Author: News Desk
തമിഴ്നാട് സർക്കാരുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച് ടയർ കമ്പനിയായ എംആർഎഫ് ലിമിറ്റഡ് (MRF Ltd). ഓട്ടോമോട്ടീവ് ടയറുകൾക്കും അനുബന്ധ ഉൽപ്പന്നങ്ങൾക്കുമായി ഗ്രീൻഫീൽഡ് നിർമ്മാണ സൗകര്യം സ്ഥാപിക്കുന്നതിന് സൗകര്യമൊരുക്കുന്നതിനായാണ് തമിഴ്നാട് സർക്കാർ നോഡൽ ഏജൻസി ‘ഗൈഡൻസ്’ വഴി നോൺ-ബൈൻഡിംഗ് ധാരണാപത്രത്തിൽ ഒപ്പിട്ടിരിക്കുന്നത്. 12 വർഷത്തിനുള്ളിൽ 5300 കോടി രൂപയുടെ നിക്ഷേപം നടത്തി സംസ്ഥാനത്ത് പുതിയ ടയർ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുമെന്ന് എംആർഎഫ് ലിമിറ്റഡ് അറിയിച്ചു. ശിവഗംഗ ജില്ലയിലെ സ്റ്റേറ്റ് ഇൻഡസ്ട്രീസ് പ്രൊമോഷൻ കോർപ്പറേഷൻ ഓഫ് തമിഴ്നാട് (SIPCOT) ഇൻഡസ്ട്രിയൽ പാർക്കിലാണ് ഫാക്ടറി സ്ഥാപിക്കുന്നത്. ഇതിലൂടെ 1000 പേർക്ക് തൊഴിൽ നൽകാനാകുമെന്ന് സർക്കാർ അറിയിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സാന്നിദ്ധ്യത്തിലാണ് നിർമാണ കേന്ദ്രത്തിനായുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. കരാർ തമിഴ്നാട് സർക്കാരിന്റെ ഇഷ്ടാനുസൃത പ്രോത്സാഹന പാക്കേജ്, ഭൂമി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ പിന്തുണ, ബാധകമായ നിയമങ്ങൾക്ക് കീഴിലുള്ള നിയമപരമായ അംഗീകാരങ്ങൾ എന്നിവയ്ക്ക് വിധേയമാണെന്നും കമ്പനി അറിയിച്ചു. Tyre giant MRF Ltd signs an MoU with…
കേരളത്തിലെ റെയിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ പ്രോത്സാഹനവുമായി ഇന്ത്യൻ റെയിൽവേ. 450.59 കോടി രൂപ ചിലവിൽ 21.10 കിലോമീറ്റർ ദൈർഘ്യമുള്ള തുറവൂർ-മാരാരിക്കുളം സെക്ഷൻ ഇരട്ടിപ്പിക്കുന്നതിനാണ് റെയിൽവേ അനുമതി നൽകിയിരിക്കുന്നത്. കേരളത്തിനുപുറമേ രാജസ്ഥാൻ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ 871 കോടി രൂപയുടെ അടിസ്ഥാന സൗകര്യ പാക്കേജിന്റെ ഭാഗമായാണിത്. കേരളത്തിലെ ഏറ്റവും തിരക്കേറിയ റെയിൽ പാതകളിലൊന്നായ എറണാകുളം – ആലപ്പുഴ – കായംകുളം ഇടനാഴിയുടെ നിർണായക ഭാഗത്താണ് ദക്ഷിണ റെയിൽവേയുടെ കീഴിൽ പാത ഇരട്ടിപ്പിക്കൽ ജോലികൾ വരുന്നത്. തുറവൂർ – മാരാരിക്കുളം പാത ഇരട്ടിപ്പിക്കുന്നതോടെ പ്രതിദിനം ഒൻപത് പാസഞ്ചർ ട്രെയിനുകൾ കൂടുതലായി