Author: News Desk
https://youtu.be/gPVteFSnwws Nykaa, Adani Wilmar, Star Health & Allied Insurance എന്നിവയുൾപ്പെടെ 6 കമ്പനികൾക്ക് ഇനിഷ്യൽ പബ്ലിക് ഓഫറിംഗിന് സെബിയുടെ അനുമതി ലഭിച്ചു Penna Cement Industries, Latent View Analytics, Sigachi Industries എന്നിവയ്ക്കുമാണ് ഇനിഷ്യൽ പബ്ലിക് ഓഫറിംഗിന് അനുമതി ലഭിച്ചത് Nykaa, 525 കോടി രൂപയുടെ ഫ്രഷ് ഇക്വിറ്റി ഷെയറുകളും പ്രൊമോട്ടർമാരുടെയും നിലവിലെ ഓഹരിയുടമകളുടെയും 43,111,670 ഓഹരികളും വിൽക്കും ബാങ്കർമാർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ Nykaa, 3,500-4,000 കോടി രൂപ നേടുമെന്ന് പ്രതീക്ഷിക്കുന്നു IPO യിലൂടെ Nykaa ക്ക് പ്രതീക്ഷിക്കുന്ന വാല്യുവേഷൻ 5 ബില്യൺ മുതൽ 5.5 ബില്യൺ ഡോളർ വരെയാണ് Adani Wilmar ന്റെ നിർദ്ദിഷ്ട IPO 4,500 കോടി രൂപ വരെയുള്ള ഫ്രഷ് ഇക്വിറ്റി ഷെയറുകൾ ആയിരിക്കും അദാനി ഗ്രൂപ്പും Wilmar ഗ്രൂപ്പും തമ്മിലുള്ള 50:50 സംയുക്ത സംരംഭ കമ്പനിയാണ് Adani Wilmar സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനിയുടെ…
https://youtu.be/Ovhha5zuZYMപച്ചക്കറി-പഴം സ്റ്റാർട്ടപ്പിന് 16 കോടി ഫണ്ട്. പഴവും പച്ചക്കറിയും വിൽക്കുന്നവർക്കുള്ള ബി ടു ബി സ്റ്റാർട്ടപ്പ് Onato ആണ് ഫണ്ട് നേടിയത്. Vertex Ventures, Omnivore എന്നിവരാണ് നിക്ഷേപകർ. ഫ്രഷ് പച്ചക്കറിയും പഴവും വിൽക്കുന്നവർക്കുള്ള ടെക്നോളജി പ്ലാറ്റ്ഫോമാണ് Onato. രാജ്യത്തെ 7 ലക്ഷം കോടിയോളം വരുന്ന മാർക്കറ്റ് ലക്ഷ്യമിട്ടാണ് ടെക്നോളജി വികസിപ്പിച്ചത്. Vedant Katiyar, Ashish Jindal എന്നിവർ കഴിഞ്ഞ വർഷമാണ് (2021) Onato തുടങ്ങിയത്. Onato, ഡിമാന്റ് ആന്റ് സപ്ളൈയിൽ സുതാര്യത സാധ്യമാക്കും, പണമിടപാട് വേഗത്തിലാക്കും. ഡാറ്റ ഉപയോഗിച്ച് പുതിയ ബിസിനസ്സ് സാധ്യതകൾ കണ്ടെത്താനും Onato സഹായിക്കും
https://youtu.be/PyVLL9jh_IQയുവാക്കളെ ആകർഷിക്കാൻ ക്രിപ്‌റ്റോകറൻസി എക്സ്ചേഞ്ച് CoinDCX- ന്റെ ക്യാമ്പയിനിൽ ബോളിവുഡ് താരം ആയുഷ്മാൻ ഖുറാനFuture Yahi Hai എന്ന ക്യാമ്പയിനിലൂടെ ക്രിപ്റ്റോ അധിഷ്ഠിത നിക്ഷേപങ്ങളിൽ വർദ്ധിച്ചുവരുന്ന അസറ്റ് ക്ലാസിനെക്കുറിച്ച് അവബോധം വളർത്തുന്നതിന് ലക്ഷ്യമിടുന്നുക്രിപ്റ്റോ നിക്ഷേപങ്ങൾ സംബന്ധിച്ച പ്രധാന ആശങ്കകൾ ക്യാമ്പയിനിലൂടെ പരിഹരിക്കുംഉത്സവസീസണിലാണ് ആയുഷ്മാൻ ഖുറാനയുമായുളള