Author: News Desk

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടലുമായി ദുബായ്. ദുബായ് മറീനയിൽ 365 മീറ്റർ ഉയരത്തിലാണ് സിയൽ ടവർ (Ciel Dubai) എന്ന ഹോട്ടൽ. നിലവിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടലായ ഗെവോറയുടെ (Gevora Hotel) റെക്കോർഡാണ് സിയൽ പഴങ്കഥയാക്കുക. ഈ വർഷം അവസാനം സിയൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടും എന്നാണ് റിപ്പോർട്ട്. പ്രമുഖ ആർക്കിടെക്റ്റ് ഗ്രൂപ്പായ നോർ (Norr) രൂപകൽപ്പന ചെയ്‌ത് ദി ഫസ്റ്റ് ഗ്രൂപ്പാണ് (First Group) സിയലിന്റെ നിർമാണത്തിനു പിന്നിൽ. 82 നിലകളിലായി 1004 റൂമുകളാണ് സിയലിലുള്ളത്. 147 സ്യൂട്ട് റൂമുകൾ അടക്കമാണിത്. ആട്രിയം സ്കൈ ഗാർഡൻ (Atrium Sky Garden) എന്ന 1158 അടി ഉയരത്തിലുള്ള സ്കൈ റെസ്റ്ററന്റുമായാണ് സിയൽ എത്തുന്നത്. ഇതിനു പുറമേ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഇൻഫിനിറ്റി പൂളും സിയലിലുണ്ടാകും. 1004 അടി ഉയരത്തിലാണിത്. Dubai’s Ciel Tower, at 365m, is set to become the world’s tallest…

Read More

സമ്പൂർണ ഡിജിറ്റൽ ബാങ്ക് ആരംഭിക്കാൻ തൃശൂർ ആസ്ഥാനമായുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് (South Indian Bank). പുതുതലമുറ ബാങ്കുകളുടേതിന് സമാനമായ സംവിധാനങ്ങളുമായാണ് ഈ വർഷം ആരംഭിക്കാനിരിക്കുന്ന എസ്ഐബി ഫുള്ളി ഡിജിറ്റൽ ബാങ്ക് എത്തുക. നിലവിൽ എസ്ഐബി ഡിജിറ്റൽ സേവനങ്ങൾ നൽകുന്നുണ്ട്. എന്നാൽ ലയബിലിറ്റികൾ, അസറ്റുകൾ എന്നിവ ഉൾക്കൊള്ളുന്ന ഘടനാപരമായ, ബ്രാൻഡഡ് ഓഫറിങ്ങായിരിക്കും ഫുള്ളി ഡിജിറ്റൽ ബാങ്കിന്റെ സവിശേഷതയെന്ന് എസ്ഐബി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പി.ആർ. ശേഷാദ്രി (PR Seshadri) പറഞ്ഞു. ഈ വർഷം സോഫ്റ്റ് ലോഞ്ച് ചെയ്യാനുള്ള പദ്ധതികളോടെയാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഉപഭോക്താക്കൾക്ക് അക്കൗണ്ടുകൾ തുറക്കാനും വായ്പകൾ നേടാനും എല്ലാ സേവനങ്ങളും വിദൂരമായി ആക്‌സസ് ചെയ്യാനും അനുവദിക്കുന്ന പൂർണ്ണമായ ഡിജിറ്റൽ സേവനമാണ് ഒരുക്കുന്നത്. ഡിജിറ്റൽ എഫ്‌ഡിയും വ്യക്തിഗത വായ്പാ ഉൽപ്പന്നങ്ങളും ഇതിനകം തന്നെ നിലവിലുണ്ട്. ഓട്ടോ ലോണുകൾ അടക്കമുള്ളവയാണ് പൂർണ്ണമായും ഡിജിറ്റൈസ് ചെയ്യുന്നതോടെ കൊണ്ടുവരിക-അദ്ദേഹം പറഞ്ഞു. Thrissur-based South Indian Bank is set to launch a fully digital…

Read More

കേരളത്തിലെ മ്യൂച്വൽ ഫണ്ട് നിക്ഷേപകരിൽ (mutual funds investors)  28.5 ശതമാനവും സ്ത്രീകൾ. മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലെ സ്ത്രീപങ്കാളിത്തത്തിന്റെ ദേശീയ ശരാശരി 25.7 ശതമാനമാണ് എന്നിടത്താണ് കേരളത്തിലെ സ്ത്രീ പങ്കാളിത്തത്തിന്റെ പ്രസക്തി. കേരളത്തിൽ ഏറ്റവും കൂടുതൽ സ്ത്രീ മ്യൂച്വൽ ഫണ്ട് നിക്ഷേപകരുള്ളത് കൊച്ചിയിലാണ്. സമീപകാലത്തായി സംസ്ഥാനത്തെ സ്ത്രീകളുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപ താൽപ്പര്യത്തിൽ വൻ വളർച്ചയാണ് കാണുന്നതെന്നു അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്‌സ് ഇൻ ഇന്ത്യ (AMFI) ചൂണ്ടിക്കാട്ടുന്നു.  സംസ്ഥാനത്തെ ഉയർന്ന വിദ്യാഭ്യാസവും സാമ്പത്തിക അച്ചടക്കവും യുവതലമുറയുടെ വർധിച്ച നിക്ഷേപ അവബോധവുമാണ് ഈ നേട്ടത്തിന് കാരണമെന്ന് ആംഫി തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു . കേരളത്തിൽനിന്നുള്ള സ്ത്രീ പുരുഷ നിക്ഷേപകരുടെ കണക്കെടുത്താൽ ഇവരുടെ  മ്യൂച്ചൽ ഫണ്ടുകളുടെ ആകെ ആസ്തിമൂല്യം 2025 മെയ് അവസാനത്തെ കണക്കുകൾപ്രകാരം 94,829.36 കോടി രൂപയാണ്. രാജ്യത്തെ മ്യൂച്ചൽ ഫണ്ടുകൾ വഴിയുള്ള  ആകെ ആസ്തിയായ 72.19 ലക്ഷം കോടിയുടെ 1.3 ശതമാനമാണിത്. 16,229.30 കോടി രൂപയുമായി കൊച്ചിയാണ് മ്യൂച്ചൽ ഫണ്ട്…

Read More

ടെക് ലോകത്തെ തരംഗമായ എഐ സേർച്ച് എഞ്ചിൻ പെർപ്ലെക്‌സിറ്റി (Perplexity) ഒരു വർഷക്കാലം എല്ലാ എയർടെൽ (Airtel) ഉപഭോക്താക്കൾക്കും സൗജന്യമായി ഉപയോഗിക്കാവുന്ന പദ്ധതി ആരംഭിച്ചിരുന്നു. ഇതോടെ ലോകത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന എഐ സ്റ്റാർട്ടപ്പായ പെർപ്ലെക്സിറ്റിയും അതിന്റെ ഇന്ത്യൻ വംശജനായ സ്ഥാപകൻ അരവിന്ദ് ശ്രീനിവാസും (Aravind Srinivas) വാർത്തകളിൽ ഇടംപിടിക്കുകയാണ്. എയർടെൽ സബ്സ്ക്രൈബർ ബെയിസിലൂടെ ആപ്പിൾ ആപ്പ് സ്റ്റോറിലും പെർപ്ലെക്സിറ്റി വൻ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആപ്പിൾ ആപ്പ് സ്റ്റോറിലെ സൗജന്യ ആപ്ലിക്കേഷനുകളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ചാറ്റ് ജിപിടി (ChatGPT) അടക്കമുള്ളവയെ കടത്തിവെട്ടിയിരിക്കുകയാണ് പെർപ്ലെക്സിറ്റി. എയർടെല്ലുമായുള്ള തന്ത്രപരമായ സഖ്യത്തെ തുടർന്നാണ് കുതിച്ചുചാട്ടം. ഉപഭോക്താക്കൾക്ക് പ്രതിവർഷം 17,000 രൂപ വിലയുള്ള പെർപ്ലെക്സിറ്റി പ്രോ സബ്‌സ്‌ക്രിപ്‌ഷനിലേക്കാണ് സൗജന്യ ആക്‌സസ് നൽകുക. എഐ രംഗത്ത് ഗൂഗിൾ ജെമിനി, മെറ്റാ എഐ തുടങ്ങിയവയ്ക്കും വൻ വെല്ലുവിളിയാണ് പെർപ്ലെക്സിറ്റി സൃഷ്ടിക്കുന്നത്. Indian-origin founder Aravind Srinivas’s Perplexity AI has surpassed ChatGPT on the Apple App…

