Author: News Desk
ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ആക്കം കൂട്ടിയ വർഷമായിരുന്നു 2025. പോയ വർഷം പൂർത്തിയായ പ്രധാന ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾ നോക്കാം. നവി മുംബൈ വിമാനത്താവളം18,000-20,000 കോടി രൂപ ചിലവിൽ നിർമിച്ച നവി മുംബൈ വിമാനത്താവളം, മുംബൈ നഗരത്തിന്റെ വികാസത്തിന്റെ പുതിയ അടയാളമായി മാറും. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ രണ്ടാമത്തെ വിമാനത്താവളമാണ് എൻഎംഐഎ. അദാനി എയർപോർട്ട് ഹോൾഡിങ്സിന് 74 ശതമാനം പങ്കാളിത്തമുള്ള വിമാനത്താവളത്തിൽ ബാക്കി 26 ശതമാനം ഓഹരികൾ സിറ്റി ആൻഡ് ഇൻഡസ്ട്രിയൽ ഡിവലപ്മെന്റ് കോർപ്പറേഷനാണ് (CIDCO). പുണെ, നാസിക് നഗരങ്ങളിൽനിന്ന് എളുപ്പത്തിൽ എത്തിച്ചേരാവുന്ന തരത്തിലാണ് വിമാനത്താവളത്തിന്റെ ലൊക്കേഷൻ. മുംബൈ നഗരത്തിൽനിന്ന് 21 കിലോമീറ്റർ ദൂരത്തിൽ രണ്ടുവർഷംമുൻപ് തുറന്ന അടൽസേതു കടൽപ്പാലത്തിലൂടെ അതിവേഗം എത്തിച്ചേരാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സമൃദ്ധി മഹാമാർഗ്മുംബൈ-നാഗ്പൂർ എക്സ്പ്രസ് വേ എന്നറിയപ്പെടുന്ന സമൃദ്ധി മഹാമാർഗ്, അവസാന ഘട്ടവും പൂർത്തിയാക്കിയ ശേഷം 2025ൽ പൂർണമായും പ്രവർത്തനക്ഷമമായി. ഏകദേശം 55,000 കോടി രൂപ ചിലവിൽ നിർമിച്ച ഈ 701 കിലോമീറ്റർ ദൈർഘ്യമുള്ള…
2025 ഇന്ത്യയുടെ ടെലികോം ചരിത്രത്തിൽ സുവർണ ലിപികളാൽ എഴുതപ്പെട്ട വർഷമായി മാറി, ആ നേട്ടങ്ങൾക്ക് ചുക്കാൻ പിടിച്ചതാകട്ടെ റിലയൻസ് ജിയോയും. കമ്പനിയുടെ പോയ വർഷത്തെ നേട്ടങ്ങൾ രാജ്യത്തിനും വിപണിക്കും മാത്രമല്ല, ആഗോള സാങ്കേതിക രംഗത്തിനും പുതിയ നിലവാരം നൽകിയതായി വിലയിരുത്തപ്പെടുന്നു. ടെലികോം സേവനദാതാവ് എന്നതിലുപരി ഡിജിറ്റൽ ഭാവിയുടെ നെടുംതൂണായി ജിയോ സ്വയം അടയാളപ്പെടുത്തിയ വർഷമാണ് 2025. 50 കോടി ഉപഭോക്താക്കൾ2025 സെപ്റ്റംബറിൽ ജിയോ 50 കോടി വരിക്കാരെന്ന സുപ്രധാന നേട്ടത്തിലെത്തി, ഡാറ്റാ ട്രാഫിക്കിൽ ലോകത്തെ ഏറ്റവും വലിയ മൊബൈൽ നെറ്റ്വർക്ക് എന്ന പദവിയും ഉറപ്പിച്ചു. ഈ വർഷം ആദ്യ പത്ത് മാസത്തിനുള്ളിൽ മാത്രം 2.72 കോടി പുതിയ വരിക്കാരെയാണ് ജിയോ ചേർത്തത്. ഒക്ടോബർ 31ലെ കണക്കുകൾ പ്രകാരം, ആകെ വരിക്കാരുടെ എണ്ണം 50.93 കോടി ആണ്. 