Author: News Desk

2026ൽ ഇന്ത്യൻ എയർലൈൻ കമ്പനികൾ രാജ്യത്തെ മൊത്തം വിമാന ഫ്ലീറ്റിലേക്ക് 50 മുതൽ 55 വരെ പുതിയ വിമാനങ്ങൾ ഉൾപ്പെടുത്തുമെന്ന് റിപ്പോർട്ട്. വിവിധ എയർലൈൻസുകളുടെ പ്രതീക്ഷിക്കുന്ന ഡെലിവെറികൾ അടിസ്ഥാനമാക്കി ബിസിനസ് സ്റ്റാൻഡേർഡ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2025ൽ വിമാനഫ്ലീറ്റിൽ 79 വിമാനങ്ങൾ ചേർത്തിരുന്നെങ്കിലും, 44 വിമാനങ്ങൾ തിരിച്ചുനൽകിയതോടെ നെറ്റ് ഇൻഡക്ഷൻ വെറും 35 മാത്രമായിരുന്നു. 2024നേക്കാളും ഏറെ കുറഞ്ഞ അവസ്ഥയിലായിരുന്നു പുതിയ വിമാനങ്ങളുടെ എണ്ണമെന്നും, എന്നാൽ ഈ വർഷം ഇതിൽ മാറ്റമുണ്ടാകുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. Planespotter.com ഡാറ്റ മുൻനിർത്തിയാണ് ബിസിനസ് സ്റ്റാൻഡേർഡിന്റെ വിശകലനം. 2025ൽ രാജ്യത്തെ മൊത്തം വിമാനങ്ങളുടെ എണ്ണം 826 ആയി. ഇതിൽ 723 വിമാനങ്ങൾ മാത്രമാണ് പ്രവർത്തനക്ഷമമായിരുന്നത്. ബാക്കി 103 വിമാനങ്ങൾ സ്പെയർ പാർട്സുകളുടെ ലഭ്യതക്കുറവ്, അപ്പ്‌ഗ്രഡേഷൻ, നവീകരണം തുടങ്ങിയ കാരണങ്ങളാൽ പ്രവർത്തനം നിലച്ചു. എയർ ഇന്ത്യയുടെ ചില വിമാനങ്ങൾ പുതുക്കലിന്റെ ഭാഗമായി സർവീസ് നടത്തിയില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. അതേസമയം, ഇന്ത്യയിലെ വ്യോമയാന അടിസ്ഥാനസൗകര്യ വികസനം അതിവേഗത്തിൽ…

Read More

എയർ ഇന്ത്യ (Air India) ഉടമകളായ ടാറ്റ സൺസ് (Tata Sons) തങ്ങളുടെ എയർലൈൻസ് ബിസിനസ്സിനായി പുതിയ നേതൃത്വത്തെ തേടുന്നതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് ആഗോള വ്യോമയാന എക്സിക്യൂട്ടീവുകളുമായി ചർച്ച ആരംഭിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസണിനു പകരക്കാരനെ നിയമിക്കുന്നതിനായി ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ രണ്ട് യുകെ, യുഎസ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര വിമാനക്കമ്പനികളുടെ ചീഫ് എക്സിക്യൂട്ടീവുകളുമായി ചർച്ച നടത്തി. എയർ ഇന്ത്യയുടെ നിർവ്വഹണ വേഗതയിലും നിലവിലെ പുരോഗതിയിലും ചന്ദ്രശേഖരൻ തൃപ്തനല്ലെന്ന് മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 2027 ജൂണിൽ വിൽസന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് ഈ ചർച്ചകൾ നടക്കുന്നത്. ഗ്രൂപ്പിന്റെ കുറഞ്ഞ ചെലവിലുള്ള വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസിലും സമാനമായ നേതൃമാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. നിലവിലെ ചീഫ് എക്സിക്യൂട്ടീവ് അലോക് സിംഗിന്റെ കാലാവധിയും 2027ൽ അവസാനിക്കാനിരിക്കുകയാണ്. വിൽസന്റെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പുതന്നെ എയർ ഇന്ത്യയിൽ…

