Author: News Desk
യുഎസിന്റെ ആദ്യ ഇന്ത്യൻ വംശജയായ ‘സെക്കൻഡ് ലേഡി’യാകാൻ ഉഷാ ലാൻസ്. ട്രംപിന്റെ രണ്ടാം വരവിലെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ജെ.ഡി. വാൻസിന്റെ പങ്കാളിയായ ഉഷയുടെ വേരുകൾ ആന്ധ്ര പ്രദേശിലാണ്. അധികാരമുറപ്പിച്ച ശേഷം ഡോണാൾഡ് ട്രംപ് നടത്തിയ വിജയ പ്രസംഗത്തിൽ നിയുക്ത വൈസ് പ്രസിഡന്റ് ജെ. ഡി. വാൻസിനും പങ്കാളി ഉഷാ വാൻസിനും നന്ദി പറഞ്ഞിരുന്നു. യുഎസ്സിലെ ലക്ഷക്കണക്കിന് ഇന്ത്യൻ വംശജരുടെ ഇടയിൽ റിപ്പബ്ലിക്കൻ പാർടിക്കായി ഉഷ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും സജീവമായിരുന്നു. യുഎസ് ഗവൺമെന്റ് അറ്റോർണി കൂടിയാണ് ഉഷ. ആന്ധ്ര പ്രദേശിലെ വടലൂർ സ്വദേശികളാണ് ഉഷയുടെ മാതാപിതാക്കൾ. 1986ൽ കുടുംബം അമേരിക്കയിലേക്ക് കുടിയേറി. സാൻഫ്രാൻസിസ്‌കോയിലായിരുന്നു ഉഷയുടെ ബാല്യം. കേംബ്രിഡ്‌ജിൽനിന്ന് ഫിലോസഫിയിൽ മാസ്റ്റർ ബിരുദം നേടിയ ഉഷ പിന്നീട് പ്രശസ്തമായ യേൽ ലോ സ്‌കൂളിൽ നിന്നും നിയമബിരുദം നേടി. യേലിലെ പഠനകാലത്താണ് ഇരുവരും കണ്ടുമുട്ടി പ്രണയത്തിലായത്. തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തികളിലൊരാളാണ് ഉഷ എന്ന് വാൻസ് പറഞ്ഞിരുന്നു. സാധ്യതപ്പട്ടികയിലുണ്ടായിരുന്ന മാർകോ…
അമേരിക്കൻ പ്രസിഡൻറായി വീണ്ടും അധികാരത്തിലേറുമെന്നുറപ്പായ ഡോണാൾഡ് ട്രംപിനെ അഭിനന്ദിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്രംപിനെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ച മോഡി എക്സ് പ്ലാറ്റ്ഫോമിലും അഭിനന്ദനക്കുറിപ്പ് എഴുതി. വിജയത്തിൽ ട്രംപിനെ അഭിനന്ദിച്ച മോഡി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുമെന്നും പറഞ്ഞു. സാങ്കേതിക വിദ്യ, പ്രതിരോധം, ഊർജ്ജം എന്നീ മേഖലകളിൽ അമേരിക്കയുമായുള്ള ബന്ധം ദൃഡപ്പെടുത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സുഹൃത്തിന് ചരിത്ര വിജയത്തിൽ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. മുൻ കാലങ്ങളിലെപ്പോലെ ഇന്ത്യയും യുഎസും തമ്മിലുള്ള പങ്കാളിത്തം