ക്രിപ്റ്റോ ക്യാമ്പയിന് CoinDCX തുടക്കമിടുന്നത്CoinDCX ലൂടെയുളള ക്രിപ്റ്റോ നിക്ഷേപങ്ങൾ സുരക്ഷിതവും ലളിതവുമാണെന്ന് പരസ്യത്തിലൂടെ പ്രചരിപ്പിക്കുംഅഭിനയം, ആലാപനം, എഴുത്ത്, ടെലിവിഷൻ അവതാരകൻ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ച ഖുറാനയിലൂടെ ക്യാമ്പയിൻ യുവാക്കളിലേക്കെത്തുമെന്ന് CoinDCX കരുതുന്നുനർമ്മം നിറഞ്ഞതും എന്നാൽ വിജ്ഞാനപ്രദവുമായ രീതിയിലായിരിക്കും പരസ്യം അവതരിപ്പിക്കുകക്രിപ്റ്റോയെ ചുറ്റിപ്പറ്റിയുള്ള എല്ലാ മിഥ്യാധാരണകളും നീക്കാനും ആളുകളെ ബോധവത്കരിക്കാനും CoinDCX ലക്ഷ്യമിടുന്നു
https://youtu.be/arfLHXql51Eഅസംഘടിത തൊഴിലാളികൾക്കുളള e-Shram പോർട്ടലിൽ 4 കോടിയിലധികം രജിസ്ട്രേഷനെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയംe-Shram രജിസ്ട്രേഷൻ അസംഘടിത തൊഴിലാളികൾക്ക് സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ എളുപ്പത്തിൽ ലഭിക്കാൻ സഹായകമാകുമെന്ന് കേന്ദ്ര-തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവ്കുടിയേറ്റ തൊഴിലാളികൾ ഉൾപ്പെടെയുള്ള അസംഘടിത തൊഴിലാളികൾക്ക് വിവിധ സാമൂഹിക സുരക്ഷ- തൊഴിൽ അധിഷ്ഠിത പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുന്നതിന് ഇ-ശ്രാം പോർട്ടൽ ലക്ഷ്യമിടുന്നുനിർമാണം, വസ്ത്രനിർമാണം,മത്സ്യബന്ധനം, ഗിഗ്, പ്ലാറ്റ്ഫോം വർക്ക്, സ്ട്രീറ്റ് വെൻഡിംഗ്, ഗാർഹിക ജോലി, കൃഷി, ഗതാഗത മേഖലകളിലുളളവർ രജിസ്റ്റർ ചെയ്തിട്ടുണ്ട്മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 4.09 കോടി തൊഴിലാളികൾ രണ്ടാഴ്ചയ്ക്കുള്ളിൽ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്ഇതിൽ 50.02% ഗുണഭോക്താക്കൾ സ്ത്രീകളും 49.98% പുരുഷന്മാരുമാണ്ഒഡീഷ, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ രജിസ്ട്രേഷൻ നടന്നത്രജിസ്റ്റർ ചെയ്ത ജോലിക്കാരിൽ ഏകദേശം 65.68% പേർ 16-40 വയസ്സിനും 34.32% പേർ 40 വയസ്സിനു മുകളിലുള്ളവരുമാണ്ഏറ്റവും കൂടുതൽ തൊഴിലാളികൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് കൃഷിയിലും നിർമ്മാണ മേഖലയിൽ നിന്നുമാണ്