Read More

100 കോടി ക്ലബ്ബിലേറി നിവിൻ പോളി-അഖിൽ സത്യൻ ചിത്രം സർവ്വം മായ. റിലീസായി വെറും പത്ത് ദിവസത്തിനുള്ളിലാണ് ചിത്രം നേട്ടം കൈവരിച്ചിരിക്കുന്നത്. ചിത്രം വിജയകരമായി പ്രദർശനം തുടരുന്നതിനിടെ താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ നേട്ടത്തെക്കുറിച്ച് അറിയിച്ചത്. നിവിൻ പോളിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമാണ് സർവ്വം മായ. സാക്‌നിൽക്കിന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ നിന്ന് 52.85 കോടി രൂപയും, വിദേശത്ത് നിന്ന് 47.15 കോടിയുമാണ് ചിത്രത്തിന്റെ കലക്ഷൻ. ആദ്യ ദിനത്തിൽ 3.35 കോടി രൂപ കലക്ഷൻ നേടിയ ചിത്രം നാലാം ദിനം 5.8 കോടി രൂപ കലക്ഷനിലേക്കെത്തി. ഏഴാമത്തെ ദിവസം 3.5 കോടി രൂപയായി കലക്ഷൻ കുറഞ്ഞെങ്കിലും എട്ടാം ദിവസം ഇത് വീണ്ടും 5.2 കോടിയായി ഉയർന്നു. 4.9 കോടി രൂപയാണ് ചിത്രത്തിന്റെ പത്താം ദിവസത്തെ കലക്ഷൻ. ഹൊറർ ഫാന്റസി കോമഡി ചിത്രമായ സർവ്വം മായ നിവിനും അജു വർഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം കൂടിയാണ്. 2025 ഡിസംബർ 25ന് ക്രിസ്മസ് റിലീസായി…

Read More

സംസ്ഥാനത്ത് സംരംഭകത്വ ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിൽ നിർണായക പങ്കാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) വഹിക്കുന്നതെന്ന് കെഎസ്‌യുഎം ഇൻഫ്രാസ്ട്രക്ചർ വിഭാഗം മേധാവി സുമി സുകുമാരൻ വ്യക്തമാക്കി. ചാനൽഅയാം ഷീ പവറിനോട് അനുബന്ധിച്ചു നടത്തിയ പോഡ്കാസ്റ്റിൽ അവർ സ്റ്റാർട്ടപ്പ് മിഷന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ സംരംഭകത്വ ഇക്കോസിസ്റ്റം വികസിപ്പിക്കാൻ ചുമതലപ്പെടുത്തിയ ഏജൻസിയാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ. സംസ്ഥാനത്തുടനീളം സ്റ്റാർട്ടപ്പ് സംസ്‌കാരം വളർത്തുകയും അതിനെ സ്കെയിൽ ചെയ്യുകയും ചെയ്യുന്നതാണ് മിഷന്റെ പ്രധാന ദൗത്യം. വിദ്യാർത്ഥികളായാലും പ്രൊഫഷണലുകളായാലും, സംരംഭകനാകാൻ ആഗ്രഹമുള്ള ഏത് വ്യക്തിക്കും സ്റ്റാർട്ടപ്പ് മിഷനെ സമീപിക്കാമെന്ന് സുമി സുകുമാരൻ പറഞ്ഞു. ഇന്നൊവേറ്റീവ്, സ്കെയിലബിൾ, ടെക്നോളജി അധിഷ്ഠിതമായ ആശയങ്ങളുമായി മുന്നോട്ട് വരുന്ന സംരംഭകരെയാണ് പ്രധാനമായും സ്റ്റാർട്ടപ്പ് കാറ്റഗറിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്നത്. ഒരു ആശയം മാത്രമുള്ളവർക്ക് പോലും സ്റ്റാർട്ടപ്പ് മിഷനെ സമീപിക്കാം. കർശനമായ പ്രാരംഭ ക്രൈറ്റീരിയകൾ ഇല്ല. ‘എന്ത് നിർമ്മിക്കണം, എങ്ങനെ നിർമ്മിക്കണം’ എന്ന ആശയക്കുഴപ്പമുള്ളവർക്കും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകാൻ കെഎസ്‌യുഎം പ്രതിജ്ഞാബദ്ധമാണെന്നും അവർ വ്യക്തമാക്കി. സർക്കാർ…

