Author: News Desk
നൂറ്റാണ്ടുകൾ പഴക്കമുള്ള കഥകൾക്ക് തുകൽ പാവകൾ കൊണ്ട് ജീവൻ നൽകിയ കൈകൾ കൊണ്ട് ഭീമവ്വ ദൊഡ്ഡബലപ്പ ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡുകളിൽ ഒന്നായ പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി. കർണാടകയിൽ നിന്നുള്ള 96 വയസ്സുള്ള തോൽപ്പാവ കലാകാരിയായ ഭീമവ്വ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിലാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. കർണാടകയിലെ പരമ്പരാഗത തോൽപ്പാവക്കളിയായ ‘തൊഗലു ഗൊംബെയാട്ട’യിലൂടെ നൽകിയ അസാധാരണ സംഭാവനകളെ മാനിച്ചാണ് ഭീമവ്വയെത്തേടി പത്മ പുരസ്കാരം എത്തിയത്. 80 വർഷത്തിലധികമായി തോൽപ്പാവക്കളി രംഗത്തുള്ള ഭീമവ്വ തന്റെ നിഴൽ പാവകളിയിലെ വൈദഗ്ദ്ധ്യം കൊണ്ട് ശ്രദ്ധേയയായ കലാകാരിയാണ്.തോൽപ്പാവക്കളിക്കു പുറമേ തോൽപ്പാവ നിർമാണത്തിലും വിദഗ്ധയാണ് ഭീമവ്വ. പുരാണങ്ങൾ, സംഗീതം, ചലനം എന്നിവ സമന്വയിപ്പിച്ചുകൊണ്ട് ഭീമവ്വയുടെ കരകൗശലവസ്തുക്കൾ വിനോദവും ഇന്ത്യയുടെ നാടോടി വേരുകളുമായി ആഴത്തിലുള്ളതും ആത്മാർത്ഥവുമായ ബന്ധം പ്രദാനം ചെയ്യുന്നു. കന്നഡയിൽ “തോൽപ്പാവക്കളി” എന്നർത്ഥം വരുന്ന തൊഗാലു ഗൊംബെയാട്ട, കർണാടകയിൽ നിന്നുള്ള പരമ്പരാഗത നിഴൽ പാവകളി കലയാണ്. പുരാണ കഥകളും നാടോടി കഥകളും വിവരിക്കാൻ തുകൽ പാവകളെ ഉപയോഗിക്കുന്ന…
തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനെ ഇൻഫോപാർക്കുമായി ബന്ധിപ്പിക്കുന്ന ഫീഡർ ബസ് സർവീസുകൾ നടത്താൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL). ഫീഡർ സർവീസ് ലൈസൻസ് നൽകുന്നതിന് സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചതായി കെഎംആർഎൽ ഉദ്യോഗസ്ഥൻ പറഞ്ഞു. റെയിൽവേ സ്റ്റേഷന് സമീപമുള്ള തൃപ്പൂണിത്തുറ ടെർമിനൽ മെട്രോ സ്റ്റേഷനിൽ നിന്ന് കണക്റ്റിവിറ്റി വേണമെന്ന ടെക്കികളുടേയും യാത്രക്കാരുടേയും ഏറെനാളത്തെ ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്. യാത്രക്കാർക്ക് തടസ്സമില്ലാത്തതും, പരിസ്ഥിതി സൗഹൃദവും, സുഖകരവുമായ കണക്റ്റിവിറ്റി ഓപ്ഷനുകൾ നൽകുന്നതിനായി, തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ-കാക്കനാട് വാട്ടർ മെട്രോ ടെർമിനൽ-ഇൻഫോപാർക്ക് ഫേസ് 1 & 2 എന്നിവയിൽ ഫീഡർ സർവീസുകളായി പ്രവർത്തിപ്പിക്കുന്നതിന് ഇ-ബസുകളും/അല്ലെങ്കിൽ സിഎൻജി ബസുകളും (കോൺട്രാക്റ്റ് കാരിയേജ്) നൽകണമെന്ന് കെഎംആർഎൽ ഒഇഎം / അഗ്രഗേറ്റർ / സൊസൈറ്റി / വ്യക്തി എന്നിവരോട് ആവശ്യപ്പെടുന്നതായി കെഎംആർഎൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഞായറാഴ്ചകൾ ഒഴികെ ആഴ്ചയിൽ ആറ് ദിവസവും തിരക്കേറിയ സമയങ്ങളിൽ രാവിലെയും വൈകുന്നേരവും ഓപ്പറേറ്റർമാർ സർവീസുകൾ നടത്തും. ഇ-ഫീഡർ സർവീസുകൾ…
സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ 163 മെഗാവാട്ട് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി പുനരുജ്ജീവിപ്പിക്കാൻ കെഎസ്ഇബി. ജലവൈദ്യുതിക്കൊപ്പം വിനോദസഞ്ചാര മേഖല കൂടി പരിഗണിച്ചാണ് പുതിയ പദ്ധതി വരുന്നത്. ഇതോടൊപ്പം ട്രൈബൽ സ്‌കൂൾ, ട്രൈബൽ ഗ്രാമം, പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങളുടെ വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ കെഎസ്ഇബി ഉന്നതതല യോഗത്തിൽ നിർദേശം ഉയർന്നു. പരിസ്ഥിതി പ്രവർത്തകരുടെയും ആദിവാസി സമൂഹത്തിന്റെയും പ്രതിഷേധത്തെത്തുടർന്ന് വർഷങ്ങൾക്കു മുൻപ് നിർത്തിവെച്ച ജലവൈദ്യുത പദ്ധതിയാണ് അതിരപ്പിള്ളി പദ്ധതി. പുതിയ പദ്ധതി യാഥാർത്ഥ്യമായാൽ സംസ്ഥാനത്തെ ആദ്യ സംയോജിത ടൂറിസം, വൈദ്യുതി ഉൽപാദന പദ്ധതിയായി അത് മാറും. പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ച് കെഎസ്ഇബി പ്രായോഗികതാ പഠനം നടത്തിവരികയാണെന്ന് കെഎസ്ഇബി ചെയർമാൻ ബിജു പ്രഭാകർ പറഞ്ഞു. പഠനത്തിന്റെ അടിസ്ഥാനത്തിൽ കെഎസ്ഇബി കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾക്കു മുന്നിൽ പദ്ധതി അവതരിപ്പിക്കും. ഉയർന്നുവരുന്ന ആശങ്കകൾ പരിഹരിച്ച് പദ്ധതി നടപ്പിലാക്കുന്നതിനുള്ള സാധ്യതകളാണ് അന്വേഷിക്കുന്നത്. എല്ലാ വിഭാഗങ്ങളുടെയും പിന്തുണയോടെയാകും പദ്ധതി നടപ്പിലാക്കുക-അദ്ദേഹം പറഞ്ഞു. നിലവിൽ സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യങ്ങളുടെ 70…
