Author: News Desk
ഓണം അവധിക്കാലത്ത് യാത്രാക്ലേശം രൂക്ഷമാകുമെന്ന മലയാളികളുടെ ആശങ്കയ്ക്ക് പരിഹാരവുമായി ഇന്ത്യന്‍ റെയില്‍വേ. അവധി സീസണിലെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് 12 സ്‌പെഷ്യല്‍ ട്രെയിനുകളുടെ സമയപരിധി നീട്ടിയിരിക്കുകയാണ് റെയില്‍വേ. ഡിസംബര്‍ ആദ്യത്തെ ആഴ്ച വരെ ഓടുന്ന ട്രെയിനുകളുടെ ഷെഡ്യൂളും പുറത്തിറക്കിക്കഴിഞ്ഞു. തിരുനെല്‍വേലി, കോയമ്പത്തൂര്‍ എന്നീ തമിഴ്‌നാട്ടിലേക്ക് പോകുന്ന ട്രെയിനുകളും സ്‌പെഷ്യല്‍ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്. വെള്ളിയാഴ്ചകളില്‍ സര്‍വീസ് നടത്തുന്ന കൊച്ചുവേളി – ഷാലിമാര്‍ വീക്ക്‌ലി (06081) സെപ്റ്റംബര്‍ 20 മുതല്‍ നവംബര്‍ 29 വരെ സര്‍വീസ് നടത്തും. തിങ്കളാഴ്ചകളില്‍ സര്‍വീസ് നടത്തുന്ന ഷാലിമാര്‍ – കൊച്ചുവേളി (06082) ട്രെയിന്‍ സെപ്റ്റംബര്‍ 23 മുതല്‍ ഡിസംബര്‍ രണ്ട് വരെ നീട്ടിയിട്ടുണ്ട്. സര്‍വീസ് നീട്ടിയ മറ്റ് സ്‌പെഷ്യല്‍ ട്രെയിനുകളുടെ വിവരം ചുവടെ (റൂട്ട്, ട്രെയിന്‍ നമ്പര്‍, ഓടുന്ന ദിവസം, നീട്ടിയ തീയതി എന്ന ക്രമത്തില്‍) തിരുനെല്‍വേലി – ഷാലിമാര്‍, (06087), വ്യാഴാഴ്ച, സെപ്റ്റംബര്‍ 12- നവംബര്‍ 28ഷാലിമാര്‍ – തിരുനെല്‍വേലി, (06088), ശനിയാഴ്ച, സെപ്റ്റംബര്‍ 14- നവംബര്‍…
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നല്‍കിയിരുന്ന സബ്‌സിഡി ഒഴിവാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഉപയോക്താക്കള്‍ സ്വന്തം ഇഷ്ടപ്രകാരം ഇലക്ട്രിക്, സിഎന്‍ജി വാഹനങ്ങള്‍ വാങ്ങി തുടങ്ങിയതിനാല്‍ ഇനി സര്‍ക്കാര്‍ സബ്‌സിഡി നല്‍കേണ്ട ആവശ്യമില്ലെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ആവശ്യകത കൂടിയതോടെ ഉല്‍പ്പാദന ചെലവ് കുറഞ്ഞു. അതുകൊണ്ട് തന്നെ ഇനിയും ഇലക്ട്രിക് വാഹനമേഖലയ്ക്ക് സബ്‌സിഡി നല്‍കുന്നത് ഒരു അനാവശ്യ കാര്യമാണെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. ബിഎന്‍ജിഎഫ് ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തുടക്കത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണച്ചെലവ് കൂടുതലായിരുന്നു. ഡിമാന്‍ഡ് വര്‍ധിച്ചതോടെ ഉല്‍പ്പാദനച്ചെലവ് കുറഞ്ഞു. ഇനി കൂടുതല്‍ സബ്‌സിഡി നല്‍കേണ്ട ആവശ്യമില്ലെന്നും ഗഡ്കരി പറഞ്ഞു. പെട്രോള്‍, ഡീസല്‍ വാഹനങ്ങളെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി കുറവാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.’