കുടുതൽ ശക്തിപ്പെടുത്തുന്നതിനും സഹകരണം പുതുക്കാനും ആഗ്രഹിക്കുന്നു. ഇരുരാജ്യങ്ങളിലേയും ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കും ഒരുമിച്ച് പ്രവർത്തിക്കാം-മോഡി എക്സിൽ കുറിച്ചു. ട്രംപ് അധികാരത്തിലെത്തിയ കാലം മുതൽ മോഡിയുമായി മികച്ച ബന്ധം പുലർത്തിയിരുന്നു. 2019ൽ ടെക്സസിൽ നടന്ന ഹൗഡി മോഡി പരിപാടിയിൽ 50000 ജനങ്ങളെ സാക്ഷി നിർത്തിയാണ് ഇരുവരും സൗഹൃദം പങ്കിട്ടത്. ഒരു വിദേശനേതാവിന് അമേരിക്കയിൽ ലഭിച്ച ഏറ്റവും വലിയ സ്വീകരണമായിരുന്നു ഹൗഡി…
ഈ ലോകത്തിൽ വളരെ ചുരുക്കം ആളുകൾക്ക് മാത്രമാണ് റിസ്ക് എടുക്കാനുള്ള ധൈര്യമുള്ളത്. അത്തരക്കാർക്ക് പലപ്പോഴും വലിയ നേട്ടങ്ങളും ഉണ്ടാവാറുണ്ട്. ജീവിതത്തിൽ ധൈര്യത്തോടെ തീരുമാനങ്ങളെടുത്ത് വിജയം നേടിയ ഒരു പെൺകുട്ടി ആണ് ഗാസിയാബാദിലെ നെഹ്റു നഗർ നിവാസിയായ ആരുഷി അഗർവാൾ. ഒരു കോടി രൂപ ശമ്പളമുള്ള രണ്ട് ജോബ് ഓഫറുകൾ വേണ്ടെന്നു വെച്ച്, ഒരു ലക്ഷം രൂപ നിക്ഷപത്തിൽ അവൾ ഒരു സംരംഭം ആരംഭിച്ചു. ഇന്ന് ആ കമ്പനിയുടെ മൂല്യം 50 കോടി രൂപയാണ്. ഒരു ലക്ഷം രൂപ മുതൽ മുടക്കിൽ ‘TalentDecrypt’ എന്ന സ്റ്റാർട്ടപ്പ് കമ്പനി ആണ് ആരുഷി ആരംഭിച്ചത്. ഇന്ന് കമ്പനി 50 കോടി രൂപ മൂല്യത്തിലേക്കാണ് വളർന്നിരിക്കുന്നത്. മൊറാദാബാദുകാരിയായ ആരുഷി നോയിഡയിലെ ജെ.പി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുമാണ് ബി.ടെക്, എം.ടെക് ബിരുദങ്ങൾ നേടിയത്. എൻജിനീയറിങ് പഠന ശേഷം, ആരുഷി ഡൽഹി ഐ.ഐ.ടിയിൽ നിന്ന് ഇന്റേൺഷിപ്പ് ചെയ്തു. തുടർന്ന് ഒരു കോടി രൂപ വാർഷിക ശമ്പളമുള്ള രണ്ട് ജോബ് ഓഫറുകളാണ് അവൾക്ക്…
മാറ്റങ്ങള്‍ക്ക് തുടക്കമിട്ട് എത്തിയ എച്ച്എല്‍എല്ലിന്‍റെ തിങ്കള്‍ പദ്ധതി മാറ്റിയെടുത്തത് രാജ്യത്തെ 7.5 ലക്ഷം വനിതകളെ. ഇതുവരെ 7.5 ലക്ഷം മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്ത് ആരോഗ്യ, പരിസ്ഥിതി, സാമൂഹിക പരിവര്‍ത്തനങ്ങള്‍ക്ക് നിർണായക ശക്തിയായി മാറിക്കൊണ്ടിരിക്കുകയാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റിഡിന്റെ എച്ച്എല്‍എല്ലിന്‍റെ ‘തിങ്കള്‍’ പദ്ധതി. 