടരും. മീഡിയ ഡെലിവറി വലിയ മാറ്റത്തിന് വിധേയമാകുമെന്നും അദ്ദേഹം പറഞ്ഞു. ചാനൽ അയാം ഫൗണ്ടർ നിഷകൃഷ്ണനുമായി സംസാരിക്കവേയാണ് മീഡിയയിലെ ഡിറ്റൽ ഡിസ്റപ്ഷനെക്കുറിച്ച് ജയന്ത് മാമൻ മാത്യു പറഞ്ഞത്. പത്രത്തിലായാലും ടെലിവിഷനായാലും ഇന്റർനെറ്റിൽ ആയാലും സ്റ്റോറി, സ്റ്റോറി തന്നെയാണ്. എങ്കിലും അടിസ്ഥാനഘടകങ്ങൾ അതേപടി നിലനിൽക്കും. പക്ഷേ ഡിജിറ്റൽ ഡിസ്റപ്ഷനുണ്ട്. എന്നാൽ ഡിജിറ്റൽ ഡിസ്റപ്ഷൻ രാജ്യത്തുടനീളമുള്ള ആളുകൾക്ക് ന്യൂസ് ആക്‌സസ് ചെയ്യുന്നത് കൂടുതൽ എളുപ്പമാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ജേർണലിസ്റ്റുകൾ ഒരുപാട് റീ സ്കില്ലിംഗിന് വിധേയമായി. ഇനിയും മുന്നോട്ട് പോകുമ്പോൾ മാധ്യമപ്രവർത്തകൻ വിവിധ മീഡിയ എക്സ്പീരിയൻസിലൂടെ കടന്നുപോകും. ഡിജിറ്റലിൽ നിന്ന് ടെലിവിഷനിലേക്കും ടെലിവിഷനിൽ നിന്ന് പ്രിന്റിലേക്കും പോകുന്നവരുണ്ടാകും. ഒരു റിപ്പോർട്ടർ അല്ലെങ്കിൽ ജേർണലിസ്റ്റ് എന്ന നിലയിൽ അടിസ്ഥാനഘടകങ്ങൾ…
https://youtu.be/Ml_Koua2_Ngതകർച്ചയിലായ ഓസോൺ ഗ്രൂപ്പ് വാങ്ങാൻ ചർച്ചകൾ നടത്തി, ഗൗതം അദാനിയുടെ അദാനി റിയാലിറ്റി ലിമിറ്റഡ്ഏകദേശം 1 ബില്യൺ ഡോളർ മൂല്യത്തിൽ ഡെവലപ്പർ ഓസോൺ ഗ്രൂപ്പിനെ ഏറ്റെടുക്കാൻ വിപുലമായ ചർച്ചകൾ നടക്കുന്നതായാണ് റിപ്പോർട്ട്ബംഗളുരു ആസ്ഥാനമായ ഓസോൺ ഗ്രൂപ്പിന് 60 ബില്യൺ രൂപയിലധികം കടമാണുളളത്തിരിച്ചടയ്ക്കാൻ പാടുപെടുന്ന ഓസോണിന്റെ കടം അദാനിയുടെ ഡെവലപ്പർ വിഭാഗം ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ട്അദാനി ഗ്രൂപ്പോ ഓസോൺ ഗ്രൂപ്പോ വിഷയത്തിൽ ഔദ്യോഗിക പ്രതികരണം ഇതുവരെ നടത്തിയിട്ടില്ലഓസോണിന് മുംബൈ, ബംഗളുരു, ചെന്നൈ എന്നിവിടങ്ങളിൽ നിലവിൽ പ്രോജക്ടുകൾ ഉണ്ട്ഓസോൺ ഇതുവരെ 13.5 ദശലക്ഷം ചതുരശ്ര അടി റിയൽ എസ്റ്റേറ്റ് പ്രോജക്റ്റുകൾ രാജ്യത്ത് വിതരണം ചെയ്തിട്ടുണ്ട്48 ദശലക്ഷം ചതുരശ്ര അടി വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലായിട്ടുണ്ടെന്ന് കമ്പനി വെബ്‌സൈറ്റിൽ പറയുന്നുരാജ്യത്ത് വിവിധ നഗരങ്ങളിൽ അദാനി റിയൽറ്റി, 69 ദശലക്ഷം ചതുരശ്ര അടി, റെസിഡൻഷ്യൽ, കൊമേഴ്സ്യൽ പ്രോജക്ടുകൾ വികസിപ്പിക്കുകയാണ്കൊച്ചി, അഹമ്മദാബാദ്, മുംബൈ, ഗുഡ്ഗാവ്, മുന്ദ്ര എന്നിവിടങ്ങളിലാണ് അദാനി റിയൽറ്റിയുടെ പ്രോജക്ടുകൾ10 വർഷം പഴക്കമുളള റിയൽറ്റി ബിസിനസ്സ് വിപുലമാക്കുന്നതിന് കൂടുതൽ റിയൽ…