എന്റെ അഭിപ്രായത്തില്‍, ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണത്തിന് ഇനി സര്‍ക്കാര്‍ സബ്‌സിഡി നല്‍കേണ്ടതില്ല. സബ്‌സിഡി ആവശ്യപ്പെടുന്നത് ഇനി ന്യായവുമല്ല.’ മന്ത്രി പറഞ്ഞു. നിലവില്‍ പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ വാഹനങ്ങള്‍ക്ക് 28 ശതമാനമാണ് ജിഎസ്ടി. ഹൈബ്രിഡ് വാഹനങ്ങള്‍ക്കും 28 ശതമാനം ജിഎസ്ടി നിലവിലുള്ളപ്പോള്‍…
വെള്ളെഴുത്ത് പ്രശ്‍നം കാരണം കണ്ണടയില്ലാതെ വായിക്കാൻ കഴിയുന്നില്ലെന്ന് പരാതിപ്പെടുന്നവർ നിരവധിയാണ്. അത്തരക്കാർക്കൊരു സന്തോഷവാർത്ത പുറത്തുവന്നിരിക്കുകയാണ്. കണ്ണിൽ ഒഴിക്കുന്ന ഒരു തുള്ളിമരുന്നിലൂടെ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താം. മുംബൈ ആസ്ഥാനമായുള്ള എന്റോഡ് ഫാർമസ്യൂട്ടിക്കൽസ് ആണ് PresVu Eye Drops എന്ന ഈ തുള്ളിമരുന്നിന് പിന്നിൽ. വെള്ളെഴുത്ത് അഥവാ പ്രെസ്ബയോപിയയ്ക്കുള്ള ചികിത്സയായാണ് ഐഡ്രോപ്സ് അവതരിപ്പിച്ചിരിക്കുന്നത്. ആഗോളതലത്തിൽ നൂറുകോടിയിലേറെ പേരെ ബാധിക്കുന്ന പ്രശ്നമാണിത്. ഈ സാഹചര്യത്തിലാണ് വെള്ളെഴുത്തിന് പരിഹാരമായി ഐ ഡ്രോപ്സ് അവതരിപ്പിച്ചത്. ഇതിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. പ്രെസ്ബയോപിയ ഉള്ളവരിൽ കണ്ണടയുടെ സഹായമില്ലാതെ തന്നെ അടുത്തുള്ള വസ്തുക്കൾ കാണാൻ സഹായിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഐ ഡ്രോപ്സ് ആണിത്. വായിക്കാൻ മാത്രമല്ല കണ്ണിലെ വരണ്ട അവസ്ഥ ഇല്ലാതാക്കുന്നതിനും മരുന്നിന് കഴിവുണ്ടെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. വർഷങ്ങളോളം നീണ്ട ഗവേഷണങ്ങൾക്കൊടുവിലാണ് ഈ ഐ ഡ്രോപ്സ് വികസിപ്പിച്ചതെന്നും ഇത് വെറുമൊരു ഉത്പന്നമല്ല മറിച്ച് നിരവധിപേരുടെ കാഴ്ചാപ്രശ്നങ്ങൾ പരിഹരിക്കുന്ന മരുന്നാണെന്നും എന്റോഡ് ഫാർമസ്യൂട്ടിക്കൽസ് സി.ഇ.ഒ. നിഖിൽ…