സർവീസ് നടത്താനാകും. ഇതിനുപുറമേ ഇതുവഴിയുള്ള ചരക്കു ഗതാഗതം പ്രതിവർഷം ഏകദേശം 2.88 ദശലക്ഷം ടൺ വർദ്ധിക്കുമെന്നും ചരക്ക് ട്രെയിനുകൾക്ക് 19 മിനിറ്റ് വരെയും പാസഞ്ചർ ട്രെയിനുകൾക്ക് 15 മിനിറ്റ് വരെയും സമയം ലാഭിക്കാനാകുമെന്നും റെയിൽവേ വ്യക്തമാക്കി. രാജസ്ഥാനിൽ കോച്ച് അറ്റകുറ്റപ്പണി കേന്ദ്രത്തിനും പശ്ചിമ ബംഗാളിലെ പുതിയ ബൈപാസ് ലൈനിനുമായാണ് മറ്റ് അനുമതികൾ.രാജസ്ഥാനിലെ…
കേരളത്തിൽ MSME സംരംഭങ്ങൾക്ക് വഴിയൊരുക്കിയ സംസ്ഥാന സർക്കാരിന് അംഗീകാരം. ഇവയ്ക്കായി വ്യവസായ, നിക്ഷേപ അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി സംസ്ഥാനത്ത് നടപ്പാക്കിയ നടപടികള്‍ക്കുള്ള അംഗീകാരമായി കേരളത്തിന് കേന്ദ്രം അനുവദിച്ചത് 360 കോടി രൂപ. നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനുള്ള ഈ പ്രധാന പരിഷ്കരണ പ്രവര്‍ത്തനങ്ങളിലൂടെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി ഭൂമി, തൊഴിലാളി, യന്ത്രസാമഗ്രികള്‍, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ വിഭവങ്ങള്‍ സങ്കീര്‍ണമായ അനുമതി പ്രക്രിയകളില്ലാതെ ഉപയോഗിക്കാന്‍ സാധിച്ചു എന്നതിലാണ് കേന്ദ്രത്തിന്റെ അംഗീകാരം . സംസ്ഥാനങ്ങളിലെ മൂലധന നിക്ഷേപങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്കുന്ന പ്രത്യേക സഹായ പദ്ധതിയുടെ ഭാഗമായി നിയന്ത്രണ നടപടികള്‍ (ഡിറഗുലേഷന്‍) കുറയ്ക്കുന്നതിനും ചട്ടങ്ങള്‍ ലളിതമാക്കുന്നതിനുമായി കൈക്കൊണ്ട പരിഷ്കരണങ്ങള്‍ക്കുള്ള അംഗീകാരമായി ഈ തുക ഒറ്റത്തവണയായി സംസ്ഥാനത്തിന് ലഭിക്കും. വ്യവസായങ്ങള്‍ക്കും നിക്ഷേപങ്ങള്‍ക്കും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി സംസ്ഥാനത്ത് നടപ്പാക്കിയ നിയന്ത്രണ ലഘൂകരണ നടപടികളും ഭരണപരമായ പരിഷ്കരണങ്ങളുമാണ് ഈ അംഗീകാരത്തിന് അടിസ്ഥാനമായത്. അനുവദിച്ച 360 കോടി സഹായം കേരള റോഡ് ഫണ്ട് ബോര്‍ഡ്, കേരള വാട്ടര്‍ അതോറിറ്റി, റോഡ്സ്…