162 എക്സാബൈറ്റ് ഡാറ്റാ ട്രാഫിക്2025ലെ ആദ്യ ഒമ്പത് മാസത്തിനിടെ ജിയോ നെറ്റ്വർക്കിലൂടെ 162 എക്സാബൈറ്റ് (ഏകദേശം 16,200 കോടി ജിബി) ഡാറ്റാ ട്രാഫിക്കാണ് ഒഴുകിയത്.…
സിനിമയിലും വേദികളിലും മികച്ച പെർഫോമൻസുകൾ കാഴ്ചവെയ്ക്കുന്ന അഭയ ഹിരൺമയി ചാനൽ അയാം ഷീ പവറിനോട് അനുബന്ധിച്ചുള്ള പോഡ്കാസ്റ്റിൽ ജീവിതാനുഭവങ്ങൾ പങ്കുവെച്ചു. സ്ട്രോങ്ങ് വുമൺ എന്ന ടേർമിനോട് യോജിപ്പില്ലെന്ന് വ്യക്തമാക്കിയ അവർ , ജീവിതത്തിൽ പ്രഷർ അനുഭവിക്കാതെ, തങ്ങളുടെ സ്വാഭാവിക നിലയിലും എനzർജി അലൈൻഡ് ആയി നിലകൊള്ളുന്നതാണ് പ്രധാനമെന്ന് വ്യക്തമാക്കി. സ്റ്റേജിൽ സ്ത്രീകൾ ഡാൻസ് ചെയ്യുമ്പോൾ, അവരുടെ ആത്മവിശ്വാസവും എനെർജിയും കാണുമ്പോൾ വലിയ സന്തോഷം ലഭിക്കുന്നതായി അവർ കൂട്ടിച്ചേർത്തു. പെർഫോമർ ആയതിനാൽ, സ്റ്റേജിലെ പ്രകടനങ്ങൾ ആസ്വദിക്കുന്നതിൽ എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ടെന്നും അഭയ ഹിരൺമയി പറഞ്ഞു. പബ്ലിക് പ്ലാറ്റ്ഫോമുകളിലെയും സ്റ്റേജുകളിലെയും നെഗറ്റീവ് ഫീഡ്ബാക്കുകൾ പ്രകടനങ്ങളെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കാറുണ്ടെന്നും അഭയ ഹിരൺമയി വ്യക്തമാക്കി. നെഗറ്റീവ് കമന്റുകളിൽ കുടുങ്ങാൻ തയ്യാറല്ലെന്നും, സംഗീതത്തിൽ ഫോക്കസ്ഡ് ആണെങ്കിൽ സ്റ്റേജിൽ ഏറ്റവും മികച്ച പ്രകടനം നൽകാനാകുമെന്നും അവർ വിശദീകരിച്ചു. Singer Abhaya Hiranmayi shares her thoughts on stage energy, self-confidence, and how she stays focused on…
സ്പെഷ്യലൈസ്ഡ് ടെക്നോളജി സ്ഥാനങ്ങൾക്ക് പ്രതിവർഷം 21 ലക്ഷം രൂപ വരെ ശമ്പളം വാഗ്ദാനം ചെയ്ത് രാജ്യത്തെ മുൻനിര ഐടി കമ്പനിയായ ഇൻഫോസിസ്. 