Author: News Desk
മഗധീര’ എന്ന തെലുങ്ക് ചിത്രത്തിലൂടെ ജനപ്രിയ നായകനായ രാം ചരൺ ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളാണ്. തൻ്റെ വരാനിരിക്കുന്ന ഒരു ചിത്രത്തിലെ അഭിനയത്തിന് രാം ചരൺ 100 കോടി രൂപ പ്രതിഫലം വാങ്ങിയെന്ന വാർത്തകൾ അടുത്തിടെയാണ് പുറത്തു വന്നത്. ‘RRR’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിനായി 45 കോടി രൂപയാണ് രാം ചരൺ പ്രതിഫലമായി വാങ്ങിയത്. 17 വർഷത്തിലേറെയായി തെന്നിന്ത്യൻ സിനിമാ വ്യവസായത്തിൻ്റെ ഭാഗമാണ് പ്രശസ്ത തെലുങ്ക് താരം ചിരഞ്ജീവിയുടെ മകനായ രാം ചരൺ.2022-ൽ എസ്എസ് രാജമൗലിയുടെ ‘RRR’ രാം ചരണിന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായി മാറി. അത് എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ഇന്ത്യൻ ചിത്രമായും ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രമായും റാങ്ക് ചെയ്തിരുന്നു. 1370 കോടി രൂപയാണ് രാം ചരണിൻ്റെ ആസ്തിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. അഭിനയത്തിന് പുറമെ റിയൽ എസ്റ്റേറ്റ്, സിനിമാ നിർമ്മാണം എന്നിവയിൽ നിക്ഷേപവുമുണ്ട്. ഹൈദരാബാദിലെ 30…
കൊക്കോയുടെ വില വർധിച്ചതോടെ ലോകത്തൊട്ടാകെ ചോക്കോലെറ്റിന്റെ വിലയും വർധിക്കുകയാണ്. കൊക്കോയുടെ മുക്കാൽ ഭാഗവും ഉത്പാദിപ്പിക്കുന്ന പശ്ചിമാഫ്രിക്കയിൽ ഉഷ്ണതരംഗങ്ങളും തീവ്രമായ മഴയും കൊക്കോ വിളവെടുപ്പിനെ പ്രതികൂലമായി ബാധിച്ചതോടെ 2022 മുതൽ കൊക്കോ വില 136% വർധിച്ചു . ഭൂമധ്യരേഖയോട് ചേർന്ന് വളരുന്ന കൊക്കോ മരങ്ങൾ കാലാവസ്ഥയിലെ മാറ്റങ്ങളോട് സംവേദനക്ഷമതയുള്ളവയാണ്. ക്രമാതീതമായ കാലാവസ്ഥയും മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ രീതികളും കാരണം തുടർച്ചയായ മൂന്നാം വർഷവും വില വർധിച്ചു നിൽക്കുമെന്നാണ് സൂചന. ഇതോടെ കൊക്കോ ഉപയോഗിച്ച് തയാറാക്കുന്ന മധുര പലഹാരങ്ങളുടെ വിലയും വർധിച്ചിരിക്കുന്നു.വിപണിയിൽ കൊക്കോ വില ആദ്യമായി മാർച്ചിൽ ഒരു ടണ്ണിന് $10,000 കടന്നു.”