https://youtu.be/3GnhNeMcN8o സ്റ്റാർലിങ്ക് ബ്രോഡ്ബാൻഡ് ഇൻസ്റ്റാൾ ചെയ്യാൻ എയർലൈനുകളുമായി ചർച്ചയിലെന്ന് ഇലോൺ മസ്ക് ട്വിറ്ററിൽ ഒരു ചോദ്യത്തിന് മറുപടിയായാണ് മസ്ക് എയർലൈനുകളുമായി ചർച്ചയിലാണെന്ന് അറിയിച്ചത് ഏതൊക്കെ വിമാനക്കമ്പനികളെയാണ് സമീപിച്ചതെന്നോ ഇൻസ്റ്റലേഷൻ എപ്പോഴെന്നോ മസ്ക് വ്യക്തമാക്കിയിട്ടില്ല എന്നാൽ ഇതിന് കുറഞ്ഞ ലേറ്റൻസിയും പകുതി ജിഗാബൈറ്റ് കണക്ടിവിറ്റിയുമായിരിക്കുമെന്നും മസ്ക് സൂചിപ്പിച്ചു സ്പേസ് എക്സിന്റെ ഉടമസ്ഥതയിലുള്ള സാറ്റലൈറ്റ് അധിഷ്ഠിത ബ്രോഡ്ബാൻഡ് സേവനമാണ് സ്റ്റാർലിങ്ക് സ്റ്റാർലിങ്ക് സാറ്റലൈറ്റ് ബ്രോഡ് ബാൻഡിന് ഏകദേശം 12,000 ഉപഗ്രഹങ്ങൾ വിന്യസിക്കാനാണ് പദ്ധതിയിടുന്നത് സ്റ്റാർലിങ്ക് ഉപഗ്രഹസമൂഹത്തിന് ഏകദേശം 10 ബില്യൺ ഡോളർ ചിലവാകുമെന്ന് സ്പേസ്എക്സ് പറഞ്ഞിരുന്നു 2022 ഡിസംബര്‍ മുതല്‍ ഇന്ത്യയില്‍ ബ്രോഡ്ബാന്‍ഡ് സേവനം നൽകാനാണ് സ്‌പേസ് എക്സ് ലക്ഷ്യമിടുന്നത് ഇന്ത്യയില്‍ നിന്നുള്ള മുന്‍കൂര്‍ ഓര്‍ഡര്‍ 5,000 കവിഞ്ഞതായി കമ്പനി നേരത്തെ പറഞ്ഞിരുന്നു ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നൽകാൻ രാജ്യത്ത് ഗ്രാമീണ മേഖലകളില്‍ പ്രവര്‍ത്തിക്കാനുളള താല്പര്യവും കമ്പനി അറിയിച്ചിരുന്നു ആമസോണിന്റെ Kuiper, ബ്രിട്ടന്റെ OneWeb, വെഞ്ച്വർ ക്യാപിറ്റൽ പിന്തുണയ്ക്കുന്ന പ്ലാനറ്റ്, എന്നിവയെല്ലാം സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് രംഗത്ത്…
https://youtu.be/BgyzlDRrDEU ധനമന്ത്രി നിർമ്മലാ സീതാരാമന്റെ യുഎസ് സന്ദർശനത്തിൽ ചർച്ചയായി ഗതി ശക്തിയും ഡിജിറ്റലൈസേഷനും മെയ്ക്ക് ഇൻ ഇന്ത്യയും ഒരാഴ്ചത്തെ യുഎസ് സന്ദർശനത്തിന്റെ ഭാഗമായി വിവിധ കമ്പനികളുടെ CEOമാരും നിക്ഷേപകരുമായി ധനമന്ത്രി കൂടിക്കാഴ്ച നടത്തി 100 ലക്ഷം കോടി രൂപയുടെ ദേശീയ ഇൻഫ്രാസ്ട്രക്ചർ മാസ്റ്റർ പ്ലാൻ ഗതിശക്തിയും ഡിജിറ്റലൈസേഷനും മെയ്ക്ക് ഇൻ ഇന്ത്യ സംരംഭവും വിവിധ കൂടിക്കാഴ്ചകളിൽ ചർച്ചയായി FedEx കോർപ്പറേഷൻ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ രാജ് സുബ്രഹ്മണ്യവുമായുള്ള കൂടിക്കാഴ്ചയിൽ, ഗതി ശക്തി വിഷയമായി ഇന്ത്യയിലെ സ്റ്റാർട്ട്-അപ്പ് ഇക്കോസിസ്റ്റവും യൂണികോൺ ബേസും രാജ് സുബ്രഹ്മണ്യവുമായുളള ചർച്ചയിൽ വന്നതായി ധനമന്ത്രാലയം ട്വീറ്റ് ചെയ്തു സിറ്റിഗ്രൂപ്പ് സിഇഒ ജെയ്ൻ ഫ്രേസറുമായുള്ള ധനമന്ത്രിയുടെ കൂടിക്കാഴ്ചയിൽ ഫിൻടെക് ഡിജിറ്റൈസേഷനും മേക്ക് ഇൻ ഇന്ത്യയും വിഷയമായി പിന്നീട്, നിർമല സീതാരാമൻ IBM ചെയർമാനും സിഇഒയുമായ അരവിന്ദ് കൃഷ്ണയെയും കണ്ടു ഹൈബ്രിഡ് ക്ലൗഡ്, ഓട്ടോമേഷൻ, 5G, സൈബർ സുരക്ഷ, ഡാറ്റ,AI എന്നീ മേഖലകളിൽ ഇന്ത്യയിലെ IBMന്റെ താൽപര്യം ചർച്ചയുടെ ഭാഗമായി…