https://youtu.be/awHM_9noXG0 ഇച്ഛാശക്തിയുണ്ടെങ്കിൽ എന്തും സരംഭമാക്കാം തെളിയിക്കുന്നതാണ് Richa Kar തുടങ്ങിയ Zivame .അടിവസ്ത്രത്തെക്കുറിച്ചുള്ള സംഭാഷണം തന്നെ നിഷിദ്ധമായി കണക്കാക്കിയിരുന്ന ഒരു കാലത്താണ് റിച്ച കർ Zivame എന്ന പേരിൽ ഒരു Online Lingerie ഷോപ്പിംഗ് പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്തത്. സംരംഭകത്വത്തിൽ ഇന്ന് Zivame എന്ന ബ്രാൻഡിനൊപ്പം ചേർത്തു വായിക്കുന്ന പേരാണ് Richa Kar. കടകളിൽ നിന്നും അടിവസ്ത്രങ്ങൾ വാങ്ങുവാൻ സ്ത്രീകൾ പൊതുവേ ജാള്യത പ്രകടിപ്പിക്കാറുണ്ട്. Lingerie ഷോപ്പിംഗിന് സ്ത്രീകളെ വിമുഖരാക്കാറുണ്ട്. ഈ പ്രശ്‌നത്തിനുള്ള പരിഹാരമായാണ് റിച്ച Zivame വിഭാവനം ചെയ്തത്. Zivame ഇപ്പോൾ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഏറെ പരിചിതമാണ്. വസ്ത്രങ്ങളുടെ ശ്രേണിയിലും താങ്ങാനാവുന്ന വിലയിലും മാത്രമല്ല, അത് ഉറപ്പുനൽകുന്ന ഗുണനിലവാരത്തിനും കൂടിയാണ് Zivame പേരുകേട്ട ബ്രാൻഡായി മാറുന്നത്. പിലാനിയിലെ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിൽ നിന്നും നേടിയ ബിരുദം നേടി IT രംഗത്ത് പ്രവർത്തിച്ച റിച്ച പിന്നീട് മാനേജ്‌മെന്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം നേടി Spencers, SAP എന്നിവയിൽ റീട്ടെയിൽ…
https://youtu.be/dKhuXrZzgUQലോകത്തിലെ ഏറ്റവും മൂല്യമുള്ള EduTech സ്റ്റാർട്ടപ്പായ Byju’s, Global ലിസ്റ്റിൽ ഏറ്റവും വലിയ 13-ാമത്തെ യൂണികോൺ10 Billion ഡോളറിലധികം മൂല്യമുളള ഈ വർഷത്തെ 35 Elite യൂണികോണുകളുടെ ആഗോള പട്ടികയിൽ Byju’s പതിമൂന്നാം സ്ഥാനത്ത്21 ബില്യൺ ഡോളറിന്റെ മൂല്യം കൈവരിക്കുന്ന ആദ്യത്തെ ആഭ്യന്തര സ്റ്റാർട്ടപ്പായി Byju’s മാറി140 ബില്യൺ ഡോളർ മൂല്യമുള്ള ചൈനയുടെ ബൈറ്റ്‌ഡാൻസ് പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ട്ലോകത്തിലെ ഏറ്റവും മൂല്യമുളള എഡ്‌ടെക് സ്റ്റാർട്ട്-അപ്പും ബൈജൂസാണ്ചൈനീസ് എഡ്‌ടെക് സ്ഥാപനമായ Yuanfudao, യെ മറികടന്നു, $15.58 മൂല്യമാണ് ചൈനീസ് സ്റ്റാർട്ടപ്പിനുളളത്ലോകത്തിലെ മികച്ച 35 സ്റ്റാർട്ടപ്പുകളിൽ 75 ശതമാനവും ചൈനയിലെയും