ലോകത്ത് ഡിജിറ്റൽ പണമിടപാടുകളിൽ ഏറ്റവും സ്വീകാര്യതയുള്ള പ്ലാറ്റ്ഫോമായി ഇന്ത്യ വികസിപ്പിച്ച യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് എന്ന യുപിഐ (UPI). 2023ൽ ഓരോ സെക്കൻഡിലും 3,729.1 യുപിഐ ഇടപാടുകളാണ് നടന്നതെന്നും ഇതോടെയാണ് ഈ നേട്ടം യുപിഐ സ്വന്തമാക്കിയതെന്നും രാജ്യാന്തര പേയ്മെന്റ് ഗവേഷണ സ്ഥാപനമായ പേയ്സെക്യൂർ വ്യക്തമാക്കി. 2022ൽ ഓരോ സെക്കൻഡിലും 2,348 യുപിഐ ഇടപാടുകൾ നടന്നിരുന്നു. ഇതിനേക്കാൾ 58% വളർച്ച 2023ൽ രേഖപ്പെടുത്തി. മൊബൈൽഫോൺ ഉപയോഗിച്ച് ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് മറ്റൊന്നിലേക്ക് തൽസമയം പണം കൈമാറാവുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് യുപിഐ. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) കണക്കുപ്രകാരം ഇക്കഴിഞ്ഞ ജൂലൈയിൽ 20.64 ലക്ഷം കോടി രൂപയാണ് യുപിഐ വഴി കൈമാറ്റം ചെയ്യപ്പെട്ടത്. ഇത് റെക്കോർഡാണ്. ജൂണിൽ തുക 20.07 ലക്ഷം കോടി രൂപയായിരുന്നു. തുടർച്ചയായ മൂന്നാംമാസമാണ് യുപിഐ പണമിടപാടുകൾ 20 ലക്ഷം കോടി രൂപയ്ക്കുമേൽ തുടരുന്നതും. സെക്കൻഡിൽ 1,553.8 ഇടപാടുകളുമായി ബ്രിട്ടന്റെ സ്ക്രിൽ (Skrill) ആണ് 2023ൽ രണ്ടാമതെത്തിയത്.…
ഒരു തകർന്ന പാലത്തിന്റെ വീഡിയോ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മോദി സർക്കാർ അടുത്തിടെ പണി കഴിപ്പിച്ച പാലം തകർന്നു എന്ന രീതിയിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്. “പഴയ പാലം പൊളിയാതെ അവിടെത്തന്നെ ഉണ്ട്… മോദി മാമൻ്റെ പുതിയ ടെക്നോളജി പാലം പൊളിഞ്ഞു വീണു” എന്ന തലക്കെട്ടോടെ ആണ് ഒരു ഫേസ്ബുക് പോസ്റ്റും വിഡിയോയും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. മോദി സർക്കാർ നിർമ്മിച്ച പുതിയ പാലം തകർന്നു എന്ന സോഷ്യൽ മീഡിയ വാദത്തെ കുറിച്ച് ചാനൽ ഐ ആം നടത്തിയ വസ്തുത പരിശോധനയിലേക്ക്. വൈറൽ വീഡിയോയിൽ കാണുന്ന തകർന്ന പാലം അടുത്തിടെ പണി കഴിപ്പിച്ചതല്ലെന്ന് ചാനൽ ഐ ആം അന്വേഷണത്തിൽ കണ്ടെത്തി. കർണാടക ഗോവ അതിർത്തിയിലെ കാളി നദിക്ക് കുറുകെയുള്ള ഈ പാലത്തിന് 41 വർഷം പഴക്കമുണ്ട്. വൈറൽ വീഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ സമാനമായ വീഡിയോ നിരവധി യൂട്യൂബ് പേജുകളിൽ അപ്ലോഡ്…