കുതിച്ചുയർന്ന് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് ഓഹരികൾ. കഴിഞ്ഞ ദിവസം ഓഹരി 11.16 ശതമാനം ഉയർന്ന് 1,670 രൂപയിലെത്തി. മുൻ ക്ലോസിംഗ് നിരക്കായ 1,502.35 രൂപയിൽ നിന്നാണ് ഇത് 1,670 രൂപയായിരിക്കുന്നത്. കമ്പനിയുടെ ഓഹരികൾ 9 മടങ്ങിലധികമാണ് അളവിൽ കുതിച്ചുയർന്നത്. കമ്പനിയുടെ വിപണി മൂല്യം 43,000 കോടി രൂപയിലധികമാണ്. കപ്പൽ നിർമാണം, അറ്റകുറ്റപ്പണികൾ, നവീകരണം, പുനർനിർമ്മാണം എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ മികവു പുലർത്തുന്ന കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ ഓർഡർ ബുക്ക് ഏകദേശം 22,500 കോടി രൂപയാണ്. ത്രൈമാസ ഫലങ്ങൾ അനുസരിച്ച് കമ്പനിയുടെ അറ്റ വിൽപ്പന 13 ശതമാനം വർദ്ധിച്ച് 1,143.20 കോടി രൂപയും, പ്രവർത്തന ലാഭം 7 ശതമാനം വർദ്ധിച്ച് 298.41 കോടി രൂപയും, അറ്റാദായം 4 ശതമാനം വർദ്ധിച്ച് 188.92 കോടി രൂപയുമായി. അടുത്തിടെ സിഎസ്‌എൽ ഡിപി വേൾഡ് ഉടമസ്ഥതയിലുള്ള ഡ്രൈഡോക്സ് വേൾഡുമായി സുപ്രധാന പങ്കാളിത്തത്തിന് ധാരണാപത്രം ഒപ്പിട്ടിരുന്നു. കപ്പലുകളുടെ അറ്റകുറ്റപ്പണികൾക്കായുള്ള ക്ലസ്റ്ററുകൾ വികസിപ്പിക്കുന്നതിനാണ് ഡ്രൈഡോക്സ് വേൾഡുമായുള്ള ധാരണ. യുഎഇ കിരീടാവകാശി ഷെയ്ഖ്…
2,000 രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾക്ക് ചരക്ക് സേവന നികുതി (GST) ചുമത്താൻ സർക്കാർ ആലോചിക്കുന്നുവെന്ന തരത്തിൽ അടുത്തിടെ പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാൽ ഈ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന വിശദീകരണവുമായി എത്തിയിരിക്കുകയാണ് ധനകാര്യ മന്ത്രാലയം. നിലവിൽ അത്തരത്തിലുള്ള യാതൊരും നിർദ്ദേശവും സർക്കാറിനു മുമ്പിൽ ഇല്ലെന്ന് പിഐബി മുഖേന പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ ധനമന്ത്രാലയം അറിയിച്ചു. ചില സാമ്പത്തിക ഉപകരണങ്ങൾ (ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് തുടങ്ങിയവ) ഉപയോഗിച്ച് നടത്തുന്ന പണമിടപാടുകളുമായി ബന്ധപ്പെട്ട മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (MDR) പോലുള്ളവയ്ക്ക് മാത്രമാണ് ജിഎസ്ടി ചുമത്തുന്നത്. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (CBDT) 2019 ഡിസംബർ 30ന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലൂടെ പേഴ്‌സൺ-ടു-മെർച്ചന്റ് (P2M) യുപിഐ ഇടപാടുകൾക്കുള്ള എംഡിആർ ഒഴിവാക്കിയതാണ്. നിലവിൽ യുപിഐ ഇടപാടുകൾക്ക് എംഡിആർ ഈടാക്കാത്തതിനാൽ, ഈ ഇടപാടുകൾക്ക് ജിഎസ്ടി ബാധകമല്ലെന്നും ധനമന്ത്രാലയം വ്യക്തമാക്കി. യുപിഐ മുഖേനയുള്ള ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. യുപിഐയുടെ വളർച്ചയെ പിന്തുണയ്ക്കുന്നതിനും നിലനിർത്തുന്നതിനുമായി, 2021-22 സാമ്പത്തിക വർഷം മുതൽ പ്രോത്സാഹന പദ്ധതി…
