Author: News Desk
മാലിന്യങ്ങളുടെ മെച്ചപ്പെട്ട ഉപയോഗത്തിനായി കർണാടകയിലും പരിസരങ്ങളിലുമുള്ള സിമന്റ് ഫാക്ടറികളെ സമീപിക്കുകയാണ് ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് (BSWML). ലോ വാല്യൂ പ്ലാസ്റ്റിക് (LVP) സിമന്റ് ഫാക്ടറികളിൽ ഇന്ധനമായി ഉപയോഗിക്കാമെന്നും, ഇതിന് വലിയ ആവശ്യകതയുണ്ടെന്നും ബിഎസ്ഡബ്ല്യുഎംഎൽ അധികൃതർ അറിയിച്ചു. പദ്ധതിയുടെ ആദ്യഘട്ടമായി കടപ്പയിലെ ഡാൽമിയ സിമന്റിലേക്ക് ബിഎസ്ഡബ്ല്യുഎംഎൽ 160 ടൺ എൽവിപി അയച്ചു. ദിവസേന 250 ടൺ എൽവിപി അയയ്ക്കാനാണ് കരാർ. ആവശ്യമുണ്ടെങ്കിൽ പ്രതിദിനം 1,000 ടൺ വരെ സ്വീകരിക്കാൻ കമ്പനി തയ്യാറാണെന്നും, പ്രവർത്തനത്തിന്റെ ഫലത്തെ ആശ്രയിച്ച് മാലിന്യം അയയ്ക്കുന്ന അളവ് ക്രമേണ വർധിപ്പിക്കുമെന്നും ബിഎസ്ഡബ്ല്യുഎംഎൽ സിഇഒ കരീഗൗഡ പറഞ്ഞു. ഇങ്ങനെ അയക്കുന്ന എൽവിപിക്ക് പകരമായി ബിഎസ്ഡബ്ല്യുഎംഎല്ലിന് എക്സ്റ്റെൻഡഡ് പ്രൊഡ്യൂസർ റെസ്പോൺസിബിലിറ്റി (EPR) ക്രെഡിറ്റുകൾ ലഭിക്കും. ഇതിലൂടെ ഓരോ ടൺ എൽവിപിക്കും ഏകദേശം 1,000 രൂപ ലഭിക്കുമെന്നാണ് റിപ്പോർട്ട്. പാക്കേജിംഗിനായി ഉത്പാദിപ്പിക്കുന്ന ജൈവമല്ലാത്ത മാലിന്യങ്ങൾ പുനരുപയോഗം ചെയ്യുന്നതിനോ സംസ്കരിക്കുന്നതിനോ കമ്പനികളെ ഉത്തരവാദികളാക്കുന്ന നയമാണ് ഇപിആർ. പല കമ്പനികളും അവരുടെ ഉത്പന്നങ്ങൾ പ്ലാസ്റ്റിക്…
ടിക്കറ്റിംഗ് സംവിധാനത്തിൽ വൻ പരിഷ്കാരങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. ഇതിന്റെ ഭാഗമായി തത്കാൽ ടിക്കറ്റ് ബുക്കിംഗിൽ ഒടിപി (OTP) അധിഷ്ഠിത പരിശോധനാ സംവിധാനം വ്യാപിപ്പിക്കുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്. തത്കാൽ ടിക്കറ്റ് ബുക്കിംഗിലെ ദുരുപയോഗം തടയുകയും സ്ഥിരം യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഈ നടപടികളുടെ ഭാഗമായി ദക്ഷിണ റെയിൽവേ സോൺ, 30 ആരംഭ ട്രെയിനുകളിലെ തത്കാൽ ടിക്കറ്റ് ബുക്കിംഗിന് ഒടിപി സ്ഥിരീകരണം നിർബന്ധമാക്കി. തിരുവനന്തപുരം, എറണാകുളം, ചെന്നൈ സെൻട്രൽ, കെഎസ്ആർ ബെംഗളൂരു, കോയമ്പത്തൂർ, ഹസ്രത് നിസാമുദ്ദീൻ, ചെന്നൈ എഗ്മോർ, വിജയവാഡ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുന്ന 30 ട്രെയിനുകളിലാണ് ഈ സംവിധാനം നിലവിൽ നടപ്പിലാക്കുന്നത്. ഉയർന്ന ആവശ്യക്കാർ ഉള്ള ട്രെയിനുകളിൽ യഥാർത്ഥ യാത്രക്കാർക്ക് ടിക്കറ്റ് ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് തത്കാൽ ബുക്കിംഗിൽ കൂടുതൽ നിയന്ത്രണങ്ങളും സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ റെയിൽവേ ടിക്കറ്റ് സംവിധാനത്തിൽ സുതാര്യതയും സുരക്ഷയും മെച്ചപ്പെടുത്താനാണ് ഇന്ത്യൻ റെയിൽവേ ലക്ഷ്യമിടുന്നത്. വരും…
സെറോദയുടെ നിഖിൽ കാമത്ത്, ബോളിവുഡ് താരവും സംരംഭകനുമായ വിവേക് ഒബ്റോയ്, തൻമയ് ഭട്ട് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ സീഡ് ഫണ്ടിംഗ് റൗണ്ടിലൂടെ 3 മില്യൺ ഡോളർ സമാഹരിച്ച് അനലോഗ് വാച്ച് സ്റ്റാർട്ടപ്പായ റോട്ടോറിസ് (Rotoris). ആകാശ് ആനന്ദ്, പ്രേരണ ഗുപ്ത, അനന്ത് നരുല, കുനാൽ കപാനിയ എന്നിവർ ചേർത്ത് സ്ഥാപിച്ച ബ്രാൻഡാണ് റോട്ടോറിസ്. 2026 ജനുവരിയിൽ പുറത്തിറങ്ങുന്ന റോട്ടോറിസ്, സ്വിസ് ലെവൽ സ്പെസിഫിക്കേഷനുകൾ ഉൾക്കൊള്ളുന്ന ഓറിക്വ, മോണാർക്ക്, ആസ്റ്റോണിയ, ആർവിയോൺ, മാനിഫെസ്റ്റ എന്നീ അഞ്ച് കലക്ഷൻസാണ് അവതരിപ്പിക്കുക. ഇതിനുപുറമേ ഓരോ മോഡലിലും കലക്ടേർസ് മോഡലും കൊണ്ടുവരും. സഫയർ ക്രിസ്റ്റൽ, ഓട്ടോമാറ്റിക്, ക്യു-മാറ്റിക് ചലനങ്ങൾ, 316 എൽ സർജിക്കൽ ഗ്രേഡ് സ്റ്റെയിൻലെസ് സ്റ്റീൽ തുടങ്ങിയ സവിശേഷതകളോടെയാണ് ഇവ എത്തുക. വർഷങ്ങളായി വാച്ചുകൾ ശേഖരിക്കുന്നെങ്കിലും റോട്ടോറിസ് തന്നെ അത്ഭുതപ്പെടുത്തിയതായി വിവേക് ഒബ്റോയ് പറഞ്ഞു. ആഗോള എഞ്ചിനീയറിംഗ് മികവിനൊപ്പം ഇന്ത്യൻ ടച്ചും വാച്ചിൽ ഉൾപ്പെടുന്നു. ഈ സംയോജനം അപൂർവമാണ്. ഇറക്കുമതി ചെയ്യാൻ മാത്രമല്ല, ഇന്ത്യയ്ക്ക് ആഢംബരം…
വൻ വികസന പദ്ധതികളുമായി ജോയ് ആലുക്കാസ് ഗ്രൂപ്പ് (Joyalukkas). 3600 കോടി രൂപ മുതൽമുടക്കിൽ ഇന്ത്യയിലും വിദേശത്തുമായി 40 പുതിയ ഷോറൂമുകൾ കൂടി തുറക്കുകയാണ് ലക്ഷ്യമെന്ന് ചെയർമാൻ ജോയ് ആലുക്കാസ് അറിയിച്ചു. ആഗോളവിപണിയിലെ അനിശ്ചിതത്വങ്ങൾ കാരണം സ്വർണവില ഉയർന്നു കൊണ്ടിരിക്കുകയാണെങ്കിലും കമ്പനിയുടെ വളർച്ചയെ അത് ബാധിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിൽപനയുടെ അളവിൽ ചെറിയ കുറവുണ്ടായെങ്കിലും, വിറ്റുവരവിൽ 15 മുതൽ 16 ശതമാനം വരെ വളർച്ച നേടി. 2027 സാമ്പത്തിക വർഷത്തോടെ 41000 കോടി രൂപയുടെ വാർഷിക വിറ്റുവരവാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ന്യൂസിലാൻഡ്, ക്യാനഡ തുടങ്ങിയ വിദേശ രാജ്യങ്ങളിലെ 16 ഔട്ട്ലെറ്റുകൾ അടക്കമാണ് ജോയ് ആലുക്കാസ് ആരംഭിക്കാൻ ഒരുങ്ങുന്നത്. നിലവിൽ 190 ഷോറൂമുകളുള്ള ജോയ് ആലുക്കാസിന് വിപുലീകരണത്തോടെ 230 ഷോറൂമുകളാകും. ജീവനക്കാരുടെ എണ്ണത്തിലും വിപുലീകരണം വൻ വർധനയുണ്ടാക്കും. നിലവിൽ 11000ത്തോളം ജീവനക്കാരുള്ള ജോയ് ആലുക്കാസിൽ വിപുലീകരണത്തോടെ ജീവനക്കാരുടെ എണ്ണം 13000ത്തിലധികം ആകുമെന്നാണ് വിലയിരുത്തൽ. അതേസമയം, സ്വർണത്തിന് വില കൂടിയതോടെ യൂത്തിനിടയിൽ…