ഫാസ്‌ടാഗിനായി പുതിയ ഡിസൈൻ പുറത്തിറക്കി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. യാത്രാ സമയം കുറയ്ക്കാനാണ് എസ്ബിഐ ലക്ഷ്യമിടുന്നത്. ടോൾ പിരിവും, വാഹനത്തെ തിരിച്ചറിയലും കൂടുതൽ കാര്യക്ഷമമാക്കും. എസ്ബിഐ ഫാസ്‌ടാഗ്, അതുമായി ബന്ധിപ്പിച്ചിട്ടുള്ള പ്രീപെയ്ഡ് അക്കൗണ്ടിൽ നിന്നോ സേവിംഗ്‌സ് അക്കൗണ്ടിൽ നിന്നോ നേരിട്ട് ടോൾ പേയ്‌മെൻ്റുകൾ നടത്തുന്നതിന് റേഡിയോ ഫ്രീക്വൻസി ഐഡൻ്റിഫിക്കേഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഉപകരണമാണ്. നിലവിലുള്ള ഫാസ്ടാഗ് സംവിധാനത്തിന് കീഴിൽ, വാഹനങ്ങളിൽ ചിപ്പ് അടിസ്ഥാനമാക്കിയുള്ള സ്റ്റിക്കർ വിൻഡ്ഷീൽഡിൽ ഒട്ടിച്ചിരിക്കുന്നു. ഒരു ടോൾ ഗേറ്റിലൂടെ കടന്നുപോകുമ്പോൾ, ഒരു സ്കാനർ ഫാസ്ടാഗ് സ്റ്റിക്കർ വായിക്കുകയും ടോൾ തുക സ്വയമേവ കുറയ്ക്കുകയും ചെയ്യുന്നു. പുതിയ ഫാസ്ടാഗ് ഡിസൈൻ വെഹിക്കിൾ ക്ലാസ് 4 അതായത് കാറുകൾ, ജീപ്പുകൾ, വാനുകൾ എന്നിവയ്ക്ക് വേണ്ടിയുള്ളതാണെന്ന് എസ്ബിഐ വ്യക്തമാക്കിയിട്ടുണ്ട്. ടോൾ പിരിവ് പ്രക്രിയ കാര്യക്ഷമമാക്കുന്നതിലൂടെ ആത്യന്തികമായി യാത്രക്കാരുടെ യാത്രാ സമയം കുറയ്ക്കാൻ ഇത് സഹായിക്കുന്നു. പുതിയ ഫാസ്ടാഗ് ഡിസൈൻ യാത്രക്കാർക്ക് എങ്ങനെ പ്രയോജനം ചെയ്യും? വാഹനം തിരിച്ചറിയുന്നത്: ടോൾ പ്ലാസ ഓപ്പറേറ്റർമാർക്ക്…
വിരമിക്കലിന് ശേഷം, അല്ലെങ്കിൽ 60 വയസിന് ശേഷം സ്വസ്തമായ ജീവിതമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിന് കൃത്യമായ സാമ്പത്തിക ആസൂത്രണം അത്യാവശ്യമാണ്. കേന്ദ്ര സർക്കാർ ജീവനക്കാർക്കായി പുതുതായി പ്രഖ്യാപിച്ച ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്) ഇതിന് സഹായകമാകും. എന്നാൽ അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച മറ്റൊരു പദ്ധതിയിണ്ട്. അതാണ് അടൽ പെൻഷൻ യോജന. ഇന്ന് ഏകദേശം ആറ് കോടി ആളുകൾ അടൽ പെൻഷൻ യോജനയിൽ അംഗങ്ങളാണ്. 18 നും 40 നും ഇടയിൽ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൗരനും പദ്ധതിയിൽ ചേരാം. 60 വയസ്സ് തികയുന്നത് വരെയുള്ള സഞ്ചയ കാലയളവിൽ വരിക്കാരൻ സ്ഥിരമായി (പ്രതിമാസ, ത്രൈമാസ അല്ലെങ്കിൽ അർദ്ധവാർഷിക) നാമമാത്രമായ പ്രീമിയം അടയ്ക്കുന്നു. 60 വയസ്സിന് ശേഷം അയാൾക്ക് 1,000 രൂപ പെൻഷൻ ലഭിക്കും. നൽകിയ സംഭാവനകളെ ആശ്രയിച്ച് പ്രതിമാസം 2,000 രൂപ, 3,000 രൂപ, 4,000 രൂപ അല്ലെങ്കിൽ 5,000 രൂപ. 5000 രൂപ പെൻഷൻ നിങ്ങൾ 18-ആം വയസ്സിൽ…