2018 പ്രളയകാലത്ത് നേരിട്ട സാനിട്ടറി നാപ്കിന്‍ നിര്‍മ്മാര്‍ജ്ജന പ്രതിസന്ധിക്ക് പരിഹാരമായാണ് പദ്ധതി രംഗത്തെത്തിച്ചത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനമാണ് എച്ച്എല്‍എല്‍ (HLL) ലൈഫ്കെയര്‍ ലിമിറ്റഡ്. ആര്‍ത്തവ ശുചിത്വവുമായി ബന്ധപ്പെട്ട് അവബോധം സൃഷ്ടിക്കുന്നതിനും, ആര്‍ത്തവ കപ്പുകളുടെ വിതരണത്തിനുമായി എച്ച്എല്‍എല്‍ ആവിഷ്കരിച്ച നവീനവും നൂതനവുമായ പദ്ധതിയാണ് ‘തിങ്കള്‍’. ഒക്ടോബര്‍ 31 വരെയുള്ള കണക്ക് പ്രകാരം 7.5 ലക്ഷം വനിതകള്‍ തിങ്കള്‍’ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞു എന്നതാണ് ശ്രദ്ധേയമായ കാര്യം.ഒരു സ്ത്രീ ആര്‍ത്തവ കാലഘട്ടത്തില്‍ ശരാശരി 15,000 സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരു പാക്കറ്റ് പാഡിന് 50…
ടാറ്റ നിർമിച്ച ആദ്യ കാർ ഇൻഡിക്കയോ എസ്റ്റേറ്റോ അല്ല, അത് 1940കളിൽ നിർമിച്ച ഒരു യുദ്ധ വാഹനമാണ്. രണ്ടാം ലോക മഹായുദ്ധ സമയത്താണ് ടാറ്റ ടാറ്റാ നഗർ എന്ന ആർമർ കാറുകൾ നിർമിച്ചത്. ജംഷഡ്പൂരിൽ നിർമിച്ച വാഹനം ടാറ്റയുടെ ചരിത്രത്തിൽ അധികം ചർച്ച ചെയ്യപ്പെടാതെ പോയ ഒന്നാണ്. ആർമേർഡ് കാരിയർ വീൽഡ് ഇന്ത്യൻ പാറ്റൺ എന്ന പേരിൽ നിർമിച്ച വാഹനമാണ് പിൽക്കാലത്ത് ടാറ്റാനഗർ എന്ന് അറിയപ്പെട്ടത്. 1940 മുതൽ 44 വരെ ഈ ബുള്ളറ്റ് പ്രൂഫ് വാഹനം നിർമിച്ചിരുന്നു. വാഹനത്തിന്റെ ചേസിസ് ക്യാനഡയിലെ ഫോർഡ് കമ്പനിയുടേതായിരുന്നു. 4600 ടാറ്റ പാറ്റണുകളാണ് ആകെ നിർമിച്ചത്. രണ്ടാം ലോക മഹായുദ്ധ സമയത്ത് ഇറ്റലി, ബർമ, ഈജിപ്റ്റ് തുടങ്ങിയ ഇടങ്ങളിൽ ടാറ്റ പാറ്റൺ ഉപയോഗിച്ചു. ഇന്ത്യൻ-ബ്രിട്ടീഷ് സൈന്യത്തിനു പുറമേ ഓസ്ട്രേലിയൻ, ന്യൂസിലാൻഡ് ആർമികളും വാഹനം ഉപയോഗിച്ചിരുന്നു. പിന്നീട് ടെൽകോ എന്ന് പേര് മാറ്റിയ ജംഷഡ്പൂരിലെ ഈസ്റ്റേൺ ഇന്ത്യ ലോക്കോമോട്ടീവ് പ്ലാന്റിലാണ് വാഹനം നിർമിച്ചത്. ടാറ്റയുടെ തന്നെ…