2026 ലെ കാമ്പസ് റിക്രൂട്ട്മെന്റ് ഡ്രൈവിന്റെ ഭാഗമായാണിത്. വിവിധ എഞ്ചിനീയറിംഗ് കോളേജുകളിൽ വിതരണം ചെയ്ത, കമ്പനിയുടെ അപ്ഗ്രേഡ് ചെയ്ത കാമ്പസ് റിക്രൂട്ട്മെന്റ് ബാനറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സ്പെഷ്യലിസ്റ്റ് പ്രോഗ്രാമർമാർക്ക് (L1 മുതൽ L3 വരെ) പ്രതിവർഷം 10 ലക്ഷം മുതൽ 21 ലക്ഷം രൂപ വരെ ശമ്പള പാക്കേജുകൾ ലഭിക്കും. ഡിജിറ്റൽ സ്പെഷ്യലിസ്റ്റ് എഞ്ചിനീയർ ട്രെയിനികൾക്ക് പ്രതിവർഷം 6.25 ലക്ഷം രൂപ ശമ്പളത്തിനൊപ്പം ബോണസും ലഭിക്കും. ഇൻഫോസിസ് എഐ-ഫസ്റ്റ് സർവീസസ് മോഡൽ അനുസരിച്ചുള്ള നിയമനം, സ്പെഷ്യലൈസ്ഡ് പ്രതിഭകളെ ലക്ഷ്യമിട്ടാണ് നടത്തുന്നത്. വിവിധ നൈപുണ്യ തലങ്ങളിലെ പ്രതിഫലം വ്യത്യസ്തമാണ്. 2026 സാമ്പത്തിക വർഷം 20,000 പുതിയ ജീവനക്കാരെ നിയമിക്കാനുള്ള പദ്ധതിയും കമ്പനി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. നിയമന പ്രക്രിയ പൂർണമായും ക്യാമ്പസ്സുകളിലെ നേരിട്ടുള്ള വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും. സാങ്കേതികവിവേകവും പെരുമാറ്റ വൈദഗ്ധ്യവും മുൻനിർത്തിയാണ്…
സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിച്ചതോടെ വാണിജ്യപ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുകയാണ് ഉത്തർപ്രദേശ് ആസ്ഥാനമായുള്ള ശംഖ് എയർ. ഇതോടെ ശംഖ് എയർ സ്ഥാപകൻ ശ്രാവൺ കുമാർ വിശ്വകർമയും വാർത്തകളിൽ നിറയുകയാണ്. എയർലൈൻ കമ്പനി സ്ഥാപിക്കാനുള്ള ശ്രാവണിന്റെ യാത്ര പ്രചോദനാത്മകമാണ്. കാൺപൂരിൽ ടെമ്പോ ഡ്രൈവറായി പ്രവർത്തിച്ചിരുന്ന അദ്ദേഹം ബിസിനസ് ലോകത്തേക്ക് കടക്കുകയും ക്രമേണ വളർച്ച നേടുകയുമായിരുന്നു. ഇടത്തരം കുടുംബത്തിൽ ജനിച്ച ശ്രാവൺ, സ്കൂൾ പഠനം ഉപേക്ഷിച്ചു. സ്റ്റീൽ (TMT) മേഖലയിലായിരുന്നു ആദ്യ ബിസിനസ്. അത് പിന്നീട് സിമൻറ്, ഖനനം, ഗതാഗതം എന്നിവയിലേക്ക് വ്യാപിച്ചു. ഏകദേശം 3-4 വർഷങ്ങൾക്ക് മുമ്പാണ് വ്യോമയാന രംഗത്തേക്ക് കടക്കാൻ അദ്ദേഹം തീരുമാനിച്ചത്. മധ്യവർഗത്തിന് താങ്ങാനാവുന്നതും വിശ്വസനീയവുമായ എയർലൈനുകളുടെ അഭാവം ഇന്ത്യയിലുണ്ടെന്നും അതിനു പരിഹാരമായി ശംഖ് എയർ നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. 2022ലാണ് ശ്രാവൺ ശംഖ് ഏജൻസീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി സ്ഥാപിച്ചത്. ഇതിനു കീഴിലാലാണ് എയർലൈനിന്റെ പ്രവർത്തനം. നിർമാണ സാമഗ്രികൾ, സെറാമിക്സ്, കോൺക്രീറ്റ്, ഹോൾസെയിൽ…