സ്കോർപീൻ ക്ലാസ് അന്തർവാഹിനികളുടെ അറ്റകുറ്റപ്പണികളിലെ സഹകരണം സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ച് ഇന്ത്യയും ബ്രസീലും. ഇരുരാജ്യങ്ങളുടേയും സമുദ്ര, പ്രതിരോധ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതാണ് കരാർ. ഇന്ത്യൻ നാവികസേന, ബ്രസീലിയൻ നാവികസേന, മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ് എന്നിവർ ചേർന്നാണ് ധാരണാപത്രം ഒപ്പുവെച്ചത്. സ്കോർപീൻ ക്ലാസ് അന്തർവാഹിനികളുടെ അറ്റകുറ്റപ്പണികളും മറ്റ് നാവിക പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്നതിലുമാണ് കരാർ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാങ്കേതിക സഹകരണം വർധിപ്പിക്കുന്നതിൽ കരാർ പ്രധാന ചുവടുവെയ്പ്പാണ്. ഡിസംബർ 9 മുതൽ 12 വരെ നാവികസേനാ മേധാവി അഡ്മിറൽ ദിനേശ്.കെ. ത്രിപാഠിയുടെ ബ്രസീൽ സന്ദർശന വേളയിലാണ് കരാർ ഒപ്പുവെച്ചത്. ഇന്ത്യ-ബ്രസീൽ സമുദ്ര പങ്കാളിത്തം വികസിപ്പിക്കുകയും ഉഭയകക്ഷി പ്രതിരോധ സഹകരണം അവലോകനം ചെയ്യുന്നകയുമായിരുന്നു സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങങ. സന്ദർശന വേളയിൽ അഡ്മിറൽ ത്രിപാഠി മുതിർന്ന ബ്രസീലിയൻ സൈനിക, രാഷ്ട്രീയ നേതൃത്വവുമായി ചർച്ചകൾ നടത്തി. നേരത്തെ, സന്ദർശനത്തിന്റെ ഭാഗമായി നാവികസേനാ മേധാവി അഡ്മിറൽ ദിനേശ്. കെ. ത്രിപാഠി ബ്രസീൽ പ്രസിഡന്റിന്റെ മുഖ്യ…
ഗോട്ട് ടൂർ എന്ന പേരിൽ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി ഇന്ത്യയിൽ നടത്തിയ സന്ദർശനം അവസാനിച്ചിരിക്കുകയാണ്. സന്ദർശനത്തിലെ ആദ്യ ദിവസം കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയം വലിയ അക്രമത്തിനും നിരാശയ്ക്കും സാക്ഷിയായി. മെസ്സിയെ ശരിയായി കാണാൻ സാധിക്കാത്തതിൽ വൻ ആരാധക പ്രതിഷേധം ഉയർന്നു, സ്റ്റേഡിയത്തിലെ സംഭവങ്ങൾ പിന്നീട് കൊൽക്കത്ത നഗരത്തിൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. തുടർന്ന് സംഘാടനത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടി, ഗോട്ട് ഇന്ത്യ ടൂർ 2025 പരിപാടിയുടെ സംഘാടകനായ സതാദ്രു ദത്തയെ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നതിലേക്കു വരെ കാര്യങ്ങളെത്തി. പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ റിഷ്രയിൽ നിന്നുള്ള സ്പോർട്സ് പ്രമോട്ടറും സംരംഭകനുമാണ് സതാദ്രു ദത്ത. ധനകാര്യത്തിലും നിക്ഷേപത്തിലും കരിയർ ആരംഭിച്ച അദ്ദേഹം പിന്നീട് കായികരംഗത്തേക്ക് തിരിയുകയായിരുന്നു. 2011ൽ ‘എ സതാദ്രു ദത്ത ഇനിഷ്യേറ്റീവ്’ സ്ഥാപിച്ചു. പിന്നീട് അതിലൂടെ നിരവധി അന്താരാഷ്ട്ര ഫുട്ബോൾ താരങ്ങളെ അദ്ദേഹം ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് എത്തിച്ചു. സ്പോർട്സ് മാർക്കറ്റിങ്, സെലിബ്രിറ്റി മാനേജ്മെന്റ്, സാമൂഹിക വിഷയങ്ങൾ…