ഇവി സെഗ്മെന്റിൽ ഇന്ത്യൻ നിർമാതാക്കളായ ടാറ്റയും മഹീന്ദ്രയും വിദേശ കമ്പനികൾക്കൊപ്പം സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. മത്സരത്തിന് മാറ്റ് കൂട്ടുന്നതാണ് ടാറ്റയുടെ വരാനിരിക്കുന്ന മൂന്ന് പുതിയ ഇലക്ട്രിക് എസ് യുവികൾ. ഇവ മൂന്നിലും ഫോർ വീൽ ഡ്രൈവ് വേരിയന്റുകൾ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. ഹാരിയർ ഇവിഒറ്റ ചാർജിൽ 600 കിലോമീറ്റർ വരെ റേഞ്ച് തരുന്ന ടാറ്റയുടെ വമ്പൻ ആണ് ഹാരിയർ ഇവി. നിലവിലുള്ള ICE വേർഷന്റെ അതേ ഇന്റീരിയർ ആകും ഹാരിയർ ഇവിക്കും ഉണ്ടാകുക. വലിയ ഇൻഫോടെയ്മെന്റ് സിസ്റ്റം, വൈർലെസ് ചാർജർ, ഓട്ടോ ഹോൾഡോട് കൂടിയ ഇലക്ട്രോണിക് പാർക്കിങ് സംവിധാനം തുടങ്ങിയവയാണ് ഇവി ഹാരിയറിന്റെ സവിശേഷതകൾ. 2025ഓടെ വാഹനത്തിന്റെ വാണിജ്യ രൂപം പുറത്തിറങ്ങും. ഇവി സഫാരിടാറ്റയുടെ ഏറ്റവും മികച്ച എസ് യുവുകളിൽ ഒന്നായ സഫാരിയുടെ ഇവി വേർഷൻ ഉടൻ വിപണിയിലെത്തും എന്നാണ് പ്രതീക്ഷ. ഡിസൈനിൽ സഫാരി ഇവിയും ICE വേരിയന്റുമായി അടുത്ത് നിൽക്കുന്നു. അല്ലോയ് വീലുകളിൽ മാത്രമേ പ്രകടമായ വ്യത്യാസമുള്ളൂ. ടെയിൽ ലൈറ്റും ICEലേത് പോലെ…
നൂറാം വാർഷികത്തിലാണ് ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ജാഗ്വാർ. എന്നാൽ യുകെയിൽ ജാഗ്വാർ വാഹന വിൽപനയും നിർമാണവും നിർത്തലാക്കുന്നു എന്ന റിപ്പോർട്ടുകൾക്കിടയിൽ ജാഗ്വാറിന്റെ വാർഷികം കടന്നുപോകുന്നത് ആഘോഷങ്ങളില്ലാതെയാണ്. പ്രമുഖ വാഹന മാഗസിനായ ഓട്ടോക്കാറിന് നൽകിയ അഭിമുഖത്തിലാണ് ജാഗ്വാർ ഞെട്ടിക്കുന്ന തീരുമാനം വെളിപ്പെടുത്തിയത്. ജാഗ്വാറിന്റെ പിൻമാറ്റം ഇലക്ട്രിക് വാഹന വിപണിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. 2021ൽ പ്രീമിയം ഇലക്ട്രിക് കാറുകൾക്കായി ജാഗ്വാർ റീഇമാജിൻ നീക്കം നടത്തിയിരുന്നു. ബിഎംഡബ്ള്യു, മെഴിസിഡീസ് ബെൻസ് പോലുള്ള നിർമാതാക്കളുമായി മത്സരമൊഴിവാക്കി ബെന്റ്ലി, ആസ്റ്റൺ മാർട്ടിൻ മാതൃകയിൽ മാറാനാണ് ജാഗ്വർ റീഇമാജിനിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ഈ വർഷമാദ്യം ജാഗ്വാറിന്റെ എഫ്-ടൈപ്പ് സ്പോർട്സ് കാറുകൾ, എക്സ്ഇ-എക്സ്എഫ് സെഡാനുകൾ, ഇ-പേസ് എസ് യുവി എന്നിവയുടെ നിർമാണം നിർത്തലാക്കിയിരുന്നു. അതിനു ശേഷം എഫ്-പേസ് എന്ന എസ് യുവി മാത്രമാണ് ജാഗ്വാർ വിപണിയിലെത്തിച്ചിരുന്നത്. ഇപ്പോൾ അതും നിർത്തലാക്കുകയാണ്. യുകെയ്ക്ക് പുറമേ ഓസ്ട്രേലിയിലും ജാഗ്വാർ വൻ നഷ്ടത്തിലാണ്. 2023ൽ ആകെ 581…