നീണ്ട ഒരു ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ ടൂറിസം മേഖലക്ക് ഉണർവേകി ക്രൂയിസ് വീണ്ടും ശക്തമാകുന്നു. കൂടുതൽ ആഡംബര കപ്പലുകൾ കൊച്ചിയിലെക്കെത്തുകയാണ്. കോവിഡിന് ശേഷം ചെങ്കടലിലെ സംഘർഷങ്ങളെ തുടർന്ന് മന്ദഗതിയിലായ ക്രൂയിസ് ടൂറിസം ഇത്തവണ പച്ച പിടിക്കുമെന്നാണ് പ്രതീക്ഷ. 2026 മാർച്ച് 31 വരെയുള്ള നടപ്പുസാമ്പത്തിക വർഷത്തിൽ 30 ക്രൂയിസ് കപ്പലുകൾ കൊച്ചിയിലെത്തുമെന്നാണ് അധികൃതർ നൽകുന്ന കണക്കുകൾ. മേയ് അവസാനം വരെയാണ് ക്രൂയിസ് സീസൺ. ഈ കാലയളവിൽ 40 കപ്പലുകളാണ് കൊച്ചിയിലേക്ക് ആകെ പ്രതീക്ഷിക്കുന്നത്. ഏതാണ്ട് അരലക്ഷത്തോളം യാത്രക്കാർ ഈ ആഡംബര കപ്പലുകളിൽ കൊച്ചിയിലെത്തുമെന്നും കരുതുന്നു. ഇത്തവണത്തെ ക്രൂയിസ് സീസണ് തുടക്കമിട്ട് നവംബർ 18നാണ് ആദ്യ ആഡംബര കപ്പൽ എം.വി വേൾഡ് ഒഡീസി കൊച്ചി തീരമണഞ്ഞത്. വിവിധ രാജ്യങ്ങളിലെ 270 സർവകലാശാലകളിൽ നിന്നുള്ള 700 വിദ്യാർഥികളായിരുന്നു ഒഴുകുന്ന സർവ്വകലാശാലയെന്നു വിളിക്കുന്ന കപ്പലിലുണ്ടായിരുന്നത്. 200 ജീവനക്കാരും കപ്പലിലുണ്ടായിരുന്നു. പിന്നാലെ 2,000 സഞ്ചാരികളുമായി കരീബിയൻ ആഡംബര കപ്പലായ സെലിബ്രിറ്റി മില്ലേനിയവുമെത്തി. ഇതോടെ കൊച്ചിയിലെ…
ആഭ്യന്തര ടൂറിസം, ഡെസ്റ്റിനേഷൻ വിവാഹങ്ങൾ, വിമാനയാത്ര, ഹോട്ടൽ–ഉപഭോഗ മേഖലകൾ എന്നിവ ചേർത്ത് ഒരുകാലത്ത് ഓഫ് സീസണായി കണ്ടിരുന്ന ശീതകാലം ഇന്ന് വൻ സാമ്പത്തിക ചലനങ്ങളുടെ കാലമായി മാറിയിരിക്കുകയാണ്. ശീതകാല ടൂറിസം, ആഭ്യന്തര ഡെസ്റ്റിനേഷൻ വിവാഹങ്ങൾ, ഉപഭോഗ വിപണി എന്നിവയാണ് ഈ സാമ്പത്തിക നീക്കത്തിന്റെ പ്രധാന മേഖലകൾ. ഈ മാറ്റത്തെ കേന്ദ്ര സർക്കാർ വ്യക്തമായ സാമ്പത്തിക അവസരമായി അവതരിപ്പിക്കുന്നുമുണ്ട്. ‘മൻ കി ബാത്ത്’ പരിപാടികളിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ശീതകാലത്തെ ഓഫ്-സീസൺ എന്ന നിലയിൽ കാണരുതെന്നും അത് വളർച്ചയ്ക്കുള്ള ഉപയോഗിക്കപ്പെടാത്ത ജാലകമാണെന്നും വ്യക്തമാക്കിയതും ഈ സാഹചര്യത്തിലാണ്. കേന്ദ്ര–സംസ്ഥാന ടൂറിസം പദ്ധതികളും, സ്വദേശ് ദർശൻ 