സാമ്പത്തിക സ്വാതന്ത്ര്യം, ഡിജിറ്റൽ ശാക്തീകരണം, സംരംഭകത്വ ആശയങ്ങൾ എന്നിവയിൽ സ്ത്രീകളെ പ്രാപ്തരാക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ‘ഷീ പവർ 2025’ വനിതാ ഉച്ചകോടി ഡിസംബർ 18-ന് കൊച്ചിയിലെ ഹോട്ടൽ റിനൈയിൽ നടക്കും.രാവിലെ 10.30 ന് ബഹുമാനപ്പെട്ട സംസ്ഥാന ധനമന്ത്രി ശ്രീ കെ എൻ ബാലഗോപാൽ ഉച്ചകോടി ഉദ്ഘാടനം ചെയ്യും. സംരംഭകർക്കും പ്രൊഫഷണലുകൾക്കും വീട്ടമ്മമാർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഉച്ചകോടി വിഭാവനം ചെയ്തിരിക്കുന്നത്. സാമ്പത്തിക ഭദ്രത, തൊഴിൽ മേഖലയിലെ എ.ഐ (AI) സാധ്യതകൾ, സൈബർ സുരക്ഷ, വ്യക്തിഗത ആരോഗ്യം, സ്ത്രീകൾക്ക് തുടങ്ങാവുന്ന സംരംഭങ്ങൾ എന്നീ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും. രാവിലെ 9.30-ന് ആരംഭിക്കുന്ന ഉച്ചകോടി വൈകിട്ട് 5.00 ന് സമാപിക്കും. ആധുനിക കാലത്തെ വെല്ലുവിളികളെ നേരിടാൻ സ്ത്രീകളെ പ്രാപ്തരാക്കുകയാണ് ഉച്ചകോടിയുടെ ലക്ഷ്യമെന്ന് ഷീപവർ സംഘാടകയും ചാനൽ അയാം ഡോട്ട് കോം ഫൗണ്ടറുമായ നിഷ കൃഷ്ണൻ അറിയിച്ചു. 2019ൽ ആരംഭിച്ച ഷീപവർ ഇനീഷ്യേറ്റീവ് വനിതാ സംരംഭകരുടെയും പ്രൊഫഷലുകളുടെയും ഉന്നമനം ലക്ഷ്യമിട്ട് ഇതിനിടെ സംസ്ഥാനത്തൊട്ടാകെ വിവിധ…
സ്പാനിഷ് ഫുട്ബോൾ ക്ലബ്ബായ ബാഴ്സലോണയിൽ ഓഹരി വാങ്ങാൻ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. മുഹമ്മദ് ബിൻ സൽമാൻ ഇതുമായി ബന്ധപ്പെട്ട് 10 ബില്യൺ യൂറോയുടെ ഓഫർ പരിഗണിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നേരിട്ടുള്ള നിക്ഷേപത്തിലൂടെയോ അല്ലെങ്കിൽ സൗദിയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (PIF) വഴിയോ കായിക മേഖലയിലേക്ക് കൂടുതൽ കടന്നുചെല്ലാനുള്ള സൗദി അറേബ്യയുടെ തന്ത്രത്തിന്റെ ഭാഗമായാണ് നീക്കം. അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ബാഴ്സലോണ ഓഹരിക്കായി 10 ബില്യൺ യൂറോയുടെ ഓഫർ സൗദി കിരീടാവകാശി പരിഗണിക്കുന്നതായാണ് സൂചന. ക്ലബ്ബിന് നിലവിൽ 2.5 ബില്യൺ യൂറോയിലധികം കടബാധ്യതയുണ്ടെന്നും, ഇത് തീർപ്പാക്കുന്നത് വലിയ വെല്ലുവിളിയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് വൻനിക്ഷേപത്തിലൂടെ ക്ലബ്ബിൽ നിർണായക സ്വാധീനം നേടാൻ മുഹമ്മദ് ബിൻ സൽമാൻ ശ്രമിക്കുന്നത്. എന്നാൽ ബാഴ്സലോണയും റയൽ മാഡ്രിഡും പോലുള്ള ക്ലബ്ബുകൾ ‘സോഷ്യോസ്’ എന്ന അംഗത്വ സംവിധാനത്തിലൂടെയാണ് പ്രവർത്തിക്കുന്നത്. ക്ലബ്ബിന്റെ ഉടമസ്ഥത അംഗങ്ങളുടേതായതിനാൽ, വിദേശ…
യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. അബുദാബിയിൽ നടന്ന കൂടിക്കാഴ്ചയിൽ സാമ്പത്തികവും പ്രതിരോധ സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചർച്ച നടന്നതായി ജശങ്കർ എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. പതിനാറാമത് ഇന്ത്യ-യുഎഇ സംയുക്ത കമ്മീഷൻ യോഗത്തിലും ഇന്ത്യ-യുഎഇ സ്ട്രാറ്റജിക് ഡയലോഗിലും പങ്കെടുക്കാനായാണ് ജയശങ്കർ യുഎഇയിലെത്തിയത്. ജയശങ്കറിനൊപ്പം യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും സംയുക്തമായി യോഗങ്ങൾക്ക് നേതൃത്വം നൽകി. വ്യാപാരം, നിക്ഷേപം, ഊർജ, കണക്റ്റിവിറ്റി, പ്രതിരോധം, സുരക്ഷ എന്നിവയുൾപ്പെടെ ഇന്ത്യ-യുഎഇ ഉഭയകക്ഷി ബന്ധങ്ങൾ യോഗത്തിൽ അവലോകനം ചെയ്തു. ഇതിനുപുറമേ വികസന പങ്കാളിത്തം, സാങ്കേതികവിദ്യ, ആരോഗ്യം, സംസ്കാരം, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയവയിലെ സഹകരണം ആഴത്തിലാക്കുന്നതിനായുള്ള ഭാവി പദ്ധതികളിലും ചർച്ച നടന്നു. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനുമായുള്ള ചർച്ചയിൽ തന്ത്രപരമായ വിശ്വാസം വർധിപ്പിക്കുക, സാമ്പത്തിക സഹകരണം വികസിപ്പിക്കുക,…
ലോക ചരിത്രത്തിൽ 600 ബില്യൺ യുഎസ് ഡോളർ ആസ്തിയുള്ള ആദ്യ വ്യക്തിയായി മാറി ടെസ്ല–സ്പേസ് എക്സ് സിഇഒ ഇലോൺ മസ്ക്. ഫോർബ്സിന്റെ ശതകോടീശ്വരന്മാരുടെ ഏറ്റവും പുതിയ സൂചിക പ്രകാരം, ടെസ്ല ഓഹരി വിലയിലെ കുതിപ്പും സ്പേസ് എക്സിന്റെ മൂല്യവർധനയും മസ്കിന്റെ സമ്പത്ത് ഉയരുന്നതിൽ നിർണായകമായി. ഇതോടെ, ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന തന്റെ സ്ഥാനം അദ്ദേഹം കൂടുതൽ ഉറപ്പിച്ചു. ഇലക്ട്രിക് വാഹന വിപണിയിൽ ടെസ്ല മുൻനിരയിൽ തുടരുന്നതിനൊപ്പം, ബഹിരാകാശ യാത്രയിലും ഉപഗ്രഹ സേവനങ്ങളിലും സ്പേസ് എക്സ് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുകയാണ്. അടുത്ത വർഷം പബ്ലിക് ആകാൻ ഒരുങ്ങുന്ന സ്പേസ് എക്സിൽ മസ്കിന് ഏകദേശം 42 ശതമാനം ഓഹരികളുണ്ട്. ടെസ്ലയിൽ അദ്ദേഹത്തിന്റെ ഓഹരി പങ്കാളിത്തം ഏകദേശം 12 ശതമാനമാണ്. വിൽപനയിൽ ഇടിവുണ്ടായിരുന്നിട്ടും ഈ വർഷം ഇതുവരെ ടെസ്ല ഓഹരികൾ 13 ശതമാനം ഉയർന്നുവെന്നത് ശ്രദ്ധേയമാണ്. അതേസമയം, മസ്കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പ് xAI, 230 ബില്യൺ ഡോളർ മൂല്യനിർണയത്തിൽ 15 ബില്യൺ ഡോളർ…