https://youtu.be/_2Dipchm2FYറൂഫ്ടോപ്പ് സോളാറിൽ ആഗോളതലത്തിൽ ഏറ്റവും ചെലവ് കുറവ് ഇന്ത്യയിലെന്ന് പഠന റിപ്പോർട്ട്സോളാർ ഊർജ്ജം ഉത്പാദിപ്പിക്കുന്നതിന് ഏറ്റവും ചെലവ് കുറഞ്ഞ രാജ്യമാണ് ഇന്ത്യയെന്ന് ഒരു ആഗോള പഠനം കണ്ടെത്തിഇന്ത്യയിൽ ഒരു മെഗാവാട്ട് ഊർജ്ജം ഉല്പാദിപ്പിക്കാൻ 66 ഡോളറും ചൈനയിലെ ചെലവ് മണിക്കൂറിന് ഒരു മെഗാവാട്ട് ഉത്പാദനത്തിന് 68 ഡോളറുമാണ്യുഎസിൽ ഇത് മണിക്കൂറിൽ ഒരു മെഗാവാട്ട് ഊർജ്ജ ഉത്പാദനത്തിന് 238 ഡോളറും ബ്രിട്ടനിൽ 251 ഡോളറുമാണ്ഇന്ത്യയിൽ ഗുജറാത്തും രാജസ്ഥാനും ഏറ്റവും കുറഞ്ഞ നിരക്കാണ് നൽകുന്നതെന്ന് പഠനം പറയുന്നുപ്രതിവർഷം 181 terawatt-hour മായി മഹാരാഷ്ട്രയും 168.07 terawatt-hourമായി ഉത്തർപ്രദേശുമാണ് ഇപ്പോൾ രാജ്യത്തെ ഏറ്റവും ഉയർന്ന റൂഫ്ടോപ്പ് സോളാർ എനർജി നിർമാതാക്കൾറൂഫ്ടോപ്പ് സോളാർ ഫോട്ടോവോൾട്ടായിക്സ് സാങ്കേതികവിദ്യ ഏറ്റവും വേഗത്തിൽ വിന്യസിക്കാവുന്ന ഊർജ്ജ ഉൽപാദന സാങ്കേതികവിദ്യയാണ്വീടുകളിലും വാണിജ്യ, വ്യാവസായിക കെട്ടിടങ്ങളിലും കുറഞ്ഞ ചിലവിൽ ഉപയോഗിക്കുന്നവയാണ് റൂഫ് ടോപ്പ് സോളാർ പാനലുകൾആഗോള പഠനമനുസരിച്ച്, 2050 ആകുമ്പോഴേക്കും ആഗോള വൈദ്യുതി ആവശ്യത്തിന്റെ 49 ശതമാനം RTSPV വരെ നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നുറൂഫ് ടോപ്പ്…
https://youtu.be/hUfPtI0wg7M ഉപയോക്താക്കൾക്ക് 4 മാസം വരെ സൗജന്യ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് വാഗ്ദാനവുമായി BSNL DSL, ഭാരത് ഫൈബർ, BBoWiFi, ലാൻഡ്‌ലൈൻ ഉപഭോക്താക്കൾക്കുമാണ് നാല് മാസത്തെ സൗജന്യ ബ്രോഡ്‌ബാൻഡ് സേവനം 36 മാസത്തെ റെന്റ് ഒറ്റത്തവണയായി അടയ്ക്കുമ്പോഴാണ് ഈ സൗജന്യ സേവനം ലഭിക്കുക 24 മാസത്തേക്ക് മുൻകൂർ റെന്റ് അടയ്ക്കുന്ന ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾക്ക് മൂന്ന് മാസത്തെ സൗജന്യ സേവനം ലഭിക്കും 12 മാസത്തെ മുൻകൂർ റെന്റ് നൽകുന്ന വരിക്കാർക്ക് ഒരു മാസത്തെ സൗജന്യ സേവനവും ലഭ്യമാകും ഓഫർ പ്രയോജനപ്പെടുത്തുന്നതിന് ഉപഭോക്താക്കൾ 1800003451500 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കുക അല്ലെങ്കിൽ BSNL സൈറ്റിൽ പറയുന്ന അടുത്തുള്ള കസ്റ്റമർ കെയർ സെന്റർ സന്ദർശിക്കുക ആൻഡമാൻ നിക്കോബാർ ഒഴികെയുള്ള എല്ലാ സർക്കിളുകളിലും ഭാരത് ഫൈബർ ബ്രോഡ്ബാൻഡ് പ്ലാൻ ഒരേ താരിഫ് നൽകാനും പദ്ധതിയിടുന്നു ബിഎസ്എൻഎല്ലിന്റെ ഫൈബർ-ടു-ഹോം പ്ലാൻ 499 രൂപയിലാണ് ആരംഭിക്കുന്നത് 499 രൂപ മുതൽ1499 രൂപ വരെയുളള എല്ലാ ഭാരത് ഫൈബർ പ്ലാനുകൾക്കും…