Read More

അബുദാബി ബിഗ് ടിക്കറ്റ് വീക്കിലി ഇ-ഡ്രോ ഫലം പ്രഖ്യാപിച്ചു. രണ്ട് മലയാളി പ്രവാസികളാണ് ഇത്തവണത്തെ വിജയികൾ. ഇരുവരും നേടിയത് 50,000 ദിർഹം വീതമാണ് നേടിയത്. ഏഴ് വർഷമായി ഷാർജയിൽ സെയിൽസ്മാൻ ആയി ജോലി ചെയ്യുന്ന ബിപ്സൺ ബേബി, 18 വർഷമായി ദുബായിൽ ടെക്നീഷ്യനായി ജോലി നോക്കുന്ന കെ.പി.ജെയിംസ് എന്നവരാണ് വിജയികൾ. 2019ലാണ് ബിപ്സൺ ബിഗ് ടിക്കറ്റിൽ ആദ്യമായി ഭാഗ്യം പരീക്ഷിക്കുന്നത്. സ്വന്തമായി ടിക്കറ്റെടുക്കുന്ന അദ്ദേഹം സ്ഥിരമായി ഭാഗ്യം പരീക്ഷിക്കുന്നു. ജൂലൈ പത്തിന് എടുത്ത ടിക്കറ്റിലൂടെയാണ് ഭാഗ്യം വന്നത്. സമ്മാനത്തുക നിക്ഷേപത്തിനും ഭാവിയിൽ കൂടുതൽ ടിക്കറ്റുകൾ വാങ്ങാനും ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജെയിംസ് കഴിഞ്ഞ അഞ്ച് വർഷമായി എല്ലാ മാസവും ബിഗ് ടിക്കറ്റ് വാങ്ങുന്നുണ്ട്. 20 സുഹൃത്തുക്കൾക്കൊപ്പമാണ് ടിക്കറ്റ് എടുക്കാറുള്ളത്. ഇത്തവണ ബൈ 2 ഗെറ്റ് 3 ബണ്ടിൽ അനുസരിച്ച് എടുത്ത ടിക്കറ്റിലൂടെയാണ് ഭാഗ്യം കടാക്ഷിച്ചത്. ഫ്രീ ടിക്കറ്റിനാണ് അദ്ദേഹത്തെ ഭാഗ്യം തുണച്ചത് എന്ന സവിശേഷതയുമുണ്ട്. Two Keralite expats, Bipson Baby…

Read More

ഐക്കോണിക് കൺസ്യൂമർ ഡ്യൂറബിൾസ് ബ്രാൻഡായ കെൽവിനേറ്റർ (Kelvinator) ഏറ്റെടുത്ത് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിനു (RIL) കീഴിലുള്ള റിലയൻസ് റീട്ടെയിൽ വെഞ്ച്വേർസ് ലിമിറ്റഡ് (Reliance Retail). 70-80കൾ മുതൽ റഫ്രിജറേറ്റർ രംഗത്ത് ‘ദി കൂളസ്റ്റ് വൺ’ എന്ന ഗൃഹാതുര ടാഗ്ലൈനിലൂടെ ഇന്ത്യക്കാരുടെ മനസ്സിൽ ഇടംപിടിച്ച ബ്രാൻഡാണ് ഇപ്പോൾ ഇഷ അംബാനിയുടെ (Isha Ambani) നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിൽ സ്വന്തമാക്കിയിരിക്കുന്നത്. രാജ്യത്ത് അതിവേഗം വളരുന്ന കൺസ്യൂമർ ഡ്യൂറബിൾസ് വിഭാഗം ഉത്പന്നനിര കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് റിലയൻസിന്റെ നീക്കം. കൺസ്യൂമർ വാല്യു ഉയർത്താനും വളർച്ച വേഗത്തിലാക്കാനുമാണ് റിലയൻസ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഏറ്റെടുക്കൽ മൂല്യത്തെക്കുറിച്ചുള്ള വിവരങ്ങൾ കമ്പനി വെളിപ്പടുത്തിയിട്ടില്ല. കെൽവിനേറ്റർ ഏറ്റെടുക്കൽ റിലയൻസിനെ സംബന്ധിച്ച് നിർണായക നിമിഷമാണെന്ന് റിലയൻസ് റീട്ടെയിൽ വെഞ്ച്വേർസ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഇഷ അംബാനി പറഞ്ഞു. Reliance Retail Ventures Ltd. has acquired the iconic consumer durables brand Kelvinator, strengthening its product portfolio and aiming for…