എൽ നിനോ” എന്ന കാലാവസ്ഥാ പ്രതിഭാസം കാരണം പസഫിക് സമുദ്രത്തിൻ്റെ ചില ഭാഗങ്ങളിൽ ചൂട് കൂടിയ ഉപരിതല താപനിലയാണ് ആഫ്രിക്കയിലെ ചൂടുള്ള കാലാവസ്ഥയ്ക്കും മഴയുടെ പാറ്റേണിലെ മാറ്റത്തിനും കാരണമായത്. ഘാനയിലും കോറ്റ് ഡി ഐവറിയിലും 2023-ൻ്റെ നാലാം പാദത്തിൽ പെയ്ത അമിതമായ മഴകാരണം കൊക്കോ കായ്കൾ വ്യാപകമായി ചീഞ്ഞഴുകിപ്പോകാനും കഠിനമാകാനും കാരണമായി .…
മിക്കവാറും എല്ലാ പ്രധാന ജലസംഭരണികളും വറ്റിവരണ്ട അവസ്ഥയിലായതോടെ തെലങ്കാന കടുത്ത വരൾച്ചയിലേക്കു നീങ്ങുന്നു. സംസ്ഥാനം രൂക്ഷമായ ജലക്ഷാമത്തിലേക്ക് നീങ്ങിയതോടെ സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലും കുടിവെള്ളത്തിനും പ്രതിസന്ധി അനുഭവപ്പെട്ടു തുടങ്ങി. കൂടുതൽ ജലം ആവശ്യമുള്ള നെല്ല്, ചോളം കൃഷികളെയും ജലക്ഷാമം ബാധിച്ചു തുടങ്ങി. വടക്കുകിഴക്കൻ മൺസൂൺ സീസണിൽസാധാരണയിൽ താഴെ ലഭിച്ചമഴയാണ് വരൾച്ചയ്ക്ക് കാരണം. കൃഷ്ണ തടത്തിലെ ജുരാല, ശ്രീശൈലം, നാഗാർജുനസാഗർ, ശ്രീരാംസാഗർ, ശ്രീപാദസാഗർ, നിസാംസാഗർ, മിഡ്-മനയർ, ലോവർ മനയർ, കടം എന്നീ എല്ലാ പ്രധാന ജലസംഭരണികളിലെയും ജലനിരപ്പ് അടിത്തട്ടിലേക്ക് എത്തിയിരിക്കുന്നു. നാഗാർജുനസാഗറിലെ ജലലഭ്യത ഇപ്പോൾ 137.76 ആയിരം ദശലക്ഷം ക്യുബിക് അടി (ടിഎംസി) മാത്രമാണ് . ശ്രീശൈലത്തിൽ ആകെ 215.8 ടിഎംസി ശേഷിയുള്ളിടത്ത് 34.65 ടിഎംസി മാത്രമാണ് ജലലഭ്യത. ഗോദാവരി തടത്തിലെ ശ്രീപാദ സാഗർ യെല്ലംപള്ളി പദ്ധതിയിൽ ആകെ 20.175 ടിഎംസി ശേഷിയുള്ളപ്പോൾ 8.15 ടിഎംസി വെള്ളം മാത്രമാണ് ഇപ്പോൾ ലഭ്യം. മാർച്ച് 27 ലെ കണക്കനുസരിച്ച് എല്ലാ പ്രധാന റിസർവോയറുകളിലെയും ക്യുമുലേറ്റീവ്…
ധാരാളം വെള്ളവും മറ്റ് സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് കേരളത്തിൽ നിക്ഷേപം നടത്താൻ ബംഗളൂരു ആസ്ഥാനമായുള്ള ഐടി കമ്പനികളോട് കേരള വ്യവസായ മന്ത്രി പി രാജീവിൻ്റെ അഭ്യർഥനക്കെതിരെ കർണാടക വ്യവസായ മന്ത്രി എം ബി പാട്ടീൽ രംഗത്തെത്തി. ഇത്തരം നീക്കങ്ങൾ രാജ്യത്തിൻ്റെ ഫെഡറൽ ഘടനയ്ക്ക് ഹാനികരമാണെന്നു എം ബി പാട്ടീൽ പറഞ്ഞു. കേരളം ഉൾപ്പെടെ ഇന്ത്യയുടെ പല ഭാഗങ്ങളും വരൾച്ചയും കടുത്ത വേനലും കാരണം ജലക്ഷാമത്തിൻ്റെ പിടിയിലാണ്. ബാംഗളൂരിലും അത്തരമൊരു അവസ്ഥയാണ്. അത്തരമൊരു സാഹചര്യത്തിൽ ബംഗളൂരു കമ്പനികളോട് കേരളത്തിലേക്ക് പ്രവർത്തനം മാറ്റാനുള്ള കേരളത്തിലെ വ്യവസായ മന്ത്രിയുടെ വാഗ്ദാനം ആരോഗ്യകരമായ മത്സര മനോഭാവമല്ല എന്നാണ് പാട്ടീൽ പറഞ്ഞത് . ബംഗളൂരുവിലെ ജലപ്രതിസന്ധി കണക്കിലെടുത്താണ് ഐടി കമ്പനികൾക്ക് വെള്ളമടക്കം എല്ലാ സൗകര്യങ്ങളും കേരളം വാഗ്ദാനം ചെയ്തത് . കേരളത്തിൽ ചെറുതും വലുതുമായ 44 നദികളുണ്ട്, അതിനാൽ വെള്ളം ഒരു പ്രശ്നമല്ല, എന്നാണ് കേരളാ വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞത്. ഇതിനു മറുപടിയായാണ് മന്ത്രി എം…
ആകാശത്തു നിന്ന് നോക്കിയാൽ തെളിഞ്ഞു കാണുക ഓം ചിഹ്നം. രാജസ്ഥാനിലെ പാലി ജില്ലയിലെ ജദാൻ ഗ്രാമത്തിലാണ് 250 ഏക്കർ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ലോകത്തെ ഏക ഓം ആകൃതിയിലുള്ള ക്ഷേത്രം തുറന്നു നൽകിയത് . ലോകത്തിലെ തന്നെ ഒരത്ഭുത നിർമ്മിതിയാകാനുള്ള ഒരുക്കത്തിലാണ് ഓം ക്ഷേത്രം. രാജസ്ഥാൻ വിനോദസഞ്ചാരത്തെ മൊത്തത്തിൽ മാറ്റിമറിക്കാൻ പോകുന്ന ഈ ക്ഷേത്രം ഏകദേശം മുപ്പത് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് തുറന്നു നൽകിയത്. മൂന്നു പതിറ്റാണ്ടു മുൻപ് 1990 ലാണ് യോഗാചാര്യൻ സ്വാമി മാധവാനന്ദയുടെ മഹാസമാധി കൂടിയായ ക്ഷേത്രത്തിൻറെ ശിലാസ്ഥാപനം നിർവ്വഹിച്ചത്. സ്വാമി മഹേശ്വരാനന്ദ എജ്യുക്കേഷൻ & റിസർച്ച് സെൻ്റർ ‘ഓം വിശ്വ ദീപ് ഗുരുകുൽ’ എന്ന പേരിലാണ് ക്ഷേത്രവും അനുബന്ധ നിർമ്മിതികളും പൂർത്തിയാക്കുന്നത്. തീർത്ഥാടകരെയും വിനോദസഞ്ചാരികളെയും ഉറപ്പായും ആകർഷിക്കുന്ന ഈ ക്ഷേത്രം ഓം ചിഹ്നത്തിൻറെ ആകൃതിയിൽആകാശത്ത് നിന്നുപോലും കാണാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. പാലി ജില്ലയിലെ ജേഡൻ ഗ്രാമത്തിലാണ് സവിശേഷമായ നാഗര വാസ്തുവിദ്യയോടെ ഈ അപൂർവ്വ ക്ഷേത്രം സഞ്ചാരികളെ…