അമൂലിന്റെ മാതൃകയിൽ മത്സ്യഫെഡിനെ (MatsyaFed) ദേശീയ തലത്തിലുള്ള സഹകരണ മാതൃകയിലേക്ക് വികസിപ്പിക്കാൻ കേന്ദ്രം തയ്യാറാണെന്ന് കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ. കേരള സർക്കാർ നിർദ്ദേശവുമായി സമീപിച്ചാൽ ഇതുമായി മുന്നോട്ടുപോകാമെന്നും കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരം വിഴിഞ്ഞം സെൻട്രൽ മറൈൻ ഫിഷറീസ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (CMFRI) ചടങ്ങിൽ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന ഗവണ്മെന്റ് സമീപിച്ചാൽ ഇതിനാവശ്യമായ ഫണ്ട് ലഭ്യമാക്കും. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ഏകോപിത ശ്രമങ്ങളിലൂടെ മാത്രമേ മത്സ്യബന്ധന മേഖലയിൽ അർത്ഥവത്തായ വളർച്ച കൈവരിക്കാൻ സാധിക്കുകയുള്ളൂവെന്നും കേന്ദ്ര സഹമന്ത്രി അഭിപ്രായപ്പെട്ടു. മറ്റ് സമുദായങ്ങളെ അപേക്ഷിച്ച് ന്യൂനപക്ഷ സമുദായങ്ങൾക്ക് നൈപുണ്യ പരിശീലന അവസരങ്ങിൽ ഉണ്ടാകുന്ന വിടവ് നികത്താനാണ് പിഎം വികാസ് പദ്ധതി നടപ്പിലാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്റ്റൈപെൻഡോട് കൂടി സൗജന്യമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തിൽ നിലവിൽ സിഎംഎഫ്ആർഐക്ക് പുറമെ കോട്ടയം ഐഐഐടി, പാലക്കാട് ഐഐടി എന്നിവിടങ്ങളിലും നൈപുണ്യ പരിശീലന കോഴ്സുകൾ നടപ്പിലാക്കുന്നുണ്ട്. Union Minister George Kurian invites the…
അഫ്ഗാനിസ്ഥാൻ, കാമറൂൺ, മ്യാൻമർ, സുഡാൻ എന്നീ നാല് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിദ്യാർഥി വിസ നൽകുന്നത് നിർത്താൻ യുകെ. വിസ ദുരുപയോഗം വ്യാപകമാണെന്ന കാരണത്തെ തുടർന്നാണ് ഇത്തരമൊരു നീക്കമെന്ന് യുകെ ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് അറിയിച്ചു. അഫ്ഗാൻ പൗരൻമാർക്ക് സ്കിൽഡ് വർക്ക് വിസ നൽകുന്നതും നിർത്തലാക്കുമെന്ന് അവർ വ്യക്തമാക്കി. ഹോം ഓഫിസ് നൽകുന്ന വിശദീകരണം അനുസരിച്ച് പഠനത്തിനായി നിയമപരമായി യുകെയിൽ എത്തിയ ശേഷം അസൈലം ആവശ്യപ്പെടുന്നവരുടെ എണ്ണം ഈ നാല് രാജ്യങ്ങളിൽ നിന്നുള്ളവരിലാണ് ഏറ്റവും കൂടുതലുള്ളത്. യഥാർത്ഥ സഹായം ആവശ്യമുള്ളവരെ സഹായിക്കുന്നതിൽ യുകെയുടെ പാരമ്പര്യം നിലനിർത്തുന്നതിനായാണ് വിസ ദുരുപയോഗം കർശനമായി നിയന്ത്രിക്കുന്നതെന്ന് ഗവർൺമെന്റ് മുന്നറിയിപ്പ് നൽകി. സർക്കാർ പുറത്തിറക്കിയ കണക്കുകൾ പ്രകാരം, പഠനം പോലുള്ള നിയമപരമായ കാരണങ്ങളാൽ യുകെയിൽ എത്തിയ ശേഷം അസൈലം ആവശ്യപ്പെട്ടവരുടെ എണ്ണം 2021 മുതൽ 2025 വരെ മൂന്നിരട്ടിയിലധികം വർധിച്ചിട്ടുണ്ട്. വിദ്യാർഥി വിസയിൽ എത്തിയ ശേഷം അസൈലം ആവശ്യപ്പെടുന്നവർ ഇപ്പോൾ നിലവിലുള്ള അപേക്ഷകളുടെ 13% ആണ്. The…