https://youtu.be/89qt_CbVxLg ഇൻഫ്രാസ്ട്രക്ചർ രംഗത്തെ അതികായൻമാരായ L&T ഓൺലൈൻ പഠന മേഖലയിലേക്ക് പ്രവേശിക്കുന്നു ഇ-ലേണിംഗ് പ്ലാറ്റ്ഫോം L&T എഡ്യൂ ടെക്ക് ആരംഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു കോളേജ് കണക്റ്റ്, പ്രൊഫഷണൽ, വൊക്കേഷണൽ സ്കില്ലിംഗ് എന്നിവ L&T EduTech വാഗ്ദാനം ചെയ്യുന്നു വിദ്യാർത്ഥികൾക്കായി പ്രാക്ടിക്കൽ – ആപ്ലിക്കേഷൻ അധിഷ്ഠിത പഠനമാണ് കോളേജ് കണക്റ്റ് നൽകുക പ്രൊഫഷണൽ സ്കില്ലിംഗ്, നൈപുണ്യമുള്ള പ്രൊഫഷണലുകളെ അവരുടെ മേഖലകളിൽ വേഗത്തിൽ ചുവടുറപ്പിക്കാൻ പ്രാപ്തരാക്കുമെന്ന് L&T പറയുന്നു മെച്ചപ്പെട്ട തൊഴിൽ സാധ്യതയ്ക്കായി വ്യവസായ വിദഗ്ധർ രൂപകൽപ്പന ചെയ്ത സ്കിൽ സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ വൊക്കേഷണൽ സ്കില്ലിംഗിൽ ഉൾപ്പെടുന്നു മികച്ച അക്കാദമിക് പാടവമുളളവരും ഇൻഡസ്ട്രിയിലെ വിദഗ്ധരും പ്ലാറ്റ്ഫോമിന് വേണ്ടി ക്ലാസുകൾ നയിക്കും സങ്കീർണ്ണമായ പ്രോജക്ടുകൾ നടപ്പിലാക്കിയതിലൂടെ നേടിയ L&T യുടെ അറിവും വൈദഗ്ധ്യവും ഇ-ലേണിംഗ് പ്ലാറ്റ്ഫോം വഴി ലഭ്യമാക്കുമെന്ന് കമ്പനി പറഞ്ഞു കെപിഎംജിയുടെ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ ഓൺലൈൻ വിദ്യാഭ്യാസ വ്യവസായത്തിന് 1.96 ബില്യൺ ഡോളർ മൂല്യമാണുളളത്
https://youtu.be/GZPWFDOeFY8മാസം 2 സ്റ്റാർട്ടപ്പുകളിൽ വീതം ഫണ്ടിറക്കാൻ Artha Venture2022 മാർച്ച് വരെ മാസം തോറും 2 സ്റ്റാർട്ടപ്പുകളിൽ വീതം ഫണ്ട് ചെയ്യും: Artha Ventureറെവന്യു ജനറേറ്റ് ചെയ്യുന്ന ഏർളി സ്റ്റേജ് സ്റ്റാർട്ടപ്പുകളിലാണ് ഫണ്ട് ഇറക്കുക13-18% ഇക്വിറ്റി ഡൈല്യൂഷനിൽ 1.5 മുതൽ 4 കോടി രൂപ വരെ നിക്ഷേപിക്കാനാണ് ലക്ഷ്യംനിക്ഷേപിക്കുന്ന സ്റ്റാർട്ടപ്പുകൾക്കൊപ്പം വർക്ക് ചെയ്ത് റെവന്യൂ ഉയർത്തും: Anirudh Damani (Artha Venture)ചിലവ് കൂട്ടാതെ തന്നെ 6 മാസം കൊണ്ട് 4 മടങ്ങ് വരെ റെവന്യൂ ഉയർത്താനായിട്ടുണ്ട്: Anirudhഫോളോ ഓൺ റൗണ്ടുകളിൽ 20 കോടി വരെ നിക്ഷേപം ആകർഷിക്കാൻ സ്റ്റാർട്ടപ്പുകളെ സഹായിക്കുംOyo Rooms, Purplle എന്നീ സ്റ്റാർട്ടപുകളിൽ ഉൾപ്പെടെ നിക്ഷേപകരാണ് Artha Venture