2.0 പോലുള്ള ഡെസ്റ്റിനേഷൻ വികസന പദ്ധതികളും ഈ ശൈത്യകാല വിനോദസഞ്ചാര വളർച്ചയ്ക്ക് പശ്ചാത്തലമായി പ്രവർത്തിക്കുന്നുണ്ട്. ഉത്തരാഖണ്ഡ് അടക്കമുള്ള ഹിമാലയൻ സംസ്ഥാനങ്ങളിലെ ശീതകാല ടൂറിസത്തിനാണ് പ്രത്യേക പ്രാധാന്യം നൽകുന്നത്. ഓലി, മുൻസ്യാരി, ചോപ്പ്ത, ദെയാര തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചിട്ടുണ്ട്. ആദി കൈലാഷ് മേഖലയിലെ സന്ദർശകർ മൂന്ന് വർഷത്തിനുള്ളിൽ…
ഐഐടി മദ്രാസിലെ ഹെൽത്ത്കെയർ ടെക്നോളജി ഇന്നൊവേഷൻ സെന്റർ ഡയറക്ടർ പ്രൊഫസർ മോഹനശങ്കർ ശിവപ്രകാശം 2025ലെ രാഷ്ട്രീയ വിജ്ഞാൻ പുരസ്കാരത്തിന് അർഹനായിരിക്കുകയാണ്. ഹെൽത്ത്കെയർ ടെക്നോളജി, ഇന്നോവേഷൻസ് എന്നിവയിലെ പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം. മൊബൈൽ ഐ സർജിക്കൽ യൂണിറ്റാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ പദ്ധതി. “ഹോസ്പിറ്റൽ ഓൺ വീൽസ്” എന്നറിയപ്പെടുന്ന ഈ മൊബൈൽ ഐ സർജിക്കൽ യൂണിറ്റ് ഇരുന്നൂറിലധികം ഗ്രാമങ്ങളിലെ പതിനായിരക്കണക്കിന് പേർക്കാണ് സേവനമെത്തിച്ചത്. ഈ ട്രക്ക് രൂപത്തിലുള്ള സർജിക്കൽ യൂണിറ്റ് വിവിധ ഗ്രാമങ്ങളിലെ 225 സ്ഥലങ്ങളിലായി 30,000 സർജറികൾ നടത്തി. ഇതിനു പുറമേ Eye PAC ഉപകരണം, VITALSENS വെയറബിളുകൾ, സ്മാർട്ട് ഐ, ബ്രെയിൻ സെന്റർ പ്രൊജക്റ്റ് എന്നിവയിലൂടെയും ഏദ്ദേഹം പ്രശസ്തനാണ്. 40 രാജ്യങ്ങളിൽ 1.2 കോടി ആളുകളെ സ്ക്രീൻ ചെയ്ത ഐ പാക്ക് ഉപകരണം ഗ്ലോകോമ, ഡയബറ്റിക് റെറ്റിനോപതി തുടങ്ങിയ രോഗങ്ങൾ പ്രാഥമികമായി കണ്ടെത്തുന്നു. അതേസമയം, വൈറ്റൽസെൻസ് വെയറബിളുകൾ പനി, ഹൃദയ നിരീക്ഷണം എന്നിവയ്ക്ക് ഉപയോഗിക്കപ്പെടുന്നു. ബ്രെയിൻ സെന്റർ പ്രൊജക്റ്റിലൂടെ ലോകത്തിലെ 20…
ടെക് ലോകം അടക്കിവാഴുന്ന നിരവധി സിഇഓമാർ ഇന്ത്യൻ വംശജരാണ്. മൈക്രോസോഫ്റ്റിന്റെ സത്യ നദെല്ലയും, ഗൂഗിളിന്റെ സുന്ദർ പിച്ചൈയും, അഡോബിയുടെ ശന്തനു നാരായനുമെല്ലാം ഈ ഇന്ത്യൻ ടെക് ബില്യണേർ പട്ടികയിൽ വരും. എന്നാൽ ഇക്കൂട്ടത്തിൽ ഏറ്റവും ആസ്തിയുള്ള ഇന്ത്യൻ പ്രൊഫഷണൽ മാനേജർ ഇവരാരുമല്ല എന്നതാണ് കൗതുകകരമായ വസ്തുത. യുഎസ് ആസ്ഥാനമായുള്ള അരിസ്റ്റ നെറ്റ്വർക്ക്സ് (Arista Networks) സിഇഒ ജയശ്രീ ഉള്ളാലാണ് (Jayshree Ullal) ടെക്കികളിലെ വെൽത്തിയസ്റ്റ്. 