2023ലാണ് ഇറ്റാലിയൻ മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ ഏപ്രിലിയ ആർഎസ് 457 ഫുൾ ഫെയർ സ്പോർട്‍സ് ബൈക്ക് ഇന്ത്യയിലെത്തിച്ചത്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഇന്ത്യൻ ബൈക്ക് ലോകത്ത് വിപ്ലവം സൃഷ്ടിക്കാൻ ആർഎസ് 457യ്ക്കായി. നിലവിൽ ₹4,20,000 ആണ് ആർഎസ് 457ന്റെ എക്സ് ഷോറൂം വില. 46.9 ബിഎച്ച്പി കരുത്തും 43 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 457 സിസി പാരലൽ ട്വിൻ എഞ്ചിനാണ് ഏപ്രിലിയ ആർഎസ് 457ന്റെ ഏറ്റവും വലിയ സവിശേഷത. ഏപ്രിലിയ ആർഎസ് 457ന്റെ സ്റ്റാൻഡേർഡ് ക്വിക്ക് ഷിഫ്റ്റർ വരുന്ന മോഡലും ഇപ്പോൾ ലഭ്യമാണ്. മുൻപ് ഇത് ഓപ്ഷണൽ ആക്സസറി ആയിട്ടായിരുന്നു വന്നിരുന്നത്. 2023നെ അപേക്ഷിച്ച് ആർഎസ് 457ന് ഇപ്പോൾ വിലയിൽ ഏതാണ്ട് പതിനായിരം രൂപയുടെ വർധനയുണ്ട്. പ്രീമിയം അലൂമിനിയം ഫ്രെയിം, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ടിഎഫ്ടി കളർ ഡിസ്പ്ലേ, ഒന്നിലധികം റൈഡ് മോഡുകൾ, സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ, ഫുൾ എൽഇഡി ലൈറ്റിങ് തുടങ്ങിയ പ്രത്യേകതകളുള്ള ആർഎസ് 457ക്ക് കമ്പനി 32.52 kmpl ഹൈവേ മൈലേജാണ്…
പ്രാരംഭ പബ്ലിക് ഓഫറിംഗിലൂടെ ₹1,900 കോടി സമാഹരിക്കാൻ ഹോം, ബ്യൂട്ടി സർവീസുകൾക്കായുള്ള പ്രമുഖ ഓൺലൈൻ പ്ലാറ്റ്‌ഫോമായ അർബൻ കമ്പനി (Urban Company). ഗുരുഗ്രാം ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ഇതിനായി സെബിയിൽ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (DRHP) ഔദ്യോഗികമായി സമർപ്പിച്ചു. 2014ലാണ് രാഘവ് ചന്ദ്ര, അഭിരാജ് ഭാൽ, വരുൺ ഖൈതാൻ എന്നിവർ ചേർന്ന് അർബൻ ക്ലാപ്പ് എന്ന പ്ലാറ്റ്ഫോം ആരംഭിച്ചത്. 