Read More

അഭിനയത്തിനും മെഗാസ്റ്റാർ പദവിക്കും അപ്പുറം, മികച്ച നിക്ഷേപ തീരുമാനങ്ങളിലൂടെയും പല മേഖലകളിലായുള്ള ബിസിനസ്സുകളിലൂടെയും ശ്രദ്ധനേടുന്ന താരമാണ് ചിരഞ്ജീവി. സിനിമാ അഭിനയത്തിനു പുറമേ പ്രൊഡക്ഷൻ, ടെലിവിഷൻ, സ്പോർട്സ്, ബ്രാൻഡ് എൻഡോർസ്മെന്റുകൾ എന്നിങ്ങനെ നീളുന്നതാണ് അദ്ദേഹത്തിന്റെ ബിസിനസ്-നിക്ഷേപ കുതിപ്പ്. ഈ വഴികളിലൂടെ അദ്ദേഹം തന്റെ ആസ്തി ഏകദേശം ₹1,650 കോടിയായി ഉയർത്തി. ടെലിവിഷൻ:2006ലാണ് ചിരഞ്ജീവി മാ ടെലിവിഷൻ നെറ്റ്‌വർക്കിൽ (Maa TV) നിക്ഷേപം നടത്തിയത്. ടെലിവിഷൻ വിപണിയിലെ സ്ഥിര വരുമാനം ഉറപ്പാക്കാനും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പ്രദേശിക ചാനലുകളിൽ ഒന്നിന്റെ നിയന്ത്രണം സ്വന്തമാക്കാനും ഇതിലൂടെ അദ്ദേഹത്തിനു സാധിച്ചു. 2015ൽ Star India ഈ ബിസിനസ് വാങ്ങുമ്പോഴേക്കും ചിരഞ്ചീവിയുടെ മാ ടിവിയിലെ പങ്ക് ഏകദേശം ₹400–₹500 കോടി മൂല്യത്തിലെത്തിയിരുന്നു. സിനിമയിൽ നിന്നുള്ള വരുമാനത്തേക്കാൾ വൻ സമ്പാദ്യമാണ് ഇതിലൂടെ അദ്ദേഹത്തിനു ലഭിച്ചത്. സ്പോർട്സ്:2016ൽ ചിരഞ്ചീവി കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബിൽ നിക്ഷേപം നടത്തി. പ്രോ കബഡ്ഡി ടീം തമിഴ് തലൈവാസ്, ബാഡ്മിന്റൺ ലീഗ് ടീം ബെംഗളൂരു…

Read More

ഡിജിറ്റൽ കാലഘട്ടത്തിൽ സൈബർ സുരക്ഷ ബിസിനസിന്റെ അനിവാര്യ ഘടകമാണെന്ന് എഫ്9 ഇൻഫോടെക് സിഇഒ ജയകുമാർ മോഹനചന്ദ്രൻ. എഐ, ഡിജിറ്റൽ ട്രസ്റ്റ്, സൈബർ സുരക്ഷ തുടങ്ങിയവ വനിതാ സംരംഭകരെയും ഓൺലൈൻ ബിസിനസ് നടത്തുന്നവരെയും എങ്ങനെ ബാധിക്കുന്നുവെന്ന് ചാനൽഅയാം ഷീ പവറുമായി ബന്ധപ്പെട്ടു നടന്ന പോഡ്കാസ്റ്റിൽ സംസാരിക്കവേ അദ്ദേഹം വിശദീകരിച്ചു. ഇന്നത്തെ ബിസിനസുകൾ മുഴുവൻ ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുകയാണ്. പേയ്‌മെന്റുകൾ മുതൽ മാർക്കറ്റിംഗ് വരെ എല്ലാം ഓൺലൈൻ ആയ സാഹചര്യത്തിൽ സൈബർ സുരക്ഷയെ അവസാന പരിഗണനയായി കാണുന്നത് വലിയ അപകടമാണെന്ന് ജയകുമാർ കൂട്ടിച്ചേർത്തു. കാർ ഓടിക്കാൻ ബ്രേക്ക് എത്രത്തോളം ആവശ്യമാണ് എന്നതുപോലെ ബിസിനസിന് സൈബർ സുരക്ഷയും ആവശ്യമാണ്. സുരക്ഷയുണ്ടെങ്കിൽ മാത്രമേ ബിസിനസ് ആത്മവിശ്വാസത്തോടെ വേഗത്തിൽ മുന്നോട്ടു പോകാൻ കഴിയൂ. ചെറിയ സൈബർ ആക്രമണം പോലും വർഷങ്ങളെടുത്ത് നിർമ്മിച്ച ബ്രാൻഡിനെ തകർത്തുകളയാമെന്നും അദ്ദോഹം മുന്നറിയിപ്പ് നൽകി. ഓൺലൈൻ ബിസിനസ് ആരംഭിക്കുന്ന വനിതാ സംരംഭകർ ‘സെക്യൂരിറ്റി ബൈ ഡിസൈൻ’ എന്ന ആശയം തുടക്കത്തിൽ തന്നെ സ്വീകരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.…