കല്യാൺ ഗ്രൂപ്പിനു (Kalyan Group) കീഴിലുള്ള റിയൽ എസ്റ്റേറ്റ് വിഭാഗമായ കല്യാൺ ഹോംസിന്റെ (Kalyan Homes) ബ്രാൻഡ് അംബാസഡറായി നടൻ നിവിൻ പോളിയെ പ്രഖ്യാപിച്ചു. നിവിൻ പോളി ഇതാദ്യമായാണ് ഒരു ബ്രാൻഡിന്റെ ഔദ്യോഗിക ബ്രാൻഡ് അംബാസഡറാകുന്നതെന്ന സവിശേഷതയുമുണ്ട്. ബ്രാൻഡ് അംബാസഡറെന്ന നിലയിൽ കല്യാൺ ഹോംസിന്റെ മെയിൻലൈൻ ക്യാംപെയ്നുകളുടെ മുഖമായി താരം മാറും. നിവിൻ പോളിയെ ബ്രാൻഡ് അംബാസഡറായി സ്വാഗതം ചെയ്യുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് കല്യാൺ ഹോംസ് മാനേജിങ് ഡയറക്ടർ ആർ. കാർത്തിക് പറഞ്ഞു. അടുത്ത സാമ്പത്തികവർഷം കേരളത്തിലുടനീളം 600 കോടി രൂപ നിക്ഷേപത്തിൽ അഞ്ച് പുതിയ റെസിഡൻഷ്യൽ പ്രോജക്ടുകൾ ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് കല്യാൺ ഹോംസ് ചെയർമാൻ ടി.എസ്. കല്യാണരാമൻ അറിയിച്ചു. 10 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള പദ്ധതികളാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. കല്യാൺ ജ്വല്ലേഴ്സ് സ്ഥാപകർ പ്രമോട്ട് ചെയ്യുന്ന കല്യാൺ ഹോംസിന് നിലവിൽ കേരളത്തിലെമ്പാടുമായി 25 പ്രോജക്ടുകളുണ്ട്. കൊച്ചി തേവരയിൽ ആരംഭിച്ച ‘എ ഡിഫറെന്റ് സ്റ്റോറി’ എന്ന അൾട്രാ ലക്ഷ്വറി പ്രോജക്ടും…
കോയമ്പത്തൂർ നഗരത്തിലെ തെരുവുനായ ശല്യംകുറയ്ക്കുന്നതിനായി കോർപ്പറേഷൻ പുതിയ കേന്ദ്രം ഒരുക്കിയിരിക്കുകയാണ്. വെള്ളല്ലൂർ ഡംപ് യാർഡിൽ 4.13 കോടി രൂപ ചെലവിൽ നിർമ്മിച്ച മൃഗ ജനന നിയന്ത്രണ (ABC) കേന്ദ്രം തെരുവ് നായ്ക്കളുടെ എണ്ണം കൂടുതൽ സംഘടിതമായി കൈകാര്യം ചെയ്യാനുള്ള നഗരത്തിന്റെ ശേഷി ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തൽ. തെരുവ് നായ്ക്കൾക്കായുള്ള 50 കെന്നലുകളും ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമേ എബിസി കേന്ദ്രത്തിൽ ഒരു അധിക ഓപ്പറേഷൻ തിയേറ്ററും നാല് വാഹനങ്ങളും പുതുതായി സജ്ജമാക്കിയിട്ടുണ്ട്. ഇതോടെ, കേന്ദ്രത്തിൽ ഇപ്പോൾ അഞ്ച് ഓപ്പറേഷൻ തിയേറ്ററുകളായി. തെരുവ് നായ്ക്കളെ പാർപ്പിക്കുന്നതിനും, ശസ്ത്രക്രിയകൾക്കും ശേഷമുള്ള പരിചരണത്തിനും, ക്വാറന്റൈനിനുമെല്ലാമായാണ് കെന്നലുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതിനുപുറമേ വന്ധ്യംകരണത്തിനും വാക്സിനേഷനുമെല്ലാം സഹായകരമാകുന്നതിലൂടെ നിലവിലുള്ള മൃഗ ജനന നിയന്ത്രണ ശ്രമങ്ങളെ പിന്തുണയ്ക്കാൻ ഈ കെന്നലുകൾ ഉപകാരപ്പെടും.