2020 ജനുവരിയിൽ, അർബൻ ക്ലാപ്പ് അർബൻ കമ്പനി എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. വൈവിധ്യമാർന്ന സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന സമഗ്ര പ്ലാറ്റ്‌ഫോമായി മാറാനും അന്താരാഷ്ട്ര വിപണികളിലേക്ക് വ്യാപിപ്പിക്കാനും ലക്ഷ്യമിട്ടായിരുന്നു റീബ്രാൻഡിങ്. റീബ്രാൻഡിനെത്തുടർന്ന് അർബൻ കമ്പനി ഓസ്‌ട്രേലിയ, സിംഗപ്പൂർ, യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് സേവനങ്ങൾ വ്യാപിപ്പിച്ചു. നിലവിൽ 59 നഗരങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനി കൂടുതൽ വളർച്ച കൈവരിക്കുന്നതിനുള്ള തന്ത്രപരമായ ചുവടുവെയ്പ്പായിട്ടാണ് ഐപിഒയെ കാണുന്നത്. ടൈഗർ ഗ്ലോബൽ, ബെസ്സെമർ വെഞ്ച്വർ പാർട്ണേഴ്‌സ് തുടങ്ങിയ പ്രമുഖ ആഗോള നിക്ഷേപകരുടെ പിന്തുണയോടെയാണ് അർബൻ കമ്പനിയുടെ ഐപിഒ നടക്കുന്നത്.…
ഗൾഫ് മേഖലയിലെ ശീതളപാനീയ വിപണിയിൽ ശക്തമായ സ്വാധീനമുണ്ടാക്കാൻ റിലയൻസ്. യുഎഇക്കു പുറമേ റിലയൻസിന്റെ കാമ്പ കോള ഒമാനിലെ എഫ് ആൻഡ് ബി വിപണിയിലും ചുവടുറപ്പിക്കുകയാണ്. കാമ്പ കോള, കാമ്പ ലെമൺ, കാമ്പ ഓറഞ്ച് എന്നിവ ഉൾപ്പെടെയുള്ള പാനീയങ്ങളുമായാണ് റിലയൻസ് ഗൾഫ് വിപണിയിൽ വ്യാപിക്കാൻ ഒരുങ്ങുന്നത്. 1977 മുതൽ ഇന്ത്യയിൽ പ്രചാരത്തിലുള്ള കാമ്പ കോള 2022ലാണ് റിലയൻസ് ഏറ്റെടുത്തത്. കാമ്പ വെറുമൊരു പാനീയമല്ലെന്നും പൈതൃകത്തിന്റെ പുനരുജ്ജീവനമാണെന്നും റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സ് സിഒഒ കേതൻ മോഡി പറഞ്ഞു. ഇന്ത്യയുടെ അഭിരുചി എന്ന നിലയ്ക്ക് ഗൾഫിലെ ഇന്ത്യൻ പ്രവാസികൾക്കിടയിൽ കാമ്പ കോള വൻ ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിൽ കാമ്പയുമായി ഒമാൻ വിപണിയിൽ പ്രവേശിക്കുന്നതിൽ ആവേശഭരിതരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദീർഘകാലാടിസ്ഥാനത്തിലുള്ള നിക്ഷേപമാണ് റിലയൻസ് ലക്ഷ്യം വെയ്ക്കുന്നത്. ഗൾഫ് മേഖലയിലെ ശീതളപാനീയ വിപണിയിൽ വേഗത്തിലുള്ള വളർച്ചയ്ക്ക് റിലയൻസ് വലിയ സാധ്യതകൾ കാണുന്നു. നൂതനവും ആഗോള നിലവാരമുള്ളതുമായ ഉൽപ്പന്നങ്ങൾ താങ്ങാവുന്ന വിലയിൽ ഉപഭോക്താക്കൾക്ക് എത്തിക്കുന്ന റിലയൻസിന്റെ ട്രാക്ക് റെക്കോർഡ്…