ബോളിവുഡ് ഇതിഹാസങ്ങളായ അമിതാഭ് ബച്ചൻ്റെയും ജയാ ബച്ചൻ്റെയും ചെറുമകൾ നവ്യ നന്ദ തിരഞ്ഞെടുത്തത് പാരമ്പര്യേതര കരിയർ പാതയാണ്. തൻ്റെ കുടുംബത്തിൻ്റെ സിനിമാ പാത പിന്തുടരുന്നതിനുപകരം, ഒരു സംരംഭകയായും സാമൂഹിക സേവകയായും നവ്യ തന്റെ യാത്ര ആരംഭിച്ചു. 21 വയസ്സായപ്പോഴേക്കും അവൾ ബിസിനസ്സ് ലോകത്ത് ഗണ്യമായ മുന്നേറ്റം നടത്തിയിരുന്നു. അടുത്തിടെ പ്രശസ്തമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് (IIM) അഹമ്മദാബാദിൽ നവ്യ ബ്ലന്റഡ് പോസ്റ്റ്ജുഗ്രാജുവേറ്റ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് പഠിക്കാന്‍ ചേര്‍ന്നിരുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് തന്റെ ജീവിതത്തിലെ പുതിയ കാര്യത്തെ കുറിച്ച് നവ്യ തന്റെ ഫോളോവേഴ്‌സിനെ അറിയിച്ചത്. യുഎസിലെ ഫോര്‍ഡാം സര്‍വകലാശാലയില്‍ നിന്ന് ഡിജിറ്റല്‍ ടെക്‌നോളജി, യുഎക്‌സ് ഡിസൈന്‍ എന്നിവയില്‍ ബിരുദം നേടിയിട്ടുള്ള നവ്യ സത്രീകള്‍ക്ക് സാമൂഹികവും സാമ്പത്തികവുമായ സ്വാതന്ത്ര്യം നേടുന്നതിനായുള്ള അവസരം സൃഷ്ടിക്കുന്ന പ്രോജക്ട് നവേലി എന്ന എന്‍ജിഒയുടെ സ്ഥാപക കൂടിയാണ്. നവ്യയുടെ പിതാവ് നിഖിൽ നന്ദ, പ്രമുഖ ഇന്ത്യൻ എഞ്ചിനീയറിംഗ് കമ്പനിയായ എസ്കോർട്ട്സ് കുബോട്ട ലിമിറ്റഡിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ്.…
ആഡംബരങ്ങളുടെ സുൽത്താൻ! ഒറ്റവാചകത്തിൽ അങ്ങനെ വിശേഷിപ്പിക്കാം ബ്രൂണയ് ഭരണാധികാരി ഹസനുല്‍ ബോൽക്കിയയെ. ലോകത്തിലെ ഏറ്റവും സമ്പന്നരിൽ ഒരാളാണ് അദ്ദേഹം. 1968 ഓഗസ്റ്റ് 1-ന് ആണ് ബ്രൂണെയിലെ 29-ാമത് സുൽത്താനായി ഹാജി ഹസ്സനൽ ബോൾകിയ കിരീടധാരണം നടത്തിയത്. അദ്ദേഹത്തിൻ്റെ മുഴുവൻ പേര് ബ്രൂണെ ദാറുസ്സലാമിലെ സുൽത്താനും യാങ് ഡി-പെർതുവാനും എന്നാണ്. എലിസബത്ത് II രാജ്ഞിക്ക് ശേഷം ലോകത്ത് ഏറ്റവും കൂടുതൽ കാലം ഭരിച്ച രണ്ടാമത്തെ രാജാവാണ് അദ്ദേഹം. 