ഒരു ഏക്കറിലധികം വിസ്തൃതിയിലാണ് കെന്നലുകൾ നിർമ്മിച്ചിരിക്കുന്നതെന്നും, ഓരോ കെന്നലുകളിലും ഒരേ സമയം 10 നായ്ക്കളെ ഉൾക്കൊള്ളാൻ കഴിയുമെന്നും കോർപ്പറേഷൻ അധികൃതർ പറഞ്ഞു. Coimbatore Corporation strengthens stray dog management with a new…
രാജ്യത്തെ ഏറ്റവും പ്രമുഖ ബിസിനസ് ഗ്രൂപ്പുകളിൽ ഒന്നാണ് ടാറ്റ ഗ്രൂപ്പ്. നിരവധി പ്രശസ്തമായ പേരുകൾ ഗ്രൂപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു. കുടുംബത്തിലെ ഇളയ അംഗങ്ങളിൽ ഒരാളും ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റയുടെ മകളുമായ മായ ടാറ്റ (Maya Tata), പൊതുജനശ്രദ്ധയിൽ നിന്ന് അകന്നു നിൽക്കുമ്പോഴും ഗ്രൂപ്പിൽ തന്റെ കരിയർ കെട്ടിപ്പടുക്കുകയാണ്. ടാറ്റയിൽ നിരവധി പ്രധാനപ്പെട്ട റോളുകളും ഉത്തരവാദിത്തങ്ങളും ഏറ്റെടുത്തിട്ടുള്ള അവർ അടുത്തിടെ ടാറ്റ ഗ്രൂപ്പ് സ്ഥാപക ദിനത്തിൽ നടന്ന പരിപാടിയിലും ശ്രദ്ധ നേടി. നോയൽ ടാറ്റയുടെ മൂന്നു മക്കളിൽ ഒരാളായ മായ നിലവിൽ സർ രത്തൻ ടാറ്റ ഇൻഡസ്ട്രിയൽ ഇൻസ്റ്റിറ്റ്യൂട്ട് ട്രസ്റ്റിയാണ്. 35 കാരിയായ മായയ്ക്ക് ടാറ്റ ഗ്രൂപ്പിനുള്ളിൽ തന്നെ ചുരുങ്ങിയ കാലം കൊണ്ട് കരിയറിൽ പുരോഗതി കൈവരിക്കാൻ സാധിച്ചു. ബയേസ് ബിസിനസ് സ്കൂൾ, വാർവിക് സർവകലാശാല എന്നിവിടങ്ങളിൽ നിന്നുമാണ് മായ പഠനം പൂർത്തിയാക്കിയത്. ടാറ്റ ഓപ്പർച്യുണിറ്റീസ് ഫണ്ടിൽ ജോലി ചെയ്തിരുന്ന കാലത്ത് പോർട്ട്ഫോളിയോ മാനേജ്മെന്റിലും നിക്ഷേപക ബന്ധങ്ങളിലും അവർ വലിയ സംഭാവനകൾ…
കഴിഞ്ഞ മാസം ഇന്ത്യ വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്ക് അന്താരാഷ്ട്ര വിപണിയിൽ നിന്ന് ചരിത്രത്തിലെതന്നെ ഏറ്റവും വലിയ കയറ്റുമതി ഓർഡർ ലഭിച്ചിരുന്നു. ഇന്തോനേഷ്യൻ സർക്കാറിന് കീഴിലുള്ള ‘അഗ്രിനാസ് പാംഗൻ നുസാന്ത്ര’ (Agrinas Pangan Nusantara) എന്ന സ്ഥാപനമാണ് 35,000 മഹീന്ദ്ര സ്കോർപിയോ പിക്ക്-അപ്പ് ട്രക്കുകൾക്കായി ഓർഡർ നൽകിയത്. എന്നാൽ പിന്നീട് നയരൂപീകരണക്കാരുടെ എതിർപ്പിനെ തുടർന്ന് മഹീന്ദ്രയിൽ നിന്നും ടാറ്റ മോട്ടോഴ്സിൽ നിന്നുമായി 105,000 വാഹനങ്ങളുമായി ബന്ധപ്പെട്ട ഓർഡറുകൾ ഇന്തോനേഷ്യ നിർത്തിവെച്ചതായി മാധ്യമ റിപ്പോർട്ടുകളുണ്ടായി. ഇപ്പോൾ ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മഹീന്ദ്ര. 35,000 യൂണിറ്റ് ലൈറ്റ് കൊമേഴ്സ്യൽ വെഹിക്കിൾസിനായി ഏറ്റവും വലിയ കയറ്റുമതി ഓർഡർ നേടിയിട്ടുണ്ടെന്നും ഈ വർഷം അത് വിതരണം ചെയ്യുമെന്നും കമ്പനി വ്യക്തമാക്കി. വാഹന വിതരണത്തിനുള്ള ഓർഡർ താൽക്കാലികമായി നിർത്തിവെച്ചതിനെക്കുറിച്ച് ഇന്തോനേഷ്യയിൽ നിന്ന് കൂടുതൽ അറിയിപ്പുകളോ ആശയവിനിമയങ്ങളോ ലഭിച്ചിട്ടില്ലെന്നും ഡെലിവെറിക്ക് മുൻകൂർ പണം ലഭിച്ചതായും കമ്പനി അറിയിച്ചു. മഹീന്ദ്രയുടെ ചരിത്രത്തിലെ തന്നെ ഒറ്റത്തവണയായി ലഭിക്കുന്ന ഏറ്റവും വലിയ ഓർഡറാണ്…
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ന്യൂസ് ചാനലുകളിലും സോഷ്യൽ മീഡിയയിലും രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹ വിശേഷങ്ങൾ നിറഞ്ഞു നിൽക്കുകയാണ്. ഇപ്പോൾ വിവാഹം കഴിഞ്ഞതിനു പിന്നാലെ തെലങ്കാനയിലെ വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ് വിജയ് ദേവരകൊണ്ട. തെലങ്കാനയിലെ അചംപേട്ട് ഡിവിഷനിലുള്ള 44 സർക്കാർ സ്കൂളുകളിലെ ഒൻപത്, 10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് വിജയ് തന്റെ ചാരിറ്റബിൾ ട്രസ്റ്റിലൂടെ സ്കോളർഷിപ്പ് നൽകുക. സാമ്പത്തിക ഭാരമില്ലാതെ വിദ്യാർത്ഥികൾക്ക് അവരുടെ പഠനം തുടരാൻ സഹായിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിവാഹശേഷം കുടുംബത്തോടൊപ്പം തെലങ്കാനയിലെ തുംമനേപേട്ടയിലുള്ള നാട് സന്ദർശിച്ച വേളയിലാണ് വിജയ് സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ചത്. ഏഴ് വർഷം നീണ്ട പ്രണയത്തിനു ശേഷമാണ് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായത്. 2018ൽ പുറത്തിറങ്ങിയ ഗീതാ ഗോവിന്ദം എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. ചിത്രം വൻ വിജയമായതോടെ ഇരുവരും പ്രേക്ഷകരുടെ ഇഷ്ട ജോഡികളായി. ഉദയ്പൂരിൽെവച്ച് തെലുങ്ക് ബ്രാഹ്മണ രീതിയിലായിരുന്നു വിവാഹം. Following his wedding with Rashmika Mandanna,…