യുഎസിലെയുമാണ്യുകെയിൽ നിന്ന് മൂന്നും ഇന്ത്യ, ഓസ്‌ട്രേലിയ, ബ്രസീൽ, സ്വീഡൻ എന്നിവിടങ്ങളിൽ നിന്ന് ഓരോന്നും പട്ടികയിലുണ്ട്ലോകമെമ്പാടുമായി 936 യൂണികോണുകളും 10 ബില്യൺ ഡോളറിന് മുകളിൽ മൂല്യമുള്ള 35 ഡെക്കാകോൺ സ്റ്റാർട്ടപ്പുകളും വിവിധ രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്നു2021 ഡിസംബറിലെ കണക്കനുസരിച്ച് ഇന്ത്യയ്ക്ക് 48 യൂണികോണുകളും മികച്ച 25 ഡെക്കാകോണുകളും ഉണ്ട്ഫിൻടെക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഏറ്റവും കൂടുതൽ നിക്ഷേപം…
https://youtu.be/V9wEpNd64hA Rhea Mazumdar Singhal ഇക്കോവെയർ ഉൽപ്പന്നങ്ങളിലൂടെ പരിസ്ഥിതി സൗഹൃദ കട്ട്ലറി വ്യവസായത്തിലെ അറിയപ്പെടുന്ന സംരംഭക. ക്വിക്ക് സർവീസ് റെസ്റ്റോറന്റ് വ്യവസായത്തിലെ ആകർഷണീയമായ കട്ട്ലറികളുടെയും കണ്ടെയ്‌നറുകളുടെയും ശ്രേണിയുടെ ബ്രാൻഡ് നെയിമാണ് ഇക്കോവെയർ. യുകെയിൽ പഠിച്ച് ജീവിതത്തിന്റെ ഭൂരിഭാഗവും ദുബായിലും ലണ്ടനിലുമായി ചെലവഴിച്ചതിന് ശേഷം 2009-ൽ ഇന്ത്യയിൽ തിരിച്ചെത്തിയപ്പോൾ Rheaയെ ഒരു സംരംഭത്തിലേക്ക് നയിച്ചത് ഇന്ത്യയിലെ അനിയന്ത്രിതമായ പ്ലാസ്റ്റിക് ഉപയോഗം ആയിരുന്നു. ഭക്ഷണം പായ്ക്ക് ചെയ്യുന്നതിനായി പ്ലാസ്റ്റിക്, അലുമിനിയം എന്നിവയുടെ ഉപയോഗം നിയന്ത്രണാതീതമായിരുന്നു. ഭക്ഷണം കഴിക്കുന്നതിന് സുരക്ഷിതവും ബയോഡീഗ്രേഡ് ചെയ്യാൻ കഴിയുന്നതുമായ ഒരു പരിസ്ഥിതി സൗഹൃദ ബദൽ നിർമ്മിക്കാൻ റിയ ആഗ്രഹിച്ചു. ഭക്ഷണത്തിന്റെ പോഷകമൂല്യത്തിൽ മാറ്റം വരുത്താത്ത കട്ലറി നിർമിക്കുകയായിരുന്നു ലക്ഷ്യം. ഒരു ഫാർമക്കോളജിസ്റ്റ് എന്ന നിലയിൽ മനുഷ്യന്റെ ആരോഗ്യത്തിൽ പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് അറിയാവുന്ന ആളായിരുന്നു റിയ. പ്രധാന ആശങ്ക രാജ്യത്ത് വർദ്ധിച്ചുവരുന്ന അർബുദരോഗികളുടെ എണ്ണമായിരുന്നു. ആരോഗ്യത്തിന്റെയും പരിസ്ഥിതിയുടെയും വീക്ഷണകോണിൽ നിന്ന് ആളുകൾക്ക് പ്ലാസ്റ്റിക് ഉപയോഗത്തെക്കുറിച്ച് കൂടുതൽ അവബോധം ആവശ്യമാണെന്ന് റിയ മനസ്സിലാക്കി.…