1967 മുതല്‍ ബ്രൂണയ്‌യുടെ രാജാവായ അദ്ദേഹം 1984-ല്‍ ബ്രിട്ടിഷ് ഭരണത്തില്‍നിന്ന് സ്വാതന്ത്ര്യം നേടിയതിനു ശേഷം പ്രധാനമന്ത്രി സ്ഥാനവും വഹിക്കുന്നു. ധനമന്ത്രി, വിദേശകാര്യമന്ത്രി, സായുധസേനയുടെ കമാന്‍ഡര്‍, പൊലീസ് മേധാവി, പെട്രോളിയം യൂണിറ്റ് മേധാവി, യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സ്‌ലര്‍, ഇസ്‌ലാം മതകാര്യ സമിതി പരമോന്നത തലവന്‍, ബ്രോഡ്കാസ്റ്റിങ് ആന്റ് ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് തലവന്‍ എന്നീ പദവികളെല്ലാം അദ്ദേഹം വഹിക്കുന്നുണ്ട്. രാജ ഇസ്തേരി പെങ്കിരാൻ അനക് ഹജാ സലേഹയെ വിവാഹം കഴിച്ച അദ്ദേഹത്തിന് അഞ്ച് ആണ്മക്കളും ഏഴ് പെൺമക്കളും…
കേരള ലോജിസ്റ്റിക്സ് പാർക്ക് നയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. 2023-ലെ കേരള വ്യവസായ നയത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി മിനി മൾട്ടി മോഡൽ ലോജിസ്റ്റിക്സ് പാർക്കുകൾ സംസ്ഥാനത്ത് തുടങ്ങുമെന്ന പ്രഖ്യാപനത്തിന്റെ തുടർച്ചയാണ് ലോജിസ്റ്റിക്സ് പാർക്ക് നയം. വ്യവസായ നയത്തിൽ 22 മുൻഗണനാ മേഖലകളിൽ ഒന്നായ ലോജിസ്റ്റിക്സ് ആന്റ് പാക്കേജിംഗ് മേഖലയിൽ വളരുന്ന സമ്പത്ത് വ്യവസ്ഥയ്ക്ക് വേണ്ടുന്ന ഒരു ശക്തമായ ലോജിസ്റ്റിക്സ് കണക്ടിവിറ്റിയുടെ പ്രാധാന്യം മനസ്സിലാക്കി ലോജിസ്റ്റിക്സ് മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഡിജിറ്റലൈസേഷനും, സാങ്കേതിക വിദ്യകളും പ്രോൽസാഹിപ്പിക്കുന്നതിനും ആവശ്യമായ നടപടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യവസായ പാര്‍ക്കുകളുമായി ബന്ധപ്പെട്ട ലാന്റ് പോളിസിയിലും കെ.എസ്.ഐ.ഡി.സി, കിന്‍ഫ്ര ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സംരംഭകര്‍ക്ക് നല്‍കുന്ന അടിസ്ഥാന സൗകര്യങ്ങളിലും ലോജിസ്റ്റിക്സ് മേഖലയ്ക്ക് പ്രത്യേക പരിഗണനയും സവിശേഷ ആനുകൂല്യങ്ങളും നല്‍കിയിട്ടുണ്ട്. ഉത്പാദന സ്ഥലത്തു നിന്നും കമ്പോളത്തിലേക്കും ഉപഭോക്താക്കളിലേക്കും മത്സര ക്ഷമത നിലനിര്‍ത്തിക്കൊണ്ട് അതിവേഗത്തിലും, ശ്രദ്ധയോടെയും ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്ന ബൃഹത്തായ ശൃംഖലാ സംവിധാനമായ ലോജിസ്റ്റിക്സ് ഈ ഓൺലൈൻ വിപണിക്കാലത്തു ഏറെ…