2025 ഹൂറൂൺ സമ്പന്ന പട്ടിക പ്രകാരം, 50170 കോടി രൂപ ആസ്തിയുള്ള ജയശ്രീ, സിലിക്കൺ വാലിയിലെ ഏറ്റവും മികച്ച നെ്റ്റ് വർക്കിങ് കമ്പനികളിലൊന്നായ അരിസ്റ്റയിലൂടെ തന്റെ ജൈത്രയാത്ര തുടരുന്നു. പൂജ്യത്തിൽ നിന്നും ശതകോടി ഡോളറിലേക്ക് കമ്പനിയുടെ ബിസിനസ് എത്തിച്ച നായികയെന്നാണ് അരിസ്റ്റയുടെ വെബ്സൈറ്റിൽ ജയശ്രീയെ വിശേഷിപ്പിച്ചിരിക്കുന്നത്. വിശേഷണത്തിലെ ഈ നാടകീയത പോലെത്തന്നെ അവരുടെ വിജയവഴിയും ശ്രദ്ധേയമാണ്. ലണ്ടനിൽ ജനിച്ച ജയശ്രീയുടെ സ്കൂൾ വിദ്യാഭ്യാസം ഡൽഹിയിലായിരുന്നു. പിന്നീട് സാൻ ഫ്രാൻസിസ്കോ യൂനിവേർസിറ്റിയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും…
ആധാർ പെർമനന്റ് അക്കൗണ്ട് നമ്പറുമായി (PAN) ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി 2025 ഡിസംബർ 31 ആണ്. ആധാർ പാനുമായി ബന്ധിപ്പിക്കുന്നത് എല്ലാവർക്കും നിർബന്ധമാണെന്നതിനാൽ പാലിക്കാത്തവർ അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമുണ്ട്. ലിങ്ക് ചെയ്യാത്ത പാൻ കാർഡുകൾ 31നുശേഷം പ്രവർത്തനക്ഷമമല്ലാതാകും. ഒപ്പം പാൻ കാർഡ് ഉപയോഗിച്ചുള്ള സേവനങ്ങൾക്കും തടസ്സങ്ങൾ നേരിടും. ലിങ്ക് ആധാർ സേവനം വ്യക്തിഗത നികുതിദായകർക്ക് (ഇ-ഫയലിംഗ് പോർട്ടലിൽ റജിസ്റ്റർ ചെയ്തവരും റജിസ്റ്റർ ചെയ്യാത്തവരും) ലഭ്യമാണ്. പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിന് സാധുവായ പാൻ കാർഡ്, ആധാർ നമ്പർ, സാധുവായ മൊബൈൽ നമ്പർ എന്നിവ ആവശ്യമാണ്. പാൻ-ആധാർ ഓൺലൈനായി ലിങ്കിംഗിനായി ചെയ്യേണ്ടത്: 1: ഇ-ഫയലിംഗ് പോർട്ടൽ ഹോം പേജിൽ നിന്ന് ക്വിക്ക് ലിങ്ക്സ് വിഭാഗത്തിൽ പോകുക. തുടർന്ന് ലിങ്ക് ആധാർ തിരഞ്ഞെടുക്കുക. അല്ലെങ്കിൽ, ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്ത് പ്രൊഫൈൽ വിഭാഗത്തിലെ ലിങ്ക് ആധാറിൽ ക്ലിക്ക് ചെയ്യാം. 2: നിങ്ങളുടെ പാൻ, ആധാർ നമ്പറുകൾ നൽകുക. 3: ഇ-പേ ടാക്സ് വഴി പേയ്മെന്റുമായി മുന്നോട്ട്…