കോവിഡ് കാലമുയർത്തിയ പ്രതിസന്ധികളിൽ നിന്നും ഉയർന്നു വന്നതാണ് കാർഷിക സംരംഭമായ ശ്രീകൃഷ്ണ അഗ്രോഫെർട്ട്. അധ്യാപികയുടെ വേഷം അഴിച്ചു വച്ച് സംരംഭകയായ ശ്രീലതക്കു പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കൃഷിയിടങ്ങളിൽ ദോഷകരമായ രാസവസ്തുക്കൾ ഒഴിവാക്കി ഉയർന്ന വിളവ് നേടാൻ ജൈവ വളങ്ങൾ വിപണിയിലെത്തിക്കുകയാണ് കാസർഗോഡ് കുമ്പളയിലെ ശ്രീകൃഷ്ണ അഗ്രോഫെർട്ടിൻ്റെ ലക്ഷ്യം. 2000 ലാണ് സ്കൂൾ അധ്യാപികയായിരുന്ന ശ്രീലത കാർഷിക സംരംഭത്തിലേക്കു തിരിഞ്ഞത്. പരിസ്ഥിതി സൗഹൃദ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കാനും ആരോഗ്യകരമായ ജീവിതശൈലി സമൂഹത്തിൽ വ്യാപിപ്പിക്കാനും ശ്രീലതയുടെ സംരംഭം മുന്നോട്ടു വയ്ക്കുന്നത് സുസ്ഥിര കൃഷിയോടുള്ള പ്രതിബദ്ധതയാണ്. മികച്ച ഗുണമേന്മയുള്ള ജൈവവളങ്ങളുടെ ഉല്പാദനത്തിലൂടെ വിളവ് വർദ്ധിപ്പിക്കുക മാത്രമല്ല, മണ്ണിൻ്റെ ആരോഗ്യവും ജൈവവൈവിധ്യവും പ്രോത്സാഹിപ്പിക്കാനും ശ്രീലതയുടെ ശ്രീകൃഷ്ണ അഗ്രോഫെർട്ട് ലക്ഷ്യമിടുന്നു. അഗ്രോഫെർട്ടിന്റെ ജൈവ വളങ്ങൾ ഉപയോഗിച്ച് കർഷകർക്ക് കെമിക്കൽ രഹിത ഉൽപ്പന്നങ്ങൾ കൃഷി ചെയ്യാം. കർഷകർക്ക് തങ്ങളുടെ ഉപഭോക്താക്കൾക്കായി സുരക്ഷിതവും കൂടുതൽ പോഷകസമൃദ്ധവുമായ ഭക്ഷണ വിതരണം ഉറപ്പാക്കാനുമാകും.ശ്രീകൃഷ്ണ അഗ്രോഫെർട്ടിൻ്റെ പ്രധാന ഉൽപന്നങ്ങളിലൊന്നായ ട്രൈക്കോഡെർമയാൽ സമ്പുഷ്ടമായ ജൈവവളമാണ്.…
സമാനതകളില്ലാത്ത കരകൗശല വൈദഗ്ധ്യവും അപൂർവ വജ്രങ്ങളുമുള്ള ലോകത്തെ ഏറ്റവും ചെലവേറിയ വാച്ചായ ഗ്രാഫ് ഹാലൂസിനേഷൻ്റെ മൂല്യം 55 മില്യൺ ഡോളർ -ഏകദേശം 456 കോടി രൂപ ആണ് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? തൊട്ടു പിന്നാലെയുണ്ട് മോതിരമായി മാറാൻ കഴിയുന്ന ഡയമണ്ട് കൺവെർട്ടിബിൾ വാച്ചായ ‘ദി ഫാസിനേഷൻ’ .ഡയാന രാജകുമാരിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഐക്കണിക് സ്വർണ്ണ കാർട്ടിയർ ‘ടാങ്ക് ഫ്രാങ്കൈസ്’ , റോളക്സിൻ്റെ പോൾ ന്യൂമാൻ ഡേടോണ, ‘പടേക്ക് ഫിലിപ്പ് ഗ്രാൻഡ്മാസ്റ്റർ ചിം’ എന്നിവയും പ്രശസ്തമാണ്. ലക്ഷ്വറി വാച്ചുകൾ സമയം പറയുന്നവ മാത്രമല്ല , ഒരു വ്യക്തിയുടെ ഐഡന്റിറ്റിയുടെ പ്രതീകം കൂടിയാണ്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഹൈ-എൻഡ് വാച്ചുകളുടെ നിർമാണത്തിന് പിന്നിലെ വൈദഗ്ധ്യം അല്പം കൂടുതലാണ്.അവ ശ്രദ്ധാപൂർവം രൂപപ്പെടുത്തിയതും, പാരമ്പര്യമായി വന്നതുമാണ്. ആഗോളതലത്തിൽ ഏറ്റവും ചെലവേറിയ വാച്ചായ ‘ഗ്രാഫ് ഹാലൂസിനേഷൻ’ സമാനതകളില്ലാത്ത കരകൗശല വൈദഗ്ധ്യവും അപൂർവ വജ്രങ്ങളുമുള്ളതാണ്. 2014-ൽ, ലണ്ടൻ ആസ്ഥാനമായുള്ള ജ്വല്ലറി ബ്രാൻഡായ ഗ്രാഫ് ഡയമണ്ട്സ് ഈ വാച്ച് ബാസൽവേൾഡിൽ…
ഹോണ്ട H’ness CB350, CB350RS എന്നിവയുടെ പ്രത്യേക പതിപ്പുകൾ പതിയെ മാർക്കറ്റ് ശ്രദ്ധ നേടുന്നുണ്ടോ? ഹോണ്ട പുറത്തിറക്കിയ ലെഗസി എഡിഷൻ, ന്യൂ ഹ്യൂ എഡിഷൻ പതിപ്പുകൾ ഒന്നിനൊന്നു മെച്ചമാണെന്നാണ് പൊതുഅഭിപ്രായം. ലെഗസി എഡിഷൻ്റെ വില 2.16 ലക്ഷം രൂപയും, പുതിയ ഹ്യൂ എഡിഷൻ്റെ വില 2.19 ലക്ഷം രൂപയുമാണ്. അതുകൊണ്ടാണ് ജോസഫ് എന്ന ചിത്രത്തിലെ പാടവരമ്പത്തിലൂടെ പണ്ട് ഓലക്കുടയുമെടുത്ത്… എന്ന ഗാനത്തിലൂടെ പ്രസിദ്ധനായ പിന്നണി ഗായകൻ ബെനഡിഗ്റ്റ് ഷൈൻ ഹോണ്ട ഹൈനസിന്റെ ആരാധകനായത്. സേഫ്റ്റി ഫീച്ചേഴ്സ് കൊണ്ടും ഡിസൈൻ അഴക് കൊണ്ടുമാണ് ഹൈനെസ് തെരഞ്ഞെടുത്തത്. ലോംഗ് ഡ്രൈവ് കംഫർട്ടബിളാണ്. എല്ലാത്തിനുമുപരി കുഞ്ഞായിരുന്ന കാലം മുതൽ കേൾക്കുന്ന പേരല്ലേ ഹോണ്ട. അതിനോട് ഒരു അട്രാക്ഷൻ! – ബെനഡിക്റ്റ് ഷൈൻ പറയുന്നു. ലെഗസി എഡിഷനിൽ ടാങ്ക് ഗ്രാഫിക്സും ലെഗസി എഡിഷൻ ബാഡ്ജിംഗും ഉൾക്കൊള്ളുന്ന ഒരു പുതിയ പേൾ സൈറൻ ബ്ലൂ പെയിൻ്റ് സ്കീമാണ് ആകർഷകം. CB350RS ഹ്യൂ എഡിഷനാകട്ടെ സ്പോർട്സ് റെഡ്, അത്ലറ്റിക് ബ്ലൂ…
ജമ്മു കശ്മീരിലെ 1,178 അടി ഉയരത്തിലുള്ള ചെനാബ് പാലത്തിനു പാരീസിലെ ഈഫൽ ടവറിനെക്കാൾ 35 മീറ്റർ ഉയരമുണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? സത്യമാണിത്. പാരീസിലെ ഈഫൽ ടവറിനേക്കാൾ ഉയരമുള്ള ചെനാബ് പാലം ലോകത്തെ ഏറ്റവും ഉയരമുള്ള റെയിൽവേ പാലമായി. ഇന്ത്യൻ റെയിൽവേയുടെ അഭിമാനമായി മാറിയിരിക്കുന്ന ഒറ്റ ആർച്ച് ചെനാബ് പാലം സിവിൽ എഞ്ചിനീയറിംഗിലെ ഇന്ത്യയുടെ ഏറ്റവും പുതിയ നേട്ടവുമാണ്. റിയാസി ജില്ലയിലെ ബക്കലിനെയും കൗരിയെയും ബന്ധിപ്പിക്കുന്ന ഈ കമാന പാലം കത്രയിൽ നിന്ന് ബനിഹാലിലേക്കുള്ള ഒരു സുപ്രധാന പാതയാണ്.റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തിങ്കളാഴ്ച ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഒറ്റ ആർച്ച് റെയിൽവേ പാലമായ ഇന്ത്യൻ റെയിൽവേയുടെ ചെനാബ് പാലത്തിൻ്റെ വീഡിയോ ക്ലിപ്പ് എക്സിൽ പങ്കിട്ടു വിശേഷിപ്പിച്ചത് “ഭാരതത്തിൻ്റെ അഭിമാനം” എന്നാണ്. 35,000 കോടി രൂപയുടെ ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽവേ ലിങ്ക് (USBRL) പദ്ധതിയുടെ ഭാഗമായി, ജമ്മു കശ്മീരിലെ കണക്റ്റിവിറ്റി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള, ചെനാബ് പാലത്തിന് മാത്രം ഏകദേശം 14,000…
പഴയ Apple ഐഫോൺ പതിപ്പുകൾ ഉപയോഗിക്കുമ്പോൾ പ്രധാന വിവരങ്ങൾ ചോരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത വേണമെന്ന് സർക്കാർ മുന്നറിയിപ്പ് . ബ്ലൂടൂത്ത് ഉപയോഗിക്കുമ്പോഴും ശ്രദ്ധ വേണം. ആപ്പിൾ ഐഒഎസിന്റെ പഴയ പതിപ്പുകളിൽ സുരക്ഷാക്കുറവ് കണ്ടെത്തിയതോടെയാണ് ഐഫോൺ ഉപയോക്താക്കൾക്ക് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വിലാസം, ബാങ്ക് വിശദാംശങ്ങൾ എന്നിവ പോലുള്ള പ്രധാനമായ വിവരങ്ങൾ പഴയ ഐഫോണുകളിൽ സൂക്ഷിക്കരുത്. ഇവ ഹാക്ക് ചെയ്യപ്പെട്ടേക്കാം എന്നാണ് മുന്നറിയിപ്പ്. ഡാറ്റ സൂക്ഷിക്കുമ്പോഴും കൈമാറുമ്പോഴുമൊക്കെ ജാഗ്രത വേണം. ഐഫോൺ 8, ഐഫോൺ 8 പ്ലസ്, ഐഫോൺ എക്സ്, ഐപാഡ് 5th ജനറേഷൻ, ഐപാഡ് പ്രോ 9.7 ഇഞ്ച്, ഐപാഡ് പ്രോ 12.9 ഇഞ്ച് എന്നിവയ്ക്ക് മുമ്പുള്ള ആപ്പിൾ ഐഒഎസ് പതിപ്പുകൾക്ക് ഈ സുരക്ഷാ ഭീഷണിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആപ്പിൾ സെക്യൂരിറ്റി അപ്ഡേറ്റുകൾ കൃത്യമായി നടപ്പാക്കുകയാണ് സുരക്ഷാ ഭീഷണി ഒഴിവാക്കാനുള്ള ഏറ്റവും പ്രധാന മാർഗം.ആപ്പിളിൻ്റെ ഉപയോക്താക്കളെ സുരക്ഷിതരായി നിലനിർത്താൻ, ആപ്പിൾ സുരക്ഷാ അപ്ഡേറ്റുകൾ പുറത്തിറക്കാറുണ്ട്. ഇവ…