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയമുറപ്പിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ്. ഇതിനു പിന്നാലെ ഫ്ലോറിഡയിൽ ട്രംപ് ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു. ജനങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും കുടുംബത്തിനും നന്ദി രേഖപ്പെടുത്തിയ ട്രംപ് അമേരിക്കയുടെ സുവർണ കാലം വന്നെത്തിയെന്നും പറഞ്ഞു. 47-ാം യുഎസ് പ്രസിഡന്റായി താൻ തിരഞ്ഞെടുക്കപ്പെട്ടു എന്നും ട്രംപ് പ്രഖ്യാപിച്ചു. സ്വിംഗ് സ്റ്റേറ്റുകളിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞതാണ് ട്രംപിന്റെ മുന്നേറ്റത്തിന് കാരണം. വിസ്കോൻസിൻ, പെൻസിൽവാനിയ, അരിസോണ, മിഷിഗൺ എന്നിവിടങ്ങളിൽ ട്രംപ് വൻ മുന്നേറ്റമുണ്ടാക്കി. തിരഞ്ഞെടുപ്പ് ഫലത്തിൽ ഏറെ നിർണായകമായ നോർത്ത് കാരലൈനയിലും ജോർജിയയിലും വിജയിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലായിരുന്നു ട്രംപിന്റെ വിജയ പ്രഖ്യാപനം. ഔദ്യോഗിക വിജയ പ്രഖ്യാപനം ഇനിയും നീളും. അതിനു മുൻപാണ് 47ാം പ്രസിഡന്റായി എന്ന് ട്രംപ് സ്വയം പ്രഖ്യാപിച്ചിരിക്കുന്നത്. യുഎസ്സിൽ വിവിധ സ്റ്റേറ്റുകളിൽ തിരഞ്ഞെടുപ്പ് രീതി വിഭിന്നമാണ്. ഇത് കൊണ്ട് കൂടിയാണ് ഔദ്യോഗിക പ്രഖ്യാപനം വൈകുന്നത്. ഓരോ സ്റ്റേറ്റിലേയും തിരഞ്ഞെടുപ്പ് കഴിയുന്നതോടെ വോട്ടെണ്ണൽ ആരംഭിക്കും. നിശ്ചിത സ്റ്റേറ്റുകളിലെ വോട്ടെണ്ണൽ പൂർത്തിയാക്കുമ്പോൾത്തന്നെ പ്രസിഡന്റ്…
തൊട്ടതെല്ലാം പൊന്നാക്കുക എന്നത് കല്യാൺ ജ്വല്ലേഴ്സിനും ഉടമ ടി.