1.80 ലക്ഷത്തിലധികം കാറുകൾ തിരികെ വിളിച്ച് Maruti Suzuki
Ciaz, Ertiga, Vitara Brezza, S-Cross, XL6 മോഡലുകളാണ് തിരികെ വിളിച്ചത്
2018 മെയ് 4 മുതൽ 2020 ഒക്ടോബർ 27 വരെയുള്ള കാലയളവിൽ നിർമ്മിച്ച ഈ മോഡലുകളുടെ 181,754 യൂണിറ്റുകളിലെ ചില തകരാറുകൾ പരിശോധിക്കുന്നതിനാണ് റീകോൾ
സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാവുന്ന തകരാർ പരിഹരിക്കുന്നതിനാണ് ആഗോളതലത്തിൽ റീകോൾ ക്യാമ്പയിൻ
മോട്ടോർ ജനറേറ്റർ യൂണിറ്റിന്റെ സൗജന്യ പരിശോധന /മാറ്റിസ്ഥാപിക്കൽ എന്നിവയ്ക്കായി റീകോൾ ചെയ്യുന്നതായി മാരുതി സുസുക്കി
വാഹന ഉടമകൾക്ക് മാരുതി സുസുക്കി അംഗീകൃത വർക്ക്ഷോപ്പുകളിൽ നിന്ന് അറിയിപ്പ് ലഭിക്കും
തകരാർ പരിഹരിക്കുന്നത് നവംബർ ആദ്യവാരം മുതൽ ആരംഭിക്കും
അതുവരെ ഉപഭോക്താക്കൾ വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ വാഹനമോടിക്കുന്നത് ഒഴിവാക്കണമെന്ന് കമ്പനി അറിയിക്കുന്നു
ഇലക്ട്രിക്കൽ/ഇലക്ട്രോണിക് ഭാഗങ്ങളിൽ നേരിട്ട് വെള്ളം സ്പ്രേ ചെയ്യുന്നതും ഒഴിവാക്കണമെന്നാണ് അറിയിപ്പ്
Ertiga, Vitara Brezza ഉടമകൾക്ക് www.marutisuzuki.com സന്ദർശിച്ച് വിശദാംശങ്ങളറിയാം
Ciaz, XL6, S-Cross ഉടമകൾക്ക് www.nexaexperience.com സന്ദർശിച്ച് വിവരങ്ങളറിയാവുന്നതാണ്
വിവരങ്ങളറിയാൻ വാഹന ഐഡി പ്ലേറ്റിലും വാഹന ഇൻവോയ്സ്/രജിസ്ട്രേഷൻ ഡോക്യുമെന്റിലും ലഭ്യമായ chassis നമ്പർ നൽകണം
Related Posts
Add A Comment