Read More

സിമൻറ്, പെയിന്റ്, പോർട് ബിസിനസ്സുകൾക്കു ശേഷം ഓട്ടോമോട്ടീവ് മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് (JSW Group). ജെഎസ്ഡബ്ല്യു എംഡി പാർത്ഥ് ജിൻഡാലാണ് (Parth Jindal) ഇക്കാര്യം അറിയിച്ചത്. നിലവിൽ എംജി മോട്ടോർ ഇന്ത്യയിലൂടെയാണ് (MG Motor India) ജെഎസ്ഡബ്ല്യുയുടെ ഓട്ടോമോട്ടീവ് രംഗത്തെ പ്രവർത്തനം. എംജിയിൽ ഇക്വിറ്റി വർദ്ധിപ്പിക്കാനുള്ള പദ്ധതികൾക്ക് പുറമേ 10 ലക്ഷം രൂപ വിലയിൽ പുതിയ ഇലക്ട്രിക് കാർ പുറത്തിറക്കാനും കമ്പനിക്ക് പദ്ധതിയുള്ളതായി അദ്ദേഹം പറഞ്ഞു. വിൻഡ്‌സറിനേക്കാൾ (MG Windsor) ചെറുരൂപത്തിലുള്ള ഇലക്ട്രിക് വാഹനമാണ് പുതുതായി വിഭാവനം ചെയ്യുന്നത്. 10-12 ലക്ഷം രൂപ വില പരിധിയിൽ ആ മോഡൽ കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇവി, ഹൈബ്രിഡ്, ഐസിഇ എന്നീ മൂന്ന് ഡ്രൈവ്‌ട്രെയിനുകൾ വാഗ്ദാനം ചെയ്യുന്ന വലിയ എസ്‌യുവിയും കൊണ്ടുവരാൻ പദ്ധതിയുണ്ട്-അദ്ദേഹം പറഞ്ഞു. JSW Group, led by Parth Jindal, plans to launch a new electric car priced at ₹10 lakh, expanding its…

Read More

പൈനാപ്പിൾ കൃഷിയിൽ കേരളം മികവ് തുടരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 370,000 ടൺ വാർഷിക ഉത്പാദനവുമായി പൈനാപ്പിൾ കൃഷിയിൽ കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്താണ്. ദേശീയ മാധ്യമങ്ങളുടെ കണക്കുപ്രകാരം കേരളത്തിന്റെ പൈനാപ്പിൾ മേഖലയുടെ വാർഷിക വിറ്റുവരവ് 3000 കോടിയിലേറെ രൂപയാണ്. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ വാഴക്കുളമാണ് (Vazhakulam) കേരളത്തിൽ പൈനാപ്പിൾ ഉത്പാദനത്തിൽ മികച്ചു നിൽക്കുന്നത്. 2500ലധികം പൈനാപ്പിൾ കർഷകരുള്ള പ്രദേശം അറിയപ്പെടുന്നതു തന്നെ പൈനാപ്പിൾ സിറ്റി എന്നാണ്. ഇവിടെ നിന്നു മാത്രം ഒരു ലക്ഷം ടണ്ണിലധികം വാർഷിക ഉത്പാദനമുണ്ട് എന്നാണ് കണക്ക്. പ്രോസസിങ്ങിനു അനുയോജ്യമായ Kew വിഭാഗത്തിൽപ്പെടുന്ന പൈനാപ്പിളാണ് ഇവിടെ അധികവും വളർത്തുന്നത് എന്ന സവിശേഷതയുമുണ്ട്. ക്വാളിറ്റി, ഒറിജിൻ എന്നിവ അടിസ്ഥാനമാക്കി ജിഐ ടാഗ് (Geographical Indication) ലഭിച്ചവയാണ് വാഴക്കുളം പൈനാപ്പിൾ (Vazhakulam Pineapple). 450000 ടൺ വാർഷിക ഉത്പാദനവുമായി പശ്ചിമ ബംഗാളാണ് (West Bengal) രാജ്യത്ത് ഏറ്റവുമധികം പൈനാപ്പിൾ ഉത്പാദിപ്പിക്കുന്നത്. ആസ്സാമാണ് (Assam) പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 400000…