മെയ് മാസത്തോടെ മട്ടാഞ്ചേരിയിലേക്കും വില്ലിംഗ്ടൺ ഐലൻഡിലേക്കും സർവീസുകൾ ആരംഭിക്കാൻ കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് (KWML). മട്ടാഞ്ചേരി, വില്ലിംഗ്ടൺ ഐലൻഡ്, കുമ്പളം, പാലിയംതുരുത്ത്, കടമക്കുടി എന്നിവിടങ്ങളിലെ വാട്ടർ മെട്രോ ഫെറി ടെർമിനലുകളുടെ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. മട്ടാഞ്ചേരിയിലേക്കും വില്ലിംഗ്ടൺ ഐലൻഡിലേക്കും മെയ് മാസത്തിൽത്തന്നെ ഫെറി സർവീസുകൾ ആരംഭിക്കുന്നതിനൊപ്പം മറ്റ് സ്ഥലങ്ങളിലേക്കുള്ള സർവീസുകളും താമസിയാതെ ആരംഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ആസൂത്രണം ചെയ്തിരിക്കുന്ന 15 വാട്ടർ മെട്രോ ടെർമിനലുകളിൽ 10 എണ്ണം ഇതിനകം പ്രവർത്തനക്ഷമമായി. പദ്ധതി പ്രകാരം, കെഡബ്ല്യുഎംഎല്ലിന്റെ 19 ഇലക്ട്രിക് ഹൈബ്രിഡ് ഫെറികളിൽ നാലെണ്ണം മട്ടാഞ്ചേരിയിലെയും വില്ലിംഗ്ടൺ ഐലൻഡിലെയും ടെർമിനലുകളിലേക്ക് സർവീസ് നടത്തും. ചെളി അടിഞ്ഞുകൂടാൻ സാധ്യതയുള്ള മട്ടാഞ്ചേരി ടെർമിനൽ പരിസരത്ത് ഉടൻ തന്നെ ഡ്രെഡ്ജിംഗ് നടത്തും. ഇത് ഫെറികൾക്ക് എളുപ്പത്തിൽ നങ്കൂരമിടാൻ സഹായിക്കും. വില്ലിംഗ്ടൺ ഐലൻഡ് ടെർമിനലിൽ ഫ്ലോട്ടിംഗ് പോണ്ടൂൺ സ്ഥാപിക്കും. മട്ടാഞ്ചേരി ടെർമിനലിലെ പോണ്ടൂണുകൾ കായലിലേക്ക് നീണ്ടുനിൽക്കുന്ന രീതിയിൽ സ്ഥാപിച്ചിട്ടുണ്ട്. ഇത് ഫെറികൾക്ക് നങ്കൂരമിടാൻ ആവശ്യമായ…
ഷിപ്പിംഗ് മേഖലയ്ക്കായി 25,000 കോടി രൂപയുടെ മാരിടൈം ഡെവലപ്‌മെന്റ് ഫണ്ട് (MDF) കേന്ദ്ര മന്ത്രിസഭ ഉടൻ അംഗീകരിക്കുമെന്ന് സൂചന. ഇതിനായുള്ള അന്തിമ നിർദ്ദേശം ഷിപ്പിംഗ് മന്ത്രാലയം മന്ത്രിസഭയുടെ അംഗീകാരത്തിനായി അയച്ചു. നേരത്തെ കേന്ദ്ര ബജറ്റ് പ്രസംഗത്തിനിടെ ഇന്ത്യയുടെ സമുദ്ര മേഖലയെ ഉത്തേജിപ്പിക്കുന്നതിനായി ഫണ്ട് കൊണ്ടുവരുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ബജറ്റ് പ്രഖ്യാപനത്തെത്തുടർന്ന് ഷിപ്പിംഗ് മന്ത്രാലയവും വ്യവസായ പങ്കാളികളുമായും വിശദ ചർച്ചകൾ നടന്നു. ഈ ചർച്ചകളുടെ അടിസ്ഥാനത്തിൽ, ഫണ്ട് വിനിയോഗത്തിനുള്ള രീതികൾ വിശദീകരിക്കുന്ന അന്തിമ നിർദ്ദേശം എക്സപൻഡിച്ചർ ഫിനാൻസ് കമ്മിറ്റി (EFC) അംഗീകരിച്ചിരുന്നു. ഇതാണ് ഇപ്പോൾ മന്ത്രിസഭയ്ക്ക് അയച്ചിരിക്കുന്നത്. ഈ നിർദ്ദേശം അനുസരിച്ച്, ഫണ്ട് ഷിപ്പിംഗ് മേഖലയ്ക്ക് ഇക്വിറ്റി, ഡെറ്റ് സെക്യൂരിറ്റികൾ വഴി സാമ്പത്തിക സഹനൽകും. പ്രാരംഭ കോർപ്പസ് 25,000 കോടി രൂപയായി കണക്കാക്കുന്നു. അതിൽ 49% സർക്കാർ നൽകും. ബാക്കി തുക പ്രധാന തുറമുഖ അധികാരികൾ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ മേഖല…