Read More

കാനഡയിൽ നിയമപരമായ താമസ പദവി നഷ്ടപ്പെടുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിൽ വൻ വർധനയെന്ന് റിപ്പോർട്ട്. ഏകദേശം ഇരുപത് ലക്ഷത്തോളം വർക്ക് പെർമിറ്റുകൾ കാലഹരണപ്പെടുകയോ കാലഹരണപ്പെടാനിരിക്കുകയോ ചെയ്യുന്നു. ഇതിൽ പകുതിയും ഇന്ത്യക്കാരുടേതാണെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയിൽ (IRCC) നിന്നുള്ള ഡാറ്റ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 2025 അവസാനത്തോടെ ഏകദേശം 10.5 ലക്ഷം വർക്ക് പെർമിറ്റുകൾ കാലഹരണപ്പെട്ടതായും, 2026ൽ 9.27 ലക്ഷം പെർമിറ്റുകൾ കാലഹരണപ്പെടുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. വർക്ക് പെർമിറ്റ് കാലഹരണപ്പെടുന്നതോടെ, മറ്റൊരു വിസ നേടുകയോ സ്ഥിര താമസ വിസയിലേക്ക് മാറുകയോ ചെയ്തില്ലെങ്കിൽ ലീഗൽ സ്റ്റാറ്റസ് നഷ്ടപ്പെടും. താൽക്കാലിക തൊഴിലാളികൾക്കും അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുമുള്ള കുടിയേറ്റ നിയമങ്ങൾ കനേഡിയൻ സർക്കാർ കർശനമാക്കുന്നത് തുടരുന്നതിനാൽ മറ്റൊരു വിസ നേടാനോ സ്ഥിര താമസ വിസയിലേക്ക് മാറാനോയുള്ള സാധ്യത പരിമിതപ്പെടുത്തും. അസൈലം ക്ലെയിം കൈകാര്യം ചെയ്യുന്നതിനുള്ള പുതിയ നടപടികൾ അവതരിപ്പിക്കുന്നതും വിനയാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. കാനഡയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത തോതിലാണ് താമസ പദവി (legal…

Read More

ഇന്ത്യയിൽ റെയിൽവേ സ്റ്റേഷൻ ഇല്ലാത്ത ഏക സംസ്ഥാനമാണ് സിക്കിം. എന്നിട്ടും മികച്ച ടൂറിസ്റ്റ് ഹബ്ബായാണ് സിക്കിം അറിയപ്പെടുന്നത്. സിക്കിമിലേക്കുള്ള സഞ്ചാരികൾ ബംഗാളിലെ സിലിഗുരി, ജൽപൈഗുരി സ്റ്റേഷനുകളിൽ ഇറങ്ങിയാണ് സംസ്ഥാനത്തേക്ക് എത്താറുള്ളത്. ഭൂപ്രകൃതിയാണ് സിക്കിമിൽ റെയിൽവേ സ്റ്റേഷൻ ഉണ്ടാക്കാൻ തടസ്സം നിൽക്കുന്ന പ്രധാന ഘടകം. ഹിമാലയത്തിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ചെങ്കുത്തായ മലനിരകൾ നിറഞ്ഞതാണ്. അതുകൊണ്ട് റോഡ് ഗതാഗതമാണ് പ്രധാന യാത്രാ മാർഗം ഭൂപ്രകൃതിയുടെ വെല്ലുവിളികളെ അതിജീവിച്ച് നിർമിച്ച ഗംഭീര റോഡുകളാണ് സിക്കിമിലുള്ളത്. മിക്കയിടത്തും റോഡ് ഗതാഗതം ഉള്ളതിനാൽ റെയിൽപ്പാതയുടെ ആവശ്യകത വലുതായിട്ടില്ല. അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ് സിക്കിം. അത് കൊണ്ട് തന്നെ പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ഗവൺമെന്റ് കൂടുതലായി സംസ്ഥാനത്ത് ഊന്നൽ നൽകുന്നത്. റോഡിനു പുറമേ, ആകാശ മാർഗത്തിലൂടെയുള്ള സഞ്ചാരം, കേബിൾ കാറുകൾ തുടങ്ങിയവയാണ് സിക്കിമിലെ മറ്റ് യാത്രോപാധികൾ. അതേസമയം, സിക്കിമിനെ ദേശീയ റെയിൽവേ നെറ്റ്‌വർക്കുമായി ബന്ധിപ്പിക്കുന്ന സിവോക്–രംഗ്‌പോ റെയിൽവേ ലൈൻ നിർമാണം പുരോഗമിക്കുകയാണ്. Discover why Sikkim remains the…