Read More

തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 (F-35 fighter jet) എയർപോർട്ടിന് ‘പാർക്കിങ് ഫീസായി’ വൻ തുക നൽകുന്നതായി റിപ്പോർട്ട്. വിവിധ ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് ദിവസം 26261 രൂപയാണ് ബ്രിട്ടീഷ് ജെറ്റിന്റെ പാർക്കിംഗ് ഫീസ്. ഈ കണക്കുപ്രകാരം, ജൂൺ 14 മുതൽ 8.6 ലക്ഷം രൂപ പാർക്കിംഗ് ഫീസ് നൽകിയതായാണ് റിപ്പോർട്ട്. അതേസമയം ഹൈഡ്രോളിക് തകരാർ കാരണം കുടുങ്ങിയ വിമാനം തിരിച്ചുപോക്കിന് ഒരുങ്ങുകയാണ്. അടിയന്തര ലാൻഡിംഗിനെത്തുടർന്ന് നിലത്തിറക്കിയ യുദ്ധവിമാനം പരിശോധിക്കാനും വിലയിരുത്താനും ബ്രിട്ടീഷ് റോയൽ എയർഫോഴ്‌സിന്റെ (British Royal Airforce) 24 പേരടങ്ങുന്ന സംഘം ജൂലൈ 6ന് തിരുവനന്തപുരത്തെത്തിയിരുന്നു. 14 സാങ്കേതിക വിദഗ്ധരും 10 ക്രൂ അംഗങ്ങളും അടങ്ങുന്ന സംഘം ജെറ്റിന്റെ അവസ്ഥ വിലയിരുത്തി. അറ്റകുറ്റപ്പണികൾ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ വിമാനം പൊളിച്ചുനീക്കി യുകെയിലേക്ക് കൊണ്ടുപോകാനായിരുന്നു തീരുമാനം. എന്നാൽ ഈയാഴ്ച തന്നെ വിമാനം പൊളിച്ചു നീക്കാതെ തിരികെ പറത്തി കൊണ്ടുപാകാനാകും എന്ന് അധികൃതർ പറയുന്നു. A…

Read More

മെനു പരിഷ്കരിച്ച് പാർലമെന്റ് കാന്റീൻ. അംഗങ്ങളുടെ ആരോഗ്യത്തിന് പ്രധാന്യം നല്‍കിയാണ് ഹെൽത്ത് മെനുവുമായുള്ള പരിഷ്കരണം. പോഷകസമൃദ്ധവും രുചികരവുമായ ഭക്ഷണം അടങ്ങിയ പരിഷ്കരിച്ച മെനുവിന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് തുടക്കമിട്ടിരിക്കുന്നത്. സ്വാദിനൊപ്പം ന്യൂട്രീഷനും പ്രാധാന്യം നൽകിയാണ് പാർലമെന്റിലെ ഹെൽത്ത് മെനു എത്തിയിരിക്കുന്നത്. രാജ്യത്തെ തനത് ഭക്ഷണത്തിൽ തന്നെ സ്വാദിനൊപ്പം ആരോഗ്യകരമായ ട്വിസ്റ്റ് കൊണ്ടുവരാനാണ് ശ്രമിച്ചിരിക്കുന്നത്. റാഗി, മില്ലറ്റ്, ജോവർ എന്നിവ കൊണ്ടുള്ള ഇഡ്ഡലി, ഉപ്പുമാവ് തുടങ്ങിയ ഹെൽത്തി ഓപ്ഷനുകളാണ് പരിഷ്കരിച്ച മെനുവിന്റെ സവിശേഷത. ഗ്രിൽഡ് ഫിഷും ചിക്കനും വെജ്ജീസും ഒപ്പമുണ്ട്. മിക്സ് മില്ലറ്റ് ഖീറാണ് (പായസം) മധുരാരോഗ്യ വിഭവമാകുക. കൂടുതൽ സലാഡുകളും ഹെൽത്തി സൂപ്പുകളും മെനുവിൽ ഇടംപിടിച്ചിട്ടുണ്ട്. പോഷകാഹാര വിദഗ്ധരുടെ മേൽനോട്ടത്തിലാണ് മെനു പരിഷ്കാരം. ഓരോ വിഭവത്തിനുമൊപ്പവും കലോറി അളവും രേഖപ്പെടുത്തും. ആരോഗ്യ ഘടകങ്ങൾ പരിഗണിച്ച് ശ്രദ്ധയോടെ ഭക്ഷണം തിരഞ്ഞെടുക്കാൻ ഇത് എംപിമാരേയും ഉദ്യോഗസ്ഥരേയും പ്രേരിപ്പിക്കുമെന്നാണ് വിലയിരുത്തൽ. Parliament canteen introduces a healthy menu with millet dishes, grilled…

Read More