https://youtu.be/2RUzT7NT8KQElectric വാഹന നിർമ്മാതാക്കളായ Tesla-യ്ക്ക് India-യിൽ 3 മോഡലുകൾ കൂടി അവതരിപ്പിക്കാൻ അനുമതി ലഭിച്ചുരാജ്യത്തെ വാഹന പരിശോധന, സർട്ടിഫിക്കേഷൻ ഏജൻസികളിൽ നിന്ന് Tesla, മൂന്ന് മോഡലുകൾക്ക് കൂടി Homologation Certificate ലഭിച്ചുഇതോടെ മൊത്തം ടെസ്‌ലയുടെ 7 മോഡലുകൾക്ക് അംഗീകാരം ലഭിക്കുംഎന്നാലും ഏതൊക്കെ മോഡലുകളും വേരിയന്റുകളുമാണ് Homologation Process Clear ചെയ്തതെന്ന് ഉടനടി വ്യക്തമാകുകയില്ലഎല്ലാ നിർദ്ദിഷ്ട മാനദണ്ഡങ്ങളും പാലിച്ചതിന് ശേഷം ഒരു പ്രത്യേക വാഹനം ഗതാഗതയോഗ്യമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ഒരു പ്രക്രിയയാണ് Homologationപൂർണ്ണമായും നിർമിച്ച Electric കാറുകൾ ഇവിടെ വാണിജ്യാടിസ്ഥാനത്തിൽ അവതരിപ്പിക്കുന്നത് സംബന്ധിച്ച് പരസ്യമായ ഒരു പ്രഖ്യാപനവും Tesla ഇതുവരെ നടത്തിയിട്ടില്ലIMport തീരുവ കുറയ്ക്കുന്നതിന് കേന്ദ്രവുമായി നിരന്തര ചർച്ചകളിലാണ് ടെസ്‌ലയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നുTesla-യുടെ Model Y, Model 3 എന്നിവയുടെ വില 38,700-41,200 ഡോളറാണ്രണ്ട് മോഡലുകളും 2020-ൽ ടെസ്‌ലയുടെ ആകെ വോളിയത്തിന്റെ 90 ശതമാനവും ഉൾക്കൊള്ളുന്നു
https://youtu.be/DC8pImp0N8o2028 ഓടെ ഇന്ത്യയിൽ 6 Electric വാഹനങ്ങൾ അവതരിപ്പിക്കാൻ 4,000 കോടി രൂപയുടെ Investment പ്രഖ്യാപിച്ച് ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ Hyundai2028 വരെ ആറ് മോഡലുകളിൽ ഗവേഷണവികസന പരിപാടികൾക്കായി 4,000 കോടി രൂപ കമ്പനി നിക്ഷേപിക്കുംIndian EV വിപണിയിൽ സാന്നിധ്യമുറപ്പിക്കാൻ കമ്പനി തയ്യാറെടുക്കുകയാണെന്ന് Hyundai Motor India MD-യും CEO-യുമായ S S Kim പറഞ്ഞുനിലവിലുള്ള ശ്രേണിയെ അടിസ്ഥാനമാക്കിയ മോഡലുകളും ആഗോള പ്ലാറ്റ്‌ഫോമായ E-GMP അടിസ്ഥാനമാക്കി പൂർണ്ണമായും പുതിയ വാഹനങ്ങളും പുറത്തിറക്കാൻ കമ്പനി പദ്ധതിയിടുന്നുകമ്പനിയുടെ E-GMP പ്ലാറ്റ്‌ഫോമിന് 77.4 kWh വരെ Large Battery Capacity അവതരിപ്പിക്കാനുള്ള കഴിവുണ്ട്SUV Body Shape ഉൾപ്പെടെ വ്യത്യസ്ത ശൈലികളിൽ Battery Electric വെഹിക്കിളുകൾ അവതരിപ്പിക്കുമെന്നും S S Kim പറഞ്ഞുകമ്പനിയുടെ Chennai ആസ്ഥാനമായുള്ള Plant-ലാണ് EV നിർമാണം നടക്കുക, പ്രാരംഭത്തിൽ Battery-കൾ പോലുള്ള പ്രധാന ഘടകങ്ങൾ വിദേശത്ത് നിന്ന് വാങ്ങുംനിലവിലെ നിർമാണപ്രക്രിയകൾ പ്രാദേശികവൽക്കരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും S S Kim പറഞ്ഞുCharging അടക്കമുളള…