Read More

ഗതാഗത പദ്ധതി എന്നതിനപ്പുറം നീളുന്ന മാനങ്ങളാണ് ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടേത്. ആഗോള നിലവാരത്തിലുള്ള സങ്കീർണമായ ടെക് അടിസ്ഥാന സൗകര്യങ്ങൾ നടപ്പിലാക്കാനുള്ള രാജ്യത്തിന്റെ കഴിവിന്റെ പരീക്ഷണമാണ് പദ്ധതി. ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയായ മുംബൈ-അഹമ്മദാബാദ് കോറിഡോറിന്റെ ഓരോ ഡിസൈൻ തിരഞ്ഞെടുപ്പും, സുരക്ഷാ പ്രോട്ടോക്കോളും, പ്രവർത്തന തീരുമാനവും ഭാവി പദ്ധതികൾക്ക് നിർണായകമാണ്. നടപ്പിലാക്കപ്പെടുന്നതിലെ പ്രശ്നങ്ങളാണ് കഴിഞ്ഞ പത്ത് വർഷത്തോളമായി ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ തളച്ചിട്ടത്. എന്നാൽ 2025 അതിനെ മാറ്റിമറിച്ചു. പ്രവർത്തനക്ഷമമായ ഗതാഗത സംവിധാനത്തിലേക്ക് മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ കോറിഡോർ ബഹുദൂരം മുന്നേറി. ഗുജറാത്തിലുടനീളം വ്യാപിച്ചുകിടക്കുന്ന ഉയർന്ന വയഡക്‌ടുകൾ, നിലവിലുള്ള സ്റ്റീൽ പാലങ്ങൾ, സ്റ്റേഷൻ ഘടനകളുടെ ഉയരം എന്നിവ രാജ്യത്തിന്റെ കുതിപ്പിന്റെ സ്വപ്നങ്ങൾക്ക് ആത്മവിശ്വാസമേകി. 508 കിലോമീറ്റർ ദൈർഘ്യമുള്ള മുഴുവൻ ഇടനാഴിയും തയ്യാറാകാൻ വർഷങ്ങളോളം കാത്തിരിക്കുന്നതിനുപകരം, പദ്ധതി ഘട്ടം ഘട്ടമായി തുറക്കുക എന്ന കൂടുതൽ പ്രായോഗികമായ സമീപനവും പ്രധാനമായി. രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ പുരോഗതി മികച്ചതാണെന്നും, ആദ്യ…

Read More

ദേശീയപാത 66ന്റെ ഭാഗമായ അരൂർ‑തുറവൂർ ആകാശപാതയുടെ ആദ്യ ഭാഗം മാർച്ച് മാസത്തിൽ തുറക്കാൻ തയ്യാറെടുത്ത് ദേശീയപാത അതോറിറ്റി (NHAI). അരൂർ മുതൽ ചന്ദിരൂർ വരെയുള്ള 5 കിലോമീറ്റർ ഭാഗമാണ് ആദ്യഘട്ടമായി തുറക്കാനുദ്ദേശിക്കുന്നതെന്ന് ദേശീയപാതാ അധികൃതരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അരൂരിൽനിന്ന് തുറവൂർ വരെ നീളുന്ന 12.75 കിലോമീറ്റർ ആറുവരി ആകാശപാതയുടെ നിർമാണം അന്തിമ ഘട്ടത്തിലേക്ക് പ്രവേശിച്ചതായും അധികൃതർ അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഒറ്റത്തൂൺ ആകാശപാത എന്നതിനൊപ്പം സംസ്ഥാനത്തെ ദേശീയപാതയിലുള്ള ആദ്യ സമർപ്പിത സൈക്കിൾ ട്രാക്കും പദ്ധതിയുടെ ഭാഗമാണെന്നും എൻഎച്ച്എഐ അധികൃതർ കൂട്ടിച്ചേർത്തു. ആകാശപാതയ്ക്ക് അടിയിലൂടെയാണ് സൈക്കിൾ ട്രാക്ക് തയ്യാറാക്കുന്നത്. തുറവൂർ മുതൽ അരൂർ സൗത്ത് വരെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്; 2,565 വലിയ ഗിർഡറുകളിൽ ഏകദേശം 100 എണ്ണം മാത്രമേ സ്ഥാപിക്കാനുള്ളൂ. അരൂർ, ചന്ദിരൂർ, കുത്തിയത്തോട് എന്നിവിടങ്ങളിൽ മൂന്ന് എൻട്രി-ഏക്സിറ്റ് റാമ്പുകൾ വരും. ഉയർന്ന ഹൈവേയ്ക്ക് ലോക്കൽ കണക്ടിവിറ്റി നൽകാനായാണ് ഇവ നിർമിക്കുന്നത്. 374…

Read More