OpenAI ഡയറക്ടർ ബോർഡ് അംഗങ്ങൾക്കെതിരേ നിയമനടപടിക്ക് നിക്ഷേപകർ

ഓപ്പൺ എഐ സിഇഒ സ്ഥാനത്ത് നിന്ന് സാം ആൾട്ട്മാനെ പുറത്താക്കിയതിന്റെ അലയൊലികൾ അടങ്ങിയിട്ടില്ല. പുറത്താക്കൽ മുതൽ തുടങ്ങിയ ട്വിസ്റ്റുകൾ അവസാനിച്ചിട്ടില്ല.

Also Read

ഓപ്പൺ എഐയിൽ നിന്ന് ആൾട്ട്മാനെ പുറത്താക്കി കൊണ്ടായിരുന്നു തുടക്കം, പിന്നാലെ ഗ്രെഗ് ബ്രോക്ക്മാൻെറ രാജി, കഴിഞ്ഞില്ല മൈക്രോസോഫ്റ്റിലേക്ക് സത്യ നദേല്ലയുടെ ക്ഷണം. ഇതാ ഇപ്പോൾ അടുത്ത വഴിത്തിരിവ്, തങ്ങളുടെ സമ്മതമില്ലാതെ ആൾട്ട്മാനെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് ഓപ്പൺ എഐ ഡയറക്ടർ ബോർഡ് അംഗങ്ങൾക്കെതിരേ നിയമനടപടികൾക്ക് ഒരുങ്ങുകയാണ് നിക്ഷേപകർ.

പുറത്താക്കിയത് പറയാതെ
തങ്ങളുടെ അറിവില്ലാതെ സാം ആൾട്ട്മാനെ പുറത്താക്കിയതിൽ ചില നിക്ഷേപകർക്ക് പ്രതിഷേധമുണ്ടെന്ന് ബന്ധപ്പെട്ട വ‍ൃത്തങ്ങൾ പറയുന്നു. ബോർഡ് അംഗങ്ങൾക്കെതിരേ എന്തെല്ലാം നിയമനടപടികൾ സ്വീകരിക്കാൻ പറ്റുമെന്ന് ഇവർ അന്വേഷിക്കുന്നുണ്ട്. എന്നാൽ ഓപ്പൺ എഐയ്ക്കെതിരേ ഇവർ നിയമനടപടി സ്വീകരിക്കുമോയെന്ന് വ്യക്തമല്ല.

Also Read

ഓപ്പൺ എഐയിൽ നിന്നു ആൾട്ട്മാനെ പുറത്താക്കുന്നത് തങ്ങൾക്ക് വലിയ നഷ്ടമുണ്ടാക്കുമെന്നാണ് നിക്ഷേപകർ കരുതുന്നത്. ജനറേറ്റീവ് എഐ വിഭാഗത്തിൽ വലിയ വളർച്ച രേഖപ്പെടുത്തിയ എഐ സ്റ്റാർട്ടപ്പാണ് ഓപ്പൺ എഐ. അങ്ങനെയൊരു കമ്പനിയിലെ അപ്രതീക്ഷിത നീക്കങ്ങൾ ഓഹരിയെ വൻതോതിൽ ബാധിക്കുമെന്നാണ് ഇവർ കരുതുന്നത്.

സാം ആൾട്ട്മാനെ പുറത്താക്കിയ ഡയറക്ടർ ബോർഡിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് 700 ഓളം ജീവനക്കാർ രാജി ഭീഷണി മുഴക്കിയിരുന്നു. കമ്പനിയിൽ നിന്ന് പിരിയുന്നവർ ആൾട്ട്മാന്റെ കൂടെ മൈക്രോസോഫ്റ്റിലെത്തുമെന്നാണ് സൂചന.

നിക്ഷേപകരുടെ പേടി
ഓപ്പൺ എഐ ഡയറക്ട് ബോർഡിന്റെ തീരുമാനം എന്തുകൊണ്ടാണ് വെഞ്ചർ കാപ്പിറ്റലിസ്റ്റുകൾ പേടിയോടെ കാണുന്നത്? കാരണം ഓപ്പൺ എഐയുടെ ഡയറക്ടർ ബോർഡിൽ നിക്ഷേകർക്ക് വലിയ സ്ഥാനമില്ല എന്നതാണ്. ഓപ്പൺ എഐയുടെ 49% ഓഹരി മൈക്രോ സോഫ്റ്റിനാണ് സ്വന്തം.

Also read

മറ്റു നിക്ഷേപകരും ജീവനക്കാരുമാണ് ബാക്കി 49% ഓഹരിയുടെ ഉടമകൾ. എന്നാൽ ഓപ്പൺ എഐയുടെ ബോർഡിനെ നയിക്കുന്നത് ഇവരാരുമല്ല. ഓപ്പൺ എഐയിൽ 2% മാത്രം ഓഹരിയുള്ള നോൺ പ്രോഫിറ്റ് മാതൃകമ്പനിയായ ഓപ്പൺ എഐ നോൺ പ്രോഫിറ്റാണ് ബോർഡിനെ നിയന്ത്രിക്കുന്നത്.

Also Read

ഓപ്പൺ എഐ നിക്ഷേപകർക്ക് വേണ്ടിയല്ല, മനുഷ്യവംശത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് നേരത്തെ തന്നെ ഇവർ വ്യക്തമാക്കിയിരുന്നു.

Following the incredible turmoil at OpenAI, the startup that released ChatGPT almost a year ago and ignited a technological arms race, the artificial intelligence landscape will never be the same.  Employees and investors were taken aback when Sam Altman was fired as CEO by the OpenAI board on Friday. His departure sparked a sequence of bizarre events, as the board considered and ultimately rejected a proposal to have him return.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version