എസ്. കല്യാണരാമനും പഴംചൊല്ല് മാത്രമല്ല, പതിരില്ലാത്ത യാഥാർത്ഥ്യം കൂടിയാണ്. പൊന്നാക്കിയ നേട്ടത്തിലേക്ക് പുതിയ അധ്യായം കൂടി എഴുതി ചേർക്കുകയാണ് കല്യാണരാമൻ. റോൾസ് റോയ്സിന്റെ മൂന്ന് ആഢംബര എസ് യുവികളുടെ രൂപത്തിലാണ് ആ പൊന്നാക്കൽ. റോൾസ് റോയിസിന്റെ ആദ്യ എസ് യുവിയായ കള്ളിനൻ ആണ് കല്യാണരാമൻ സ്വന്തമാക്കിയത്. അതും മൂന്നെണ്ണം. ബ്രിട്ടീഷ് ആഡംബര കാർ കമ്പനിയായ റോൾസ് റോയ്‌സ് കള്ളിനന്റെ 10.50 കോടി വീതം വിലയുള്ള രണ്ട് സ്റ്റാൻഡേർഡ് പതിപ്പും 12.25 കോടിയുടെ ബ്ലാക്ക് ബാഡ്‍ജ് പതിപ്പുമാണ് അദ്ദേഹം വാങ്ങിയത്. ഈ വർഷം മെയ്യിൽ ആഗോളതലത്തിൽ ഇറക്കിയ വാഹനത്തിന്റെ നിരവധി മോഡലുകൾ അംബാനി അടക്കമുള്ള ഇന്ത്യയിലെ ശതകോടീശ്വരൻമാരുടെ പക്കലുണ്ട്. കേരളത്തിൽ ലുലു ഗ്രൂപ്പ് ഉടമ എം.എ. യൂസഫലിയുടെ കയ്യിലും റോൾസ് റോയ്സ് കള്ളിനൻ ഉണ്ട്. എന്നാൽ ഒറ്റയടിക്ക് മൂന്ന് കള്ളിനൻ ആദ്യമായി വാങ്ങുന്നത് കല്യാണരാമനാണ്. ഇന്ത്യയിലെതന്നെ ആദ്യ കള്ളിനൻ ബ്ലാക് ബാഡ്ജ് പതിപ്പ് എന്ന…
സിം കാർഡ് ഇല്ലാതെ ഫോൺ വിളിക്കാനും സന്ദേശം അയക്കാനുമുള്ള സേവനവുമായി സർക്കാർ ടെലികോം ദാതാക്കളായ ബിഎസ്എൻഎൽ. ബിഎസ്എൻഎല്ലിന്റെ ഏഴ് പുതിയ സേവനങ്ങങ്ങളിൽ വരുന്നതാണ് സിം കാർഡ് ഇല്ലാതെ ഫോൺ വിളിക്കാനും സന്ദേശമയക്കാനും ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചർ. പദ്ധതി നിലവിൽ വന്നാൽ രാജ്യത്തെ സ്വകാര്യ മൊബൈൽ സേവന ദാതാക്കളായ ജിയോ, എയർടെൽ തുടങ്ങിയവയ്ക്ക് വൻ തിരിച്ചടിയാകും. ‘ഡയറക്ട് ടു ഡിവൈസ്’ എന്ന ഫീച്ചർ വെച്ച് മൊബൈൽ നെറ്റ് വഞക്ക് ഇല്ലാതെ സാറ്റലൈറ്റ് ഉപയോഗിച്ചാണ് കോൾ-മെസേജ് നടത്താനാകുക. തടസ്സമില്ലാത്തതും വിശ്വസനീയവുമായ കണക്റ്റിവിറ്റിയും നൽകാനായി ഉപഗ്രഹ, ടെറസ്ട്രിയൽ മൊബൈൽ നെറ്റ്‌വർക്കുകളെ സംയോജിപ്പിച്ചാണ് ഫീച്ചർ പ്രവർത്തിക്കുക. വിയാസറ്റുമായി സഹകരിച്ച് വികസിപ്പിച്ച ഡയറക്ട് ടു ഡിവൈസ് സേവനത്തിന്റെ പരീക്ഷണം അടുത്തിടെ നടന്ന മൊബൈൽ കോൺഗ്രസിൽ നടന്നിരുന്നു. ഉപഗ്രഹത്തിൽ പ്രവർത്തിക്കുന്ന ടൂ-വേ സന്ദേശമയയ്‌ക്കൽ സേവനങ്ങളാണ് ബിഎസ്എൻഎ പരീക്ഷണത്തിന്റെ ഭാഗമായി അവതരിപ്പിച്ചത്. കോൺഫറൻസിൽ നോൺ ടെറസ്ട്രിയൽ നെറ്റ്‌വർക്ക് (NTN) കണക്റ്റിവിറ്റിയുള്ള ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് വിയാസാറ്റ് ഉപഗ്രഹത്തിലേക്ക് സന്ദേശം അയച്ചിരുന്നു.…